ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI നിര്‍മിച്ച ചിത്രമാണ്…

AI ദേശിയം

ഉത്തരാഖണ്ഡില്‍ 17 ദിവസം ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ അവസാനം രക്ഷപെടുത്തി. ഈ തൊഴിലാളികലൂടെ ജീവന് യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപെടുത്താന്‍ സാധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെയും, ദേശിയ/ സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ അടക്കം പലരുടെ ശ്രമങ്ങള്‍ കൊണ്ടാണ് ഇത് സാധ്യമായത്. 

ഇതിനെ രക്ഷപെടുത്തിയ തൊഴിലാളികളുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ രക്ഷപെട്ട തൊഴിലാളികള്‍ ഇന്ത്യയുടെ പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം എ.ഐ. ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യയുടെ ദേശിയ പതാക കൈയില്‍ പിടിച്ച് നില്‍കുന്ന തൊഴിലാളികളുടെ ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ ദൗത്യ സംഘത്തിന് ബി​ഗ് സല്യൂട്ട്

ഉത്തരകാശി രക്ഷാദൗത്യം കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു👍👍👍👍

അഭിമാനം ഭാരതം🇮🇳🇮🇳🇮🇳

#SilkyaraTunnel

സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല, ഹിന്ദുസ്ഥാന്‍ ടൈംസ്‌ പോലെയുള്ള ദിനപത്രം പോലും ഈ ചിത്രം ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളി എന്ന തരത്തില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. 

Courtesy: X (formerly Twitter)

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഈ ചിത്രത്തില്‍ തൊഴിലാളികളുടെ വിരലുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ചില തൊഴിലാളികള്‍ക്ക് ഒരു കൈയില്‍ അഞ്ചിലധികം വിരലുകളുള്ളത് നമുക്ക് കാണാം. അതെ സമയം വിരലുകള്‍ കൂട്ടി പിടിക്കുന്നത്തിനിടെ ഒരു തൊഴിലാളിയുടെ വിരല്‍ കയര്‍ പോലെ കെട്ടിയിരിക്കുന്നതായി കാണാം.

ഇത് പോലെയുള്ള പ്രശങ്ങള്‍ എ.ഐ. ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. ഞങ്ങള്‍ ഇതിനെ മുമ്പ് അയോധ്യയിലെ റെയില്‍വേ സ്റ്റേഷനിന്‍റെ എ.ഐ. ചിത്രങ്ങള്‍ പരിശോധിച്ചിരുന്നു. അതിലും ഇത് പോലെയുള്ള പ്രശ്നങ്ങള്‍ നാം കണ്ടിരുന്നു.

Also Read | AI നിര്‍മ്മിത ചിത്രങ്ങൾ അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

AI സോഫ്റ്റ്‌വെയറുകൾക്ക് അക്ഷരങ്ങൾ മനസിലാക്കാൻ കുറച്ച് പ്രശ്നങ്ങളുണ്ട്. അക്ഷരങ്ങൾ സൃഷ്ടിക്കുന്നത്തിൽ ഒരു ചെറിയ തെറ്റ് സംഭവിച്ചാലും വാക്ക് തെറ്റും. ഇത് കാരണം കൊണ്ട് തന്നെയാണ് കൈയുടെ വിരലുകളും, പല്ലുകൾ പോലെയുള്ളവ സൃഷ്ടിക്കാൻ AI ബുദ്ധിമുട്ടുന്നത്.

ചിത്രങ്ങള്‍ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ട്വീറ്റ് ലഭിച്ചു.

Archived Link

ഈ ചിത്രങ്ങൾ @Exclusive_Minds എന്ന X അക്കൗണ്ട് AI സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ചതാണ് താഴെ നല്‍കിയ ട്വീറ്റില്‍ വ്യക്തമാകുന്നു.

നിഗമനം

ഉത്തരകാശിയിലെ സില്കിയാര ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുതിയത്തിനെ ശേഷം എടുത്ത ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI നിര്‍മിച്ച ചിത്രമാണ്…

Written By: Mukundan K 

Result: False