
കുറച്ച് ദിവസം മുന്‍പ് ഉത്തരാഖണ്ഡില്‍ ഹിമാനികള്‍ ഉരുകിയതിനാലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന്‍ കണ്ടെത്തി.
പ്രചരണം
ബിജെപിയുടെ ദേശിയ പ്രവക്താവ് ആര്‍.പി.സിംഗും പ്രശസ്ത ബോളിവുഡ് നടനും ബിജെപി എം.പിയുമായ പരേഷ് റാവലിന്‍റെ ട്വീറ്റ് നമുക്ക് മുകളില്‍ നല്‍കിയ ചിത്രത്തില്‍ കാണാം. ഈ ചിത്രം ഈയിടെയായി സംഭവിച്ച ഉത്തരാഖണ്ഡ് ദുരന്തത്തിന്‍റെ പശ്ച്യാതലത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതി/ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ നമുക്ക് ചിത്രത്തില്‍ കാണാം എന്നാണ് വാദം. ഈ ചിത്രം ഇതേ പ്രചരണത്തോടെ മലയാളത്തിലും പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ ചില ഉദാഹരങ്ങള്‍ നമുക്ക് താഴെ കാണാം.
Screenshot:Post claiming image is of RSS relief activities post recent tragedy in Uttarakhand.
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“RSS…. സേവാഭാരതി
പേമാരിയോ പ്രളയമോ ഭൂകമ്പമോ എന്തുമാവട്ടെ..
രക്ഷാപ്രവർത്തനങ്ങളുമായി ആദ്യന്തം അവർ അവിടെയുണ്ടാവും.
കാലം അവരെ സംഘപ്രവർത്തകർ എന്നു വിളിച്ചു..
റോഡുകളും പാലങ്ങളുമെല്ലാം ഒരൊറ്റനിമിഷം കൊണ്ട് ഇല്ലാതെയായിപ്പോയ ദേവഭൂമി ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങളുമായി RSS സേവാഭാരതി പ്രവർത്തകർ….
ജയ് ഹിന്ദ് ”
ഇതേ അടികുരിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Search results showing similar images.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് 2013 മുതല്‍ ഒരു വെബ്സൈറ്റില്‍ പ്രചരിക്കുന്നതായി കണ്ടെത്തി.
സംവാദ് എന്ന വെബ്സൈറ്റിലാണ് എട്ട് കൊല്ലം മുന്‍പ് ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ സഹായവുമായി എത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ചിത്രം എന്ന തരത്തിലാണ് ഈ വെബ്സൈറ്റില്‍ ചിത്രത്തിനെ കുറിച്ച് വിവരം നല്‍കിയിരിക്കുന്നത്.
Screenshot: Samvad website showing the image posted 8 years ago.
ലേഖനം വായിക്കാന്‍-Samvada | Archived Link
ഇതോടെ എട്ടാംതിയതിയുണ്ടായ ദുരന്തത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ചിത്രമല്ല ഇത് എന്ന് വ്യക്തമാണ്.
നിഗമനം
കുറച്ച് ദിവസങ്ങള്‍ മുന്‍പ് ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 8 കൊല്ലം പഴയ ചിത്രമാണ്.

Title:ഉത്തരാഖണ്ഡില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ഈ ചിത്രം പഴയതാണ്…
Fact Check By: Mukundan KResult: False
