അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ‌ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അമിത് ഷായോടൊപ്പം ബിജെപി പ്രവര്‍കര്‍ ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തിലുള്ളതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇത് റിപബ്ലിക് ന്യൂസ് ചാനലിലെ വാര്‍ത്ത വീഡിയോയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബംഗാളിലെ ബസിര്‍ഹാത്ത് എന്ന സ്ഥലത്താണ് അമിത് ഷാ പ്രസംഗിക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് അമിത് ഷാ ബസിര്‍ഹാത്ത് വെസ്റ്റ് ബംഗാള്‍ എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 24.40 മിനിറ്റുകളുള്ള അമിത്ഷായുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപമാണ് ലഭിച്ചത്. വീഡിയോയുടെ 03.26 മിനിറ്റ് മുതല്‍ അമിത് ഷാ തന്‍റെ പ്രസംഗം തുടങ്ങുമ്പോള്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവരോട് തന്‍റെയൊപ്പം ഭാരത് മാതാ കീ ജയ് ഏറ്റു വിളിക്കുന്നു. പിന്നീട് കാണുന്ന രംഗങ്ങളില്‍ പ്രവര്‍ത്തകര്‍ അമിത് ഷായോട് ഒപ്പം മുദ്രാവാക്യം ഏറ്റുവിളിക്കുന്നത് തന്നെയാണ്. ഊര്‍ജ്ജം പോരയെന്നും കൂടുതല്‍ ഉറക്കെ വിളിക്കണമെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ വീണ്ടും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ഒന്നാകെ ഇത് ഏറ്റു വിളിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ അമിത് ഷായുടെ രംഗവും ബിജെപി പ്രവര്‍ത്തകര്‍ ഇരിക്കുന്ന രംഗവും എഡിറ്റ് ചെയ്ത പ്രചരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.

അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ഏറ്റ് വിളിക്കുന്ന യഥാര്‍ത്ഥ വീഡിയോ-

നിഗമനം

അമിത് ഷാ 2021 ഏപ്രില്‍ 11ന് ബംഗാളിലെ ബസിര്‍ഹാത് ദക്ഷിണില്‍ സംസാരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •