മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  

പ്രചരണം

കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് തെളിവിനായി ഒപ്പം നല്കിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ യഥാര്‍ത്ഥ പോസ്റ്റ് എഡിറ്റ് ചെയ്ത് ഈ രൂപത്തില്‍ പ്രചരിപ്പിക്കുകയാണ് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വസ്തുത അറിയാനായി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു അതിൽ കൃത്യമായി ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്: “കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ” 

നേരുകാക്കുന്ന എന്ന് വാക്ക് എഡിറ്റ് ചെയ്ത് പകരം  നാട് കക്കുന്ന എന്നാക്കി പ്രചരിപ്പിക്കുകയാണ്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ മുഹമ്മദ് റിയാസിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു അവിടെ നിന്നും ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇങ്ങനെയാണ്: മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കുകയാണ്. നേരുകാക്കുന്ന എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. 

 തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം

മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന വാചകത്തില്‍ നേരുകാക്കുന്ന എന്ന വാക്ക് എഡിറ്റ് ചെയ്ത് നാട് കക്കുന്ന  എന്നാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: ALTERED

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *