വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ്‌ നേടിയതെങ്ങനെയാണ്….?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“ബിജെപിയുടെ പൊളിറ്റിക്സ്..മതേതരവാദികളുടെ മൗനം -രവിചന്ദ്രൻ സി” എന്ന വാചകത്തോടൊപ്പം 2019   മാർച്ച് 18 മുതൽ Atheistic Kerala എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ  നിരിശ്വരവാദിയായ രവിചന്ദ്രൻ സി പ്രസംഗിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രിയത്തെ കുറിച്ചാണ് രവിചന്ദ്രന്പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ ഇടയിൽ  അദേഹം യുപിയിൽ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ് പിയും നേടിയ വോട്ട്ശതമാനവും ലഭിച്ച സീറ്റുകളുമായി ഒരു താരതമ്യം നടത്തിയിരുന്നു. ബിജെപിക്ക് യുപിയിൽ  27% വോട്ടുകൾ മാത്രമാണ് കിട്ടിയത് പക്ഷെ അവർ നേടിയത് 71 സീറ്റുകളാണ്.

അത് പോലെ മായാവതി നയിക്കുന്ന  ബിഎസ് പിക്ക് 2014ൽ യുപിയിൽ കിട്ടിയ വോട്ട് ശതമാനം  19.8 ആയിരുന്നു എന്നിട്ടും അവർക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നും രവിചന്ദ്രൻ  വാദിക്കുന്നു. എന്നാൽ വോട്ട് ശതമാനത്തിൽ കണ്ടെത്തിയ ഇത്ര ചുരുങ്ങിയ വ്യത്യാസത്തിൽ (7.2%) സീറ്റുകളിൽ  ഇത്ര വലിയ വ്യത്യാസം (71) ഉണ്ടാകുമോ? യഥാര്ത്ഥത്തിൽ വെറും 27 ശതമാനം വോട്ട് നേടിയിട്ടാണോ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ  ബിജെപി യുപിയിൽ 71 സീറ്റ് നേടിയത്? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ 282 മണ്ഡലങ്ങളിൽ വിജയിച്ച ബിജെപിക്ക് 71 സീറ്റുകൾ ലഭിച്ചത് യുപിയിൽ നിന്നാണ്. ദേശിയ തലത്തിൽ  ബിജെപിക്ക് ലഭിച്ചത് മൊത്തത്തിൽ 31% വോട്ടുകളാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു മത്സരിച്ച തെരഞ്ഞെടുപ്പിന്റെ  ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം നേടിയിട്ട് ലോക്‌സഭയിൽ ബഹുഭുരിപക്ഷം നേടിയ പാർട്ടിയായി ബിജെപി മാറി.

പക്ഷെ 71 സീറ്റുകൾ  ജയിച്ച യുപിയിൽ ബിജെപിക്ക് ദേശിയ തലത്തിൽ  ലഭിച്ച വോട്ട് ശതമാനത്തേക്കാളും അധികമാണ് ലഭിച്ചത്. 2009 തെരെഞ്ഞെടുപ്പിനേക്കാൾ  അധികം വോട്ടാണ് 2014ൽ ബിജെപിക്ക് ലഭിച്ചത്. 2014ൽ ബിജെപി യുപിയിൽ 71 സീറ്റ് ജയിച്ചപ്പോൾ  അവരുടെ വോട്ട് ശതമാനം 27% അല്ല മറിച്ച് 42.3% ആണ്. ഇത് വ്യക്തമായി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ  വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്. താഴെ നല്കിയ ലിങ്കുകൾ സന്ദർശിച്ച് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ  നല്കിയ വിവരണം പരിശോധിക്കാം.

Political Party wise won and valid votes polled in the state: ECI Website

Performance of National Parties: ECI Website

അത് പോലെ പല മാധ്യമങ്കളിലും ഈ വാർത്ത  വന്നിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളിലും ബിജെപിക്ക് 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ  യുപിയിൽ ലഭിച്ചത് 42.3% വോട്ടുകളാണെന്ന് വ്യക്തമാക്കുന്നു. ഈ വാർത്തകളുടെ സ്ക്രീൻഷോട്ടും ലിങ്കുകളും താഴെ നല്കിയിട്ടുണ്ട്.

Rediff.comArchived Link
Economic TimesArchived Link
TOIArchived Link
Economic TimesArchived Link
IndiavotesArchived Link

ബിജെപിയുടെ സഹ്യ കക്ഷിയായ അപ്പന ദളിന് ലഭിച്ചത് 0.9% വോട്ട് ശതമാനമാണ്. അവർ  രണ്ടു ലോക്സഭ മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു. അങ്ങനെ എൻ .ഡി.എയുടെ യുപിയിൽ വോട്ട് ഷയർ  2014 ലോക്സഭ തെരിനെടുപ്പിൽ മൊത്തത്തിൽ 43.2% ആയിരുന്നു എന്നിട്ടും അവർ വിജയിച്ചത് 73 സീറ്റുകളിലാണ്. ബി.എസ് .പി. നേടിയത് 19.77% വോട്ട് ഷെയറായിരുന്നു. പക്ഷെ അവർക്ക് ഒരു സീറ്റിൽ  പോലും ജയിക്കാനായില്ല. 22.35% വോട്ട് ഷയർ നേടിയ സമാജ് വാദി പാർട്ടിക്ക് 5 സീറ്റിലും 7.5% വോട്ട് ഷയർ ലഭിച്ച കോൺഗ്രസിന് 2 സീറ്റിലും വിജയിക്കാൻ സാധിച്ചു.

നിഗമനം

വെറും 27% വോട്ട് ഷെയറുള്ള ബിജെപി 2014ൽ  നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ യുപിയിൽ  71 സീറ്റുകൾ നേടി എന്ന അവകാശവാദം തെറ്റാണ്. 2014 ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക്  യുപിയിൽ ലഭിച്ചത് 42.3% വോട്ട് ഷെയറാണ്.

Avatar

Title:വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ്‌ നേടിയതെങ്ങനെയാണ്….?

Fact Check By: Harish Nair 

Result: False