ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രാദേശികം രാഷ്ട്രീയം

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു 

പ്രചരണം

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം നാട്ടിലെ ജനങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണെന്നും വിമാനം ഏതാണെന്ന് അറിയില്ലെന്നും മലയാളത്തിൽ ആരോ സംസാരിക്കുന്നത് കേൾക്കാം. “മലപ്പുറം പെരിന്തൽമണ്ണ റൂട്ടിൽ അരിപ്ര പാടത്ത് ഇന്ന് വിമാനം ഇടിച്ചിറക്കി ആളപായമില്ല.” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 

FB postarchived link

എന്നാൽ ഇത് കേരളത്തിൽ നടന്ന സംഭവമല്ലെന്നും പശ്ചാത്തലത്തിൽ കേൾക്കുന്ന സംഭാഷണം പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ വിമാനത്തിനു മുകളിൽ കലീറ്റ എയർ (Kalitta Air) എന്ന് എഴുതിയിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

ഈ വിമാനം ഇന്ത്യയിലെതല്ല എന്ന അനുമാനത്തോടെ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. വീഡിയോ കീ ഫ്രെയിമകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ അമേരിക്കയിലെ കലിറ്റ എയറിന്‍റെ കാർഗോ വിമാനങ്ങളിൽ ഒന്നാണ് ഇത് എന്ന് വ്യക്തമായി. തുടർന്ന് ഞങ്ങൾ ഗൂഗിളിൽ ഗീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് 2023 ഓഗസ്റ്റ് 7ന് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ലഭ്യമായി.

ഒപ്പമുള്ള വിവരണം അനുസരിച്ച് ചൈനയിലെ നിങ്ബോ ലിഷെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ കലിറ്റ എയർ ഫ്‌ളൈറ്റ് കെ4968 റൺവേയിൽ നിന്ന് തെന്നിമാറി. ഈ സംഭവത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭ്യമാണ്.

ഓഗസ്റ്റ് ഏഴിന് വൈകിട്ട് നടന്ന സംഭവത്തിൽ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി  സമീപത്തുള്ള പുല്ല് നിറഞ്ഞ പ്രദേശത്തിലേക്ക്  നീങ്ങി പോവുകയാണ് ഉണ്ടായത്. 

അമേരിക്കയിലെ കലിറ്റ എയറിന്‍റെ ഫ്ലൈറ്റ് ചൈനയിലെ നിങ്ബോ ലിഷെ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് നീങ്ങിപ്പോയ വാർത്ത അനേകം വെബ്സൈറ്റുകളിൽ നൽകിയിട്ടുണ്ട്. പോസ്റ്റിലെ വീഡിയോയുമായി മാച്ച് ചെയ്യുന്നവയാണ് റിപ്പോർട്ടുകൾ എല്ലാം. 

വിമാന അപകടം ഉണ്ടായതിന്‍റെ വിശദാംശങ്ങള്‍ വെബ്സൈറ്റുകളില്‍   നൽകിയിട്ടുണ്ട്. ചൈനയിൽ ഉണ്ടായ വിമാന അപകടത്തിന്‍റെ വീഡിയോ ആണിതെന്ന് അന്വേഷണത്തിന് വ്യക്തമായിട്ടുണ്ട് ദൃശ്യങ്ങൾക്ക് ഇന്ത്യയുമായോ കേരളവുമായോ മലപ്പുറവുമായോ യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് ചൈനയിൽ നിന്നുള്ള വീഡിയോ ആണ് മലപ്പുറം അരിപ്ര പാടത്ത് വിമാനം പിടിച്ചിറക്കി എന്ന തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്. അമേരിക്കൻ കാലിറ്റ എയറിന്‍റെ കാർഗോ വിമാനം ചൈനയിലെ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •