
വിദേശ പൗരന്മാർ ഇന്ത്യയിലെ സംസ്കൃത സ്ലോകങ്ങൾ ചൊല്ലുന്ന വീഡിയോകൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട് അത്തരത്തിൽ ഒരു വീഡിയോയാണ് നാമിന്ന് അന്വേഷിക്കുന്നത്.
പ്രചരണം
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ രണ്ടു വിദേശികൾ പരമശിവനെ സ്തുതിച്ചു കൊണ്ടുള്ള മഹാ രുദ്രമന്ത്രം വളരെ സ്ഫുടതയോടെ ആലപിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്. 🕉️🙏അമേരിക്കൻ പാർലമെൻ്റിൽ സായിപ്പുമാർ വേദമന്ത്രം ചൊല്ലുന്നു… ഇത് മതേതര ഇന്ത്യലെ കേരളത്തിലാണെങ്കിലുള്ള അവസ്ഥ ആലോജിച്ചുനോക്കൂ! മതേതരത്വം ഇനി എത്രകാലം?🙏
അതായത് ഈ പൗരന്മാർ മഹാരുദ്ര മന്ത്രം ആലപിക്കുന്നത് അമേരിക്കൻ പാർലമെൻറിൽ ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു വ്യാജപ്രചരണം ആണ് എന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇങ്ങനെ
ഞങ്ങൾ ഇൻ വിഡ് വി വേരിഫൈ എന്ന ടൂൾ ഉപയോഗിച്ച് വീഡിയോയുടെ കീഫ്രെയിമുകൾ വേർതിരിച്ചെടുത്ത ശേഷം അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ 2015 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. വെസ്റ്റേൺ ഹിന്ദു എന്ന ഫേസ്ബുക്ക് പേജിൽ 2016 ജൂലൈ രണ്ടിന് ഇതേ വീഡിയോ നൽകിയിട്ടുണ്ട്. വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. ഷിക്കാഗോയിലെ ഹിന്ദുക്ഷേത്രത്തിൽ മഹാരുദ്ര മന്ത്രം ആലപിക്കുന്നത് സ്റ്റീവ് ബർഡിക്ക്, ജെഫ്രി എർഹാർഡ് എന്നിവരാണ്
ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത തിരഞ്ഞപ്പോള്‍ ലഭിച്ച ഒരു ലേഖനം ഇങ്ങനെ: “ചിക്കാഗോ IL: ദി ഹിന്ദു ടെമ്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ, ലെമോണ്ട്, IL ന്റെ മഹാരുദ്രം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ” രുദ്ര: യഥാർത്ഥത്തിൽ അവൻ ആരാണ്?” എന്ന വിഷയത്തെ കുറിച്ച് 2015 ജനുവരി 31 ശനിയാഴ്ച. ക്ഷേത്രത്തിലെ സമാരതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 700 ൽ അധികം ആളുകൾ പങ്കെടുത്തു.
ഈ വർഷം ജൂണിൽ വരുന്ന പ്രധാന സംഭവമായ “മഹാരുദ്രം, നവചന്ദി മഹായജ്ഞം” എന്നിവയുടെ പ്രാരംഭ പരിപാടിയാണിത്. മഹായജ്ഞങ്ങളുടെ ആത്മീയ പ്രതീകാത്മകതയും സാർവത്രിക സമാധാനം, ക്ഷേമം, സമൃദ്ധി എന്നിവയ്ക്കുള്ള സംഭാവനയും വെളിച്ചത്തു കൊണ്ടുവരുന്ന പ്രഭാഷണങ്ങളുടെയും സാംസ്കാരിക അവതരണങ്ങളുടെയും ഒരു പരമ്പരയായിരുന്നു ചടങ്ങ്.
സ്റ്റീവ് ബർഡിക്കും ജെഫ്രി എർഹാർഡും ചേർന്ന് ശ്രീ രുദ്രം അവതരിപ്പിച്ചത് ചടങ്ങിന്‍റെ പ്രത്യേകതയായിരുന്നു. പങ്കെടുത്തവര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടി നൽകി. എർഹാർഡ് പിന്നീട് ശിവനെക്കുറിച്ചുള്ള ഒരു ഭജന സെഷന്‍ അവതരിപ്പിച്ചു. എർഹാർഡിനെയും ബർഡിക്കിനെയും എച്ച്‌ടിജിസി വൈസ് പ്രസിഡന്റ് തിലക് മർവാഹയും റിലീജിയസ് ചെയർ പ്രസന്ന റെഡ്ഡിയും ഷാളുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.

വാര്‍ത്തയോടൊപ്പം മഹാരുദ്ര മന്ത്രം അവതരിപ്പിച്ച എർഹാർഡിന്‍റെയും ബർഡിക്കിന്‍റെയും ചിത്രം നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ പൌരന്മാരായ സ്റ്റീവ് ബർഡിക്ക്, ജെഫ്രി എർഹാർഡ് എന്നിവര്‍ മഹാരുദ്ര മന്ത്രം ചൊല്ലുന്നത് അമേരിക്കന്‍ പാര്‍ലമെന്റിലല്ല. 2015 മുതല്‍ വീഡിയോ യുട്യൂബിലും ഫെസ്ബുക്കിലും ലഭ്യമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. അമേരിക്കന്‍ പൌരന്മാരായ സ്റ്റീവ് ബർഡിക്ക്, ജെഫ്രി എർഹാർഡ് എന്നിവര്‍ മഹാരുദ്ര മന്ത്രം ചൊല്ലുന്നത് അമേരിക്കന്‍ പാര്‍ലമെന്റിലല്ല. ചിക്കാഗോയിലെ ഒരു ഹൈന്ദവ ക്ഷേത്രത്തിലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അമേരിക്കന്‍ പൌരന്മാര്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്നത് പാര്‍ലമെന്റിലല്ല, ചിക്കാഗോയിലെ ഒരു ക്ഷേത്രത്തിലാണ്…
Fact Check By: Vasuki SResult: False
