പോളണ്ടിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുകയുള്ളോ…? വസ്തുത അറിയൂ…

അന്തര്‍ദേശിയ൦ കൌതുകം

പോളണ്ടിൽ പെൺകുട്ടികൾ മാത്രം മാത്രം ജനിക്കുന്ന ഒരു സ്ഥലം ഉണ്ടത്രേ അവിടെ ആൺകുട്ടികൾ ആരും ജനിക്കില്ല എന്നാണ് പറയപ്പെടുന്നത്. ഈ വാർത്തയുമായി ഒരു ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

 പ്രചരണം

പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി എന്ന ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നതെന്നും ഇത് ഇപ്പോഴും നിഗൂഢതയാണെന്നും ഒരു പതിറ്റാണ്ടിലേറെയായി ഒരാൺകുട്ടിയും ഇവിടെ  ജനിച്ചിട്ടില്ല എന്നുമാണ് ലേഖനത്തിൽ വിവരിക്കുന്നത്. ഈ പ്രതിഭാസത്തിന്‍റെ  രഹസ്യം എന്താണെന്ന് ശാസ്ത്രജ്ഞന്മാര്‍ അമ്പരന്നു നിൽക്കുകയാണെന്നും എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നു

entertainmentportalarchived link

ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് വ്യക്തമായി 

 വസ്തുത ഇങ്ങനെ

ഞങ്ങൾ ഗൂഗിളിൽ പോളണ്ടിലെ ഈ ഗ്രാമത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കാം. പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി ഗ്രാമത്തിൽ 2010 മുതല്‍ 10 വർഷക്കാലം  ആണ്‍കുട്ടികള്‍  ജനിച്ചിട്ടില്ല എന്ന കാര്യം സത്യമാണ്. എന്നാൽ 2020 അത് മെയ് മാസം അവിടെ ഒരു ആണ്‍കുട്ടി ജനിക്കുകയുണ്ടായി. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഡെയിലി മെയിൽ യുകെ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ഈ ഗ്രാമത്തിൽ ജനസംഖ്യ ആകെ 300 ആണ്. മെയ് 2 ന് നടന്ന ജനനം അത്ഭുതമായിരുന്നുവെന്ന് അമ്മ അന്ന മിലെക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

പെൺകുട്ടികൾ മാത്രമുള്ള ജനനങ്ങളുടെ അസാധാരണ പരമ്പരകൾ പോളിഷ് മാധ്യമങ്ങളിൽ താൽപ്പര്യം ജനിപ്പിച്ചതിനെത്തുടർന്നാണ് ഗ്രാമം കഴിഞ്ഞ വർഷം ആഗോള ശ്രദ്ധയിൽ പെട്ടത്.  ആൺകുഞ്ഞിനെ ജനിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണക്രമം പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.  മറ്റുചിലർ സ്ത്രീകളുടെ ആന്തരിക ഊഷ്മാവ് വ്യത്യസ്ത ഇടവേളകളിൽ അളക്കുന്നത് ഉൾപ്പെടുന്ന സങ്കീർണ്ണമായ ഒരു നടപടിക്രമം നിർദ്ദേശിച്ചു. 10 വർഷമായി പെൺകുഞ്ഞുങ്ങൾ മാത്രം ജനിച്ച ഗ്രാമം ഒടുവിൽ ഒരു ആൺകുഞ്ഞിന്‍റെ വരവ് കണ്ടു.

വെറും 300 ജനസംഖ്യയുള്ള ഗ്രാമത്തില്‍, ഒരു ആൺകുട്ടിക്ക് ജന്മം നൽകുന്ന ആദ്യ ദമ്പതികൾക്ക് പ്രദേശത്തെ മേയർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ 10 മാസം പിന്നിടുമ്പോൾ കുട്ടി ബാർടെക്കിന്‍റെ വരവ് ഗ്രാമത്തെ സന്തോഷിപ്പിച്ചിരിക്കുകയാണ്. 

പോളണ്ടില്‍ ജനിച്ച ആണ്‍കുട്ടി ബാര്‍ടെക്ക് -അമ്മ അണ്ണാ മിലേക്ക് (ചിത്രങ്ങള്‍ കടപ്പാട് )

300 ഓളം താമസക്കാരുള്ള മിയേസ്സെ ഒഡ്ർസാൻസ്കി Miejsce Odrzanskie എന്ന ഗ്രാമത്തിലെ അധികാരികൾക്ക് 2010 മുതൽ അവിടെ ആൺകുട്ടികളൊന്നും ജനിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല.

പോളണ്ടിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളാണ് ജനിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ 196,000 പെൺകുട്ടികൾ ജനിച്ചപ്പോൾ 207,000 ആൺകുട്ടികളാണ് ജനിച്ചത്.

മിയേസ്സെ ഒഡ്ർസാൻസ്കി ഗ്രാമത്തില്‍ പത്തു വർഷം മുമ്പ് വരെ ആൺകുട്ടികൾ ജനിച്ചിരുന്നു. അതിനുശേഷം ഒരു ദശാബ്ദക്കാലം ആൺകുട്ടികൾ ജനിച്ചിരുന്നില്ല  എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. 2020 മെയ് മാസം വീണ്ടും ആൺകുട്ടി ജനിക്കുകയുണ്ടായി. 

നിഗമനം 

പോസ്റ്റിനെ പ്രചരണം പൂർണ്ണമായും സത്യമല്ല. പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി ഗ്രാമത്തിൽ 2010 വരെ  ആൺകുട്ടികൾ ജനിച്ചിരുന്നു അതിനുശേഷം 2020 ല്‍ വീണ്ടും അവിടെ ആൺകുട്ടി ജനിക്കുകയുണ്ടായി. 12 വര്‍ഷമായി ഗ്രാമത്തില്‍ ഒറ്റ ആണ്‍കുട്ടി പോലും ജനിച്ചില്ല എന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പോളണ്ടിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുകയുള്ളോ…? വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.