
പബ്‌ജിയും ഫ്രീ ഫയറും പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കുന്നുവെന്ന് പരക്കെ വിമര്‍ശങ്ങളുണ്ട്. ഇത്തരം ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ ആണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രചരണം
വീഡിയോയിൽ ഒരു കുട്ടി ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. അവന്‍ തോക്കുധാരിയെപ്പോലെ വിരൽ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലി ടൗണിൽ പബ്ജി ഫ്രീ ഫയർ ഗെയിമിന് അടിമയായ കുട്ടിയുടെ അവസ്ഥ എന്ന് സൂചിപ്പിച്ച് വീഡിയോയുടെ വിവരണം ഇങ്ങനെ: #മാതാപിതാക്കളുടെ_ശ്രദ്ധയ്ക്ക്
കുറച്ച് മുന്നേ കണ്ട കാഴ്ചയാണ് 🙏
കൂടുതൽ അറിയണം ഇതിനെ കുറിച്.. പക്ഷേ ശ്രദ്ധിക്കണം..
തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം (05.04.2022) പുലർച്ചെ 12.30 ന് … പബ്ജി, ഫയർ തുടങ്ങിയ ഗെയിമിൽ അമിതമായി മതിപ്പുണ്ടാക്കിയ സ്കൂൾ വിദ്യാർത്ഥിയെ അടിയന്തര ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു … ഈ വീഡിയോ അവന്റെ അവസ്ഥ എന്താണെന്ന് കാണിക്കും . .
കുട്ടികൾ നമ്മളെ ശല്യപ്പെടുത്തുന്നില്ല… മൊബൈൽ കൊടുത്ത് ഗെയിം കളിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പാണിത്..”
ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ , ഈ അവകാശവാദം തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഞങ്ങൾ കണ്ടെത്തി. കുട്ടി മനപൂര്‍വം അങ്ങനെ ചേഷ്ടകള്‍ കാട്ടിയതാണ്.
വസ്തുത ഇങ്ങനെ
വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായില്ല. ദൃശ്യങ്ങള്‍ നന്നായി നോക്കിയാൽ തമിഴിലാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകും. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ എബിപി തമിഴ് എന്ന മാധ്യമത്തിൽ വന്ന ഒരു റിപ്പോർട്ട് ലഭിച്ചു. തമിഴ്‌നാട്ടിലെ നെല്ലായി ജില്ലയിലെ നാങ്കുനേരിയിലെ 17 വയസ്സുള്ള ആൺകുട്ടിയെ തിങ്കളാഴ്ച രാത്രി ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. അർദ്ധബോധാവസ്ഥയിൽ, കുട്ടി കൈകൊണ്ട് വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചു, ഇത് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി.
സംഭവത്തിന് പബ്ജി ഗെയിമുമായി ബന്ധമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കുട്ടിയെ തിരുനെൽവേലി എംസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഞങ്ങള്‍ തിരുനെൽവേലി എംസിഎച്ച് ഡീൻ ഡോ.എം രവിചന്ദ്രനുമായി ബന്ധപ്പെട്ടു. “കുട്ടിയുടെ രോഗം മൊബൈല്‍ അഡിക്ഷന്‍ അല്ല.” അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “പയ്യൻ ഒരുപാട് മൊബൈൽ ഉപയോഗിച്ചെങ്കിലും അഡിക്റ്റ് ആയിട്ടില്ല. അവന്‍റെ അച്ഛൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്താൻ പറഞ്ഞു, തുടര്‍ന്ന് അവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രദ്ധ ആകർഷിക്കാനും അവന്‍ അത് മനഃപൂർവം ചെയ്യുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടി ഇപ്പോള്‍ ആരോഗ്യവാനാണെന്ന് മാതാപിതാക്കൾ വിളിച്ചറിയിച്ചു. ”
ഇതേ ഫാക്റ്റ് ചെക്ക് ബംഗാളി, ആസാമീസ്, ബംഗ്ലാദേശി, ഗുജറാത്തി ഭാഷകളില്‍ വായിയ്ക്കാം.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തമിഴ്നാട്ടിലെ തിരുനെൽവേലി ടൗണിൽ നിന്നും വൈറലായ വീഡിയോയിലെ ആണ്‍കുട്ടി പബ്ജി ഗെയിമിന് അടിമയായി മാനസിക നില തകരാറിലായി എന്ന മട്ടില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം തെറ്റാണ്. മൊബൈലില്‍ ഗെയിം കളിക്കുന്നത് പിതാവ് വിലക്കിയതിനെ തുടര്‍ന്ന് അവന്‍ മനപൂര്‍വം അങ്ങനെ ചേഷ്ടകള്‍ കാണിക്കുകയാണ് ഉണ്ടായത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ…
Fact Check By: Vasuki SResult: False
