ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുന്നു

രാഷ്ട്രീയം

വിവരണം

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്‍റെ കോള്‍ ലിസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മന്ത്രിമാർ അടക്കം നിരവധി പേരുടെ നമ്പറുകൾ കോള്‍ ലിസ്റ്റില്‍ ഉണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  ഇതിനിടെ മന്ത്രി കെ‌ടി ജലീലും   

സ്വപ്നയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ ലിസ്റ്റ് എന്ന് അവകാശപ്പെട്ട് സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടു. 

archived linkFB post

മന്ത്രി ജലീൽ സ്വപ്നയെ ഫോണിൽ വിളിക്കാറുള്ളത് റമദാൻ മാസം രാത്രി രണ്ടുമണി സമയങ്ങളിൽ എന്നാണ് ഏഷ്യാനെറ്റ് ചാനലിന്‍റെ സ്ക്രീൻ ഷോട്ടുമായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. 

ഏഷ്യാനെറ്റിന്‍റെ ലോഗോ ഉള്‍പ്പെടെ ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ ഉള്ളത്. എന്നാൽ ഈ വാർത്ത തെറ്റാണ്

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാൻ ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ അജയഘോഷിനോട് സംസാരിച്ചിരുന്നു വ്യാജപ്രചരണം ആണെന്നും ഏഷ്യാനെറ്റിലെ ലോഗോയും ഗ്രാഫിക്സും ദുരുപയോഗം ചെയ്ത വാർത്ത പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു മാത്രമല്ല ഈ ഫോണ്ട് ഏഷ്യാനെറ്റ് ഉപയോഗിക്കുന്നതല്ല. തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വ്യാജ പ്രചാരണം നടത്തുകയാണ്. 

കോൾ ലിസ്റ്റില്‍ നോക്കിയാൽ വാർത്തയില്‍ നൽകിയിരിക്കുന്ന സമയങ്ങളിൽ മന്ത്രി കെ ടി ജലീൽ സ്വപ്നയുമായി സംസാരിച്ചിട്ടില്ല എന്ന് വ്യക്തമാകും. 

ഏഷ്യാനെറ്റിന് ലോഗോയും ഗ്രാഫിക്സും ദുരുപയോഗപ്പെടുത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. 

താഴെ കൊടുത്തിരിക്കുന്ന പോസ്റ്റിലെ വീഡിയോയില്‍ വസ്തുത വ്യക്തമായി നല്കിയിട്ടുണ്ട്. 

archived linkFacebook

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഏഷ്യാനെറ്റ് ഇങ്ങനെ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്. 

Avatar

Title:ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്തയുടെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി വ്യാജപ്രചരണം നടത്തുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •