‘മെഴ്സിഡസ് ബെന്‍സ് കമ്പനി കാർ സമ്മാനമായി നൽകുന്നു’- തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ…

സാമൂഹികം

ബെന്‍സ് കാർ കമ്പനി വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് മെഴ്സിഡസ് ബെന്‍സ് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട്.

പ്രചരണം 

𝗠𝗲𝗿𝗰𝗲𝗱𝗲𝘀-Benz Kerala. എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “മെഴ്‌സിഡസ് ബെൻസിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം നേടൂ.

ഞങ്ങളുടെ കമ്പനിയായ Mercedes-Benz-ന്റെ വാർഷികം ആഘോഷിക്കാൻ.

ഇന്ന് ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും നിങ്ങളുടെ ഭാഗ്യ കീ നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 9 കാറുകൾ നൽകും, കാരണം 9 നമ്പറുകളിൽ മാത്രമേ ഞങ്ങളുടെ കാറിന്റെ കീ അടങ്ങിയിട്ടുള്ളൂ.

ഇന്ന് മുതൽ വിജയികൾക്ക് കാർ സമ്മാനങ്ങൾ നേരിട്ട് നൽകും!!ഞങ്ങളുടെ കാർ സമ്മാന ജേതാക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് ഇതിനകം ഉണ്ടെന്ന് ഉറപ്പാക്കുക.

ഇവിടെ 👉👉https://cutt.ly/t7bzzcS 💙 രജിസ്റ്റർ ചെയ്യുക

വിജയകരമായ പേര് രജിസ്ട്രേഷന് ശേഷം, സമ്മാനം കാർ വിജയിക്ക് 24 മണിക്കൂറിനുള്ളിൽ അയയ്ക്കും. 🏆💙”

FB postarchived link

കാറുകളുടെ ചിത്രവും ഒപ്പം നൽകിയിട്ടുണ്ട് എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പൂർണമായും വ്യാജ അറിയിപ്പാണ് ഇതെന്ന് വ്യക്തമായി.

മെഴ്സിഡസ് ബെന്‍സ് കാർ കമ്പനി ഇങ്ങനെ എന്തെങ്കിലും ഓഫർ നൽകുന്നുണ്ടോ എന്നറിയാനായി ഞങ്ങൾ മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു ഓഫറിനെക്കുറിച്ച് വെബ്സൈറ്റില്‍ ഒരിടത്തും പരാമർശമില്ല. ഇത്തരം കമ്പനികള്‍ ഇങ്ങനെയുള്ള ഓഫര്‍ നല്‍കുമ്പോള്‍ അത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ഇങ്ങനെയൊരു ഓഫറിനെ കുറിച്ച് മാധ്യമ അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. 

തുടർന്ന് ഞങ്ങൾ ബെന്‍സിന്‍റെ കൊച്ചിയിലെ ഡീലര്‍ഷിപ്പുമായി  ബന്ധപ്പെട്ടു. അവിടെ ഉദ്യോഗസ്ഥനായ നൈസാം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “മെഴ്സിഡസ് ബെന്‍സ് കമ്പനി ഇങ്ങനെയൊരു ഓഫര്‍ നല്‍കുന്നു എന്നൊരു സന്ദേശം ഞങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ഓഫർ മെഴ്സിഡസ് ബെന്‍സ് കമ്പനിഔദ്യോഗികമായി ഒരിടത്തും നല്‍കിയിട്ടില്ല.  ഞങ്ങളുടെ കേരളത്തിലെ പ്രധാന ഡീലര്‍മാരും അവരും ഇത്തരത്തിൽ ഒരു ഓഫർ നൽകിയിട്ടില്ല. 𝗠𝗲𝗿𝗰𝗲𝗱𝗲𝘀-Benz Kerala. എന്ന ഫേസ്ബുക്ക് പേജുമായി മെഴ്സിഡസ് ബെന്‍സ് കമ്പനിക്കോ അല്ലെങ്കിൽ ബെന്‍സിന്‍റെ കേരളത്തിലെ ഡീലര്‍മാര്‍ക്കോ യാതൊരു ബന്ധവുമില്ല.  പൂർണ്ണമായും വ്യാജ അറിയിപ്പാണ് മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ പേരിൽ നടത്തുന്നത്. മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് പോസ്റ്റിലെതല്ല.” 

മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ ഫേസ്ബുക്ക് പേജ് ഇതാണ്: 

കേരളത്തിലെ ഡീലറുടെ ഫേസ്ബുക്ക് പേജ്

മെഴ്സിഡസ് ബെന്‍സ് കമ്പനി അവരുടെ വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികളായ 9 പേര്‍ക്ക് 9 കാറുകൾ നൽകുന്നു എന്ന് അറിയിപ്പ് പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സ്കോഡ കമ്പനിയുടെ പേരിലും കിയ കമ്പനിയുടെ പേരിലും സമാനമായ വ്യാജ അറിയിപ്പ് പ്രചരിച്ചിരുന്നു. വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച്  ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ…

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മെഴ്സിഡസ് ബെന്‍സ് കമ്പനി അവരുടെ വാർഷികത്തോടനുബന്ധിച്ച് 10 ഭാഗ്യശാലികൾക്ക് 10 കാറുകൾ സമ്മാനമായി നൽകുമെന്ന് ഒരു സന്ദേശമോ അറിയിപ്പോ  ഔദ്യോഗികമായി ഒരിടത്തും നൽകിയിട്ടില്ല.  മെഴ്സിഡസ് ബെന്‍സ് കമ്പനിയുടെ പേരില്‍  വ്യാജ അറിയിപ്പ് പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ  ഡീലര്‍ഷിപ്പില്‍ നിന്നും അറിയിച്ചിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മെഴ്സിഡസ് ബെന്‍സ് കമ്പനി കാർ സമ്മാനമായി നൽകുന്നു’- തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •