2020ല്‍ കോവിഡ്‌ മഹാമാരിയും, ഇടുക്കി ഡാമിന്‍റെ തകര്‍ച്ചയും നോസ്ത്രാദാമസ് പ്രവചിച്ചിരുന്നുവോ…? സത്യം അറിയൂ…

കൌതുകം

പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലുണ്ടായ പ്രസിദ്ധ പ്രവാചകന്‍ മൈക്കല്‍ നോസ്ത്രാദാമസിനെ കുറിച്ചും അദേഹത്തിന്‍റെ പ്രവചനങ്ങളെ കുറിച്ചും നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും. ലോക മഹായുദ്ധങ്ങളും, 1666ല്‍ ലണ്ടനിലുണ്ടായ തീ പിടിത്തത്തിനെ കുറിച്ച് ശരിയായി പ്രവചിച്ചതാണ് നോസ്ത്രാദാമസ് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ ഇദേഹത്തിന്‍റെ പ്രസിദ്ധിയെ ഉപയോഗിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നോസ്ത്രാദാമസിന്‍റെ പേരില്‍ വ്യാജ പ്രവചനങ്ങള്‍ പ്രചരിക്കാറുണ്ട്. പരിഹാസത്തിനായി പ്രചരിപ്പിച്ച ചില പ്രവചനങ്ങളും ആളുകള്‍ നോസ്ത്രാദാമസിന്‍റെതായി തെറ്റിധരിച്ചിട്ടുമുണ്ട്. ഫെസ്ബൂക്കിലും യുട്യൂബിലും നോസ്ത്രാദാമസിന്‍റെ പ്രവചനങ്ങള്‍ പ്രചരിപ്പിക്കുന്ന പല ചാനലുകളും പേജുകളുമുണ്ട്. പക്ഷെ കൂടുതല്‍ ഫോളോവേര്സും ഷെയറുകളും നേടാനായി പല വ്യാജ വിവരങ്ങളും ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ ഇന്ന് അന്വേഷിച്ചത്. ഈ വീഡിയോയില്‍ നോസ്ത്രാദാമസിന്‍റെ പ്രവചനങ്ങള്‍ എന്ന പേരില്‍ പല അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ അവകാശവാദങ്ങളില്‍ 2020ല്‍ കോവിഡ്‌-19 പകര്‍ച്ചവ്യാധിയെ കുറിച്ചും പതിനാറാം നൂറ്റാണ്ടിലെ ഈ പ്രവാചകന്‍ അദേഹത്തിന്‍റെ പുസ്തകം ലെസ് പ്രോഫെറ്റീസ് എന്ന പുസ്തകത്തില്‍ എഴുതിട്ടുണ്ട് എന്നും അവകാശപ്പെടുന്നു. കുടാതെ ഈ പുസ്തകത്തില്‍ 2020ല്‍ ജൂലായ്‌ മാസത്തില്‍ ഇടുക്കി ഡാം തകരും എന്നും പ്രവചിചിട്ടുണ്ട് ഈ വീഡിയോയില്‍ പറയുന്നു. ഈ പോസ്റ്റ്‌ എത്ര വൈറല്‍ ആണ് എന്ന് മനസിലാക്കാന്‍ താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് കണ്ടാല്‍ മനസിലാകും:

Facebook

ഈ വൈറല്‍ വീഡിയോയില്‍ എന്തൊക്കെ വ്യാജ പ്രവചനങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ ഫെസ്ബൂക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നോസ്ട്രഡാമസിന്‍റെ പ്രവചനം 2020 “ജൂലായ് ഇങ്ങടുത്തെത്തി കഴിഞ്ഞു.. ഏതാനും ദിവസങ്ങൾ മാത്രം.. പ്രവചനം ഫലിക്കുമോ..?? 🤔🤔🤔👇”

വസ്തുത അന്വേഷണം

ഈ വീഡിയോയില്‍ ഉന്നയിച്ച ചില അവകാശവാദങ്ങള്‍ ഇപ്രകാരമാണ്:

 1. 2020ലെ കോവിഡ്‌ പകര്‍ച്ചവ്യാധിയെ കുറിച്ച് നോസ്ത്രാദാമസ് പ്രവചിച്ചിരുന്നു.
 2. 2020ല്‍ ജൂലായ്‌ മാസത്തില്‍ ഇടുക്കി ഡാം തകരും.
 3. 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയില്‍ ആധികാരത്തില്‍ എത്തും.
 4. 2008ല്‍ അമേരിക്കയില്‍ ഒബാമ അധികാരത്തില്‍ എത്തിയ സംഭവം.
 5. അമേരിക്കയില്‍ 2001ലുണ്ടായ 9/11 ഭീകരാക്രമണം.

വീഡിയോ പ്രകാരം ഈ പ്രവചനങ്ങള്‍ അദേഹത്തിന്‍റെ പുസ്തകം ലെസ് പ്രോഫെറ്റീസില്‍ എഴുതിയതാണ്. ഈ അവകാശവാദങ്ങള്‍ എത്രത്തോളം സത്യമാണ് എന്ന് നമുക്ക് നോക്കാം:

1.കോവിഡ്‌-19:- 2020ല്‍ കോവിഡ്‌ പകര്‍ച്ചവ്യാധി വെറും എന്ന പ്രവചനം നോസ്ത്രാദാമസ് തന്‍റെ പുസ്തകം ലെസ് പ്രോഫെറ്റീസില്‍ എഴുതിട്ടില്ല എന്ന് റോയിട്ടര്‍സ് നടത്തിയ വസ്തുത അന്വേഷണത്തില്‍ നിന്ന് വ്യകതമാക്കുന്നു. ഈ അവകാശവാദം ഉന്നയിക്കാന്‍ ഉപയോഗിച്ച വരികള്‍ പുസ്തകത്തില്‍ എവിടെയും എഴുതിട്ടില്ല.

FacebookArchived Link

2. 2020ല്‍ ഇടുക്കി ഡാം തകരും:- രണ്ട് പറവതങ്ങളുടെ ഇടയിലുള്ള ഇടുക്കി ഡാം ഒരു ഭുകമ്പത്തില്‍ തകരും എന്നാണ് നോസ്ത്രാദാമസ് അദേഹത്തിന്‍റെ പുസ്തകത്തില്‍ എഴുത്തിയിരിക്കുന്നത് എന്ന് വീഡിയോയില്‍ പറയുന്നു. ഞങ്ങള്‍ അദേഹത്തിന്‍റെ പുസ്തകം ലെസ് പ്രോഫെറ്റീസ് വായിച്ചു. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കും പുസ്തകത്തിന്‍റെ ഫ്രെഞ്ചും ഇംഗ്ലീഷിലും വായിക്കാം.

Les Propheties-French

Les Propheties-English

പുസ്തകത്തില്‍ ഇന്ത്യയെ കുറിച്ചോ, കേരളത്തിനെ കുറിച്ചോ ഒന്നും എഴുതിട്ടില്ല. ഞങ്ങള്‍ വീഡിയോയില്‍ പറയുന്ന പോലെ പര്‍വതങ്ങള്‍, ഭുകമ്പം, ഡാം എന്നി അര്‍ത്ഥമുള്ള വാക്കുകളുള്ള വരികല്‍ പരിശോധിച്ച് നോക്കി പക്ഷെ വീഡിയോയില്‍ പറയുന്ന പോലെ ഒന്നും ഈ പുസ്തകത്തില്‍ എഴുതിയിട്ടില്ല.

3. 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയില്‍ അധികാരത്തില്‍ എത്തും: ഈ അവകാശവാദം ഇതിനെ മുന്നേ ഞങ്ങള്‍ ഒരു റിപ്പോര്‍ട്ടില്‍ വ്യജമാന്നെന്ന്‍ തെളിയിച്ചിരുന്നു. റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

1555ല്‍ മോദിയെ കുറിച്ച് നോസ്ത്രദാമസ് ഇങ്ങനെ പ്രവചിച്ചിരുന്നോ…?

നോസ്ത്രാദാമസ് നരേന്ദ്ര മോദിയെ കുറിച്ചും ഇന്ത്യയെ കുറിച്ചും       യാതൊരു പ്രവാചനം നടത്തിയിട്ടില്ല.

4. ഒബാമയും അമേരിക്കയിലെ 9/11 ആക്രമണങ്ങളെ കുറിച്ച്: അമേരിക്കയിലെ പ്രശസ്ത വസ്തുത അന്വേഷണ വെബ്സൈറ്റ് Snopes.com ഈ രണ്ട് വാദങ്ങള്‍ തെറ്റാന്നെന്ന് അവരുടെ അന്വേഷണത്തില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഒബാമ അമേരിക്കയുടെ ആദ്യത്തെയും അവസാനത്തെയും കറുത്ത പ്രസിഡന്റ്‌ ആയിരക്കും എന്ന വ്യാജ വാര്‍ത്ത‍ ദി ഡെയിലി സ്ക്വിബ് എന്ന വെബ്സൈറ്റ് പരിഹാസത്തിനായി പ്രസിദ്ധികരിച്ചതാണ്. പക്ഷെ ആളുകള്‍ അത് സത്യമാണെന്ന് കരുതി പ്രചരിപ്പിക്കാന്‍ തുടങ്ങി. അതെ പോലെ ഒരു സര്‍വ്വകലാശാലയില്‍ പഠികുന്ന വിദ്യാര്‍ഥി 1997ലുണ്ടാക്കിയ ഒരു വ്യാജ പ്രവാചനം 9/11 ആയി ബന്ധപെടുത്തി പ്രചരിപ്പിച്ചപ്പോള്‍ നോസ്ത്രാദാമസ് ആക്രമണത്തിനെ കുറിച്ച് പ്രവചിചിട്ടുണ്ടായിരുന്നു എന്ന തെറ്റിധാരണ ഉണ്ടായത്.

നിഗമനം

വീഡിയോയില്‍ അവകാശപെടുന്ന പല അവകാശവാദങ്ങള്‍ തെറ്റാന്നെന്ന്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു. നോസ്ത്രാദാമസ് ഇടുക്കി ഡാമിനെ കുറിച്ചോ, കോവിഡ്‌ പകര്‍ച്ചവ്യാധിയെ കുറിച്ചോ യാതൊരു പ്രവചനവും നടത്തിയിട്ടില്ല.

Avatar

Title:2020ല്‍ കോവിഡ്‌ മഹാമാരിയും, ഇടുക്കി ഡാമിന്‍റെ തകര്‍ച്ചയും നോസ്ത്രാദാമസ് പ്രവചിച്ചിരുന്നുവോ…? സത്യം അറിയൂ…

Fact Check By: Mukundan K 

Result: False

 •  
 •  
 •  
 •  
 •  
 •  
 •  
 •