
വിവരണം
“എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍” എന്ന അടികുറിപ്പോടുകൂടി 2019 ഏപ്രില്‍ 27 ന് Malayalivartha അവരുടെ ഫെസ്ബൂക്ക് പേജില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഐഎസ് പതാക ഉപയോഗിച്ച് ഐസിസിൽ ചേരാൻ ആഹ്വനം ചെയ്തതായി കണ്ടെത്തിയെന്ന് പറയുകയാണ്. വീഡിയോയിൽ പറയുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ സംഭവം അസാമിലാണ് നടന്നതെന്ന് മനസിലാക്കുന്നു. ദേശീയത പ്രസംഗിക്കുവാനും പ്രചരിപ്പിക്കാനും മുന്നിൽ നിൽക്കുന്ന ബിജെപിയുടെകടുത്ത പ്രവർത്തകരാണ് ഐസിസിൽ ചേരാൻ ആഹ്വാനം നല്കിയതിനു അറസ്റ്റിലായതെന്ന് വീഡിയോയിൽ പറയുന്നു. സംഭവം നടന്നത് ഗുവഹാട്ടിയിലാണെന്ന് ആദ്യം ന്യുസ് അന്ക്ക്ര് പറയുന്നു. ഇവർ ഐസിസിൽ ചേരാൻ ആഹ്വാനം ചെയ്തു നോട്ടിസ് പതിച്ചു ശേഷം ഒരു മരത്തിനു ചുറ്റും ഐസിസ് പതാക കെട്ടി എന്നാണ് വർത്തയിലുള്ളത്. എന്നാൽ പിന്നിട് ഈ വീഡിയോയിൽ പറയുന്നത് ഈ സംഭവം നടന്നത് അസമിലെ സൽബാരി മേഖലയിലാണ് എന്നാണ്. കഴിഞ്ഞ കൊല്ലവും ഇവർ ഇതുപോലെ ചെയ്തിരുന്നു എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ബിജെപി പ്രവർത്തകരുടെ പേരും എഴുതിയിട്ടുണ്ട്. മുഖ്യ പ്രതി തപൻ ബർമൻ ബിജെപി ജില്ല കമ്മിറ്റി അംഗമാണ്, ഒപ്പം അയിത് പുലക് ബർമൻ, മൂൺ അലി, മുജമിൽ അലി, ദ്വിപ്ജ്യോതി (വീഡിയോയിൽ ദീപക്ജ്യോതി എന്നാണ് ഉച്ചരിച്ചത്) തകുറിയ, സുര്രോജ്ജ്യോതി (വീഡിയോയിൽ ഉച്ചരിച്ചത് സാരുജ്യോതി) എന്നിവരാണ് പിടിയിലായത് എന്ന് വീഡിയോ അറിയിക്കുന്നു. സംഭവസ്ഥലം ആദ്യം വീഡിയോയിൽ പറയുന്നത് ഗുവഹാട്ടിയാണ് പിന്നീട് ഈ സംഭവം സൽബാരിയിലാണ് നടന്നതെന്ന് വീഡിയോയിൽ പറയുന്നു. യഥാർത്ഥ സംഭവസ്ഥലം എവിടെയാണ്? കഴിഞ്ഞ കൊല്ലം നടന്ന സംഭവം തെരെഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് എന്തിനാണ് പുനരാവർത്തിച്ചത്? ഇങ്ങനത്തെ ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അറിയാനായി ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചു.
വസ്തുത പരിശോധന
ഈ വാ൪ത്തയെ കുറിച്ച് കൂടതലറിയാനായി ഞങ്ങൾ മാധ്യമങ്ങളിൽ അന്വേഷിച്ചു നോക്കി. അന്വേഷണത്തിൽ അടുത്ത സമയത്തൊന്നും പ്രമുഖ മാധ്യമങ്ങൾ ഇങ്ങനെയൊരു വാർത്ത പുറത്ത് ഇറക്കിയതായി കണ്ടെത്തിയില്ല. പക്ഷെ ചില വെബ്സൈറ്റുകൾ ഈയടുത്ത് ഇതേ വാർത്ത പ്രസിദ്ധികരിച്ചിരുന്നു.. വെബ്സൈറ്റുകൾ പ്രസിദ്ധികരിച്ച വാർത്തകൾ താഴെ നല്കിട്ടുണ്ട്.
East Coast Daily | Archived Link |
Azhimukham | Archived Link |
India 47 | Archived Link |
East Coast Daily ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത് 2019 ഏപ്രില്‍ 26 നാണ്.

Azhimukham ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത് 2019 ഏപ്രില്‍ 26 നാണ്. അത് പോലെ താനെ India 47 വാര്‍ത്ത പ്രസിദ്ധികരിച്ചത് 2019 ഫെബ്രുവരി 21 നാണ്.


India 47 പ്രസിദ്ധികരിച്ച വാർത്തയിൽ ഈ വാർത്തയുടെ സ്രോതസ്സ് ജനത കാ റിപ്പോർട്ടർ എന്ന വെബ്സൈറ്റാണെന്ന് എഴുത്തിയിട്ടുണ്ട്. ഞങ്ങൾ ഈ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ അടുത്തെങ്ങും ഇങ്ങനെയൊരു വാർത്ത പ്രസിദ്ധികരിച്ചതായി കണ്ടെത്തിയില്ല. പക്ഷെ കഴിഞ്ഞ കൊല്ലം മെയ് മാസത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത ജനത കാ റിപ്പോര്‍ട്ടര്‍ പ്രസിദ്ധികരിച്ചത്.

ഈ വാ൪ത്ത അതേ പോലെ ഒരു അക്ഷരം പോലും മാറ്റം വരുത്താതെയാണ് India 47 വാർത്ത പ്രസിദ്ധികരിച്ചത്. ഇതിൽ പറയുന്നത് നൽബാരിയിലാണ് ഈ സംഭവം നടന്നത് എന്നാണ്. ഞങ്ങൾ ഇതേപ്പറ്റി പിന്നെയും അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മാധ്യമങ്ങൾ പ്രസിദ്ധികരിച്ച ചില വാർത്തകൾ ലഭിച്ചു. ഈ വാർത്തകൾ വായിക്കാനായി താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക..
Janta Ka Reporter | Archived Link |
News18 | Archived Link |
Manorama | Archived Link |
Times Headline | Archived Link |
North East Today | Archived Link |
കഴിഞ്ഞ കൊല്ലം നടന്ന സംഭവം സല്‍ബാരിയില്‍ അല്ല പക്ഷെ നല്‍ബാരിയിലാണ് നടന്നത്. സംഭവത്തില്‍ 6 BJP പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. തപന്‍ ബര്‍മന്‍, പുലക് ബര്‍മന്‍, ദ്വിപ്ജ്യോതി തകുരിയ, സോര്രോജ്ജ്യോതി ബൈശ്യ, മൂണ്‍ അലി, മോജമില്‍ അലി എന്നിവരെയാണ് ചോദ്യം ചെയ്യാനായി പോലീസ് പിടിയില്‍ ആക്കിയത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ് എന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ബിജെപി ജില്ല കമ്മിറ്റി അംഗം തപന്‍ ബര്‍മന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു. എന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. ഈ സംഭവം കഴിഞ്ഞ കൊല്ലം മെയ് മാസത്തിലാണ് നടന്നത്. ഈ സംഭവത്തിനെ കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകള്‍ ഈ മരത്തില്‍ ചുറ്റി വെച്ച ഐസിസ് പതാകയുടെ ചിത്രം ഉപയോഗിച്ചിട്ടാണ് പ്രസിദ്ധീകരിച്ചത്. ഇത് Yandex reverse image search ചെയ്തപ്പോൾ വ്യക്തമായി.
ഈയടുത്ത് ഇങ്ങനെയൊരു സംഭവം നടന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വാർത്തയും ഞങ്ങൾക്ക് ലഭിച്ചില്ല. ഇയടെയായി ഈ വാ൪ത്ത പുറത്തിറക്കിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിത്രം കഴിഞ്ഞ കൊല്ലത്തെതാണ്. അത് പോലെ തന്നെ പിടിയിലായ പ്രതികളുടെ പേരുംഒന്നുതന്നെയാണ്. ഇത് ഒരു പഴയ വാ൪ത്തയാണ്. ഈയടുത്തകാലത്ത് ഇങ്ങനെ സംഭവിച്ചതായി യാതൊരു വാർത്തയും ഞങ്ങൾക്ക് ലഭിച്ചില്ല.
ഇപ്പോഴെങ്ങാനും ഇങ്ങനെയൊരു സംഭവംനടന്നിട്ടുണ്ടോ എന്ന് അറിയാനായി ഞങ്ങൾ നൽബാരി എസപിയുടെ ഓഫീസിൽ വിളിച്ച ചോദിച്ചു. ഇയടെയായി ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് അവർ സ്ഥിരികരിച്ചു. കഴിഞ്ഞ കൊല്ലം ഗുഹാവട്ടിയിൽ നടന്ന സംഭവത്തിനെ തുടർന്ന് ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് എസ്‌പി ഓഫീസ് അറിയിച്ചു.

നിഗമനം
ഈ വാർത്ത വ്യാജമാണ്. ഈ സംഭവം നടന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഒരു പഴയ വാർത്ത പുതുതായി നടന്ന സംഭവമാണ് എന്ന രിതിയിലാണ് അവതരിപ്പിക്കുന്നത്. അതിനാൽ പ്രിയ വായനക്കാർ ഈ വാർത്ത വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചതിന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അടുത്ത കാലത്ത് നടന്നതാണോ …?
Fact Check By: Harish NairResult: False
