‘ഓട്ടോറിക്ഷ നാടിന് ആപത്തോ’ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സംമിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നത്. വ്യാവസായിക മേഖലയിലെ വൈദ്യുതി നിരക്ക്, വര്‍ദ്ധന, ഇന്ധനത്തിന് 2 രൂപ അധിക സെസ്സ്, കെട്ടിട നികുതി വര്‍ദ്ധനയെല്ലാം ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ മലയാളത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ ചിലര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് അഭിപ്രായം ചോദിക്കന്നത് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പലരും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ചോദ്യം ചെയ്യാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മാത്രം പ്രതികരിക്കുന്നതിനെതിരെ ചോദ്യം ചെയ്തു. 50 രൂപയില്‍ നിന്നും നൂറിന് മുകളില്‍ ഇന്ധന വില വര്‍ദ്ധനയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ ദിവസം നടത്തിയ വില വര്‍ദ്ധനയാണെന്നും ഇതെ കുറിച്ച് മാധ്യമങ്ങള്‍ക്ക് അഭിപ്രായമറിയണ്ടായിരുന്നോ എന്നും ചില ഓട്ടോറിക്ഷ തൊഴിലാളികള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഈ സാഹചര്യത്തില്‍ മനോരമ ന്യൂസ് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ ചാനല്‍ ചര്‍ച്ച നടത്തിയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നത്. ഓട്ടോറിക്ഷ നാടിന് ആപത്തോ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്തു എന്നതാണ് ന്യൂസ് കാര്‍ഡ് സഹിതമുള്ള പ്രചരണം. ആശ നീഗി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 145ല്‍ അധികം റിയാക്ഷനുകളും 10ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് ഇത്തരത്തിലൊരു വിഷയത്തില്‍ ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഇത്തരമൊരു വിഷയത്തില്‍ മനോരമ ന്യൂസ് ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മനോരമ ന്യൂസ് വെബ് ഡെസ്‌കുമായി ബന്ധപ്പെട്ടു. എന്നാല്‍ ഓട്ടോറിക്ഷ നാടിനാപത്തോ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ഇത്തരത്തിലൊരു ചര്‍ച്ച നടത്തിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത ന്യൂസ് കാര്‍ഡാണെന്നും വെബ് ഡെസ്‌ക് പ്രതിനിധി പറഞ്ഞു. മനോരമ ന്യൂസ് ലോഗോ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

നിഗമനം

മനോരമ ന്യൂസ് തന്നെ ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും ഇത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ഓട്ടോറിക്ഷ നാടിന് ആപത്തോ’ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Altered