FACT CHECK: പാകിസ്ഥാനില്‍ വേദി തകര്‍ന്നു വീഴുന്ന പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦

പ്രചരണം 

ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. വീഡിയോയിൽ ഇസ്ലാം മതചിഹ്നങ്ങൾ ധരിച്ച ഏതാനും ആളുകൾ ഒരു ഒരു വേദിയിൽ ഇരിക്കുന്നതായി കാണാം.  പ്രാസംഗികൻ തമിഴ് ഭാഷയിലാണ് പ്രസംഗിക്കുന്നത്. അദ്ദേഹം രണ്ടു വാചകങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വേദി തകര്‍ന്നുവീണു.  സ്റ്റേജിൽ ഉള്ള എല്ലാവരും വീഴുകയും ചെയ്തു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ഇസ്രായേലിലെ ജൂതന്മാരെ പാകിസ്ഥാൻ മുസ്ലിംകൾ കൊല്ലണം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്…. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഈ പന്തൽ എന്റെ തലക്ക് വീണൊട്ടെ…. 😂 ദാ കിടക്കുന്നു 👆🤣😂

archived linkFB post

അതായത് പ്രാസംഗികൻ ഇപ്രകാരമാണ് പറഞ്ഞതെന്നും പറഞ്ഞു തീരും മുമ്പേ പന്തൽവേദി തകര്‍ന്നുവീണു എന്നുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പാകിസ്ഥാനിൽ നിന്നും ഉള്ള ഈ വീഡിയോ 2018 ലെ ഒരു തെരെഞ്ഞെടുപ്പ് പ്രചരണ വേദിയാണ് എന്ന് കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ ഇൻവിഡ് ബിവി വേരിഫൈ എന്ന ടൂൾ ഉപയോഗിച്ച് വീഡിയോയുടെ കീ ഫ്രെയിമുകൾ വേർതിരിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി.  അപ്പോൾ ഈ വീഡിയോ 2018 ല്‍ പാക്കിസ്ഥാനിൽ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്നുള്ള വിവരങ്ങൾ ലഭ്യമായി. വീഡിയോ ശ്രദ്ധിക്കുക. തമിഴ് ഭാഷയിലല്ല പ്രാസംഗികന്‍ പ്രസംഗിക്കുന്നത്. 

youtube

ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് സിറാജുൽ ഹഖ് ഉൾപ്പെടെ പല പാർട്ടി നേതാക്കളും പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ളതാണ് സംഭവം. മൊഹമന്ദ് ജില്ലയിൽ നടന്ന റാലി വേദി തകർന്നു വീഴുകയാണ് ഉണ്ടായത് സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ പെഷവാർ ഡിവിഷനിലെ ഒരു ജില്ലയാണ് മൊഹമന്ദ്.  

ഇത്രയും വിവരങ്ങൾ പല വാർത്താ മാധ്യമങ്ങളിലും ലഭ്യമാണ്. 

samaa.tv | archived link

വേദിയിലുണ്ടായിരുന്ന പ്രാസംഗികൻ എന്താണ് പറഞ്ഞത് എന്നറിയാനായി ഞങ്ങൾ ഞങ്ങളുടെ അഫ്ഗാൻ ടീമുമായി ബന്ധപ്പെട്ടു. അവർ ഞങ്ങളെ അറിയിച്ചത് പ്രാസംഗികൻ പറയുന്നത് പഷ്‌തൂ ഭാഷയാണ്. അല്ലാതെ തമിഴ് അല്ല. ഇത് പാകിസ്ഥാനിൽ സംസാരിക്കുന്നതാണ്. ഉറുദു അറബി വാക്കുകളും ഭാഷയിൽ ഉപയോഗിക്കാറുണ്ട്.  വേദിയിലിരിക്കുന്ന നേതാക്കളെ പരിചയപ്പെടുത്താന്‍ തുടങ്ങുങ്ങുകയായിരുന്നു പ്രാസംഗികൻ. അപ്പോഴേക്കും വേദി തകർന്നു വീഴുകയാണ് ഉണ്ടായത്.  ആരും പരിഭ്രമിക്കേണ്ടതില്ല എന്നും അപകടകരമായ യാതൊരു അവസ്ഥയും ഇല്ലെന്നും തുടർന്ന് അവർ അനൗൺസ് ചെയ്യുന്നുണ്ട്. ഈ വീഡിയോയാണ് തമിഴ് ഭാഷയിൽ  ശബ്ദആലേഖനം ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. 

ജമാഅത്തെ ഇസ്ലാമിയുടെ 2018ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ള വീഡിയോ എഡിറ്റ് ചെയ്ത് തമിഴ് ഭാഷയിൽ ശബ്ദആലേഖനം നടത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഇസ്രായേലിനെ കുറിച്ചോ പ്രവാചകനെ കുറിച്ച് ഒന്നും യാതൊന്നും പ്രാസംഗികൻ പറഞ്ഞിട്ടില്ല. 

പാകിസ്താനിൽ നിന്നുള്ള ഒരു പഴയ വീഡിയോ എഡിറ്റ് ചെയ്ത് തമിഴ് ഭാഷയില്‍ ശബ്ദ ആലേഖനം ചെയ്ത്  പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്ത് രൂപപ്പെടുത്തിയതാണ്. വേദിയിലെ പ്രസംഗികൻ ഇസ്രായേൽ ജൂതൻമാരെ കുറിച്ചോ പാകിസ്ഥാൻ മുസ്ലീങ്ങളെ കുറിച്ച് പ്രവാചകനെ കുറിച്ച് ഒന്നും യാതൊന്നും പറയുന്നില്ല വേദിയിലിരിക്കുന്ന നേതാക്കളെ പരിചയപ്പെടുത്തുവാന്‍ തുടങ്ങുകയായിരുന്നു. ആ സന്ദർഭത്തിൽ തന്നെ വേദി തകർന്നു വീഴുകയും ചെയ്തു. ഈ വീഡിയോ തമിഴ് പ്രസംഗ രൂപത്തില്‍  ശബ്ദലേഖനം നടത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പാകിസ്ഥാനില്‍ വേദി തകര്‍ന്നു വീഴുന്ന പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •