
വിവരണം
ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യമാണ്.. പർദ്ദ ധരിച്ച സ്ത്രീകളും കുട്ടികളും നടന്ന് പോകുമ്പോൾ ഒരു കാർ മനപ്പൂർവ്വം അവരിലേക്ക് വണ്ടി കയറ്റുന്നു, നിർത്താതെ പോകുന്നു ! ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തി ആകാത്ത മകളും മരണപ്പെട്ടു !!
ടൈംസ് ഓഫ് ഇന്ത്യ ജേർണലിസ്റ്റ് ആണ് സംഭവം പുറത്ത് വിട്ടത്.
ഇത്രയും അധമന്മാരായ ഒരു ജനത ഈ ലോകത്ത് വേറെയുണ്ടോ !! എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയില്‍ പ്രചരിക്കുന്നത്. റോഡിലൂടെ പര്‍ദ്ദ ധരിച്ച് നടന്ന് പോകുന്ന ഒരു സ്ത്രീയെയും അവരുടെ മക്കളെയും മനപ്പൂര്‍വ്വം വാഹനം ഇടിച്ച് കൊന്നു എന്നതാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. അബു അസ ആദില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,700ല്‍ അധികം ഷെയറുകളും 237ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
screencast-www.facebook.com-2020.06.09-18_23_01 from Dewin Carlos on Vimeo.
എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉന്നയിക്കുന്നത് പോലെ ഒരു മുസ്ലിം കുടുംബത്തിന് നേരെ മനപ്പൂര്‍വ്വം വാഹനം ഓടിച്ച് കയറ്റുന്നതിന്റെ വീഡിയോയാണോ ഇത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ഒട്ടാകെ ചര്‍ച്ചയായ വിവാദപരമായ വിഷയമായിരുന്നു ഇത്. വര്‍ഗീയ ആരോപണം ഉന്നയിച്ചായിരുന്നു ഈ വാഹനപാകടത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ അധികവും. എന്നാല്‍ ഇന്ത്യാ ടുഡേ സംഭവത്തെ കുറിച്ചുള്ള വസ്തുത അന്വേഷണം നടത്തിയിരുന്നു. പോലീസ് വിഷയത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത് വിട്ടതിന്റെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലുമാണ് ഇന്ത്യാ ടുഡേയുടെ വസ്തുത വിശകലനം. റിപ്പോര്‍ട്ട് പ്രകാരം വാഹനം ഇടിച്ച് മരണപ്പെട്ട സ്ത്രീ മുസ്ലിം നാമധാരിയല്ലന്നെതാണ് യഥാര്‍ത്ഥ്യം. ഉഷാദേവി(27) എന്നാണ് മരണപ്പെട്ട സ്ത്രീയുടെ പേര്, മകളുടെ പേര് പുഷ്പാഞ്ജലി (12) എന്നും. യുപിയിലെ ബല്ലിയ ജില്ലയില്‍ നടന്ന അപകടത്തിന് വര്‍ഗീയ മുഖം നല്‍കേണ്ടതില്ലെന്നും പോലീസ് വ്യക്തമാക്കിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബല്ലിയ പോലീസ് സംഭവത്തിന്റെ എഫ്ഐആര്‍ പകര്‍പ്പ് സഹിതം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മുസ്ലിം നാമധാരികളായവരല്ല മരണപ്പെട്ടതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് റിപ്പോര്‍ട്ട്-

ബല്ലിയ പോലീസിന്റെ ട്വീറ്റ്-
— Ballia Police (@balliapolice) April 28, 2020
നിഗമനം
രാജ്യത്ത് ഇസ്ലാമോഫോബിയയ്ക്ക് ഇരയാകപ്പെട്ട സ്ത്രീയും മകളും എന്ന പേരിലുള്ള പ്രചരണം അവര്‍ മുസ്ലിങ്ങളല്ല എന്ന് കണ്ടെത്തിയതോടെ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മുസ്ലിം സ്ത്രീയെയും മകളെയും മനപ്പൂര്‍വ്വം വാഹനം ഇടിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യമാണോ ഇത്?
Fact Check By: Dewin CarlosResult: False
