മഞ്ഞ ആപ്പിളിന് ചുവന്ന പെയിന്‍റടിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം…

അന്തര്‍ദേശിയ൦ | International സാമൂഹികം

കൃത്രിമത്വവും  മായവും കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ എന്നും സമൂഹത്തിന് വെല്ലുവിളിയാണ്. വിപണിയില്‍ ലഭിക്കുന്നവയില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവ ഏതാണെന്ന് തെരെഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ഗങ്ങള്‍ കുറവാണ്. വില്‍പ്പനയ്ക്കുള്ള ആപ്പിളിന് ചുവന്ന നിറമടിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ചൈനയിലെ കൃത്രിമ ആപ്പിൾ ഉൽപ്പാദനത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു നിർമ്മാണ കമ്പനിയിലെ ഏതാനും തൊഴിലാളികൾ ആപ്പിൾ പോലെ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഇനങ്ങൾക്ക് ചുവപ്പ് നിറം ചേർക്കുന്നത് വീഡിയോയിൽ കാണാം.  “മഞ്ഞ ആപ്പിളിനേക്കാൾ ഡിമാൻഡ് നല്ല ചുവന്ന തുടുത്ത ആപ്പിളിനു തന്നെ”

FB postarchived link

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് വ്യക്തമായി. 

വസ്തുത ഇങ്ങനെ  

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണത്തിൽ, ‘കൂൾ ബൂംസ്’ എന്ന യുട്യൂബ് ചാനലിൽ നിന്നും ദൈര്‍ഘ്യമേറിയ പതിപ്പ്  പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇതില്‍, ചുവന്ന നിറത്തിലുള്ള ആപ്പിൾ ആകൃതിയിലുള്ള ഇനങ്ങളുടെ ദൃശ്യങ്ങൾ ഒരു ഗിഫ്റ്റ് ബോക്സിൽ പായ്ക്ക് ചെയ്തിരിക്കുന്നതും അതിൽ ‘മെറി ക്രിസ്മസ്’ എന്ന് എഴുതിയതും കാണാം. ‘@cacao_ing’ എന്ന ടിക് ടോക്ക് ഉപയോക്താവിന് ഈ YouTube ചാനലില്‍ ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്.

‘Tik Tok’ ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നതിനാൽ, ഞങ്ങൾ ‘VPN ഉപയോഗിച്ച് Tik Tok ഹാൻഡിലിൽ ‘@cacao_ing’ യഥാർത്ഥ വീഡിയോ കണ്ടെത്തുകയും ചെയ്തു. ഈ ഉപയോക്താവ് 2021 ഡിസംബർ 03-ന് “ഞങ്ങൾ നിങ്ങൾക്ക് മെറി ക്രിസ്തുമസ് ആശംസിക്കുന്നു – മെറി ക്രിസ്മസ്” എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിറമടിച്ച ആപ്പിള്‍ ഗിഫ്റ്റ് പാക്കറ്റില്‍ വച്ചിരിക്കുന്നതും കാണാം. 

കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ തിരഞ്ഞപ്പോൾ, ക്രിസ്മസ് ഗിഫ്റ്റ് ബോക്സിൽ പായ്ക്ക് ചെയ്ത ചുവന്ന ആപ്പിളിന്‍റെ ആകൃതിയിലുള്ള കാന്‍ഡിക്കു  സമാനമായ ഫോട്ടോ ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ടാവോബാവോ‘ യിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റില്‍ ‘കാമുകനും കാമുകിക്കുമുള്ള ക്രിയേറ്റീവ് ഹോളോ ആപ്പിൾ ചോക്ലേറ്റ് മിഠായി’ എന്നാണ് ഉല്‍പ്പന്നത്തിന്‍റെ വിവരണം നല്‍കിയിട്ടുള്ളത്.  ചൈനക്കാർ ഈ മിഠായികൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ക്രിസ്തുമസ് അല്ലെങ്കിൽ വാലന്‍റൈൻസ് ദിന സമ്മാനമായി നൽകുന്നു. ഈ ചോക്കലേറ്റ് ആപ്പിൾ മിഠായികൾ എല്ലാ ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്. 

പോസ്റ്റിൽ പങ്കിട്ട വീഡിയോയിൽ കൃത്രിമ ആപ്പിളല്ല, ചോക്ലേറ്റ് ആപ്പിൾ മിഠായികളുടെ നിർമ്മാണ പ്രക്രിയയാണ് കാണിക്കുന്നതെന്ന് അനുമാനിക്കാം.

____________________________________________________________________________________________

ഇവ കൂടി വായിക്കൂ: 

ചൈനക്കാർ പ്ലാസ്റ്റിക്ക് കൊണ്ട് വ്യാജ മുട്ടയുണ്ടാക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യം ഇതാണ് …

ഈ വീഡിയോ വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മാണത്തിന്‍റെതല്ല…

വീഡിയോയില്‍ ആശിര്‍വാദ് ആട്ടയില്‍ കാണുന്ന പദാര്‍ത്ഥം ഗ്ലുറ്റെന്‍ എന്ന ഗോതമ്പിലുള്ള പ്രോട്ടീനാണ്…

അമൂലിന്‍റെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ന്നിട്ടുണ്ടോ?

_____________________________________________________________________________________________

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മഞ്ഞ ആപ്പിള്‍ ചുവന്ന പെയിന്‍റടിച്ച് ചുവന്ന ആപ്പിള്‍ ആക്കി വിപണിയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതല്ല, ദൃശ്യങ്ങളില്‍ കാണുന്നത്. ചൈനക്കാര്‍ വിശേഷ വേളകളില്‍ സമ്മാനമായി നല്‍കുന്ന ആപ്പിള്‍ കാന്‍ഡി നിര്‍മ്മിക്കുന്നതിനിടയിലുള്ള ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മഞ്ഞ ആപ്പിളിന് ചുവന്ന പെയിന്‍റടിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം…

Fact Check By: Vasuki S 

Result: False