
പ്രചരണം
രാജ്യമെങ്ങും കോവിഡ് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നിറയെ. സാമൂഹ്യ മാധ്യമങ്ങളിലും രാജ്യത്തെ പലയിടങ്ങളില്‍ നിന്നുമുള്ള ആശുപത്രി കാഴ്ചകളുടെയും ശ്മശാന കാഴ്ചകളുടെയും മനസ്സുലയ്ക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന പല ചിത്രങ്ങളും നിലവിലെ കോവിഡ് സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തതാണ് എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നുമുള്ള കോവിഡ് രോഗികളുടെ മൃതദേഹങ്ങളുടെ സംസ്ക്കാരത്തിന്‍റെ ചിത്രം എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിനോക്കി. ഇത്തരത്തില്‍ പ്രചരണം നടത്തുന്ന ഒരു പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: ഹൈടെക് ഗുജറാത്തിലെ ഡിജിറ്റൽ സ്മശാനത്തിൽ നിന്നുമുള്ള കാഴ്ച്ച.
തള്ള് മോങ്ങിയുടെ ആസനം താങ്ങികൾ കാണുന്നുണ്ടല്ലോ ലെ 🤣

അന്വേഷണത്തില്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പറയാം
വസ്തുത ഇതാണ്
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ആശാവഹമായ ഒരു ഫലവും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ചിത്രത്തില്‍ കേരളകൌമുദി എന്ന വാട്ടര്‍മാര്‍ക്ക് ശ്രദ്ധയില്‍ പെട്ടു.

പിന്നീട് കേരളകൗമുദിയുടെ തിരുവനന്തപുരത്തെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ ചുമതലയുള്ള ദീപു ശശിധരന്‍ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ഇത് കേരളകൗമുദി ഏപ്രില്‍ 20 ന് കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ്. ചിത്രത്തോടൊപ്പം തന്നെ അതിന്‍റെ വിവരണവും നല്‍കിയിരുന്നു. സംഭവം കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ ആണെന്നും കോര്‍പ്പറേഷന്‍ ജീവനക്കാരാണ് സേവനം ചെയ്യുന്നത് എന്നും നല്‍കിയിട്ടുണ്ട്. ഇത് ഗുജറാത്തിലെതല്ല. കോഴിക്കോട് നിന്നുള്ള ചിത്രമാണ്. ചിത്രം പകര്‍ത്തിയ രോഹിത് തയ്യില്‍ കേരളകൗമുദി ഫോട്ടോഗ്രാഫറാണ്.
കേരളകൌമുദിയുടെ ഇ പേപ്പര്‍ പതിപ്പില്‍ ചിത്രം ലഭ്യമാണ്.
തങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളകൌമുദി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നിന്നുള്ള ദൃശ്യമാണ് ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം വ്യാജമാണ്. കോഴിക്കോട് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം ഒന്‍പത് കോവിഡ് രോഗികളെ ഒന്നിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ കോവിഡ് എന്ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ സംസ്ക്കരിക്കുന്ന വേളയിലുള്ള ചിത്രമാണിത്. ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ശവസംസ്ക്കാരത്തിന്‍റെ ചിത്രം കോഴിക്കോട്ടു നിന്നുള്ളതാണ്…
Fact Check By: Vasuki SResult: False
