Archives

ഈ വാചകങ്ങള്‍ പരോക്ഷമായി രൂക്ഷഭാഷയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല പറഞ്ഞതാണോ?

വിവരണം ജലീലെ എന്‍റെ മകന്‍റെ കൂടെ ഞാന്‍ പോയത് സിവില്‍ സര്‍വീസ് ടെസ്റ്റിനല്ലേ അല്ലാതെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെ പോലെ മോന്‍റെ ഡിഎന്‍എ ടെസ്റ്റിനല്ലല്ലോ.. എന്ന വാചകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ.ടി.ജലീലിനെതിരെ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐന്‍സി ഓണ്‍ലൈന്‍ എന്ന പേരിലുള്ള പേജില്‍ ഒക്ടോബര്‍ 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 913ല്‍ അധികം ലൈക്കുകളും 574ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]

Continue Reading

ജപ്പാന്‍ ഈ റോഡ്‌ വെറും 24 മണിക്കൂറിനുള്ളിലാണോ നിര്‍മിച്ചത്…?

വിവരണം Facebook Archived Link “ജപ്പാനിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ 24 മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ റോഡാണ് ഈ കാണുന്നത്..!! നമ്മുടെ രാജ്യത്താണെങ്കിൽ എത്ര സമയം എടുക്കും..?” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 11, 2019 മുതല്‍ ഒരു ചിത്രം Lady Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡിന്‍റെ ചുറ്റുവട്ടത്തില്‍ ഇംഗ്ലീഷിലെ U അക്ഷരത്തിന്‍റെ ആകാരത്തില്‍ ഒരു ബൈപാസ് പാലം വെറും 24 മണിക്കൂറിനുള്ളില്‍ ജപ്പാന്‍ നിര്‍മിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സാങ്കേതിക വിദ്യയില്‍ […]

Continue Reading

1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “വന്നല്ലോ ആയിരം രൂപ നോട്ട്….☝” എന്ന അടിക്കുറിപ്പോടെ 1000 രൂപാ നോട്ടിന്‍റെ ഇരു പുറങ്ങളുടെയും ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്റർ അക്കൗണ്ടുകളിലും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  archived link FB post റിസർവ്  ബാങ്ക് 2000 രൂപയുടെ നോട്ടിന്‍റെ അച്ചടി നിർത്തുന്നുവെന്നും പുതിയ 500, 1000 രൂപ നോട്ടുകൾ വിനിമയത്തിനിറക്കുന്നുവെന്നും വാർത്തകൾ […]

Continue Reading

1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ ആണോ ഇത്…?

വിവരണം  Jayachandran Kangaparambil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ  വീഡിയോയ്ക്ക് ഇതിനോടകം 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചരിത്രം കുറിച്ച ചിക്കാഗോ പ്രസംഗത്തിന്‍റെ അപൂര്‍വ്വ വീഡിയോ Rare video- dated 13.9.1893- Parliament of religions at Chicago addressed by swami vivekananda 1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ മതമഹാ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ സ്വാമി വിവേകാന്ദന്റെ വിശ്വ […]

Continue Reading

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?

വിവരണം  Shahul Kunnummal എന്ന ഫെസ്ബുക്ക്‌പേജിൽ നിന്നും 2019    മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “HOT NEWS …… 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു – ഡിസംബർ 31 ന് മുമ്പ് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുത്തിരിക്കണം.ജനുവരി മുതൽ പുതിയ 1000 രൂപ നോട്ട്:” എന്ന അടിക്കുറിപ്പോടെ ഇതിന്റെ വിവരണത്തോടെയുള്ള വീഡിയോ വാർത്തയാണ് നൽകിയിട്ടുള്ളത്.  “രാജ്യത്തു നിന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന്റെ മുന്നോടിയായി 2000 രൂപ നോട്ടുകളുടെ […]

Continue Reading

കോണ്‍ഗ്രസ് വേദിയിലാണോ ഫിറോസ് കുന്നുംപറമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്?

വിവരണം അതെന്താ..?? പൂതനയെന്നു കേട്ടപ്പോൾ ഹൃദയം പൊട്ടിയ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മറ്റും സ്വന്തം സഹപ്രവർത്തകയെ “വേശ്യ”യെന്ന് യുഡിഫ് യോഗത്തിൽ നന്മമരം വിളിച്ചപ്പോൾ പ്രതികരണമില്ലാത്തത് ? എന്ന തലക്കെട്ട് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംമ്പറമ്പില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫിന്‍റെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നതാണ് ഫെയ്‌‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന ആക്ഷേപം. ഞാന്‍ സഖാവ് എന്ന പേരിലുള്ള പേജില്‍ നിന്നും ഒക്ടോബര്‍ 16ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

വിവരണം Facebook Archived Link “തൃണമൂൽ കോണ്ഗ്രസ് എം.പിയും ഇസ്ലാം മതസ്ഥയുമായ ഇസ്രത്ത് ജഹാന്‍റെ ദുർഗാപൂജയും നൃത്തചുവടുകളും.. കേരളത്തിൽ ആയിരുന്നേൽ സ്വർഗ്ഗത്തിലെ വിറകു കൊള്ളി ആയേനെ ഇവർ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 16, 2019 മുതല്‍ ഹൈന്ദവ ഭാരതം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 350ഓളം ഷെയറുകളാണ്. തൃനമൂലില്‍ ഇസ്രത് ജഹാന്‍ എന്ന് പേരില്‍ ഒരു എം.പി.യില്ല എന്നാല്‍ നുസ്രത് ജഹാന്‍ എന്ന എം.പി. തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. […]

Continue Reading

റഷ്യയിലെ കസാന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയവരും കളിക്കാരും ഇശാ നമസ്കരിക്കുന്ന വീഡിയോയാണോ ഇത്?

വിവരണം റഷ്യയിലെ കസാന്‍ സിറ്റിയില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്‍പെ കളിക്കാരും കാണികളും ഇശാ നമസ്കരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 47ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി ഫെയ്‌സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഈ വീഡിയോ വാട്‌സാപ്പിലും വൈറലാണ്. Archived Link എന്നാല്‍ ഈ വീഡിയോ ഫുട്ബോള്‍ കളി തുടങ്ങും മുന്‍പ് കളിക്കാരും കാണികളും ഇശാ […]

Continue Reading

ഗെയിം കളിക്കവേ കുട്ടിയുടെ കൈയിലെ മൊബൈൽ ഫോൺ ചുടായി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 6 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “40 മിനിറ്റിലേറെ ഗെയിം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അമിതമായി ചുടായി പൊട്ടിത്തെറിച്ച് ഇന്ന് തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ..കുട്ടികളുടെ കൈയ്യിൽ മൊബൈൽ കൊടുക്കരുത് എന്ന് പറയുന്നില്ല അത് നിങ്ങളെക്കൊണ്ട് സാധിക്കില്ല❗കൊടുത്തോളൂ… ക്രമേണ കാഴ്ചശക്തി കുറയുകയും തലച്ചോറിനെ ബാധിച്ച് ബുദ്ധി സ്ഥിരത നഷ്ടപ്പെടുകയും മറ്റനേകം അസുഖങ്ങളിലേക്കും എത്തിക്കൊള്ളട്ടെ എന്നാലും സാരമില്ല❗പക്ഷെ ഇതുപോലെ പൊടുന്നനെ ദാരുണമായി […]

Continue Reading

ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?

വിവരണം Facebook Archived Link “ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനത്ത് പതിനായിരകണക്കിന് ദളിതർ പ്രധിഷേധ സംഗമം നടത്തി ഒരൊറ്റ ദേശിയ മാധ്യമവും അത് വേണ്ട വിധം റിപ്പോർട്ട് പോലും ചെയ്തില്ല… ഫാസിസ്റ്റ് ഭരണത്തിന് വേണ്ടി കുട പിടിക്കുന്ന. മാധ്യമങ്ങൾ ജനാധിപത്യരാഷ്ട്രത്തിന് തന്നെ അപമാനമാണ്..” എന്ന അടിക്കുറിപ്പോടെ ഇന്നലെ തൊട്ടു ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത് 750 കാലും അധികം ഷെയറുകളാണ്. വീഡിയോ രണ്ട് ദിവസം മുംപേ ഡല്‍ഹിയിലെ […]

Continue Reading

മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

വിവരണം  വേടത്തി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷിന്റെയും രാജ്യസഭാ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെയും ചിത്രങ്ങളും ഒപ്പം “സുരേഷ് ഗോപിയെ കണ്ടംവഴി ഓടിച്ച് മുകേഷ് എംഎൽഎ. നിങ്ങളെ സൂപ്പർസ്റ്റാറാക്കിയത്, നിങ്ങളെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ചേർന്നാണ് മറക്കരുത് നിങ്ങൾ…” archived link FB post സുരേഷ്ഗോപിയെപ്പറ്റി മുകേഷ് ഇങ്ങനെ പരാമർശം നടത്തി എന്നാണ്  പോസ്റ്റിൽ […]

Continue Reading

മാമല്ലപുരം ബീച്ചിലെ മോദിയുടെ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്‍റെ ചിത്രമാണോ ഇത്?

വിവരണം ഇത്ര സെറ്റപ്പൊടെ ആക്രി പെറുക്കാൻ പോയ ആദ്യത്തെ ആക്രിക്കാരൻ… എന്ന തലക്കെട്ട് നല്‍കി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചെന്നൈ മാമല്ലരപുരം ബീച്ചിലെ പ്ലാസ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വലിയ ക്യാമറ ടീം സജ്ജീകരണത്തോടെ ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് മാത്രമാണെന്ന ആക്ഷേപം ഉന്നയിച്ചാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. നാലു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതില്‍ ഒരെണ്ണം ക്യാമറ സജ്ജീകരണങ്ങള്‍ ഒരുക്കി നില്‍ക്കുന്ന സംഘത്തിന്‍റെ ചിത്രമാണ്. ഇവരാണ് മോദിയുടെ പ്രഭാത നടത്തത്തിനൊപ്പമുള്ള സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ […]

Continue Reading

ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?

വിവരണം  Hari Pillai എന്ന പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഭാരതത്തിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ ചൈനീസ് പ്രസിഡന്റ്‌.. ഇതാണ് മോദി മാജിക്‌ <3” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നല്കിയിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് സൗത്ത്  ഇന്ത്യൻ വേഷം ധരിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്.  Facebook Archived Link പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചൈനീസ് പ്രസിഡണ്ട് ഇന്ത്യൻ സന്ദർശനത്തിന് ശേഷം പാകിസ്ഥാനിലേക്കാണ് […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരെഞ്ഞെടുത്തോ…?

വിവരണം  Viswambhara Panicker എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തകർക്കാനാകില്ല, തളർത്താനാകില്ല, രാമരാജ്യത്തെ ഈ സഹ്യപുത്രനെ… എന്ന തലക്കെട്ടോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: മോദിജിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി UNESCO തെരെഞ്ഞെടുത്തു. ലോകത്തിലെ 380 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് ഭാരതപുത്രൻ ഒന്നാം സ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.  archived link FB post […]

Continue Reading

പേരമ്പൂരില്‍ മിലിയ ഇന്റ്റര്‍നേഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം പെരമ്പൂർ മിലിയ ഇന്റർനാഷണൽ ബോർഡിംഗ് (milia international Boarding school, ) സ്കൂളിൽ കുഞ്ഞുങ്ങളെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന രംഗം. എന്നു വാദിച്ച ഒരു വീഡിയോ ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്സാപ്പ് നമ്പരില്‍ ഞങ്ങളുടെ വായനക്കാര്‍ അയച്ചു. വീഡിയോയില്‍ കുട്ടികളെ ഒരു വ്യക്തി മര്‍ദിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ സ്കൂലില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്നിട്ട്‌ ഈ സ്കൂളിന്‍റെ അ൦ഗികാരം റദ്ദുചെയ്യുന്നത് വരെ ദയവായി ഷെയര്‍ ചെയ്യുക എന്നും […]

Continue Reading

വൈറല്‍ ട്രോളുകളിലെ ആ ഓട്ടക്കാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഗോപിനാഥ് കൊടുങ്ങല്ലൂര്‍ തന്നെയാണോ?

വിവരണം ഇനിയില്ല ഈ ഓട്ടക്കാരൻ ഇന്ന് ട്രൗസർ ഊരിRSS നോട് വിട പറഞ്ഞു. ഇനി ആ ബൈക്കെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എന്ന പേരില്‍ മുടി വളര്‍ത്തിയ ഒരു യുവാവ് ഓടുന്ന ചിത്രവും അയാളോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ചേര്‍ത്ത് ഒരു പോസ്റ്റ് കഴിഞ്ഞ ദവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജാഫര്‍ കാലിക്കട്ട് എന്ന വ്യക്തി DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 187ലൈക്കുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ […]

Continue Reading

വയനാട്ടിലെ ‘പ്രേതത്തിന്‍റെ’ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്….?

വിവരണം “വയനാട്ടിൽ ചെങ്കല്ല്മായി പയ്യാവൂരിൽ നിന്ന് പോയ വണ്ടിക്കാരുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞ സ്ത്രീ രൂപം.” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രോഫൈലുകളില്‍ നിന്നും  പേജുകളില്‍ നിന്നും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വണ്ടിക്കാരുടെ ക്യാമറയില്‍ പതിഞ്ഞ യഥാര്‍ത്ഥ പ്രേതത്തിന്‍റെ ദ്രിശ്യങ്ങളാണ് കാണുന്നത് എന്ന തരത്തിലാണ് പ്രചരണം. ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്ന ഏറെ പ്രോഫൈലുകളും പേജുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം. വീഡിയോയില്‍ ഒരു കാട്ടിലൂടെ പോകുന്ന വണ്ടിയിലുള്ള […]

Continue Reading

ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading

പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ 49 സാംസ്കാരിക പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്?

വിവരണം ഡിവൈഎഫ്ഐയുടെ പ്രതിഷേധം, മുട്ട്മടക്കി കേന്ദ്രസര്‍ക്കാര്‍- ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും എതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്ന തലക്കെട്ട് നല്‍കി ഒക്ടോബര്‍ 10ന് ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 83ലൈക്കുകളും 22 ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങിയ […]

Continue Reading

ഇന്ത്യ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് ഐ.എം.എഫ് എം.ഡി. പറഞ്ഞുവോ…?

വിവരണം Facebook Archived Link “ഇന്ത്യ നീങ്ങുന്നത് കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ഐഎംഎഫിന്‍റെ പുതിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജ്യോര്‍ജിയോവ #ക്രിസ്റ്റലീനജ്യോർജിയോവ #IMF” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 9, 2019 മുതല്‍ അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.)യുടെ അധ്യക്ഷയായ ക്രിസ്റ്റലീന ജ്യോര്‍ഗിയോവയുടെ ഒരു പ്രസ്താവന എന്ന മട്ടില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ കരകയരാനാവാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങുന്നു എന്ന് താകിത് ഐ.എം.എഫ്. മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ഇന്ത്യക്ക് നല്‍കി എന്നാണ് അവകാശവാദം. ഞങ്ങള്‍ ഇതിനെ കുറിച്ച് സാമുഹ […]

Continue Reading

2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്‍റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ് എന്ന ആരോപണം ശരിയോ…?

വിവരണം  K R Joshy‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലേയ്ക്ക് 2019 ഒക്ടോബർ 9 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 19 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “”കോൺഗ്രസിന്റെ വർഗ്ഗീയതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ആന്റണിയുടെ ഭാര്യക്ക് കുരിശ് വരക്കാമെങ്കിൽ രാജ്‌നാഥ്‌ സിംഗിന് ഓം എന്നും വരക്കാം കേട്ടോടാ …….മോനെ, ബലരാമാ…! നാല് വോട്ടിന് വേണ്ടി ഹൈന്ദവൻ്റെ നെഞ്ചത്ത് […]

Continue Reading

മാനും ചീറ്റയുടെ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

വിവരണം Facebook Archived Link “അമ്മ എന്ന മഹത്ത്വം” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു ചിത്രം Vayalar Ratheesh എന്ന ഫെസ്ബൂക്ക് പ്രൊഫൈളിളുടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പേടി കൊണ്ട് സ്ഥംഭിച്ച ഒരു മാനിനെ രണ്ട് ചീറ്റകള്‍ ആക്രമിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ് : “ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫോട്ടോയ്ക്കുള്ള world Award നേടിയ ഫോട്ടോ. ചീറ്റകളാല്‍ വെട്ടയാടപ്പെടുന്ന ഒരു അമ്മ മാനും രണ്ട് കുട്ടികളും. ചീറ്റകളില്‍ […]

Continue Reading

വൈറ്റില ഓവർബ്രിഡ്ജിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാൽ മുകളിലെ മെട്രോ പാലത്തിൽ മുട്ടുമെന്ന ആരോപണം ശരിയോ…?

വിവരണം  Padmamohan Mohan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു 15 മണിക്കൂറുകൾ കൊണ്ട് 800 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. “സ്വയം പ്രബുദ്ധർ എന്നു വിളിക്കുന്ന, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിഡ്ഢികൾ ആയ ഒരു ജനസമൂഹം ആണ് മലയാളികൾ.. കൊച്ചി പാലാരിവട്ടം പാലത്തിൽ എട്ടിന്റെ പണി കിട്ടിയ മലയാളിക്ക്, അടുത്ത പതിനാറിന്റെ പണിയും ആയി വരുന്നു, ‘വൈറ്റില ഓവർ ബ്രിഡ്‌ജ്‌’. മൂന്നു മാസം മുൻപ് പണി […]

Continue Reading

തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ തെളിഞ്ഞ് വന്നോ?

വിവരണം “തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം” ” ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. പാലത്തിലെ കമ്പികൾ തെളിഞ്ഞു.Sയറ് പോകാതെ നോക്കുക: … എല്ലാവരും രാഷ്ട്രീയം നോക്കാതെ Share ചെയ്യൂ.” എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്‍റെ പുതിയ പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി പാലത്തിന്‍റെ കമ്പികള്‍ തെളിഞ്ഞു എന്ന പേരിലാണ് പോസ്റ്റ് വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്.  Vechoor Gramam വെച്ചൂർ ഗ്രാമം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒക്ടോബര്‍ 8ന് റിതേഷ് […]

Continue Reading

അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

ഫോട്ടോ കടപ്പാട്: വിപ്പിന്‍ ചന്ദ്ര, ദി ഹിന്ദു വിവരണം Facebook Archived Link “ഇദ്ദേഹം ആണ് കത്തെഴുതിയവർക്ക് എതിരെ ബീഹാർ കോടതിയിൽ കേസ് കൊടുത്തത്… കോൺഗ്രസ്‌കാരനായ ഇദ്ദേഹമാണോ മോദി?????” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റില്‍ ഒരു ഫെസ്ബൂക്ക് പ്രൊഫൈലിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ ഏതോ സുധീര്‍ കുമാര്‍ ഒജ്ഹയുടെതാണ്. ഇദ്ദേഹമാണ് കോടതിയില്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ ബീഹാറില്‍ പരാതി കൊടുത്തതും, ഇദ്ദേഹം ഒരു കോണ്‍ഗ്രസ്‌ പാര്‍ട്ടി […]

Continue Reading

ഇന്ത്യയിലെ ഏറ്റവും മികച്ച എംല്‍എയായി ഷാഫി പറമ്പിലിനെ തിരഞ്ഞെടുത്തോ?

വിവരണം ഇന്ത്യയില്‍ ഏറ്റവും മികച്ച എംഎല്‍എയായി തിരഞ്ഞെടുത്ത ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറെയധികം പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു  എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പട്ടാമ്പി എംഎല്‍എ ഷാഫി പറമ്പിലിന് നിലവില്‍ ഇത്തരമൊരു അംഗീകാരമോ പുരസ്കാരമോ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എയായി ഷാഫി പറമ്പില്‍ തിരഞ്ഞെടുകപ്പെട്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം. […]

Continue Reading

വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ച നടത്തിയോ…?

വിവരണം  Bose Vellarada എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 3 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 2500  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ചയിൽ ഇന്നു ലീക്കായ ഫോട്ടോ!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കേരളത്തിലെ മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു സന്യാസിയോടൊപ്പം ഇരുന്നു സംസാരിക്കുന്ന ചിത്രമാണ്. archived link […]

Continue Reading

വീഡിയോയില്‍ കാണിക്കുന്ന പോലെ യുവാവ് ശരിക്കും പോലീസുകാരനെ തല്ലിയോ…?

വിവരണം Facebook Archived Link “കാര്യമൊക്കെ ശരിതന്നെ. ഹെൽമറ്റ് വെക്കാത്തത് തെറ്റ് തന്നെ. രേഖകൾ കൈവശം കൊണ്ട് നടക്കാത്തതും തെറ്റ് തന്നെ. എന്ന് വച്ച് ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖത്തടിക്കാനുള്ള അധികാരം നിയമ പാലകർക്കുണ്ടോ.? ആള് പുലി യായിരുന്നെന്ന് പോലീസുകാരറിയുമ്പോഴേക്കും കാര്യങ്ങളൊക്കെ കഴിഞ്ഞിരുന്നു. എല്ലാം വളരെ പെട്ടന്നായിരുന്നു. എന്താല്ലേ.” എന്ന വിവരണതോടെ ഒരു വീഡിയോ സെപ്റ്റംബര്‍ 11, 2019 മുതല്‍ പ്രചരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസ് ആക്കിയതിനു ശേഷം ജനങ്ങളുടെ […]

Continue Reading

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നു രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയത് എപ്പോഴാണ്…?

വിവരണം  Lal Lal എന്ന ഫെസ്ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ഈ ബഹളത്തിനിടെ ആരും അറിഞ്ഞില്ല.ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  കോടതിയിൽ പറഞ്ഞു രാഹുൽ ഘണ്ടി തടിയൂരി”  archived link FB post അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  രാഹുൽ ഗാന്ധി കോടതിയിൽ […]

Continue Reading

മധ്യപ്രദേശില്‍ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഇത് മതേതര ഇന്ത്യയല്ല: അസമത്വത്തിന്റെയും ‘ അസഹുഷ്ണതയുടേയും അരാചകത്വത്തിന്റെയുംഇന്ത്യ: ജാതിമാറി വിവാഹം കഴിച്ചതിന് മധ്യപ്രദേശിൽ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാർ: അതേ സ്വാതന്ത്രം ഒരു പെരുംനുണയാണ്:” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരി ചിത്രം ജോജി ഉള്ളന്നൂര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ചിത്രത്തില്‍ ഒരു ദമ്പതിയെ നഗ്നരാക്കി കേട്ടിടുന്ന അതി ദാരുണമായ ദ്രിശ്യമാണ് നാം കാന്നുന്നത്. ഈ ദമ്പതികല്‍ മദ്ധ്യപ്രദേശില്‍ ആള്‍കൂട്ട ശിക്ഷയെക്ക് വിധേരായാവരാണ് എന്ന് […]

Continue Reading

ഈ വീഡിയോ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണോ…?

വിവരണം Facebook  Archived Link “ഡെയ് പപ്പു പിറന്നാൾ ദിനത്തിലെങ്കിലും അദ്ദേഹത്തെ ഒരു കേക്കൊന്നു മുറിക്കാനെങ്കിലും അനുവദിച്ചു കൊടുക്കണ്ണാ….!! മിണ്ടാപ്രാണികളോട് ഇത്ര ക്രൂരത പാടില്ല 😂😂😂😂” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 26, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ വയനാട് എംഎല്‍എ രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും നമുക്ക് കാണാം. വീഡിയോ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ […]

Continue Reading

ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 3 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട്  600  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതിയോടപ്പം ഇനി #സുഹാനാസനയും #മാനവസേവാ #മാധവസേവാ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” സേവാഭാരതിയിലേയ്ക്ക് ജനസാഗരങ്ങൾ…കോഴിക്കോട് തമ്പാനൂർ സ്വദേശിനി സുഹാന സന ബിജെപിയിലേക്ക്. ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം […]

Continue Reading

വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ശശി തരൂര്‍ പ്രസ്താവന നടത്തിയോ?

Image credit: The Hindu വിവരണം വട്ടിയൂർക്കാവ് എന്റെ മണ്ഡലത്തിൽ ആണെങ്കിലും മേയർ പ്രശാന്ത് ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തെറ്റൊന്നുമില്ലശശി തരൂർ.😎 എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് അനുകൂലമായി ശശി തരൂര്‍ എംപി പ്രസ്താവന നടത്തിയെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. സഖാവ് അദീന എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 272 ലൈക്കുകളും 65 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]

Continue Reading

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് അറസ്റ്റിലായത് RSS പ്രവർത്തകനാണോ..?

വിവരണം  Prabhakarn Varaprath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ  5000 ത്തിലധികം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മുസ്‌ലിം പേരിൽ ഫോൺ വിളിച്ച് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു  തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച RSS ക്രിമിനൽ അറസ്റ്റിൽ.” എന്ന തലക്കെട്ടിൽ ഒരു മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  “ഗുരുവായൂർ ക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച് പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ നിഴലിൽ […]

Continue Reading

മോദി സര്‍ക്കാരിനെ പുകഴ്‌ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?

വിവരണം RSS നേയും, 4 വർഷത്തെ മോഡി ഭരണത്തേയും വാനോളം പുകഴ്ത്തി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു .. #Maximum_Share 💪🚩🕉️ എന്ന തലക്കെട്ട് നല്‍കി കുറച്ചു നാളുകളായി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ജനുവരി 10ന് അരുണ്‍ എം.ടി.മണ്ണാര്‍ത്തോടി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 164 ഷെയറുകളും 149ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു മോദി സര്‍ക്കാരിന്‍റെ ഭരണത്തെ പുകഴ്ത്തുകയാണോ ചെയ്യുന്നത്? […]

Continue Reading

കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

വിവരണം  വിഷ്ണു പുന്നാട് എന്ന പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “imran പോർക്കിസ്ഥാൻ കുഞുങ്ങളും XiJinping ചൈനീസ് കുഞ്ഞുങ്ങളും ഇന്നിവിടെ കുരു പൊട്ടി ചാവും.. എല്ലാ സംഘ ഗ്രൂപുകളിലും വേഗം ഷെയർ ചെയ്യൂ… — with കാവിയുടെ പോരാളി, സംഘ ശക്തി വിരിപ്പുകാല, ചെറുപൊയ്ക സംഘമിത്രങ്ങൾ, Bjp Kattakambal Panchayath, കാവിപ്പട മുടപ്പല്ലൂർ, Pathlavath Manya Naik Bjp, […]

Continue Reading

വീഡിയോയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥൻ റിസർവ് ബാങ്ക് കറൻസി പ്രിന്‍റിംഗ് യൂണിറ്റിന്‍റെ ഡയറക്ടറാണോ..?

വിവരണം  Sanu Sanu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 30 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “റിസർവ് ബാങ്ക് കറൻസി പ്രിന്റിംഗ് യൂണിറ്റിന്റെ ഡയറക്ടർ തന്റെ ഷൂസിൽ ദിവസവും പണം മോഷ്ടിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ഷിഫ്റ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ റെഡ് ഹാൻഡ് ചെയ്തു. വീട്ടിൽ നിന്ന് 10000 കോടി രൂപ കണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ രണ്ടു വീഡിയോകളാണുള്ളത്. ആദ്യത്തെ വീഡിയോയിൽ ഒരു ഉദ്യോഗസ്ഥനെ പോലീസ് അധികാരികാരികളും മറ്റ്  ഉദ്യോഗസ്ഥരും ഉടുവസ്ത്രം […]

Continue Reading

മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?

വിവരണം Shaji NP‎  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  സെപ്റ്റംബർ 24 മുതൽ  BCF EXPRESS എന്ന ഗ്രൂപ്പിലേക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡി ഗവർമ്മെന്റ്‌ ഗുജറാത്തിൽ 50 ഓളം ക്ഷേത്രങ്ങൾ പൊളിച്ചു നീക്കി ആ ഭൂമി. അംബാനിയുടെ പേരിലേക്ക്‌ മാറ്റി ഇതൊന്നും ഒരു മിഡിയയും റിപൊർട്ട്‌ ചെയില്ല”  എന്ന അടിക്കുറിപ്പോടെ  പോസ്റ്റിലുള്ളത് ഗുജറാത്തിലെ അമ്പലങ്ങൾ പൊളിച്ചു നീക്കുന്നതിനെ പറ്റി വിവരിക്കുന്ന  ഒരു വീഡിയോ വാർത്ത ആണ്.  archived […]

Continue Reading

ബംഗാളിയുടെ കൂടെ ഓടി പോയ ഒരു മലയാളി പെണ്‍കുട്ടിയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ബംഗാളിയുടെ കൂടെ ഇറങ്ങി പോയ ഒരു പെണ്ണിന്റെ അവസ്ഥ, ഇറങ്ങിപ്പോയപ്പോൾ ഓർക്കാത്ത അമ്മയെ ഇപ്പോൾ ഓർത്തു നിലവിളിക്കുന്നു ‘ സന്തോഷത്തോടെയല്ല ഇതു ഷെയർ ചെയ്യുന്നത്. എന്തു ചെയ്യാൻ എവിടെ എന്നു പോലും അറിയില്ലല്ലോ?” ഇത് പോലെയുള്ള അടിക്കുറിപ്പോടെ ഒരു വീഡിയോ പല ഫെസ്ബൂക്ക് അക്കൗണ്ടുകളും പ്രോഫൈലുകളില്‍ നിന്ന്‍ ഓഗസ്റ്റ്‌ 26, 2019 മുതല്‍ പ്രചരിക്കുകയാണ്. ഒരു ബംഗാളിയോടൊപ്പം ഇറങ്ങി പോയ മലയാളി പെണ്‍കുട്ടിയുടെ അവസ്ഥ എന്ന് അവകാശവാദം ഉന്നയിച്ച് ഈ വീഡിയോ […]

Continue Reading

സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ പ്രജയുടെ മൃതദേഹം ചുമക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

ചിത്രം കടപ്പാട്: ഹസ്സന്‍ അമ്മാര്‍/AP വിവരണം Facebook Archived Link “ഇതാണ് ഇസ്ലാമിന്റെ സൗന്ദര്യം പ്രജയുടെ മൃതദേഹം രാജാവിന്റെ ചുമലിൽ. സൗദി കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ്” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം Dr. zakir naik malayalam എന്ന ഫെസ്ബൂക്ക് പേജിലൂടെ സെപ്റ്റംബര്‍ 29, 2019 മുതല്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണുള്ളത്. ഇതില്‍ മുകളിലുള്ള ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത്. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം പ്രജയിലൊരാൾ മരിച്ചപ്പോള്‍ അദേഹത്തിന്‍റെ […]

Continue Reading

സിആർപിഎഫ്‌ ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞുവോ…?

വിവരണം Facebook Archived Link “തീവ്രവാദഭീഷണിയടക്കം നേരിട്ട്‌ രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന സിആർപിഎഫ്‌ ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ്‌ സിആർപിഎഫ്‌ ഭടൻമാർക്ക്‌ ശമ്പളത്തോടൊപ്പം നൽകിയിരുന്ന 3636 രൂപ തുക കേന്ദ്രം പിൻവലിച്ചത്‌. ഡ്യൂട്ടിക്കിടെ കഴിക്കേണ്ട ഭക്ഷണത്തിനുവരെ സ്വന്തം പണം ചെലവഴിക്കേണ്ട ഗതികേടിലാണ്‌ സിആർപിഎഫുകാർ. കശ്‌മീരടക്കം പ്രതികൂലസാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരാണ്‌ നല്ല പങ്കും. നല്ല ഭക്ഷണം ലഭിക്കുന്നതിന്‌ പണം തടസ്സമാകാതിരിക്കാനും ആരോഗ്യം ഉറപ്പുവരുത്താനുമാണ്‌ തുക അനുവദിച്ചിരുന്നത്‌.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 30, 2019 മുതല്‍ ഒരു […]

Continue Reading

യുപിയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബുർജ് ഖലീഫയെക്കാൾ ഉയരമുണ്ടോ..?

വിവരണം  Guruvayur Online Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലേകത്തിലേക്ക് ഏറ്റവും ഉയരമുള്ള ശ്രീ ക്രിഷ്ണക്ഷേത്രം വേൾഡ് No.1 ഭാരതത്തിലെ ഉത്തർപ്രദേശിൽ വരുന്നു ഇനി ബുർജ് ഖലീഫ രണ്ടാമതാവും…..” എന്ന അടിക്കുറിപ്പോടെ ക്ഷേത്രത്തെ കുറിച്ച് വർണ്ണിക്കുന്ന ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  archived link FB post ലികത്തിലെ ഏറ്റവും ഉയരുമുള്ള ക്ഷേത്രമാണിതെന്നും ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ISKON […]

Continue Reading

മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി പങ്കജ മുണ്ടെയുടെ എഡിറ്റ് ചെയ്ത ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.

വിവരണം Facebook Archived Link “UP യിൽ പോയി സെൽഫി എടുക്കുമ്പോൾ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രദോശ് പ്രഭു ആര്യന്‍തൊടിക എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ പോരാളി ഷാജി (Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സെപ്റ്റംബര്‍ 18, 2019 മുതല്‍ പ്രചരിക്കുകയാണ്. ഈ ചിത്രത്തിന് ഇതുവരെ 2100കാലും അധിക ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 155 പേര് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ബിജെപിയുടെ മുന്‍ നേതാവായ ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്ര സര്‍ക്കാരില്‍ ഗ്രാമീണ […]

Continue Reading

ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം നില്‍ക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ആണോ…?

വിവരണം Facebook Archived Link “ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിജിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർദേബും രണ്ട് സ്വയംസേവകർ ഒരു പഴയ ചിത്രം” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 27, 2019 മുതല്‍ Anoop Akkali എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ ഹൈന്ദവീയം-The True Hindu എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചെറുപ്പക്കാരനോടൊപ്പം നില്കുന്നതായി നാം കാണുന്നു. ഈ പഴയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് […]

Continue Reading

ഈ വീഡിയോയിൽ കാണുന്ന ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകളാണോ..?

വിവരണം  Nagaroor Vimesh എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 26 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. smule  എന്ന മ്യൂസിക് ആപ്പിൽ അപ്‌ലോഡ്  ചെയ്ത, “മേരെ നൈന സേവന ഭാദോ..” എന്ന ഹിന്ദി ഗാനം ഒരു യുവതി മനോഹരമായി ആലപിക്കുന്ന വീഡിയോ ആണ് പോസ്റ്റിലുള്ളത്. “#സച്ചിൻടെണ്ടുൽക്കരുടെമകൾ #സാറടെണ്ടുൽക്കറുടെപാട്ട്ഒന്നു കേട്ട്നോക്കു.” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.  archived link facebook post ഈ ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ആണ് […]

Continue Reading

ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?

വിവരണം രുദ്രാക്ഷം rudrakshamഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സ്‌പരമ്പര 27 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ജമ്മു കാശ്മീർ ഒരു ചെറിയ വാഹന പരിശോധന” എന്ന അടിക്കുറിപ്പുമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വാഹന പരിശോധനയിൽ വിവിധതരം തോക്കുകളും ബുള്ളറ്റുകളും ഒരു ബൈക്കിന്‍റെ സീറ്റിൽ ഒളിപ്പിച്ചത് പോലീസുകാർ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ  ദൃശ്യങ്ങളാണ്.  അതി സമർത്ഥമായി ആരും കണ്ടുപിടിക്കാത്ത തരത്തിൽ ബൈക്കിന്‍റെ സീറ്റിനുള്ളിൽ  കിലോക്കണക്കിന് ബുള്ളറ്റുകളും വിവിധതരം തോക്കുകളും ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. archieved link   FB […]

Continue Reading

വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

വിവരണം Facebook Archived Link “ബിജെപി. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും, ഈ വീഡിയോ വൈറലാക്കി മാറ്റുക, അതിന് ഇന്ത്യ മുഴുവൻ കാണാനാകും.” എന്ന അടിക്കുറിപ്പോടെ 21 സെപ്റ്റംബര്‍ 2019 മുതല്‍ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിപ്പിക്കുകെയാണ്. വീഡിയോയില്‍ ഒരു വ്യക്തിയെ മുകളില്‍ കയറുകൊണ്ട് കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങലാണ് നാം കാണുന്നത്. ഈ അതിക്രൂരമായ കുറ്റകൃത്യം ചെയ്യുന്നത് ബിജെപിയുടെ എംഎല്‍എയായ അനില്‍ ഉപധ്യയാണെന്ന്‍ പോസ്റ്റില്‍ ആരോപിക്കുന്നു. […]

Continue Reading

കുവൈത്തില്‍ പശുവിനെയും പെണ്‍ വര്‍ഗത്തില്‍ ഒട്ടകത്തിനെയും കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയോ?

വിരവണം കുവൈത്തില്‍ പശു, പെണ്‍വര്‍ഗത്തില്‍ ഒട്ടകം തുടങ്ങിയവയെ അറുക്കുന്നതിന് നിരോധനം എന്ന തലക്കെട്ടുള്ള ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 26 എന്ന എന്ന തീയതിയിലാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് പോസ്റ്റില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. സുദര്ശനം (sudharshanam) എന്ന പേജില്‍ സെപ്റ്റംബര്‍ 26ന് തന്നെ ഈ സ്ക്രീന്‍ഷോട്ട്  സഖാപ്പികളുടെ ബീഫ്, ക്യാമല്‍ ഫെസ്റ്റിവല്‍ കുവൈത്തില്‍ പ്രതീക്ഷിക്കാമോ എന്ന പോസ്റ്റര്‍ സഹിതമാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 102 […]

Continue Reading

ബ്ലഡ് കാൻസർ പൂർണ്ണമായും സുഖപ്പെടുത്താൻ അവകാശപ്പെടുന്ന ഈ മരുന്ന് സൗജന്യമായി ലഭിക്കുമോ…?

വിവരണം  Rajendran Vilayil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 29 മുതൽ  പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് നിങ്ങൾക്ക് അറിയാവുന്നവർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ മറ്റുള്ളവർക്ക് ഈ സന്ദേശം എത്തിക്കുവാൻ സഹായിക്കണമെന്ന് അഭ്യർത്തിക്കുന്നു. താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന് […]

Continue Reading

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ എന്ന വാർത്ത സത്യമോ..?

വിവരണം  Babu Rajan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ 🌹🌹🌹 കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി ശ്രീ. കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ .❤❤” എന്ന അടിക്കുറിപ്പുമായി കുമ്മനം രാജശേഖരന്റെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. പോസ്റ്റ് വളരെ വേഗം വൈറൽ ആകുന്നുണ്ട്. archived link FB post കുമ്മനം രാജശേഖരൻ വനംവകുപ്പ് മന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഇക്കാര്യം […]

Continue Reading