
വിവരണം
പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടയില്‍ പാറക്കെട്ടില്‍ അകപ്പെട്ട ബാബു എന്ന ചെറുപ്പക്കാരനെ കരസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രക്ഷപെടുത്തയതാണ് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടിയില്‍ കുടുങ്ങി കിടന്ന ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആദ്യം തന്നെ കരസേനയുടെ സഹായം തേടിയിരുന്നു എങ്കില്‍ ഇത്രയും ബുദ്ധിമുട്ടാതെ യുവാവിനെ രക്ഷിക്കാമായിരുന്നു എന്നും കേരളത്തില്‍ ഭരണാധാരികളുടെ അറിവില്ലായിമയാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും ആരോപിച്ചു സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. മേജര്‍ രവിയുടെ അഭിപ്രായ പ്രകടനത്തിനോട് അനുകൂലിച്ചും ശക്തമായ ഭാഷയില്‍ എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് വെള്ളപ്പൊക്ക സമയത്ത് ഒരു വള്ളത്തിനരികില്‍ കുറച്ച് പേരോടൊപ്പം മേജര്‍ രവി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കഴുത്തൊപ്പം വെള്ളം കയറിപ്പോ നാട്ടുകാരുടെ കയ്യിൽ പിടിച്ച് വിറവൽ മാറ്റിയ ടീമാ മൈക്ക് കണ്ടാൽ ഒറ്റത്തളളാ എന്ന തലക്കെട്ട് നല്‍കി പ്രോഗ്രസീവ് മൈന്‍ഡ്‌സ് എന്ന ഗ്രൂപ്പില്‍ അനൂപ് എന്‍.എ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 209ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പ്രളയകാലത്ത് മേജര്‍ രവിയെ നാട്ടുകാര്‍ രക്ഷിക്കുന്ന ചിത്രമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്നും ഇതെ ചിത്രവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ കണ്ടെത്താന്‍ കഴിഞ്ഞു. 2018 ഓഗസ്റ്റ് 21നാണ് മനോരമ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരുത്തോടെ മേജര്‍ രവിയും സംഘവും, രക്ഷപെടുത്തിയത് 200 ഓളം ആളുകളെ എന്നതാണ് മനോരമ ഈ വാര്‍ത്തയ്ക്ക് നല്‍കിയിരുന്ന തലക്കെട്ട്. 2018 മഹാപ്രളയത്തില്‍ പെരിയാറിനോട് ചേര്‍ന്ന പ്രദേശമായ ആലുവ ഏലൂക്കര ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകിയ പ്രദേശത്ത് മേജര്‍ രവിയും മത്സ്യതൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി എന്നാണ് വാര്‍ത്ത. 200 ഓളം പേരെ ഇവര്‍ ഈ പ്രദേശങ്ങളില്‍ നിന്നും രക്ഷപെടുത്തിയെന്നും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത വാര്‍ത്ത-

വീഡിയോ –
നിഗമനം
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം 2018ലെ പ്രളയ സമയത്ത് ആലുവ ഏലൂക്കര പ്രദേശത്ത് മേജര്‍ രവി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മേജര്‍ രവിയെ നാട്ടുകാര്‍ രക്ഷിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
