FACT CHECK: കേരള കൌമുദിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വ്യാജപ്രചരണം…

രാഷ്ട്രീയം

പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാന്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സ്വന്തം പിതാവിന്‍റെ കാല്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ തല്ലിയൊടിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് ആണ്. 

പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കേരള കൌമുദിയുടെ വാര്‍ത്ത‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത‍യാണ്  “പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന പിതാവിന്‍റെ കാല്‍ തല്ലിയോടിച്ചു സിപിഎം പ്രവര്‍ത്തകന്‍

ഇതില്‍ ആശുപത്രിയില്‍ കാല്‍ ഒടിഞ്ഞ് കിടക്കുന്ന ഒരു വ്യക്തിയുടെയും ഒരു യുവാവിന്‍റെയും ചിത്രം നല്‍കിട്ടുണ്ട്. ചിത്രങ്ങളുടെ താഴെ എഴുതിയ വാചകം ഇപ്രകാരമാണ്: “സ്വന്തം പിതാവിന്‍റെ കാല്‍ തല്ലിയോടിച്ചു അതിനുശേഷം ഇത് നരേന്ദ്രമോദിക്കതിരെ ഉള്ള താക്കീതാണ് എന്ന് സിപിഎം പ്രവര്‍ത്തകനായ വിഷ്ണു...”

ഈ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റില്‍ മാത്രമല്ല ഇത്തരത്തിലുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഇനി നമുക്ക് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ആദ്യം കേരള കൌമുദിയുടെ വെബ്സൈറ്റില്‍ ഇത്തരമൊരു വാര്‍ത്ത‍യുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിചപ്പോള്‍ ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍യും കണ്ടെത്തിയില്ല. മറ്റു മാധ്യമങ്ങളിലും  ഇതരത്തില്‍ യാതൊരു വാര്‍ത്ത‍യും പ്രസിദ്ധികരിച്ചിട്ടില്ല എന്ന് പിന്നിട് നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായി.

ഞങ്ങളുടെ പ്രതിനിധി കേരള കൌമുദിയുടെ ഡിജിറ്റല്‍ ഇന്‍ചാര്‍ജ് ദീപു ശശിധരനുമായി ബന്ധപെട്ടപ്പോള്‍ ഈ വാര്‍ത്ത‍ കേരള കൌമുദി പ്രസിദ്ധികരിച്ചിട്ടില്ല, ഇത് കേരള കൌമുദിയുടെ ലോഗോ ദുരുപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണമാണ് എന്ന് അറിയിച്ചു. ഇതിനെ കുറിച്ച് കേരള കൌമുദി പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ ലിങ്കും അദ്ദേഹം ഞങ്ങള്‍ക്ക് അയച്ച് തന്നു.

ലേഖനം വായിക്കാന്‍- Kerala Kaumudi | Archived Link

ഈ വാര്‍ത്ത‍ പൂര്‍ണമായും വ്യാജമാണ് എന്ന് കേരള കൌമുദി വ്യക്തമാക്കുന്നു കൂടാതെ  ലോഗോ ദുരുപയോഗം ചെയ്തിട്ടാണ് ഇത്തരത്തില്‍ ഒരു വ്യാജവാര്‍ത്ത‍ പ്രചരിപ്പിക്കുകയുണ്ടായത്. അതിനാല്‍ ഈ വിഷയം വളരെ ഗൌരവത്തോടെയാണ് കേരള കൌമുദി എടുക്കുന്നത് കൂടാതെ വ്യാജ ഫോട്ടോ സൃഷ്ടിച്ചവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും കേരള കൌമുദി പറയുന്നു.

ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2019ല്‍ വനിതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ ഈ ചിത്രം നമുക്ക് കാണാം.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ കേരള കൌമുദിയുടെ ലോഗോയും അസംബന്ധിതമായ ഒരു പഴയ ചിത്രവും ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത‍യാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേരള കൌമുദിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •