തന്നെ കൊല്ലരുതെന്ന് ഇയാൾ ബിജെപിക്കാരുടെ മുന്നിലാണോ യാചിക്കുന്നത്…?

രാഷ്ട്രീയം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

FacebookArchived Link

“തന്നെ കൊല്ലരുതെന്നു സവർണ്ണരായ BJP കാരോട് യാചിക്കുന്ന അവർണ്ണൻ” എന്ന വാചകത്തോടൊപ്പം 2019  ഏപ്രില്‍ 19 ന് Bose Vellarada എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിചിരിക്കുന്നത് 700 ലധികംഷെയറുകളാണ്. ഈ ചിത്രത്തിൽ  രക്തത്തിൽ കുതിർന്ന കൈകളുയർത്തി ജീവൻ വിട്ടുതരാനായി അഭ്യർത്ഥിക്കുന്ന ഒരാളെ കാണാം. പോസ്റ്റിൽ പറയുന്നത് ഇയാൾ അവർണനാണെന്നാണ്.  സവർണ്ണരായ ബിജെപിക്കാരോട് ജീവനോടെ വിടാൻ യാചിക്കുകയാണ്. യഥാർത്ഥത്തിൽ ഇയാളെ മർദ്ദിക്കുന്ന സംഘം ബിജെപിക്കാരാണോ? ഈ സംഭവത്തിന്റെ യാഥാർഥ്യം  എന്താണ് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുത വിശകലനം

സംഭവം രണ്ട് കൊല്ലം പഴയതാണ്. സ്ഥലം ജാർഖണ്ഡ് സംസ്ഥാനത്തിലെ ജമ്ശേധ്പുർ  നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള സറായികേല ജില്ലെയിൽ ശോഭാപുർ ഗ്രാമത്തിലാണ് നടന്നത്.  നയിം, ഷേഖ് സജ്ജാദ്, സിറാജ് ഖാൻ , ഷേഖ് ഹലിം എന്നിവരെ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച്  ഗ്രാമീണർ തല്ലിക്കൊന്നിരുന്നു.. ഇവർ കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമാണെന്ന കിംവദന്തി ഗ്രാമത്തിൽ പ്രചരിച്ചു. ഇതിനെ തുടർന്ന് ഗ്രാമീണർ  ഇവരെ അക്രമിക്കുകയുണ്ടായി. നയിം ഒഴികെ മറ്റു മൂന്നു പേരും രക്ഷപെട്ടു. നയിമിനെ ഇവര് പിടിച്ചു ക്രൂരമായി മർദ്ദിച്ചു രക്തത്തിൽ മുങ്ങിയ കൈകൾ കൂപ്പി   തന്നെ കൊല്ലരുതെന്ന് അഭ്യർത്ഥിക്കുന്ന നയിമിൻ്റെതാണ് ഈ ചിത്രം. ഈ സമയത്ത് പോലീസും ഉണ്ടായിരുന്നു. പക്ഷെ അവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. മറ്റു മൂന്നു  പേരെയും അക്രമികൾ കണ്ടെത്തി അവരെയും മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പോലീസ് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ ആക്രമിച്ച കേസിൽ ജാർഖണ്ഡ് കോടതി കഴിഞ്ഞ  കൊല്ലം ഇവർക്ക് നാലു കൊല്ലം തടവ് ശിക്ഷ പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് പ്രസിദ്ധികരിച്ച വാർത്തകളിൽ നിന്നും മനസിലാവുന്നത് ഒരു കിംവദന്തി മൂലമാണ് നാലുപേരെയും ഗ്രാമീണർ തല്ലിക്കൊന്നതെന്നാണ്. ഈ സംഭവത്തിൽ  ബിജെപിക്ക് പങ്കുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നും വാർത്തകളിൽ ലഭിച്ചില്ല. ജീവന് വേണ്ടി യാചിക്കുന്ന വ്യക്തിയുടെ പേര് നയിം എന്നാണ്. ഈ വ്യക്തി മറ്റു മൂന്നു പേരോടൊപ്പം ശോഭാപുരിൽ 2017 മെയ് 18 ന് പോയിട്ടുണ്ടായിരുന്നു.

അവിടെ ഈ സംഘം കുട്ടികളെ പിടിക്കാൻ  നടക്കുന്നതാണെന്ന് ഒരു കിംവദന്തി ആരോ പ്രചരിപിച്ചു. തുടർന്ന്  ഗ്രാമീണർ ഇവരെ തടഞ്ഞു. ഹലിം, സജ്ജാദ്, സിറാജ് എന്നിവർ അവിടെ നിന്നും  ഓടി രക്ഷപെട്ടു. നയിമിനെ ക്രൂരമായി മർദ്ദിച്ചു കൊന്ന ശേഷം ഇവർ ബാക്കിമൂന്നുപേരെയും  അന്വേഷിക്കാൻ തുടങ്ങി. ഹലീമിന്‍റെ ബന്ധുവായ മു൪തജയുദെ വീട്ടിലായിരുന്നു ഇവർ ഒളിച്ചിരുന്നത്. പക്ഷെ ഈ കാര്യം അക്രമികൾ അറിയുകയും  അവര് മു൪തജയുദെ വിട്ടിൽ ചെന്ന് ഇവരെ അവടെയിട്ട് മർദ്ദിക്കുകയും ചെയ്തു. ക്രൂരമായി മർദ്ദിച്ച് ഇവരെയും കൊലപ്പെടുത്തി.കൂടാതെ ഇവർ സഞ്ചരിച്ച  കാറിന് തീ കൊളുത്തി. സംഭവത്തിൽ പിടികുടിയ സംഘത്തിന് ബിജെപിയുമായി ബന്ധം ഉണ്ടെന്ന കാര്യം എവിടെയും പറഞ്ഞിട്ടില്ല. അതുപോലെ പോസ്റ്റിൽ പരാമർശിച്ചതു പോലെ ഇവർ അവര്ണരാണെന്ന കാര്യവും  തെറ്റാണ്. ഇവർ ഇസ്‌ലാം മതവിഭാഗത്തിൽ പെട്ടവരാണ്. ഇവരെ ആക്രമിച്ചവർ ബിജെപിക്കാരാണെന്ന് യാതൊരു വാർത്തയും ലഭിച്ചിട്ടില്ല. അതുകൊണ്ട്ബിജെപി ക്ക് ഈ സംഭവത്തിൽ പങ്ക് ഉണ്ടെന്നത് സ്ഥിരികരിക്കാനാകില്ല.

Hindustan TimesArchived Link
Dainik BhaskarArchived Link
NewsclickArchived Link
India TodayArchived Link
Indian ExpressArchived Link

നിഗമനം

തെറ്റായ വിവരത്തോടൊപ്പമാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ടു  വർഷം പഴക്കമുള്ള ഒരു ചിത്രം രാഷ്ട്രിയ പരിവേഷം നല്കി പ്രചരിപ്പിക്കുകയാണ്. 2017ൽ ജാർഖണ്ടിൽ നടന്ന സംഭവത്തിൽ  ബിജെപി ക്ക് പങ്കുണ്ടെന്ന് ഒരു വാർത്തയും ലഭിച്ചിട്ടില്ല. ഇവരെ കുട്ടികളെ തട്ടികൊണ്ടു പോകുന്ന ഒരു സംഘമാണിതെന്ന്  തെറ്റിദ്ധരിച്ച് തല്ലിക്കൊന്നിരുന്നു . ഈ സംഭവത്തിന്റെ ചിത്രമാണിത്. പഴയ ചിത്രം രാഷ്ട്രിയ പ്രചാരണത്തിനായി തെറ്റായ അടികുറിപ്പ് നല്കി പ്രച്ചരിപ്പിക്കുകയാണ്. അതിനാൽ വായനക്കാർ  ഇത് വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:തന്നെ കൊല്ലരുതെന്ന് ഇയാൾ ബിജെപിക്കാരുടെ മുന്നിലാണോ യാചിക്കുന്നത്…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •