പരുക്കേറ്റ കടലാമയെ രക്ഷിക്കാന്‍ സഹായിക്കുന്ന സ്രാവ്- വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

മനുഷ്യരാശി മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിയും വിസ്മയത്തിന്‍റെ ഓരോ കലവറകള്‍ തന്നെയാണ്. മനുഷ്യരെക്കാള്‍ വിവേക പൂര്‍വം മൃഗങ്ങള്‍ പലപ്പോഴും പെരുമാറ്റം കാഴ്ചവയ്ക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ റീലുകളില്‍ ഓമന മൃഗങ്ങളുടെ രസകരമായ കുസൃതികളും തമാശകളും എത്ര വേഗമാണ് വൈറലാകുന്നത്.  ഗുരുതരമായി പരിക്കേറ്റ കടലാമയെ രക്ഷിക്കാൻ സഹായിക്കുന്ന സ്രാവിന്‍റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്രാവ് കടലാമയെ അതിവേഗം മുന്നിലേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് […]

Continue Reading

തെരുവ് നായ വിദേശ വനിതയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോവളത്ത് നിന്നുള്ളതല്ല, സത്യമിങ്ങനെ…

തെരുവ് നായ ശല്യം മൂലം പലയിടത്തും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് പോലും ഇതിനകം കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബീച്ചില്‍ തെരുനായ വിദേശ വനിതയെ കടിക്കുന്ന വീഡിയോ കോവളത്ത് നിന്നുള്ളതാണ് എന്ന നിലയില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  ബിക്കിനി ധരിച്ച് ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്ന വിദേശ വനിതയുടെ അടുത്തേക്ക് ഒരു നായ വരുന്നതും അപ്രതീക്ഷിതമായി അവരുടെ പിന്നില്‍ കടിക്കുന്നതും അവര്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് കോവളത്ത് സമീപകാലത്ത് നടന്നതാണ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരണം  പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി […]

Continue Reading

സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍- പ്രചരിക്കുന്നത് സൃഷ്ടിച്ചെടുത്ത വീഡിയോ

കഴിഞ്ഞ ആഴ്ച 5 യാത്രക്കാരുമായി 1912 തകർന്ന കടലിനടിയിലേക്ക് താണുപോയ ടൈറ്റാനിക് കപ്പൽ കാണാനായി കഴിഞ്ഞയാഴ്ച 5 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ എന്ന സബ്മേഴ്സിബിള്‍ ഉഗ്രസ്ഫോടനത്തിൽ തകർന്നതായും 5 യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ എന്ന പേരിൽ പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അന്തർവാഹിനിയുടെ പേര് കാണാവുന്ന രീതിയിലുള്ള അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും പകർത്തിയതായി അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സമുദ്ര അന്തർ ഭാഗത്തുനിന്ന് […]

Continue Reading

യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ […]

Continue Reading

ബാലസോര്‍ അപകടത്തിന്‍റെ പ്രധാന പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ സിബിഐ പിടികൂടി കൈകാര്യം ചെയ്യുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഓഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം അന്വേഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി‌ബി‌ഐയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സി‌ബി‌ഐ ബഹനാഗ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ പിടികൂടിയെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി അയാളെ മര്‍ദ്ദിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.    പ്രചരണം  ഒരു വ്യക്തിയെ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് മരത്തടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു മദ്രസയിൽ ഒളിച്ചിരുന്ന പ്രതിയെ സി‌ബി‌ഐ പിടികൂടി […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്…

കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍  ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് […]

Continue Reading

പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

ബിജെപിയിൽ ചേർന്നത് തെറ്റ്- മെട്രോമാന്‍ ഇ. ശ്രീധരന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

ഇന്ത്യയുടെ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പാലക്കാട് നിന്നും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും അദ്ദേഹം പതിവുപോലെ മാധ്യമ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നുണ്ട്.  ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയ സിനിമ സംവിധായകനായ രാജസേനന്‍, സിനിമാതാരം ഭീമന്‍ രഘു തുടങ്ങിയവര്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നു. ഇപ്പോൾ മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപിയെ തള്ളിപ്പറഞ്ഞു പ്രസ്താവന നടത്തിയെന്ന് ന്ന് സൂചിപ്പിച്ച് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്… ദയവായി വീഡിയോ പങ്കുവയ്ക്കരുത്…

മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  സമയമിതപൂര്‍വ്വ സായാഹ്നം എന്ന […]

Continue Reading

എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

സ്വീഡനിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു സ്വീഡനിൽ സെക്സ് കായിക വിനോദമായി അംഗീകരിച്ചു എന്നതാണത്.  മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വാർത്ത കൊടുത്തതോടെ പല ഓൺലൈൻ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി  പ്രചരണം യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ സെക്സിനെ കായിക ഇനമായി അംഗീകരിച്ചുവെന്നും ചാമ്പ്യൻഷിപ്പ് നടത്താൻ തയ്യാറാവുകയാണെന്നും പോസ്റ്റിൽ അറിയിക്കുന്നു. FB post archived link സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നായിരിക്കും മത്സരത്തിന്‍റെ പേര് എന്നും […]

Continue Reading

‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങി. 14 ജില്ലകളിലും നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയതായും നിയമ ലംഘകര്‍ക്കായുള്ള ചെലാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതായും വാർത്തകളുണ്ട്.  ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ പകരം ആളെ നിർത്തി ഫോട്ടോ എടുപ്പിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്.  പ്രചരണം  റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സമീപം ബഹുനില കെട്ടിടത്തിനു മുകളിൽ മൂന്നു പേർ താഴെ റോഡിലുള്ള ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എഐ ക്യാമറയും […]

Continue Reading

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രചരണം  റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “’#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് ‘❗️ സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു. വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് – പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

കർണാടകയിൽ വിജയിച്ച കോൺഗ്രസ് സർക്കാർ മന്ത്രിസഭ രൂപീകരിച്ച  ശേഷം പുതിയ മുഖ്യമന്ത്രി സിദ്ധരായ അടുത്ത മന്ത്രിസഭ യോഗത്തിന് ശേഷം നടപ്പിലാക്കുന്ന 5 ഉറപ്പുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി.  അതിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് പദ്ധതി.  സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനുശേഷം കർണാടകയിലെ ഒരു ബസ്സിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ബസ്സുകൾ കർണാടക സർക്കാർ പുറത്തിറക്കി എന്ന […]

Continue Reading

എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വാഹന നിയമലംഘനം തടയാനും നിയന്ത്രണ വിധേയമാക്കാനും സംസ്ഥാന സർക്കാർ സ്ഥാപിച്ച എ ഐ ക്യാമറകൾ ജൂൺ മാസം ആറ് മുതൽ പ്രവർത്തിച്ച് പിഴ ഈടാക്കി തുടങ്ങും. പ്രതിപക്ഷ പാർട്ടികൾ ക്യാമറക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതില്‍  അഴിമതി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്യാമറ ഒരിടത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടിഞ്ഞു കിടക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന്‍റെ ഡിവൈഡറിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന എ […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും […]

Continue Reading

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ” FB post archived link പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം […]

Continue Reading

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളർഷിപ്പ്… പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്

പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുന്നു. ഉന്നത പഠന കോഴ്സുകളോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  75 ശതമാനത്തിലധികം മാർക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ സര്‍ക്കാര്‍ സ്‌കോളർഷിപ്പ് നൽകുന്നതായാണ് അറിയിപ്പ്. സന്ദേശം ഇങ്ങനെ: “*ശ്രദ്ധിക്കുക..!!!* ===============  *ഡോ.അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.  *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000 […]

Continue Reading

കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

കേരള സ്റ്റോറി എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലും പുരോഗമിക്കുന്നു. തീവ്രവാദ സംഘങ്ങളുടെ സ്വാധീനം മൂലം മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും  അഫ്ഗാനിലേക്കും കടത്തിക്കൊണ്ടുപോകുന്ന മലയാളി പെൺകുട്ടികളുടെ ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  ഇതിനിടെ ചിത്രത്തിലെ നായിക മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം അതായത് ലൌ ജിഹാദിനെതിരെയുള്ള സിനിമയിലെ നായിക തന്നെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു എന്നാണ് ആരോപിക്കുന്നത്. വിവാഹ […]

Continue Reading

തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിയിപ്പുകളുടെ മുകളില്‍  ഞങ്ങള്‍ ഇതിനകം നിരവധി ഫാക്റ്റ് ചെക്കുകള്‍ നടത്തിയിട്ടുണ്ട്. കൃത്രിമ പഞ്ചസാര ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരു മെഷീനില്‍ കയറ്റി വിട്ട് ചില സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷം ക്രിസ്റ്റല്‍ രൂപത്തിലുള്ള തരികളായി പുറത്തു വരുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തെര്‍മോകോള്‍ ഉപയോഗിച്ച് കൃത്രിമമായി പഞ്ചസാര നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ ആണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ദൃശ്യങ്ങള്‍ക്ക് മുകളില്‍ ഇത് സൂചിപ്പിച്ച് […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള  ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ  സിദ്ധരാമയ്യ ആണ്  മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്.  ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം […]

Continue Reading

“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത…

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട്  ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു  വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ്  അവകാശപ്പെടുന്നത്.  നക്ഷത്രവും […]

Continue Reading

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ

യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന പ്രൗഢഗംഭീരമായ തലയെടുപ്പുള്ള മുംബൈ ബാന്ദ്ര വോർളി പാലത്തിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ബാന്ദ്രാ വോര്‍ളി സീ ലിങ്ക് പാലത്തിന്‍റെ പ്രത്യേകതകൾ എണ്ണി പറഞ്ഞു കൊണ്ടാണ് വിവരണം നൽകിയിട്ടുള്ളത്.  നരേന്ദ്രമോദിയുടെ ഭരണകാലത്താണ് സീ ലിങ്ക് നിർമ്മിച്ചത് എന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ കുറിച്ചാണ് ഞങ്ങൾ അന്വേഷിക്കുന്നത്. “മലയാളം മീഡിയയിൽ അരികൊമ്പനേം ചക്ക കൊമ്പനേം കേട്ട് മടുത്തവർ കണ്ട് ആനന്ദിക്കുക… ഈ ബ്രിഡ്ജ് യൂറോപ്പിലോ, ഗൾഫ് രാജ്യങ്ങളിലോ, അമേരിക്കയിലോഅല്ല നമ്മുടെ […]

Continue Reading

ഈ ദൃശ്യങ്ങളില്‍  കോന്നി സുരേന്ദ്രന്‍ കയറ്റുന്നത് പി‌ടി 7 നെയാണ്. അരിക്കൊമ്പനെയല്ല… സത്യമറിയൂ…

അരിക്കൊമ്പന്‍ എന്ന ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റിയെങ്കിലും അരിക്കൊമ്പനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കാടുമാറ്റാനായി അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത്.  പ്രചരണം  അരിക്കൊമ്പനെ കുങ്കിയാനയുടെ സഹായത്തോടെ ലോറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കോന്നി സുരേന്ദ്രൻ അരികൊമ്പനെ തള്ളി ലോറിയിൽ കയറ്റുന്നു 🔥🔥🔥🐘 #arikomban #konnisurendran” FB post archived link എന്നാല്‍ കോന്നി സുരേന്ദ്രന്‍ ലോറിയില്‍ കയറ്റുന്നത് അരിക്കൊമ്പനെയല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്.  പ്രചരണം  തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.   FB post archived link എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത ഇങ്ങനെ  […]

Continue Reading

താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.  അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  FB post archivd link എന്നാൽ […]

Continue Reading

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.   FB post archived link എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ […]

Continue Reading

‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല… സത്യമിതാണ്…

ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്.  എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  “ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ…” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന […]

Continue Reading

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…

എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍  കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി.  മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന്  നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍  തകര്‍ന്ന […]

Continue Reading

ഡി‌കെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി‌കെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.  പ്രചരണം   ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് […]

Continue Reading

ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ   നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ  എന്ന പേരിൽ പ്രസിദ്ധനായ ആനയെ ഇക്കഴിഞ്ഞ ദിവസം പ്രത്യേക ദൌത്യ സംഘം പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയിരുന്നു. ഏതാനും മാസങ്ങളായിമലയാള മാധ്യമങ്ങളിൽ വാർത്തകളിൽ എന്നും ഇടംനേടിയ വന്യജീവിയാണ് അരിക്കൊമ്പൻ.  ആന ഉള്‍ക്കാട്ടിലേക്ക് പോയി എന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. അരിക്കൊമ്പനെ പിടികൂടാൻ രൂപീകരിച്ച ദൌത്യ സംഘം രണ്ടു ദിവസം പരിശ്രമിച്ചാണ്  മയക്കുവെടി വച്ച് ആനയെ നിയന്ത്രണത്തിലാക്കിയത്. പിന്നീട് ലോറിയില് കയറ്റിയാണ് പെരിയാർ റീസർവിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ…

കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. […]

Continue Reading

സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ റെയിഡില്‍ അനധികൃത സ്വത്ത് കണ്ടെത്തി… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിലും വാർത്തകളിലെ താരമാണ്.  മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനായ സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ വീട്ടില്‍ നിന്നും  അനധികൃത സ്വത്ത് പിടികൂടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രചരണം  ചെന്താമരയുടെ വീട്ടിൽ നിന്നും 700 കോടി രൂപയും 250 കിലോ സ്വർണവും മുപ്പതിനായിരം കോടി രൂപയുടെ അനധികൃതത്തിന്റെ ഏകകളും കണ്ടെത്തി എന്നാണ് ആരോപണം ഇത് സൂചിപ്പിച്ച പ്രചരിക്കുന്ന വിവരണം ഇങ്ങനെ: “ഹലോ ഒരു കാര്യം അറിഞ്ഞോ ? അല്ല… അറിഞ്ഞു […]

Continue Reading