ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?

ദേശിയ

വിവരണം

‘വന്ദേ മാതരം’ എന്ന ഫേസ്ബുക്ക് പേജില്‍ “ഇമ്രാന്റെ മഹാ മനസ്കതയും, സിദ്ധുവിന്റേ പ്രേമലേഖനവുമൊക്കെ വെച്ച് തള്ളുന്നവർ ഇത് വായിക്കരുത്.’… കുരു പൊട്ടും.. ” എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ച പോസ്റ്റാണ് ചുവടെ.  ഇതിനോടകം 7,800ല്‍ അധികം ഷെയറും 461 ലൈക്കും ഈ പോസ്റ്റിനുണ്ട്.

പോസ്റ്റ് ലിങ്ക്:

FacebookArchived Link

പോസ്റ്റില്‍ ആധികാരികമായി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന അറബിക്കടല്‍ യഥാര്‍ത്ഥത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ പരിധിയില്‍ വരുന്ന മേഖലയാണ്. വിശാഖപട്ടണം ഡോക്ക്‍യാര്‍ഡ് വരുന്ന ഈസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ ഉത്തരവാദിത്തത്തില്‍പ്പെട്ട പ്രദേശങ്ങള്‍ ആന്ധ്രാപ്രദേശ്, ഒടിഷ, വെസ്റ്റ് ബെംഗാള്‍, തമിഴ്നാട്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് എന്നീ സ്ഥലങ്ങളാണ്. പിന്നെയെങ്ങനെയാണ് ഈസ്റ്റേണ്‍ കമാന്‍റിന്‍റെ 40 യുദ്ധക്കപ്പലുകള്‍ പാക്കിസ്ഥാനിലെ കറാച്ചിക്ക് 200 കി.മി. ദൂരത്ത് നിലയുറപ്പിക്കുന്നത്.  ആദ്യവരിയില്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞ് കഴിഞ്ഞു. അഥവ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ കീഴിലുള്ള യുദ്ധകപ്പല്‍ നില ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത്തരം വിവരങ്ങള്‍ ഇന്ത്യന്‍ നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Eastern Naval Command (Wikipedia)Archived Link
Western Naval Command (Wikipedia)Archived Link

നിഗമനം

യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യന്‍ നേവിയുടെ മേഖലകളെ തിരിച്ചുള്ള പ്രാഥമിക ബോധ്യംപോലുമില്ലാതെയാണ് പോസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഔദ്യോഗികമായ യാതൊരു വെളിപ്പെടുത്തലുമില്ലാത്ത കാര്യങ്ങളെ കുറിച്ച് പോസ്റ്റ് ചെയ്യുന്നതിന് പുറമെ തെറ്റായ അറിവാണ് വന്ദേ മാതരം പോസ്റ്റ് ചെയ്യുന്നതെന്നും ഇതോടെ മനസിലാക്കാന്‍ സാധിക്കും.

Avatar

Title:ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •