
വിവരണം
അനുഗ്രഹീത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം തമിഴകത്തിന്‍റെത് മാത്രമല്ല കേരളക്കരയുടെയും സ്വകാര്യ അഹങ്കാരമാണ്.സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ ഏകദേശം 120 ഗാനങ്ങളിലധികം മലയാള സിനിമയില്‍ അദ്ദേഹത്തിന്‍റെതായി ഉണ്ട്. ഈയിടെ അദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും വെന്റിലേറ്ററില്‍ ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോകം മുഴുവന്‍ ആരാധകര്‍ അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പ്രാര്‍ഥനയിലായി. അദ്ദേഹം കോവിഡ് മുക്തനായി പതിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.
കടല്‍പ്പാലം എന്ന ചിത്രത്തിലെ എസ്‌പി യുടെ സൂപ്പര്‍ഹിറ്റ് ‘ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്… “എന്ന ഗാനം അദ്ദേഹം തന്നെ ആലപിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് “ശ്രീ Spb sir കോവിഡ് മുക്തനായ ശേഷം ഈ കടലും മറുകടലും പാടി വീണ്ടും നമ്മോടൊപ്പം” എന്നാണ്.
എന്നാല്‍ ഈ വീഡിയോ അദ്ദേഹം കോവിഡ് മുക്തനായ ശേഷം പാടുന്നതല്ല, ഏതാനും മാസം പഴയതാണ്.
വസ്തുത അറിയാം
ഞങ്ങള്‍ ഈ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോയെ പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായി.
ഈ വീഡിയോ യുട്യൂബില്‍ 2020 ഏപ്രില്‍ അഞ്ചിനു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീഡിയോ മുഴുവനായി താഴെ കൊടുക്കുന്നു.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. എസ്‌പി ബാലസുബ്രഹ്മണ്യം കോവിഡ് നെഗറ്റിവായെങ്കിലും ആശുപത്രിയില്‍ തന്നെയാണുള്ളത്. ഇക്കാര്യം അദ്ദേഹത്തിന്‍റെ മകന്‍ എസ് പി ചരണ്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സന്ദേശത്തിലൂടെ പങ്കുവച്ചിരുന്നു.
എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ തുടരും എന്നാണ് മകന്‍ അറിയിച്ചിട്ടുള്ളത്.
പോസ്റ്റിലെ വീഡിയോയില്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായ ശേഷം പാടിയതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നകിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഈ വീഡിയോ പഴയതാണ്. ഇപ്പോഴത്തെതല്ല. ഏപ്രില്‍ മാസം മുതല്‍ ഈ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

Title:എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഈ വീഡിയോ കോവിഡ് മുക്തനായ ശേഷമുള്ളതല്ല, പഴയതാണ്…
Fact Check By: Vasuki SResult: False
