
വിവരണം
ഒരു സന്യാസിയെ കെട്ടിയിട്ടശേഷം ക്രൂരമായി തല്ലി ചതച്ച നിലയില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന അടിക്കുറിപ്പ് ഇങ്ങനെയാണ്: KP.യോഹന്നാനെ തല്ലാൻ ധൈര്യമുണ്ടോ തന്തയില്ലാ പരിഷകളെ….”
അതായത് പോസ്റ്റിലൂടെ അവകാശപ്പെടുന്നത് കേരളത്തിലെ ഡി വൈ എഫ് ഐ സഖാക്കള്‍ തല മൊട്ടയടിച്ചശേഷം ചിത്രത്തില്‍ കാണുന്ന സന്യാസിയെ കാവി ഉടുത്തതിന്റെ പേരില്‍ തല്ലിച്ചതച്ചു എന്നാണ്.

ഫാക്റ്റ് ക്രെസന്റോ പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇത് വെറും തെറ്റായ പ്രചരണം മാത്രമാണെന്ന് തെളിഞ്ഞു. വിശദാംശങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം.
വസ്തുതാ വിശകലനം
ഞങ്ങള്‍ പതിവുപോലെ ഈ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കിയപ്പോള്‍ ചിത്രത്തെ പറ്റിയുള്ള യഥാര്‍ത്ഥ വാര്‍ത്ത ലഭിച്ചു. ഈ ചിതം പശ്ചിമ ബംഗാളില്‍ നിന്നുമുള്ളതാണ്. സ്വാമി പുണ്യ ലോകാനന്ദ എന്നാണ് സന്യാസിയുടെ പേര്. സി പി എം പ്രവര്‍ത്തകരാണ് സന്യാസിയെ തല്ലിച്ചതച്ചത് എന്നാണ് ഔദ്യോഗിക വിവരം. 2008 ജൂലൈ 8 നാണ് സംഭവം നടന്നത്.

എന്‍ ഡി ടി വി ക്ക് പകര്‍പ്പവകാശം നല്‍കിയാണ് എല്ലാ വെബ്സൈറ്റുകളും ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരുമാധ്യമ വാര്‍ത്ത പ്രകാരം “2008 ജൂലൈ 08 ന് മുകളിൽ പറഞ്ഞ സി.പി.ഐ.എം നേതാക്കൾ സ്വാമിയെ മരത്തിൽ കെട്ടിയിട്ടു. പ്രഭാത പ്രാർത്ഥന നടത്തിയ ശേഷം ആശ്രമം വേലി സംരക്ഷിക്കാൻ ഒരു തൂണ് സ്ഥാപിക്കാൻ സ്വാമി ശ്രമിച്ചു. നിലവിലുള്ള സ്തംഭം തലേദിവസം രാത്രി സിപിഎം ഗുണ്ടകൾ നശിപ്പിച്ചിരുന്നു. സ്വാമി പുണ്യ ലോകാനന്ദ എന്ന സന്യാസിയുടെ സന്യാസവസ്ത്രം അഴിച്ചെറിഞ്ഞ ശേഷം കഠിന ഉപദ്രവം ചെയ്തതായി ബംഗാളിലെ ഇലക്ട്രോണിക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
സ്വാമി ബോധരഹിതനായപ്പോൾ, സാധുവായ ഒരു ഹിന്ദു സന്യാസിയെ ക്രൂരമായി പീഡിപ്പിച്ചതിലൂടെ സിപിഐഎമ്മും മുസ്ലീം മതഭ്രാന്തന്മാരും സ്വയം സംതൃപ്തരായി. അടുത്തുള്ള പാഡ്മർ ഹാറ്റ് റൂറൽ ആശുപത്രിയിൽ പോലീസ് സ്വാമിജിയെ പ്രവേശിപ്പിച്ചു. സ്വാമി പുണ്യലോകാനന്ദയ്ക്ക് നേരെ മരണ കാരണമായ അക്രമം നടത്തിയ ഒരു കുറ്റവാളിയെ പോലും (പ്രാദേശികമായി അറിയപ്പെടുന്നവരാണെങ്കിലും) അറസ്റ്റ് ചെയ്തിട്ടില്ല.. തലയോട്ടിക്ക് പൊട്ടല്‍ ഉൾപ്പെടെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ സ്വാമിജിക്ക് ഉണ്ടായിരുന്നു. ജോയിനഗർ പോലീസ് സ്റ്റേഷനില്‍ 08/07/08 ന് പി.എസ് കേസ് നമ്പർ 168 / 08 ആയി പോലീസ് കേസ് രജിസ്റ്റർ ചെയ്തു…
ഇങ്ങനെ സംഭവത്തെ പറ്റിയുള്ള വിവരണം വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.

canningwestbengal | archived link
സ്വാമിജിയെ ആക്രമിച്ചത് മുസ്ലിങ്ങളാണ് എന്നൊരു പ്രചരണം ഇടക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.
കേരളത്തിലെ ഡിവൈഎഫ് ഐ ക്കാരാണ് സന്യാസിയെ തല്ലിച്ചതച്ചത് എന്ന പ്രചരണം തെറ്റാണ്. പശ്ചിമ ബംഗാളില്‍ നിന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള വാര്‍ത്തയാണ് കേരളത്തില്‍ അടുത്ത കാലത്ത് നടന്നത് എന്ന മട്ടില്‍ നല്‍കിയിട്ടുള്ളത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തില്‍ കാണുന്ന സന്യാസിയെ തല്ലിച്ചതച്ച സംഭവം നടന്നത് പശ്ചിമ ബംഗാളിലാണ്. കേരളത്തിലല്ല, മാത്രമല്ല 2008 ജൂലൈ 8 ന് നടന്ന സംഭവമാണിത്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഇപ്പോള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

Title:ആക്രമിക്കപ്പെട്ട ഈ സന്യാസി കേരളത്തിലേതല്ല, പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ചിത്രമാണ്…
Fact Check By: Vasuki SResult: False
