ശബരിമലയുടെ 1610 ൽ പകർത്തിയ ചിത്രം എന്ന പ്രചരണം തെറ്റാണ്.. കാമറ കണ്ടുപിടിച്ചത് 1814 ലാണ്

ചരിത്രം സാമൂഹികം

വിവരണം 

410 വർഷം മുമ്പ്, ശബരിമല. 1610 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി എടുത്ത ഫോട്ടോ, സ്വാമി ശരണം

ഫോട്ടോ ഷെയർ ചെയ്യാൻ മറക്കരുതേ എന്ന വിവരണവുമായി ശബരിമലയുടെ ഒരു അവ്യക്തമായ  ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രചരിക്കുന്നുണ്ട്. പതിനെട്ടാം പടിയുടെ രൂപം ചിത്രത്തിൽ കാണുന്നുണ്ട്. അതിനാലാകാം ചിത്രം അതിവേഗം വൈറലായത്. ഇതുവരെ 16000 ഷെയറുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഏതോ പ്രസിദ്ധീകരണത്തിൽ നിന്നുമുള്ള സ്ക്രീൻഷോട്ട് ആണിതെന്ന്  അനുമാനിക്കുന്നു. 

FacebookArchived Link

വാട്ട്സ് ആപ്പ്, ഫേസ്‌ബുക്ക്, ഷെയർചാറ്റ്, ഹലോ  പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ചരിത്ര ലേഖനങ്ങളിലും ഈ ചിത്രം ഏറെ നാളുകളായി ഉപയോഗിക്കുന്നുണ്ട്. ചിത്രം എപ്പോഴുള്ളതാണ്. ആരാണ് കാമറയിൽ പകർത്തിയത് എന്നതിനെ പറ്റിയൊന്നും വ്യക്തമായ വിവരങ്ങൾ ചിത്രത്തോടൊപ്പം ഒരിടത്തും നൽകിയിട്ടില്ല. 

1610  ൽ പകർത്തിയ ചിത്രമാണോ ഇതെന്ന് നമുക്ക് നോക്കാം

വസ്തുതാ വിശകലനം 

ഈ ചിത്രം എവിടെ നിന്നുള്ളതാണ് അറിയില്ല എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും, ഈ ചിത്രം 1610  ൽ പകർത്തിയതല്ല. കാരണം അന്ന് കാമറ കണ്ടുപിടിച്ചിട്ടില്ല. കാമറ കണ്ടുപിടിച്ചത് 1816 ലാണ്. ആദ്യ ക്ലിക്ക് സാധ്യമായത് അതായത് ആദ്യമായി ഫോട്ടോഗ്രാഫി ചരിത്രത്തിൽ ചിത്രം പകർത്തപ്പെട്ടത് 1826 ലാണ്. 1608  ൽ ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തി. എന്നാൽ ഇന്ത്യയിൽ ഫോട്ടോഗ്രാഫി നിലവിൽ വന്നത് 1855 ലാണെന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്ത്യയിൽ ആദ്യം പകർത്തിയ ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്.   പ്രഹ്ളാദ് ബബ്ബർ എന്ന ഫോട്ടോഗ്രാഫി വെബ്സൈറ്റിൽ നിന്നുമുള്ള ചിത്രങ്ങളാണിത്

പോസ്റ്റിലെ ചിത്രത്തെ പറ്റി  കൂടുതൽ വിവിയരങ്ങൾ ലഭ്യമായില്ല. പന്തളം കൊട്ടാരം അയ്യപ്പ സേവാസംഘം സെക്രട്ടറി നാരായണ വർമയോട് ചിത്രത്തെപ്പറ്റി അന്വേഷിച്ചപ്പോൾ ഇത് വ്യാജപ്രചാരണമാണ് എന്നാണ്  പ്രതികരിച്ചത്. ഈ ചിത്രം എപ്പോൾ പകര്തിയായതാണെന്ന് വ്യക്തമായി അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പ് ടിപ്പു  സുൽത്താന്റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചാരണമായിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണത്തിലൂടെ കണ്ടെത്തി. വാർത്ത താഴെ വായിക്കാം.

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ് . ഈ ചിത്രം 1610 ൽ പകർത്തിയതല്ല. അക്കാലത്ത് കാമറ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. ഈ ചിത്രം എപ്പോഴത്തേതാണ്  എന്ന് വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ലഭിച്ചു കഴിഞ്ഞാൽ ലേഖനത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. ഈ ചിത്രം 1610  ൽ പകർത്തിയതല്ല. ലോകത്ത് ആദ്യമായി ചിത്രം പകർത്തിയത് 1826 ലാണ്. ഇന്ത്യയിൽ ആദ്യ ചിത്രം പകർത്തിയത് 1855 ലാണ്. കാമറ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്തെടുത്ത ചിത്രമാണിത് എന്നത് വിശ്വാസയോഗ്യമല്ല.

Avatar

Title:ശബരിമലയുടെ 1610 ൽ പകർത്തിയ ചിത്രം എന്ന പ്രചരണം തെറ്റാണ്.. കാമറ കണ്ടുപിടിച്ചത് 1814 ലാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •