സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സമ്മതിദാനാവകാശ മാര്‍ഗനിര്‍ദേഷണങ്ങള്‍ ശരിയോ?

സാമൂഹികം

വിവരണം

തെരഞ്ഞെടുപ്പിൽ  സമ്മതിദാനാവകാശം നിർവഹിക്കാനുള്ള ചില മാർഗനിർദേശങ്ങളാണ്  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലായികൊണ്ടിരിക്കുന്നത്. മൂന്നു പോയിന്റുകളായി അവതരിപ്പിച്ചിരിക്കുന്ന ഈ മാർഗ  നിർദ്ദേശം പോളിങ് ബൂത്തിൽ ഉപയോഗപ്പെടുത്താനുള്ളതാണെന്നാണ് അവകാശവാദം. ഇംഗ്ലിഷിലാണ് ആദ്യം ഈ സന്ദേശം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും ഇപ്പോൾ മലയാളം പരിഭാഷയിലും ധാരളമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആര്യവർഗ്ഗീസ് കുറവിലങ്ങാട്, ഗ്രിൻസൺ  ജോർജ്ജ് തുടങ്ങിയവരുടെ പ്രൊഫൈലിൽ സന്ദേശം പ്രചരിക്കുന്നു. ധാരാളം ഷെയറുകളും ഇതിനോടകം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതാണ് പോസ്റ്റിന്റെ പൂർണ്ണ  രൂപം –

FacebookArchived Link
FacebookArchived Link

വോട്ട് ചെയ്യാൻ  പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ  നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ  ഇല്ലെന്ന് മനസ്സിലാക്കിയാൽ നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ വോട്ടേഴ്സ് ഐഡി കാണിച്ച് സെക്ഷൻ 49 എ പ്രകാരം “ചലഞ്ചു വോട്ട്” ചോദിച്ച് വോട്ട് രേഖപ്പെടുത്തുക.

ആരെങ്കിലും നിങ്ങളുടെ വോട്ട് ഇതിനകം നടത്തിയിട്ടുണ്ടെന്ന് നിങ്ങൾ  കണ്ടെത്തുകയാണെങ്കിൽ , “ടെൻഡർ വോട്ട്” ചോദിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

ഏതെങ്കിലും പോളിംഗ് ബൂത്ത് രേഖപ്പെടുത്തുന്നത് 14% ടെൻഡർ  വോട്ടുകളാണെങ്കിൽ പോളിംഗ് ബൂത്തിൽ റീ പോളിങ് നടത്തും.

വോട്ടുചെയ്യാനുള്ള അവകാശം എല്ലാവർ ക്കും അറിയാവുന്നതിനാൽ  ഈ സുപ്രധാന സന്ദേശം പരമാവധി ഗ്രൂപ്പുകളുമായും സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക.

ഈ മാര്‍ഗ നിർദ്ദേശങ്ങൾ  തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം നിലനില്ക്കുന്നതോ ആണോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

ആലപ്പുഴ സബ് കളക്ടര്‍ എം.കൃഷ്ണ തേജ വിഷയം സംബന്ധിച്ച് ഞങ്ങളുടെ ചോദ്യങ്ങള്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റില്‍ പ്രചരിക്കുന്ന ഓരോ പോയിന്‍റുകളുടെ വിശകലനം ചെയ്യുന്നു.

1. വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് മനസ്സിലാക്കിയാൽ നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ വോട്ടേഴ്സ് ഐഡി കാണിച്ച് സെക്‌ഷൻ 49എ പ്രകാരം “ചലഞ്ചു വോട്ട്” ചോദിച്ച് വോട്ട് രേഖപ്പെടുത്തുക.

വസ്തുത – തെറ്റ്

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒരു വ്യക്തിക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി എന്നിവ ഹാജരാക്കി വോട്ട് രേഖപ്പെടുത്താന്‍ കഴിയുകയില്ല. സെക്‌ഷന്‍ 49എ (The Conduct of Elections Rules, 1961) എന്നാല്‍ വോട്ടിങ് യന്ത്രത്തിന്‍റെ നിശ്ചിതവും മാനദണ്ഡപ്രകാരമുള്ള രൂപ കല്‍പന സംബന്ധിച്ചതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ളതാണ് സെക്‌ഷന്‍ 49എ. (സെക്ഷന്‍ 49 വായിക്കാം Indiankanoon.org)

പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന ചാലഞ്ച് വോട്ട് എന്നാല്‍ ഒരു വ്യക്തി തന്‍റെ വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തില്‍ എത്തി തിരച്ചറിയില്‍ രേഖ കൈമാറുമ്പോല്‍ ബൂത്ത് ഏജെന്‍റ അദ്ദേഹത്തിന്‍റെ കൈവശമുള്ള പട്ടികയുമായി ഒത്തുനോക്കി പ്രസ്തുത വ്യക്തി അപരന്‍ അല്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നതാണെന്ന് വാദിക്കുന്നു. അതെസമയം പ്രിസൈഡിങ് ഓഫിസര്‍ ഉടനടി ഇടപെടുകയും വോട്ട് ചെയ്യാന്‍ വന്ന വ്യക്തിയുടെ വിവരങ്ങല്‍ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഈ വ്യക്തിയുടെ വിരലടയാളുവും ഒപ്പും ശേഖരിച്ച ശേഷം വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നു. ഈ നടപടിയെയാണ് ചാലഞ്ച് വോട്ട് എന്ന് പറയുന്നത്.

2. ആരെങ്കിലും നിങ്ങളുടെ വോട്ട് ഇതിനകം നടത്തിയിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, “ടെൻഡർ വോട്ട്” ചോദിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

വസ്തുത – ശരി

വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ നിങ്ങളുടെ പേരില്‍ മറ്റാരൊ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തുകയാണെങ്കില്‍ ടെൻഡർ വോട്ട് മുഖാന്തരം വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. The Conduct of Elections Rules, 1961 സെക്‌ഷന്‍ 42 പ്രകാരമാണ് ടെൻഡർ വോട്ട് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ടെൻഡർ വോട്ട് ചെയ്യുന്ന വ്യക്തിക്ക് വോട്ടിങ് യന്ത്രത്തില്‍ തന്‍റെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. അതെസമയം പ്രിസൈഡിങ് ഓഫിസര്‍ തിരച്ചറിയല്‍ രേഖകല്‍ പരിശോധിച്ച ശേഷം ടെൻഡർ ചെയ്ത ബാലറ്റ് പേപ്പര്‍ കൈമാറുകയും ഇതില്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് രേഖപ്പെടുത്തി കൈമാറുകയും ചെയ്യണം. ഇത് പ്രത്യേകം കവറിലാക്കി സൂക്ഷിക്കുകയും ചെയ്യും.

കേന്ദ്ര സര്ക്കാരിന്‍റെ വികാസ് പീഡിയയില്‍ വോട്ട് ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങളില്‍ വിശദായി വായിക്കാം (http://vikaspedia.in/social-welfare/community-power/my-vote-my-choice-a-guide-for-voters)

3. ഏതെങ്കിലും പോളിങ് ബൂത്ത് രേഖപ്പെടുത്തുന്നത് 14% ടെൻഡർ വോട്ടുകളാണെങ്കില്‍ പോളിംഗ് ബൂത്തിൽ റീ പോളിങ് നടത്തും

വസ്തുത – തെറ്റ്

പതിനാല്‍ ശതമാനത്തില്‍ അധികം ടെന്‍ഡര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍ പോളിങ് ബൂത്തില്‍ റി പോളിങ് നടപടി സ്വീകരിക്കണമെന്ന യാതൊരു നിയമവും തിരഞ്ഞെടുപ്പ് ചട്ടത്തില്‍ നിലനിള്‍ക്ക്ന്നില്ല. തികച്ചും വസ്തുത വിരുദ്ധമായ കാര്യമാണിതെന്നും സബ് കളക്ടര്‍ എം.കൃഷ്ണതേജ പ്രതികരിച്ചു.

നിഗമനം

പോളിങ് ബൂത്ത് മാർഗ നിർദ്ദേശത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കത്തിലുള്ള മൂന്നു പോയിന്റുകളിൽ  രണ്ടും തെറ്റാണെന്ന് നമുക്ക് മനസിലാക്കാം. ശരിയായ ടെൻഡർ വോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ  അപൂർണ്ണവുമാണ്. ശരിയായതും തെറ്റായതുമായ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനാൽ പോസ്റ്റ് ഞങ്ങൾ mixture (മിശ്രിതം) വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത് . ചട്ടങ്ങളെ തെറ്റായി അവതരിപ്പിച്ച് ലൈക്കിനും ഷെയറിനും വേണ്ടി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ  നിയമപരമായി ശി ക്ഷാർഹമാണെന്ന ബോധ്യം ഇത് പങ്കുവയ്ക്കുന്നവരും അറിഞ്ഞിരിക്കേണ്ടതാണ്. അതിനാൽ പ്രീയ വായനക്കാർ ഇത്തരം പോസ്റ്റുകളുടെ യാഥാർഥ്യം മനസ്സിലാകാതെ പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ..

Avatar

Title:സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സമ്മതിദാനാവകാശ മാര്‍ഗനിര്‍ദേഷണങ്ങള്‍ ശരിയോ?

Fact Check By: Harishankar Prasad 

Result: Mixture

 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares