FACT CHECK ഈ ചിത്രം കേരളത്തിലെതല്ല, യുപിയിലെ ഹാപൂരിലെതാണ്

രാഷ്ട്രീയം സാമൂഹികം

വിവരണം 

വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചു എന്നാരോപിച്ച്  മധു എന്നാ ആദിവാസി യുവാവിനെ നാട്ടുകാർ സംഘം കൂടി തല്ലിക്കൊന്ന 

സംഭവം കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വൻവിവാദമായിരുന്നു. ഈ സംഭവം രാഷ്ട്രീയപരമായി ദുരുപയോഗപ്പെടുത്തുന്നതിന്‍റെ  ഉദാഹരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. 

ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ 

കെട്ടിടത്തിന് പുറത്ത് അട്ടിയട്ടിയായി ഇട്ടിരിക്കുന്നതിന്‍റെയും ചാക്കുകള്‍ പൊട്ടി ധാന്യങ്ങള്‍ സമീപത്തെ അഴുക്ക് ചാലിലേയ്ക്ക് വീണ് നശിച്ചു കൊണ്ടിരിക്കുന്നതിന്റെയും കാഴ്ചയാണ് ചിത്രത്തിലുള്ളത്.  

ഈ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  ഒരു ചാൺ വയറിൻറെ വിശപ്പടക്കാൻ വേണ്ടി ഒരുപിടി അരി മോഷ്ടിച്ചവനെ കള്ളൻ എന്ന് ആക്രോശിച്ച് സംഘംചേർന്ന് തല്ലിക്കൊന്ന അതേ നാട്ടിൽ അന്നം പാഴാക്കി കളയുന്ന ദയനീയ ദൃശ്യ കേരള മോഡൽ 

archived linkFB post

അതായത് കേരളത്തിലെ ഏതോ എഫ് സി ഐ  ഗോഡൗണിൽ 

ഭക്ഷ്യധാന്യങ്ങൾ ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.  ഞങ്ങൾ നോക്കിയപ്പോൾ ഇത് കേരളത്തിൽ അല്ല എന്ന് വ്യക്തമായി.  വിശദാംശങ്ങൾ  പങ്കുവെക്കാം.

വസ്തുത വിശകലനം 

ഈ ചിത്രം സൂക്ഷിച്ചു നോക്കിയാൽ അതിൻറെ താഴെ 

ഒരു കുറിപ്പ് ഇംഗ്ലീഷിൽ നൽകിയിട്ടുണ്ട് 

Wheat sacks dumped in the open at the FCI godown in hapur, Gaziabad എന്നാണ് ഇവിടെ എഴുതിയിട്ടുള്ളത്. ഇത് കൂടാതെ ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണം  നടത്തി നോക്കിയപ്പോൾ ഇതേ ചിത്രം 2012 ജനുവരി 11ന് ഹാപൂരിലെതെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തി 

aceask4434 | archived link

ഒപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് ഉത്തർപ്രദേശിലെ ഹാപൂരില്‍ എഫ് സി ഐ യുടെ ഗോഡൗണിൽ ടൺകണക്കിന് 

ഗോതമ്പ് നശിച്ചുകൊണ്ടിരിക്കുന്നു.  ഇത് സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ പട്ടിണിയോട് പൊരുതി കൊണ്ടിരിക്കുന്ന നാട്ടിലാണ് സർക്കാർ ഇങ്ങനെ നശിപ്പിച്ചു കളയുന്നത്. 25 കോടി രൂപയ്ക്ക് മുകളിൽ വരുന്ന ഭക്ഷ്യധാന്യങ്ങൾ ആണ് ഇതെന്നും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗാസിയാബാദിലെ ഹാപൂർ എന്ന സ്ഥലത്ത് ആണ് ഇതെന്നും വാർത്തയിൽ വിവരിക്കുന്നുണ്ട്.  ഇക്കാര്യം പൊതുജനങ്ങൾ ആണ് തങ്ങളെ അറിയിച്ചത്  എന്ന്ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഹൃദേശ് കുമാർ പറഞ്ഞതായും വാർത്തയിലുണ്ട്.  

2012 മുതൽ പല വാർത്താ വെബ്സൈറ്റുകളും ഭക്ഷണസാധനങ്ങൾ പാഴാക്കിക്കളയുന്നതിന്‍റെ പ്രതീകാത്മക ചിത്രമായി  ഇത് ഉപയോഗിച്ചിട്ടുണ്ട്. ഇത് കേരളത്തിലെതല്ല. 

ഗാസിയാബാദിലെ ഉള്ള എഫ് സി ഐ ഗോഡൗണിൽ നിന്നുമുള്ള ഈ ചിത്രം 2012 മുതൽ ഇന്റര്‍നെറ്റില്‍  പ്രചരിക്കുന്നതാണ്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്.  ഈ ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ഹാപുര്‍ എന്ന സ്ഥലത്തുള്ള എഫ് സി ഐ ഗോഡൌണിലേതാണ് ഈ ചിത്രം.  2012 മുതൽ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

Avatar

Title:ഈ ചിത്രം കേരളത്തിലെതല്ല, യുപിയിലെ ഹാപൂരിലെതാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •