ചിത്രത്തിൽ രമേഷ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദ് ആണെന്ന് ദുഷ്പ്രചരണം…

രാഷ്ട്രീയം

വിവരണം

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുതിയ പുതിയ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ ഒഴികെ മറ്റെല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഫസൽ ഫരീദ് എന്ന വിദേശത്തുള്ള കേന്ദ്ര അന്വേഷണ ഏജൻസി പ്രതിയെ വിട്ടുകിട്ടാനായി കേന്ദ്ര അന്വേഷണ ഏജൻസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  ഇതിനിടെ സാമൂഹ്യ മാധ്യമങ്ങൾ വഴി ഫസല്‍ ഫരീദിനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫാസൽ ഫരീദിനൊപ്പം നിൽക്കുന്നു എന്ന മട്ടിൽ ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

archived linkFB post

സ്വർണ കള്ളക്കടത്തിൽ അറസ്റ്റിലായ
ഫസൽ ഫരീദ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പം…
എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്കിയിട്ടുണ്ട്.

എന്നാൽ ഇത് ഫാസൽ ഫരീദല്ല ദുബായില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ലത്തീഫ് ആണ്.

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. രമേഷ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുമോദ് ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ചെന്നിത്തലയും എംഎം ഹസനുമായി നില്‍ക്കുന്നത് ലത്തീഫ് എന്ന നിലമ്പൂര്‍ സ്വദേശിയാണ് അല്ലാതെ കള്ളക്കടത്ത് കേസിലെ പ്രതിയല്ല. ഇതൊരു പഴയ ചിത്രമാണ്. അപകീര്‍ത്തിപരമായ ഈ വ്യാജ പ്രചരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കോപ്പി താഴെ കൊടുക്കുന്നു: 

ലത്തീഫ്  വാര്‍ത്തയെപ്പറ്റി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറം പോലീസ് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ കേസ് സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന മറുപടി ലഭിച്ചു. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പോലീസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ പ്രശോഭ് അറിയിച്ചു.

ചിത്രത്തില്‍ ചെന്നിത്തലയുടെ ഒപ്പം നില്‍ക്കുന്ന ലത്തീഫ് തന്‍റെ ബന്ധുവാണെന്ന് ചിലര്‍ നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് പി വി അബ്ദുള്‍ വഹാബ് എംപി ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. മുന്‍ എം‌എല്‍‌എ ലതിക ഇതേ ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവക്കുകയുണ്ടായി. എന്നാല്‍ ഏതാനും മണിക്കൂറിന് ശേഷം അവര്‍ ചിത്രം നീക്കം ചെയ്തു. വ്യാജ പ്രചരണത്തിനെതിരെ കെപിസിസി പരാതി നല്‍കിയതിനെ കുറിച്ച് മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇവിടെ നല്കുന്നു.

കുറച്ചു പഴക്കം ചെന്ന ഈ ചിത്രം  ഇപ്പോള്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. പ്രചരണത്തിനെതിരെ കെ‌പി‌സി‌സി നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്.  പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്നത് സുവര്‍ണ്ണ കടത്ത് കേസിലെ പ്രതി ഫസല്‍ ഫരീദ് അല്ല. ദുബായിയില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ലത്തീഫ് ആണ് എന്നു കെ‌പി‌സി‌സി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:ചിത്രത്തിൽ രമേഷ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദ് ആണെന്ന് ദുഷ്പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •