ദേശാഭിമാനി പത്രത്തിന്‍റെ വ്യാജ ഒന്നാം പേജുണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നു…

രാഷ്ട്രീയം

കെ-റെയിൽ പദ്ധതിക്കെതിരെ ഇതര രാഷ്ട്രീയ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. കുറ്റി സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഈ പ്രതിഷേധം പലയിടത്തും സ്ഥലമുടമകളില്‍ നിന്നും പ്രതിഫലിക്കുന്നുണ്ട്. ഇതിനിടെ പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ പറഞ്ഞു ബോധ്യപ്പെടുത്താനും അനുമതി വാങ്ങാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ പോയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ഒരു പ്രചരണം നമുക്ക് നോക്കാം 

 പ്രചരണം 

പിണറായി-മോദി  കൂടിക്കാഴ്ചയെ പറ്റി സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത ഉൾപ്പെട്ട ഒന്നാം പേജാണ് പ്രചരിക്കുന്നത്.

“കെ-റെയിലിന് ആശംസ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഖാവ് പിണറായി വിജയനെ കണ്ടു” എന്നാണ് തലക്കെട്ട്.  കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളിൽ വന്ന പൂച്ചെണ്ട് സമ്മാനിക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്. അതായത് ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയാണ് ദേശാഭിമാനി പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യാജമായി നിർമ്മിച്ച ഒന്നാംപേജ് വെച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

ഈ വ്യാജ ഒന്നാം പേജ് ഫേസ്ബുക്കില്‍ വൈറലാണ്: 

പ്രചരണത്തിന്‍റെ യാഥാർത്ഥ്യം അറിയാൻ ഞങ്ങൾ ദേശാഭിമാനി ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടിരുന്നു. അവിടെനിന്നും സീനിയർ സബ് എഡിറ്റർ അറിയിച്ചത് ഇങ്ങനെയാണ്: “തെറ്റായ പ്രചരണമാണ്. പത്രത്തിന്‍റെ ഒന്നാം പേജ് ഓൺലൈനിൽ ലഭ്യമാണ്. അത് നോക്കിയാൽ ദേശാഭിമാനിക്കെതിരെ വ്യാജ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമാവും”

ഞങ്ങൾ ദേശാഭിമാനി ഓൺലൈനിൽ നോക്കിയപ്പോൾ പത്രത്തിന്‍റെ ഒന്നാംപേജ് ലഭ്യമായി. സിൽവർലൈൻ അനുമതി തികഞ്ഞ പ്രതീക്ഷ എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. മാത്രമല്ല, പോസ്റ്റിലെ വ്യാജ ഒന്നാം പേജില്‍  നൽകിയിരിക്കുന്ന ചിത്രമല്ല ഓൺലൈനിലെ ഒന്നാം പേജില്‍ കാണുന്നത്. 

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇരുന്നുകൊണ്ട് സംസാരിക്കുന്ന ചിത്രമാണ് വാർത്തയിൽ അവർ ഉൾപ്പെടുത്തിയിട്ടുള്ളത്. 

താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക:

നിഗമനം

 തെറ്റായ പ്രചരണമാണ് ദേശാഭിമാനിയുടെ വ്യാജ ഒന്നാംപേജ് ഉപയോഗിച്ച് നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ദേശാഭിമാനി പത്രത്തിന്‍റെ വ്യാജ ഒന്നാം പേജുണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നു…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •