FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സാമൂഹികം

വിവാഹം, ജന്മദിനം പോലുള്ളവ ആഘോഷിക്കുന്ന വേളകളിൽ ചെറിയ അശ്രദ്ധയും അതിരു കടന്നതും സഭ്യമല്ലാത്തതുമായ ആഘോഷ രീതികളും ദുരന്തങ്ങളിലേക്ക് ചിലപ്പോൾ നയിക്കാറുണ്ട്. ഇത്തരം ചില സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബർത്ത് ഡേ പാർട്ടിയിൽ ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട് 

പ്രചരണം

സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്: ഏകദേശം വിജനമായ ഒരിടത്ത് സുഹൃത്സംഘം രണ്ട് ബൈക്കുകളിൽ എത്തിച്ചേരുന്നു. ജന്മദിനം ആഘോഷിക്കാൻ തുടങ്ങുമ്പോള്‍ തന്നെ  പിറന്നാള്‍കാരന്‍റെ മുഖം വാങ്ങിക്കൊണ്ടുവന്ന കേക്കിലേക്ക് അമർത്തുകയാണ് അവര്‍ ചെയ്യുന്നത്.  മുഖം കാണാനാവാത്ത നിലയില്‍ മുഖത്ത് കേക്ക് പുരളുന്നു. തുടർന്ന് അവർ ഉപദ്രവിക്കുന്ന മട്ടിൽ സുഹൃത്തിനെ കയ്യിലും കാലിലും പിടിച്ച് പൊക്കിയെടുക്കുകയും തല്ലുകയുമൊക്കെ ചെയ്യുന്നുണ്ട്.  തുടർന്ന് സുഹൃത്ത്  ബോധരഹിതനാകുന്നു. സുഹൃത്തുക്കൾ അവനെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശരീരം  നിശ്ചലമായിരിക്കുന്നത് കണ്ടപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലാക്കുകയും അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആണ് പിന്നീട്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 

“പ്രായപൂർത്തിയാകാത്ത ഇന്നത്തെ യുവത്വം ചെയ്ത വിഡ്ഢിത്തം അവന്റെ സുഹൃത്തിന്റെ ജന്മദിനം മരണദിനമാക്കി മാറ്റി.

ക്രീം മൂക്കിലേക്ക് കയറി ശ്വാസം നിലച്ചു.🤦‍️😢”

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമല്ല എന്നും പൊതുജന അവബോധത്തിന് വേണ്ടി സൃഷ്ടിച്ച വീഡിയോയാണ് എന്നും വ്യക്തമായി.

വസ്തുത ഇങ്ങനെ

വാസ്തവമറിയാതെ പലരും ഇത് യഥാർത്ഥ സംഭവമാണ് എന്ന് കരുതി ഫേസ്ബുക്കില്‍ ഇതേ അടിക്കുറിപ്പോടെ പങ്കുവയ്ക്കുന്നുണ്ട്.

ഈ വീഡിയോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല. പൊതുജന അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ മാത്രമാണിത്. ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ യഥാർത്ഥ സംഭവങ്ങൾ എന്ന നിലയിൽ മുമ്പും പ്രചരിച്ചിരുന്നു. ചിലതിന്‍റെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തിയിട്ടുണ്ട്.

FACT CHECK: പച്ചക്കറി കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, സൃഷ്ടിച്ചതാണ്…

FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…

FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

FACT CHECK – വഴിയിലൂടെ പോയ ഭിക്ഷക്കാരി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

FACT CHECK: സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കള്ള മന്ത്രവാദിയുടെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ഹംസ നന്ദിനി എന്ന കലാകാരിയുടെ പേജിൽ നിന്നും ഉള്ള വീഡിയോകളാണ് കൂടുതലും പ്രചരിച്ചത്. 

പ്രസ്തുത വീഡിയോ 2020 മാർച്ചില്‍ ഹംസ നന്ദിനി തന്‍റെ ഫേസ്ബുക്ക് പേജില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തന്‍റെ പേജിലെ വീഡിയോകള്‍ ഓരോന്നും ചിത്രീകരിച്ചതാണെന്ന് ഓരോ വീഡിയോയുയുടെ ഒടുവിലും  അവർ അറിയിപ്പ് നൽകിയിട്ടുണ്ട്. പോസ്റ്റിലെ വീഡിയോയിലും ഇതുണ്ട്.

 ഇത് ശ്രദ്ധിക്കാതെയാണ് വീഡിയോ പലരും പ്രചരിപ്പിക്കുന്നത്.

നിഗമനം 

പോസ്റ്റിലെ വീഡിയോ യോ യോ യഥാർത്ഥ സംഭവത്തിന് തല്ല പൊതുജനം ഇതിനായി ചിത്രീകരിച്ച് വീഡിയോയാണിത്. വസ്തുത അറിയാതെ പലരും ആരും തെറ്റായ വിവരണത്തോടെ പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്.

ഞങ്ങളുടെ ശ്രീലങ്ക ടീം ഈ ഫാക്റ്റ് ചെക്ക് ഇതിനു മുമ്പ് ചെയ്തിരുന്നു:

பிறந்த நாள் கொண்டாட்டத்தில் நண்பன் உயிர் போனதாக பகிரும் வீடியோ உண்மையா?

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •