ഈ സ്ക്രീൻഷോട്ടുകൾ കൃത്രിമമാണ്… ഇതിലെ വാർത്ത വ്യാജമാണ്…

രാഷ്ട്രീയം സാമൂഹികം

വിവരണം

നമ്മൾ വാർത്തകൾ അറിയാൻ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അച്ചടി ദൃശ്യ മാധ്യമങ്ങൾ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളും വാർത്തകൾ നമ്മുടെ മുന്നിൽ എത്തിക്കാറുണ്ടെങ്കിലും അവയുടെ വിശ്വസനീയതയെ പറ്റി നമുക്ക് ഇപ്പോഴും സംശയമുണ്ട്. അതിനാൽ ദൃശ്യമാധ്യമങ്ങളിലൂടെ എത്തുന്ന വാർത്തകൾ കൂടുതൽ വിശ്വസനീയമായി നമ്മൾ അംഗീകരിക്കുന്നു.  കാരണം പല വാർത്തകളുടെയും വീഡിയോ ക്ലിപ്പുകൾ അവർ ഉൾക്കൊള്ളിന്നുണ്ട്. 

സാമൂഹ്യ മാധ്യമങ്ങളിൽ ചാനൽ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ചിലർ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഒരു ചാനൽ വാർത്തയുടെ തലക്കെട്ടുള്ളതിനാൽ പ്രചരിക്കുന്ന വാര്‍ത്ത കൂടുതൽ വിശ്വസനീയമായി നാം കണക്കിലെടുക്കുന്നു. എന്നാൽ കൃത്രിമമായി നിർമ്മിച്ച ചാനൽ വാർത്തകൾ ചിലർ പ്രചരിപ്പിക്കാറുണ്ട്. 

ഇതിനുമുമ്പ് പ്രചരിച്ചു പോന്ന പല ചാനൽ സ്ക്രീൻഷോട്ടുകളുടെയും മുകളില്‍ വസ്തുത അന്വേഷണം നടത്തി അവയിൽ ചിലത് തെറ്റാണ് എന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  അത്തരത്തിലുള്ള ചില ലേഖനങ്ങൾ താഴെയുള്ള ലിങ്ക് തുറന്ന് വായിക്കാം:

പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ അപലപിച്ചു കൊണ്ട് 24 ന്യൂസ് ചാനൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നു.. 

ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു ചാനലിലെ സ്ക്രീൻഷോട്ടുമായി പ്രചരിക്കുന്ന ഒരു വാർത്ത ഇവിടെ നൽകുന്നു: 

archived linkFB post

നാല് സ്ക്രീൻഷോട്ടുകൾ ആണ് വാർത്തയിൽ ഉള്ളത്. 

മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടാണ് ചിത്രവും വാര്‍ത്തയും നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എന്ന മട്ടിലാണ് സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നത്. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ പറ്റിയ മണ്ണല്ല കേരളത്തിലേത്… ആ പാവം കുരിശ് എന്തു പിഴച്ചു. ആദ്യത്തെ സ്ക്രീൻഷോട്ട് വാചകങ്ങൾ ഇതാണ്.  

രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ സിനിമ സെറ്റ് ആരുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. കൊച്ചിയിൽ സിനിമ സെറ്റ് തകർത്തവർക്കെതിരെ കർശന നടപടി… എന്ന വാചകങ്ങളാണുള്ളത്.  മൂന്നാമത്തെ സ്ക്രീൻ ഷോട്ടിൽ കുരിശ് ത്യാഗത്തിന്‍റെ, സഹിഷ്ണുതയുടെ, ഒരുപറ്റം നല്ലവരായ വിശ്വാസികളുടെ പ്രതീകമാണ് എന്നാണ് നല്‍കിയിട്ടുള്ളത്.  നാലാമത്തെ സ്ക്രീൻ ഷോട്ടിൽ ഇത് കേരളമാണ് ക്രൈസ്തവ വിശ്വാസികൾ കേരളത്തിൽ എവിടെ പള്ളി പണിതാലും സർക്കാർ സംരക്ഷണം നൽകും എന്നാണുള്ളത്. 

ഈ നാല് സ്ക്രീൻഷോട്ടുകൾക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ്

#മെത്രാനോ_ബിഷപ്പോ_അങ്ങനെ_ഏതോ.. !#മുന്തിയ_ടീമാണെന്ന്_തോന്നുന്നു.., 😀🙏
🚩🚩 “#പിഴച്ചത്_കുരിശിനല്ലാ..
🚩🚩🚩#നാട്ടിലെ_ജനങ്ങൾക്കാണ്.. !”🚩 എന്നാണ്. ഇക്കഴിഞ്ഞ ദിവസം സിനിമ ഷൂട്ടിങ്ങിനായി താൽക്കാലികമായി നിർമ്മിച്ച ഒരു പള്ളി ഒരുപറ്റമാളുകൾ തകർത്തതായി വാർത്തകൾ വന്നിരുന്നു. ഇതേപറ്റിസാമൂഹ്യ മാധ്യമങ്ങളിലൂടെ പല ചർച്ചകളും നടന്നു. അതിൽ വർഗീയത കലർത്തുന്നുണ്ടെന്നും വർഗീയമായി സംഭവത്തെ ചിത്രീകരിക്കുകയാണ് എന്നും പല അഭിപ്രായങ്ങൾ മുന്നോട്ടുവന്നു.  ഈ സംഭവമാണ് ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടുമായി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. 

ക്രൈസ്തവരെ അനുകൂലിച്ച മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പരാമർശം നടത്തി എന്നാണ് പോസ്റ്റിലെ അവകാശവാദം. എന്നാൽ ഇത് പൂർണമായും തെറ്റാണ്. ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അന്വേഷണം നടത്തിയ വിശദാംശങ്ങൾ താഴെ നൽകുന്നു.

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ ആദ്യം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് മായി സംസാരിച്ചു.  മുഖ്യമന്ത്രി ഇത്തരത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല. എന്ന് വർഗീയ വൽക്കരിക്കുന്ന രീതിയിൽ യാതൊന്നും തന്നെ പറഞ്ഞിട്ടില്ല. ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചത്. അദ്ദേഹത്തിന്‍റെ പത്രസമ്മേളനത്തിന്‍റെ വീഡിയോ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ നല്‍കുന്ന നിലപാടുകളോ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ് എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. 

സിനിമ സെറ്റ് തകർത്തു അവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.  എന്നാൽ ക്രൈസ്തവ വിശ്വാസികളെ അനുകൂലിക്കുന്ന നടപടി മാത്രമാണ് സർക്കാർ എടുക്കുക എന്നമട്ടിൽ യാതൊരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല. 

ഇതിൽ നൽകിയിരിക്കുന്ന ഒരു സ്ക്രീൻഷോട്ട് 24 ന്യൂസിന്‍റെതാണ്.  അതിൽ ജനം ടിവിയുടെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. 

അവയിൽ നൽകിയിരിക്കുന്ന വാചകങ്ങൾ എല്ലാം കൃത്രിമമാണ് യഥാർത്ഥത്തിൽ ടിവി ചാനലുകൾ എഴുതിക്കാണിച്ചവയല്ല. 

ജനം ടിവി എഡിറ്റർ സന്തോഷിനോട് ഇതേപ്പറ്റി ഞങ്ങൾ സംസാരിച്ചിരുന്നു. ഇത്തരത്തിലൊരു വാർത്ത ജനം ടിവി നൽകിയിട്ടില്ല എന്ന് അവർ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

സ്ക്രീന്‍ഷോട്ടുകള്‍ ശ്രദ്ധിച്ചാല്‍ അവയിലെ സമയത്തിന്‍റെ ഭാഗം മായ്ച്ചു കളഞ്ഞിട്ടുള്ളതായി കാണാം. 

മുകളിലെ ലിങ്കില്‍ നല്കിയ ലേഖനങ്ങളിലും സമാനരീതിയില്‍ കൃത്രിമത്വം കാണിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. 

കൃത്രിമമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ വ്യാജ വാർത്തയുടെ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുകയാണ്. 

നിഗമനം 

പോസ്റ്റ് നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ് ടിവി ചാനലുകളുടെ കൃത്രിമ സ്ക്രീൻഷോട്ട് നിർമ്മിച്ച അവ വ്യാജ പ്രചരണത്തിന് ഉപയോഗിച്ച് ഇരിക്കുകയാണ് യാഥാർത്ഥ്യവുമായി ഈ വാർത്ത യാതൊരു ബന്ധവുമില്ല മുഖ്യമന്ത്രി ഇത്തരത്തിൽ ഒരിടത്തും പരാമർശം നടത്തിയിട്ടില്ല

Avatar

Title:ഈ സ്ക്രീൻഷോട്ടുകൾ കൃത്രിമമാണ്… ഇതിലെ വാർത്ത വ്യാജമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •