
വിവരണം
ബിജെപിയുടെ ഒരു തെറഞ്ഞെടുപ്പ് പ്രചരണം ചുവരെഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പിതിനൊന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി പ്രചരണത്തിന്റെ ഭാഗമായി മാറ്റം വേണം ബിജെപി വരണം എന്ന എഴുതുന്നതിന് പകരം നാറ്റം വേണം ബിജെപി വരണം എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. എടക്കഴിയൂര്‍ സഖാക്കള്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 90ല്‍ അധികം ഷെയറുകളും 160ല്‍ അധികം റിയാക്ഷനുളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവരെഴുത്തില്‍ അക്ഷരതെറ്റ് സംഭവിച്ചതാണോ ചിത്രത്തില്‍ കാണുന്നത്? മാറ്റം എന്നതിന് പകരം നാറ്റമെന്നാണോ ചുവരെഴുത്തിലുള്ളത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
നാറ്റം വേണം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ട്രോള്‍ എഡിറ്റിങ് മലയാളം എന്ന പ്രൈവെറ്റ് ഗ്രൂപ്പിലെ ഒരു പോസ്റ്റാണ് വിഷയവുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ കഴിഞ്ഞത്. ട്രോളുകള്‍ക്ക് ആവശ്യമായ മീമുകളും മറ്റ് എഡിറ്റിങുകളും ഗ്രൂപ്പിലെ അംഗങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് നിര്‍മ്മിച്ചു നല്കുന്നതി് വേണ്ടിയാണ് ട്രോള്‍ എഡിറ്റിങ് മലയാളം എന്ന ഗ്രൂപ്പ്. ഒക്ടോബര്‍ എട്ടിന് ഗ്രൂപ്പിലെ ഒരു അംഗം ബിജെപിയുടെ ചുവരെഴുതുന്ന ചിത്രം നല്കി മാറ്റം എന്നത് നാറ്റം എന്നാക്കി എഡിറ്റ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാറ്റം വേണം എന്നതിന് പകരം നാറ്റം വേണമെന്ന് ചുവരെഴുത്തിനോട് സാദൃശ്യമുള്ള തരത്തില്‍ തന്നെ എഡിറ്റ് ചെയ്ത് നല്‍കിയതായും കമന്റ് ബോക്സില്‍ കാണാം. അതായത് ട്രോളിന് വേണ്ടി എഡിറ്റ് ചെയ്ത ചിത്രം മാത്രമാണിതെന്നതാണ് യാഥാര്‍ത്ഥ്യം.
ഫെയ്സ്ബുക്ക് കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

ട്രോള്‍ എഡിറ്റിങ് മലയാളം ഗ്രൂപ്പിലെ പോസ്റ്റ് (യഥാര്‍ത്ഥ ചിത്രവും കാണാം)-

കമന്റ് ബോക്സില്‍ ഗ്രൂപ്പ് അംഗങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം പങ്കുവെച്ച ചിത്രങ്ങള്‍ (സ്ക്രീന്‍ഷോട്ട്)-


നിഗമനം
ട്രോളിന് വേണ്ടി എഡിറ്റ് ചെയ്ത ചിത്രം മാത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ചുവരെഴുത്തിലെ യഥാര്‍ത്ഥ ചിത്രം എഡിറ്റ് ചെയ്താണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ബിജെപിയുടെ ചുവരെഴുത്തില്‍ ഇങ്ങനെയൊരു തെറ്റ്പറ്റിയോ? വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: Altered
