FACT CHECK: ഇത് ഗുജറാത്തിലെ പപ്പു ശുക്ലയുടേതല്ല, യെമനിലെ ഇസ്മായില്‍ ഹാദിയുടെ മൃതദേഹമാണ്…

അന്തര്‍ദേശിയ൦ ദേശീയം

വിവരണം 

കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. നായ്ക്കള്‍ യജമാന സ്നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എന്ന് വീണ്ടും ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കും. തെരുവില്‍ കിടന്ന്  മരിച്ച യജമാനന്‍റെ ശരീരത്തോട് കുറേ പഴയ തുണികള്‍ക്കൊപ്പംചേര്‍ന്ന് കിടക്കുന്ന നായ്ക്കളാണ് ചിത്രത്തിലുള്ളത്. 

archived linkFB post

ചിത്രത്തിന്‍റെ ഒപ്പം നല്കിയിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “( ഗുജറാത്ത് സ്റ്റേറ്റിൽ (ഇന്ത്യ) ഭവനരഹിതനായ പപ്പു ശുക്ല ജി യുടെ മൃതദേഹമാണ്, ഇയാൾ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ വർഷങ്ങളോളം പരിപാലിച്ചിരുന്നു. അദ്ദേഹം ഇന്നലെ മരിച്ചു, അവന്റെ പ്രിയപ്പെട്ട നായ്ക്കൾ അയാളുടെ ശരീരം വളഞ്ഞിട്ട് സംരക്ഷിച്ചു, )

ഭാഗ്യവാൻ…… ലോകത്ത് സത്യസന്ധമായ സ്നേഹം ലഭിച്ച മനുഷ്യൻ…#ആദരാഞ്ജലികൾ”

എന്നാല്‍ മരിച്ചു കിടക്കുന്ന ഈ വ്യക്തി പപ്പു ശുക്ലയല്ല, ഇദ്ദേഹം ഗുജറാത്തില്‍ നിന്നുമുള്ളതുമല്ല. 

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് അന്വേഷണം നടത്തി നോക്ക്കിയപ്പോള്‍ ചിത്രത്തെ സംബന്ധിച്ച് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചു.  ഈ മരിച്ച വ്യക്തിയുടെ പേര് ഇസ്മായില്‍ മുഹമ്മദ്‌  ഹാദി എന്നാണ്. ഇദ്ദേഹം യമന്‍ ദേശക്കാരനാണ്. 

സോമാലി ഭാഷയിലെ റേഡിയോ വിധ് വിധ് എന്ന മാധ്യമം ഒക്ടോബര്‍ 23 ന്  പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം  “ഭവനരഹിതനായിരുന്നു ഹാരി. തെരുവ് നായ്ക്കള്‍ക്ക് പതിവായി ഇദ്ദേഹം ഭക്ഷണം നല്‍കുമായിരുന്നു. ബന്ധുക്കള്‍ ആരും ഏറ്റെടുത്ത് സംസ്ക്കരിക്കാതിരുന്ന മൃതദേഹത്തിന് സമീപം ഹാദിയുടെ ആത്മ സുഹൃത്തുക്കളായ നായ്ക്കള്‍ കൂട്ടിരുന്നു.”

ഇതേ സംഭവം പാകിസ്ഥാനിലെ കറാച്ചിയിലെതാണ് എന്ന വാദത്തോടെ പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ ഒക്ടോബര്‍ 21 ന് ഈജിപ്റ്റ്‌ മാധ്യമമായ അല്‍ ഖലീജ് ടുഡേ  ഈ സംഭവം യമനിലെതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

alkhaleejtoday | archived link

ഈജിപ്റ്റ്‌ നിവാസിയായ ഒരാള്‍ ഫേസ്ബുക്ക് പേജില്‍ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

facebook | archived link

ഇത് യമനിലെ  ഐബിബി ജില്ലയിലെ അല്‍ ഡലില്‍ മാര്‍ക്കറ്റിലെതാണ് നടന്നത് എന്ന് വിവരണത്തിലുണ്ട്. 

സംഭവം യമനിലെതാണെന്നും മരിച്ച വ്യക്തിയുടെ പേര് ഇസ്മായില്‍ മുഹമ്മദ്‌  ഹാദി എന്നാണ് എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. മരിച്ച വ്യക്തിയുടെ പേര് പപ്പു ശുക്ല എന്നല്ല, ഇസ്മായില്‍ മുഹമ്മദ്‌ ഹാദി എന്നാണ്. ഇദ്ദേഹം ഗുജറാത്ത് നിവാസിയല്ല, യമന്‍ ദേശക്കാരനാണ്.

Avatar

Title:ഇത് ഗുജറാത്തിലെ പപ്പു ശുക്ലയുടേതല്ല, യെമനിലെ ഇസ്മായില്‍ ഹാദിയുടെ മൃതദേഹമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •