കെ. സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെഎഡിറ്റ്‌ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

രാഷ്ട്രീയം

BJP സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപി ഭരണത്തില്‍ മുസ്ലിങ്ങളെ വേട്ടയാടുന്നു എന്ന് സമ്മതിക്കുന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്താതാണ് എന്ന് കണ്ടെത്തി. എന്താണ് കെ. സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

 മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കെ. സുരേന്ദ്രന്‍ പ്രസംഗിക്കുന്നത് കാണാം. അദ്ദേഹം വീഡിയോയില്‍ പറയുന്നത്, “നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കീഴില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി എത്ര എത്ര നല്ല നല്ല കാര്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുകയാണ്, വെട്ടയാടപ്പെടുകയാണ്, സംഘപരിവാറിന്‍റെ ആക്രമണ  ഭീക്ഷണിയാണ് അവര്‍ നേരിടുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങളാണ് അവര്‍ക്കെതിരെ…

വീഡിയോ കേട്ടാല്‍ സുരേന്ദ്രന്‍ തന്‍റെ പാര്‍ട്ടിയെ തന്നെ ആക്ഷേപിക്കുന്നു എന്ന് നമുക്ക് തോന്നുന്നു. വീഡിയോയോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 

ഇവനെന്താ ഹാൻസ് വീട്ട് – കഞ്ചാവടി തുടങ്ങിയോ. തള്ളേ ലവന് പ്രാന്തായതാ… അതോ നമുക്കൊക്കെ പ്രാന്തായതാ….???

എന്നാല്‍ ഈ പ്രചരണം സത്യമോ അതോ വ്യാജമോ എന്ന് അറിയാന്‍ നമുക്ക് വീഡിയോ പരിശോധിക്കാം.

വസ്തുത അന്വേഷണം

കെ. സുരേന്ദ്രന്‍റെ പ്രസംഗത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനോരമ ന്യൂസ്‌ അവരുടെ ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച കെ. സുരേന്ദ്രന്‍ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. കഴിഞ്ഞ മാസം കോഴിക്കോടാണ് സുരേന്ദ്രന്‍ ഈ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പ്രമുഖ ഭാഗങ്ങള്‍ നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ കാണാന്‍- Facebook | Archived Link

കോഴിക്കോട് എസ്.ഡി.പി.ഐക്കെതിരെ ബിജെപി നടത്തിയ പരിപാടിയിലാണ് കെ. സുരേന്ദ്ര സംസാരിക്കുന്നത്. എസ്.ഡി.പി.ഐ(SDPI)-പോപ്പുലര്‍ ഫ്രണ്ട് (Popular Front) രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തില്‍ ബിജെപി- RSS പ്രവര്‍ത്തകരെ കൊലപെടുത്തുകയും ചെയ്യൂന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. കേരളത്തിലെ സെക്യുലര്‍ പാര്‍ട്ടികള്‍ അവര്‍ക്ക് പരോക്ഷമായി പിന്തുണയും പ്രോത്സാഹനം നല്‍കുന്നു എന്ന തരത്തിലാണ് കെ. സുരേന്ദ്രന്‍റെ പ്രസംഗം.  വീഡിയോയില്‍  11:34 മുതല്‍ നമുക്ക് കെ. സുരേന്ദ്രന്‍ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം അവരുടെ മനസ്സില്‍ BJPക്കെതിരെ വിദ്വേഷം പകര്‍ത്താന്‍ ദുഷ്പ്രചരണം നടക്കുന്നു എന്ന് വാദിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

ഈ നീചമായ പ്രചരണം നടത്തിയിട്ട് വിദ്വെഷമുണ്ടാക്കുന്നത് ആരാണ്?….എന്തെല്ലാം കള്ളപ്രചരണങ്ങളാണ് അവരുടെ ഇടയില്‍ നടന്നിട്ടുള്ളത്. മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുകയാണ്, വെട്ടയാടപ്പെടുകെയാണ്, സംഘപരിവാറിന്‍റെ ആക്രമണ  ഭീക്ഷണിയാണ് അവര്‍ നേരിടുന്നത്. ആള്‍ക്കൂട്ട ആക്രമനങ്ങളാണ് അവര്‍ക്കെതിരെ ഉണ്ടാവുന്നത്. എല്ലാ ദിവസവും ഇതല്ലേ ദേശാഭിമാനി പ്രചരിപ്പിക്കുന്നത്. എല്ലാ ദിവസവും ഇതല്ലേ മാര്‍ക്സ്സിറ്റ് പാര്‍ട്ടി നേതാക്കന്മാര്‍ പറയുന്നത്. എവിടെയാണ് മുസ്‌ലിംകള്‍ ആക്രമിക്കപെടുന്നത്, വെട്ടയാടപ്പെടുന്നത്, ഇരകളാക്കപ്പെടുന്നത്? രണ്ടാംതര പൌരന്മാരായി ചിത്രികരിക്കപ്പെടുന്നത്…? നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കീഴില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി എത്ര എത്ര നല്ല നല്ല കാര്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ പ്രസംഗം എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിപ്പിക്കുന്നത് ഇതോടെ വ്യക്തമാണ്. അദ്ദേഹം എവിടെയും BJP സര്‍ക്കാര്‍ മുസ്ലിംകളെ ആക്രമിക്കുന്നു, വേട്ടയാടുന്നു എന്ന് സമ്മതിച്ച് പ്രസംഗിചിട്ടില്ല. മാര്‍ക്സ്സിറ്റ് പാര്‍ട്ടിയാണ് നിരന്തരമായി ഈ പ്രചരണം മുസ്ലിംകള്‍ക്കിടെയില്‍ നടത്തുന്നത് എന്നാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞത്. എഡിറ്റ്‌ ചെയ്ത് വീഡിയോയും സുരേന്ദ്രന്‍റെ യഥാര്‍ത്ഥ പ്രസംഗത്തിന്‍റെയും തമ്മില്‍ താരതമ്യം നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.

ഈ പരിപാടിയുടെ മുഴുവന്‍ വീഡിയോ കെ. സുരേന്ദ്രന്‍ തന്‍റെ ഫെസ്ബൂക്ക് പേജില്‍ ഇട്ടിട്ടുണ്ട്. 

വ്യാജ വീഡിയോ ഉണ്ടാക്കാന്‍ ഉപയോഗിച്ച മീഡിയ വണ്ണിന്‍റെ യഥാര്‍ത്ഥ വീഡിയോയും നമുക്ക് താഴെ കാണാം. ഈ വീഡിയോ കണ്ടിട്ടും നമുക്ക് കെ. സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിന്‍റെ യഥാര്‍ത്ഥ സന്ദര്‍ഭം വ്യക്തമായി മനസ്സിലാക്കാം.

Facebook

നിഗമനം

കെ. സുരേന്ദ്രന്‍റെ പ്രസംഗത്തിന്‍റെ എഡിറ്റ്‌ ചെയ്ത വീഡിയോ വെച്ചിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെ. സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെഎഡിറ്റ്‌ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •