ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

രാഷ്ട്രീയം

വിവരണം

അഗ്നിപത് പട്ടാള നിയമന നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച സിപിഎം രാജ്യസഭ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ.എ.റഹീമിനെയും മറ്റ് എസ്‌എഫ്ഐ നേതാക്കളെയും ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കയിത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അര്‍ദ്ധരാത്രിയോടെ റഹീമിനെയും പിന്നീട് എസ്എഫ്ഐ നേതാക്കളെയും പോലീസ് വിട്ടയക്കുകും ചെയിരുന്നു. പോലീസ് വിട്ടയിച്ച ശേഷം പോലീസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ച് എ.എ.റഹീം ഒരു ലീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റഹീം മദ്യപിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നതെന്നും സംസാര ശൈലിയില്‍ വേഗത കുറവുള്ളതായും മുഖഭാവങ്ങളില്‍ മാറ്റമുള്ളതായും പ്രചരിക്കുന്ന വീഡിയോയില്‍ കാണാന്‍ കഴിയും. കെപിസിസി – കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്ന ഗ്രൂപ്പില്‍ ഹരീന്ദ്രന്‍ കരുണാകരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 671ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ എ.എ.റഹീം ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രസ്താവനയുടെ യഥാര്‍ത്ഥ വീഡിയോ തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് നോക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്‍റെ (സിപിഐഎം) ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും എ.എ.റഹീം അറസ്റ്റിനെ കുറിച്ച് പ്രതികരിച്ച് പങ്കുവെച്ച 1.29 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ തുടക്കം മുതല്‍ അവസാനം വരെ വളരെ സാധരണ ഗതിയിലുള്ള വീഡിയോ മാത്രമാണിത്. അസ്വഭാവികമായ സംസാരശൈലയോ ഭാവമാറ്റമൊ യഥാര്‍ത്ഥ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല. അതെ സമയം എ.എ.റഹീം മദ്യപിച്ചാണ് വീഡിയോ ചിത്രീകരിച്ച് പങ്കുവെച്ചതെന്ന് ആരോപിക്കുന്ന വീഡിയോ വിശദമായി പരിശോധിച്ചപ്പോള്‍ ആ വീഡിയോ എഡിറ്റ് ചെയ്ത് പ്ലേബാക്ക് സ്പീഡ് കുറച്ചതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സാധാരണ വീഡിയോ എഡിറ്റിങ് മൊബൈല്‍ ആപ്പിലൂടെ ചെയ്യാന്‍ കഴിയുന്ന എഡിറ്റിങ് മാത്രമാണിത്.

സിപിഐഎം ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന എ.എ.റഹീമിന്‍റെ പ്രതികരണ വീഡിയോ – 

Facebook Video 

നിഗമനം

യഥാര്‍ത്ഥ വീഡിയോ പ്ലേബാക്ക സ്പീഡ് കുറച്ച ശേഷം തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പല ഗ്രൂപ്പുകളിലും വൈറലായിരിക്കുന്നത്. ഒരാളുടെ സംഭാഷണത്തിന്‍റെ വേഗത കുറച്ചാല്‍ അതൊരു വീഡിയോയാണെങ്കില്‍ സ്വാഭാവികമായും ആ വീഡിയോയിലെ സംസാരവും മുഖഭാവവും വേഗത കുറഞ്ഞ് അസ്വഭാവികമായി മാറും. ഇതിനെ തെറ്റായ രീതിയല്‍ വ്യാഖ്യാനിച്ചാണ് പ്രചരണമെന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത മാറ്റവരുത്തിയ കൃത്രിമ വീഡിയോയാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •