ജയരാജനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സലിംകുമാർ പറഞ്ഞോ..?

രാഷ്ട്രീയം

വിവരണം

“ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ് ജയരാജനെപ്പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത്  സിപിഎം നു ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്…..” ഇങ്ങനെയുള്ള വിവരണത്തോടെ സലിംകുമാറിന്റെ പ്രസ്താവനയുടെ രൂപത്തിൽ ഒരു പോസ്റ്റ് youth congress  mavila unit എന്ന പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്,പോസ്റ്റിനു 500 റോളം ഷെയറുകളായിക്കഴിഞ്ഞു.    സലിം കുമാർ, ഇന്നസന്റ് , സുരാജ് വെഞ്ഞാറമ്മൂട്, ജഗത് ശ്രീകുമാർ, ശ്രീനിവാസൻ  തുടങ്ങിയ സിനിമാ താരങ്ങൾ സാമൂഹിക  മാധ്യമങ്ങളിലെ ട്രോൾ പോസ്റ്റുകളുടെയും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളുടെയും സ്ഥിരം ചേരുവയാണ്. ഇപ്പറഞ്ഞ പോസ്റ്റിനെ യാഥാർഥ്യം നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുതാ പരിശോധന

സലിം കുമാർ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് ഏതു സന്ദർഭത്തിലാണ് എന്നുള്ള വിവരങ്ങളൊന്നും പോസ്റ്റിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ പോസ്റ്റിന്റെ വിശ്വാസ്യത കണക്കിലെടുക്കാനാവില്ല. പോസ്റ്റിനു ലഭിച്ചിട്ടുള്ള കമന്റുകളിൽ അദ്ദേഹം കോൺഗ്രസ്സ് അനുഭാവിയാണെന്നു പറയുന്നുണ്ട്. കോളേജ് കാലത്ത് കെഎസ്‌യു പ്രവർത്തകനായിരുന്നു എന്നും…. ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു:

ഞങ്ങൾ സലിം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

നിഗമനം

ഈ പോസ്റ്റ് വ്യാജമാണ്. സലിം കുമാർ ഇങ്ങനെ പ്രസ്താവിച്ചിട്ടില്ലെന്നു അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പ്രത്യക്ഷപ്പെടുന്ന വ്യാജ വാർത്തകളിൽ ഒന്ന് മാത്രമാണിത്.

ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

Avatar

Title:ജയരാജനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സലിംകുമാർ പറഞ്ഞോ..?

Fact Check By: Deepa M 

Result: False

 • 14
 •  
 •  
 •  
 •  
 •  
 •  
 •  
  14
  Shares