ഇത്തിരിക്കുഞ്ഞന്‍ ‘ചട്ടുകത്തലയനും’ ഒത്തിരിയൊത്തിരി നുണക്കഥകളും..

സാമൂഹികം

നമ്മുടെ നാട്ടിലൊക്കെ വെള്ളം കയറിയിരിക്കുകയാണല്ലോ. വീട്ടിലും മുറ്റത്തുമെല്ലാം വെള്ളം കയറി പല ജീവികളും വന്നിട്ടുണ്ടാവും. ആ കൂട്ടത്തില്‍ മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഇത് ചട്ടുകത്തലയന്‍. കണ്ടാല്‍ ചെറുതാണെങ്കിലും 100 ആളെ കൊല്ലാന്‍ ഇത് ഒന്ന് മതി. ഇത് കഴിക്കുന്ന ഭക്ഷണത്തിലായാല്‍ കഴിഞ്ഞ എല്ലാവരും മരിക്കും. ഇതിനെ തൊട്ടുപോയാല്‍ അത് വയറില്‍ എത്തിയാലും മരണം നിശ്ചയം. ഇതിനെ കണ്ടാല്‍ ചവിട്ടിയോ അടിച്ചോ കൊല്ലരുത് ഇതിന്‍റെ വിഷയം പകരാന്‍ സാധ്യതയുണ്ട്. ഒരു പിടി ഉപ്പ് ഇതിനുമേല്‍ ഇട്ടാല്‍ അലിഞ്ഞു പോയിക്കോളും. വിഷം നശിക്കുകയും ചെയ്യും. ഒരു ചെറിയ കരുതല്‍ നമുക്കൊരു ജീവന്‍ രക്ഷിക്കാന്‍ ഇട വന്നേക്കാം.. എന്ന പേരിലൊരു സന്ദേശം കുറെ നാളുകളായി വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും നിരവധി ആളുകള്‍ ഇത് പങ്കുവെക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ സനല്‍കുമാര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 200ല്‍ അധികം ഷെയറുകളും 16ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ ചട്ടുകത്തലയന്‍ എന്ന് അറിയപ്പെടുന്ന ജീവി മാരക വിഷമുള്ളതാണോ? ഇത് വിഷപാമ്പുകളുടെ പട്ടികയില്‍പ്പെടുന്ന ജീവിയാണോ? ഈ ജീവിയുടെ വിഷം നൂറ് പേരെ കൊല്ലാന്‍ ശേഷിയുള്ളതാണോ. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം‍

നാം എല്ലാവര്‍ക്കും അറിയാം ശ്രാവുകളിലെ ചുറ്റികത്തലയന്‍ എന്ന ഇനം ശ്രാവിനെ കുറിച്ച്. hammerhead shark എന്നതാണ് ഇതിന്‍റെ ഇംദ്ലിഷിലെ പേര് അതിന്‍റെ തലയുടെ ആകൃതിയില്‍ തന്നെയാണ് ചട്ടകതലയന്‍ പാമ്പ് എന്ന് അറിയിപ്പെടുന്ന ഈ ജീവിയുടെയും തല. അതുകൊണ്ട് തന്നെ പേരിലും സാദൃശ്യമുണ്ട്. ഹാമ്മര്‍ഹെഡ് വോം (ചുറ്റികത്തല അഥവ ചട്ടുകത്തലയന്‍ വിര) എന്നതാണ് ഈ ജീവിയുടെ പേര്. ഗൂഗിളില്‍ പരിശോധിക്കുമ്പോള്‍ തന്നെ ബൈപാലിയം എന്ന ശാസ്ത്രീയ നാമമുള്ള ഈ ജീവിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. വിക്കിപ്പീടിയയിലും മറ്റ് നിരവധി സൈറ്റുകളിലും ചട്ടുകത്തലയന്‍ വിരയെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാണ്.

ബൈപ്പാലിയം വിരകളിലെ വിഷസാന്നദ്ധ്യത്തെ കുറിച്ചറിയാന്‍ ജന്തുശാസ്ത്ര ഗവേഷകനും ആലപ്പുഴ എസ്‍ഡി കോളജ് ജന്തുശാസ്ത്ര വിഭാഗം അധ്യാപകനുമായ പ്രൊഫ. നാഗേന്ദ്ര പ്രഭുവുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

ബൈപ്പാലിയം വിരകള്‍ പല തരത്തിലുള്ളതുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്നാണ് പ്രാധമികമായി പറയാനുള്ളത്. വിശദമായ പഠനത്തിന് ശേഷം ഉടന്‍ തന്നെ ശാസ്ത്രീയമായ രേഖകള്‍ സഹിതം വിശദീകരിക്കും. (ശാസ്ത്രീയമായ വിവരങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നതാണ്)

ബൈപ്പാലിയം അഥവ ചട്ടുകത്തലയനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ഏറ്റവും വലിയ തെറ്റ്ദ്ധാരണ ഇതൊരു പാമ്പാണ് എന്നതാണ്. എന്നാല്‍ ഇതു വെറുമൊരു വിരയാണെന്നതാണ് വസ്‌തുത. ബൈപ്പാലിയം വിരകളുടെ പ്രധാന ഭക്ഷണം മണ്ണിരയാണ്. ഒരുകണക്കിന് മനുഷ്യന് ബൈപ്പാലിയം ഭീഷണിയാണെന് പറയാനുള്ള ഏക കാരണം കൃഷിയിടങ്ങളില്‍ ഇവയുണ്ടാക്കുന്ന നാശമൊന്ന് മാത്രമാണ്. മണ്ണിരകളെ തിന്നുന്നതിനാല്‍ മണ്ണിന്‍റെ ഫലഭുയിഷ്ടിയും നഷ്ടമാകുകയും കൃഷിക്കാര്‍ക്ക് ഭീഷണിയാകുകയും ചെയ്യും. വിക്കിപ്പീടിയയില്‍ നിന്നുമാണ് ‍ഞങ്ങള്‍ക്ക് ബൈപ്പാലിയം വിരയുടെ ആവസവ്യവസ്ഥയെ കുറിച്ചും മറ്റും വിശദമായ വിവരങ്ങള്‍ ലഭിച്ചത്. മലയാളത്തില്‍ ദേശാഭിമാനിയും 2017ല്‍ ചട്ടുകത്തലയന്‍ വിരകളെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു.

വിക്കിപ്പീഡിയ വിവരങ്ങള്‍-

ദേശാഭിമാനി ലേഖനം-

Deshabhimani ArticleArchived Link

നിഗമനം

വിഷമില്ലാത്ത വെറുമൊരു വിര മാത്രമാണ് നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചട്ടുകത്തലയന്‍ അഥവ ബൈപ്പാലിയം. പാമ്പ് വര്‍ഗത്തില്‍ പോലും അല്ലാത്ത ഈ വിരയുടെ പേരില്‍ പ്രചരിക്കുന്നത് കെട്ടുകഥകള്‍ മാത്രമാണെന്നും ഞങ്ങളുടെ കണ്ടെത്തലുകളില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇത്തിരിക്കുഞ്ഞന്‍ ‘ചട്ടുകത്തലയനും’ ഒത്തിരിയൊത്തിരി നുണക്കഥകളും..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •