
പ്രചരണം
യുപിയിലെ പോലീസുകാരുടെ ക്രൂരത വെളിപ്പെടുത്തുന്നത് എന്ന സൂചനയോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ കാണാനാവുന്നത് യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ പൊതുനിരത്തില്‍ ഒരു യുവതിയും യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും തുടര്‍ന്ന് യുവാവിനെയും യുവതിയേയും നിഷ്ക്കരുണം വെടിവച്ച് കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്.
യുപി പോലീസിന്‍റെ ക്രൂരതയാണിതെന്നും സിനിമയോ സീരിയലോ അല്ലെന്നുമാണ് ഒപ്പമുള്ള വിവരണം. വീഡിയോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക: “കാവി ഇട്ട യുപി പോലീസിൻറെ ക്രൂരത( ഇത് സിനിമയോ? സിരിയലോ അല്ലാ )” ഇത്തരത്തിലെ ചില പ്രചരണങ്ങൾക്ക് മുകളിൽ ഫാക്റ്റ് ക്രെസണ്ടോ ഇതിനുമുൻപ് അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്
ഈ വീഡിയോയുടെ ആധികാരികത ഞങ്ങൾ പരിശോധിച്ചു നോക്കി. തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് ഞങ്ങൾക്ക് വ്യക്തമായി വിശദാംശങ്ങൾ പറയാം
വസ്തുത ഇതാണ്
ഫേസ്ബുക്കിൽ അനേകം പേർ ഈ വീഡിയോ ഇതേ വിവരണത്തോടെ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ അന്വേഷിച്ചപ്പോൾ ഹരിയാനയിലെ കർണാലില്‍ ഒരു വെബ് സീരിസ് ചിത്രീകരണത്തിനിടയിലെ ഒരു രംഗമാണ് ഈ വീഡിയോയിൽ കാണുന്നത് എന്ന് കണ്ടെത്തി. ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ മറ്റു പല ഭാഷകളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ മുകളില്‍ ഞങ്ങളുടെ ഹിന്ദി ടീം ചെയ്ത ഫാക്റ്റ് ചെക്ക് താഴെ വായിക്കാം:
हरियाणा के करनाल में हुई एक वैब सीरिज़ की शूटिंग के वीडियो को गलत दावे के साथ वायरल किया जा रहा है।
വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഫ്രണ്ട്സ് കഫെ എന്ന ഒരു റസ്റ്റോറൻറ് നമുക്ക് കാണാം.
തുടര്‍ന്ന് ഞങ്ങൾ ഗൂഗിളിൽ ഇതേ കീവേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ വീഡിയോയിൽ കണ്ട അതേ കഫെ ഹരിയാനയിലെ കർണാലിലാണ് എന്ന് കണ്ടെത്താൻ സാധിച്ചു.

തുടർന്ന് ഞങ്ങൾ ഫ്രണ്ട്സ് കഫെ ഉടമ കൃഷ്ണ നര്‍വാളുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഈ വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ ഒരു വെബ്സീരീസ് ഷൂട്ടിങ്ങിന്‍റെതാണ്. യഥാർത്ഥ സംഭവമല്ല. ഏകദേശം മൂന്ന് മാസം മുൻപ് ഞങ്ങളുടെ കഫേക്ക് പുറത്ത് ഒരു വെബ്സീരീസ് ചിത്രീകരണം ഉണ്ടായിരുന്നു. അതിന്‍റെ ഒരു രംഗമാണ് ഇപ്പോൾ തെറ്റായ അവകാശവാദവുമായി വൈറലായി കൊണ്ടിരിക്കുന്നത്.”
ഷൂട്ടിംഗ് സമയത്ത് കൃഷ്ണ നര്‍വാള്‍ അദ്ദേഹത്തിന്‍റെ ഫോണിൽ റെക്കോർഡ് ചെയ്ത ചില ദൃശ്യങ്ങൾ ഞങ്ങളുമായി പങ്കുവച്ചു.
പിന്നീട് ഞങ്ങളുടെ പ്രതിനിധി കർണാടകയിലെ എസ് പി ഗംഗാ റാം പുനിയയുമായി സംസാരിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്: വൈറൽ വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്. മൂന്നുമാസം മുമ്പ് കൃത്യമായി പറഞ്ഞാല്‍ ജനുവരി 21ന് കർണാലില്‍ ഫ്രണ്ട്സ് കഫേയ്ക്ക് മുൻവശം ചിത്രീകരിച്ചതാണ് ഈ വീഡിയോ. സൂപ്പർ മോഡൽ സെക്ടർ 12 ല്‍ സ്ഥിതിചെയ്യുന്ന ഫ്രണ്ട്സ് കഫെയ്ക്ക് മുൻവശം നടന്ന ഒരു വെബ് സീരീസിന്‍റെ ഷൂട്ടിങ് വീഡിയോയാണിത്. ഷൂട്ടിങ്ങിന് ഞങ്ങൾ അനുമതി കത്ത് നൽകിയിരുന്നു. ഈ വർഷം ജനുവരി 18നാണ് കര്‍ണാല്‍ ജില്ലാ അധികാരി ഷൂട്ടിങ്ങിന് അനുമതി നൽകിയത്.”
ഈ വെബ്സീരീസ് ഷൂട്ടിംഗ് വീഡിയോ തെറ്റായ അവകാശവാദവുമായി യു പി യുടെ പേരിൽ പ്രചരിക്കുകയാണ്. അതിനാൽ ഉത്തർപ്രദേശ് പോലീസും ഈ വീഡിയോയെ കുറിച്ച് ട്വിറ്ററിൽ വിശദീകരണം നൽകിയിട്ടുണ്ട്.
യുപി പോലീസിന്‍റെ വിശദീകരണം താഴെ കാണാം:
यह वीडियो गुड़गाँव स्थित एक कैफ़े का हैं जहां किसी वेब सिरीज़ की शूटिंग हुई थी। कैफ़े के मैनेजर से इस तथ्य की पुष्टि की जा चुकी है।
— UP POLICE (@Uppolice) April 12, 2021
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വിവരണമാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ഹരിയാനയിലെ കര്‍നൂലില്‍ നടന്ന ഒരു വെബ് സീരിസ് ഷൂട്ടിംഗില്‍ നിന്നുള്ള ഒരു ദൃശ്യമാണിത്. യുപി പോലീസുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:യുപി പോലീസിന്‍റെ ക്രൂരത എന്നപേരിൽ പ്രചരിക്കുന്നത് ഹരിയാനയിൽ നടന്ന വെബ്സീരീസ് ഷൂട്ടിംഗ് ദൃശ്യങ്ങളാണ്…
Fact Check By: Vasuki SResult: False
