കോവിഡ് ബാധയെപ്പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ യുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

രാഷ്ട്രീയം

വിവരണം

കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഒന്നടങ്കം രോഗത്തോട് പൊരുതുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഭരണകൂടം, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ  എന്നിവരുൾപ്പെടെ എല്ലാവരും പൊതുജനങ്ങൾക്ക് വേണ്ടത്ര കരുതൽ നൽകാൻ സദാ ജാഗരൂകരാണ്. ഇതിനിടയിൽ കോവിഡ്  സംബന്ധിച്ച പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള ചികിത്സാ രീതികൾ, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. 

ഇത്തരത്തില്‍ തലശ്ശേരി എം‌എല്‍‌എ എ‌എന്‍ ഷംസീറിന്‍റെ പേരില്‍ ഇപ്പോള്‍ ഒരു പരാമര്‍ശം പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: കേരളത്തില്‍ ആരും കോവിഡ് ബാധിച്ചു മരിക്കുന്നില്ല. മരിച്ചവര്‍ക്ക് മാത്രമാണ് കോവിഡ്. ലോകം കേരളത്തെ മാതൃകയാക്കുന്നു. ലോകനേതാക്കള്‍ പിണറായിയെ വാനോളം പുകഴ്ത്തുന്നു. – എ‌എന്‍ ഷംസീര്‍

archived linkFB post

എ‌എന്‍ ഷംസീര്‍ എം‌എല്‍‌എയുടെയും മുഖ്യമന്ത്രിയെ പിണറായി വിജയന്‍റെയും ചിത്രങ്ങളും പ്രസ്തുത പരാമര്‍ശവും ചേര്‍ത്ത് ഏതോ മാധ്യമത്തിന്‍റെ പേജിന്‍റെ രൂപത്തിലാണ് പോസ്റ്റ് ലേ ഔട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് ഒരു മാധ്യമത്തിന്‍റെയും പേജല്ല മാത്രമല്ല, എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ ഇതരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടുമില്ല.

വസ്തുത ഇതാണ് 

ഞങ്ങള്‍ ആദ്യം വാര്‍ത്താ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത തിരഞ്ഞു. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. എ‌എന്‍ ശംസീറിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സമാനതയുള്ള പരാമര്‍ശങ്ങളോ പ്രസ്താവനകളോ അദ്ദേഹം നല്‍കിയിട്ടില്ല. അതിനാല്‍ വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ അദ്ദേഹത്തെവുമായി തന്നെ നേരിട്ടു സംസാരിച്ചു. 

പോസ്റ്റിലൂടെ തന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.  കോവിഡിനെ പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എയുടെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന വ്യാജമാണ്. അദ്ദേഹം ഇത്തരത്തില്‍ ഒരിടത്തും പരാമര്‍ശം നടത്തിയിട്ടില്ല.

Avatar

Title:കോവിഡ് ബാധയെപ്പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ യുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •