‘കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍ എന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ എന്ന കനേഡിയൻ പൗരനെ തീവ്രവാദിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇന്ത്യ ഗവണ്‍മെന്‍റ് ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒട്ടാവയിലെ കനേഡിയൻ പാർലമെന്‍റിൽ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ജി-20 ഉച്ചകോടിക്കായി ട്രൂഡോ ഇന്ത്യയിൽ എത്തിയതിന് ഒരാഴ്ചയ്ക്ക് […]

Continue Reading

ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ… വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരണം  ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍  മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.” ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന […]

Continue Reading

ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.  FB […]

Continue Reading

തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം.  മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

അമേരിക്കയിലെ വൈറ്റ് ഹൗസിൽ ‘ശ്രീ രുദ്രം സ്തോത്രം’ പാരായണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിദേശികളുടെ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള  ആരാധനയ്‌ക്കൊപ്പം സ്തുതിഗീതങ്ങൾ ചൊല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രചരണം  വിദേശികള്‍ ഇന്ത്യയുവുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് മനോഹരമായ വര്‍ണ്ണക്കളം ഒരുക്കി ദീപങ്ങള്‍ തെളിയിച്ച് അതിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കിയ വിദേശികള്‍ അമേരിക്കയിലെ വൈറ്റ്ഹൌസില്‍ ശ്രീരുദ്രം സ്തോത്ര പാരായണം ചെയ്യുന്നു എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. ഇത് […]

Continue Reading

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ […]

Continue Reading

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

കാലംചെയ്ത ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ അഴുകാത്ത ശരീരം കല്ലറയില്‍- ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ മെഴുക് പ്രതിമയുടേത്…

കാലം ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം യാതൊരു കേടുംകൂടാതെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1978 മുതൽ 2005 മരിക്കുന്നതുവരെ കത്തോലിക്ക സഭയുടെ തലവനായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇപ്പോഴും ഒരു കേടും കൂടാതെ കല്ലറയിൽ സൂക്ഷിക്കപ്പെടുന്നു എന്നാണ് വാദം.  പ്രചരണം  മാർപാപ്പയുടെ മൃതശരീരം ചില്ലു പേടകത്തിൽ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 2005 ല്‍ കാലം ചെയ്ത മാർപാപ്പയുടെ ഭൗതിക ശരീരത്തിന് യാതൊരു കുഴപ്പവുമില്ല എന്നവകാശപ്പെട്ട് ഒപ്പം […]

Continue Reading

‘ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍’- പ്രചരിക്കുന്നത് അമേരിക്കയില്‍ നിന്നുമുള്ള വീഡിയോ

ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 അടുത്തിടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ധാക്കയിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ ചിത്രീകരിച്ച ചന്ദ്രയാൻ 3 വിക്ഷേപണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം   സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ചെന്നെയില്‍ നിന്നും ധാക്കയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. “ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. […]

Continue Reading

ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ – ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍  നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലെതാണ്… സത്യമറിയൂ…

അതി തീവ്ര മഴയും മഴക്കെടുതികളും കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ട് വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളക്കെട്ടുള്ള റോഡിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടില്‍ സന്തോഷവാനായി നൃത്തം ചെന്ന ഒരു വ്യക്തിയെ ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാനം കേള്‍ക്കാം. ഈ […]

Continue Reading

‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading

പരുക്കേറ്റ കടലാമയെ രക്ഷിക്കാന്‍ സഹായിക്കുന്ന സ്രാവ്- വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

മനുഷ്യരാശി മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിയും വിസ്മയത്തിന്‍റെ ഓരോ കലവറകള്‍ തന്നെയാണ്. മനുഷ്യരെക്കാള്‍ വിവേക പൂര്‍വം മൃഗങ്ങള്‍ പലപ്പോഴും പെരുമാറ്റം കാഴ്ചവയ്ക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ റീലുകളില്‍ ഓമന മൃഗങ്ങളുടെ രസകരമായ കുസൃതികളും തമാശകളും എത്ര വേഗമാണ് വൈറലാകുന്നത്.  ഗുരുതരമായി പരിക്കേറ്റ കടലാമയെ രക്ഷിക്കാൻ സഹായിക്കുന്ന സ്രാവിന്‍റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്രാവ് കടലാമയെ അതിവേഗം മുന്നിലേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് […]

Continue Reading

തെരുവ് നായ വിദേശ വനിതയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോവളത്ത് നിന്നുള്ളതല്ല, സത്യമിങ്ങനെ…

തെരുവ് നായ ശല്യം മൂലം പലയിടത്തും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് പോലും ഇതിനകം കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബീച്ചില്‍ തെരുനായ വിദേശ വനിതയെ കടിക്കുന്ന വീഡിയോ കോവളത്ത് നിന്നുള്ളതാണ് എന്ന നിലയില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  ബിക്കിനി ധരിച്ച് ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്ന വിദേശ വനിതയുടെ അടുത്തേക്ക് ഒരു നായ വരുന്നതും അപ്രതീക്ഷിതമായി അവരുടെ പിന്നില്‍ കടിക്കുന്നതും അവര്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് കോവളത്ത് സമീപകാലത്ത് നടന്നതാണ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരണം  പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി […]

Continue Reading

സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍- പ്രചരിക്കുന്നത് സൃഷ്ടിച്ചെടുത്ത വീഡിയോ

കഴിഞ്ഞ ആഴ്ച 5 യാത്രക്കാരുമായി 1912 തകർന്ന കടലിനടിയിലേക്ക് താണുപോയ ടൈറ്റാനിക് കപ്പൽ കാണാനായി കഴിഞ്ഞയാഴ്ച 5 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ എന്ന സബ്മേഴ്സിബിള്‍ ഉഗ്രസ്ഫോടനത്തിൽ തകർന്നതായും 5 യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ എന്ന പേരിൽ പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അന്തർവാഹിനിയുടെ പേര് കാണാവുന്ന രീതിയിലുള്ള അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും പകർത്തിയതായി അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സമുദ്ര അന്തർ ഭാഗത്തുനിന്ന് […]

Continue Reading

യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ […]

Continue Reading

പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

സ്വീഡനിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു സ്വീഡനിൽ സെക്സ് കായിക വിനോദമായി അംഗീകരിച്ചു എന്നതാണത്.  മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വാർത്ത കൊടുത്തതോടെ പല ഓൺലൈൻ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി  പ്രചരണം യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ സെക്സിനെ കായിക ഇനമായി അംഗീകരിച്ചുവെന്നും ചാമ്പ്യൻഷിപ്പ് നടത്താൻ തയ്യാറാവുകയാണെന്നും പോസ്റ്റിൽ അറിയിക്കുന്നു. FB post archived link സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നായിരിക്കും മത്സരത്തിന്‍റെ പേര് എന്നും […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും […]

Continue Reading

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

മസ്ജിദിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീമാണ്… ഹിന്ദുവല്ല. വീഡിയോ യു.എസില്‍ നിന്നുള്ളതാണ്….

ലണ്ടനിൽ ഈദ് നമസ്കാരത്തിനിടെ ഒരു ഹിന്ദു വനിത മുസ്ലിം പള്ളിയിൽ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നും അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും അവകാശപ്പെട്ട ഒരു വീഡിയോ വൈറലായി വരുന്നുണ്ട്.   പ്രചരണം സുരക്ഷ ഉദ്യോഗസ്ഥരോട് ഒരു സ്ത്രീ കൈ ചൂണ്ടി കയര്‍ത്ത സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നമസ്കരിക്കുന്ന വിശ്വാസികൾക്കിടയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ലണ്ടനിലെ ഒരു മോസ്കിൽ ഹിന്ദു വനിത ഇത്തരത്തിൽ പെരുമാറി എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം […]

Continue Reading

‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും  പ്രചരണം  മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം.  വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് […]

Continue Reading

പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു – പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം, ഇടയ്ക്കിടെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹിന്ദു പെൺകുട്ടി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പീഡനം അനുഭവിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. വാട്ട്സ് ആപ്പില്‍  പ്രചരിക്കുന്ന വീഡിയോ ആണ് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്.  “ഇനി ഇരുട്ടറയിലാണ് ഈ കുഞ്ഞിന്റെ ജീവിതം. തട്ടിക്കൊണ്ടുവന്നശേഷം ടോർച്ചറു ചെയ്തു ഖുർആൻ ചൊല്ലിപ്പിച്ചു മതം മതം മാറ്റുന്ന പാകിസ്ഥാനിലെ ഒരു ഹിന്ദു […]

Continue Reading

തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ […]

Continue Reading

കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല…

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു.  ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍  നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ  ആണിത്.  പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.  പ്രചരണം  ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി […]

Continue Reading

ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം  ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake. […]

Continue Reading

ഭൂകമ്പം മുന്‍കൂട്ടി മനസ്സിലാക്കുന്ന പൂച്ചകള്‍… ദൃശ്യങ്ങള്‍ തുര്‍ക്കിയിലെതല്ല…

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം പലരും പിന്തുടരുന്നുണ്ട്. കൊടുങ്കാറ്റും ഭൂകമ്പവും പോലെ പ്രകൃതി ദുരന്തങ്ങൾ  മുന്‍കൂട്ടിയറിയുന്ന മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്ന്, ഇത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയിൽ ഒരു പെറ്റ് സ്റ്റോറിലെ ഒരു കൂട്ടം പൂച്ചകൾ ഉറക്കമുണർന്ന് മുറിയിൽ പരിഭ്രാന്തരായി ഓടുന്നത് കാണിക്കുന്നു. മുറി കുലുങ്ങാന്‍ തുടങ്ങുന്‍മ്പോള്‍ തന്നെ  പൂച്ചകള്‍ സുരക്ഷിതമായ ഇടത്ത് രക്ഷ നേടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  […]

Continue Reading

കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ […]

Continue Reading

തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രചരണം  ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം […]

Continue Reading

തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…

ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു.  അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.  ഇതിനിടെ  കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ  സിസിടിവി ദൃശ്യങ്ങൾ […]

Continue Reading

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍… തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.  പ്രചരണം  കാറിനുള്ളില്‍ വച്ച് […]

Continue Reading

‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം.  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  “ഭൂകമ്പം💥 നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. […]

Continue Reading

പുതിയ സാങ്കേതികത പേപ്പര്‍ ഫോണ്‍- ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്…

ഡിസ്പോസിബിൾ പേപ്പർ ഫോൺ വിപണിയിലെത്തുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പേപ്പറിൽ നിർമ്മിച്ച പുതിയ തരം സെൽഫോൺ കണ്ടുപിടിച്ചുവെന്ന വിചിത്രമായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ് മറ്റ് രണ്ട് ഉപഭോക്താക്കൾക്ക് പേപ്പര്‍ ഫോൺ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍.  തുടർന്ന് പേപ്പർ ഫോണിൽ നിന്ന് ഒരു കോൾ എങ്ങനെയാണ് വിളിക്കുന്നതെന്നും വിശദമാക്കുന്നു.  “ഇനി തേപ്പ് പലകപോലെ ഫോൺ കൊണ്ടു നടക്കേണ്ട പുതിയ ടെക്നോളജി പേപ്പർ ഫോൺ…. ഇനി എന്തെല്ലാം കാണണം 😂” […]

Continue Reading

മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ്  ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍  തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ […]

Continue Reading

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല… സത്യമിങ്ങനെ…

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്ന ആരോപണത്തോടെ ഒരു ചിത്രം വൈറലാകുന്നുണ്ട്.  പ്രചരണം   ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് രണ്ടു പേരെയാണ് കാണാന്‍ സാധിക്കുന്നത്.  അതിലൊരാള്‍ നരേന്ദ്ര മോഡിയെ കുറിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്ത ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവാണ് എന്നാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പപ്പുവിന്റെ ആ കാശും സ്വാഹ ! 6 മാസം മുൻപ് BBC പ്രൊഡ്യൂസർക്കൊപ്പം രാഹുൽ ഗണ്ടി” FB post […]

Continue Reading

ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  […]

Continue Reading

പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

കേരളത്തിലെ ക്ഷേത്രങ്ങള്‍ മകര സംക്രാന്തി ആഘോഷിക്കുന്ന അതേ വേളയില്‍  ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് സമൂഹം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തായ് പൊങ്കൽ എന്നും ഇതിനെ വിളിക്കുന്നു. ഈ തായ് പൊങ്കൽ ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു.” ഇന്ത്യന്‍ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഒരു വീഡിയോ സന്ദേശത്തിൽ ലോകമെമ്പാടും തായ് പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും സാശംസകള്‍ അറിയിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ യുകെ പ്രധാനമന്ത്രിയുടെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെടുത്തി ഒരു […]

Continue Reading

പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ […]

Continue Reading

പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

വര്‍ണശബളമായ, വിവിധ ആകാരമുള്ള പട്ടങ്ങള്‍ ആകാശത്തിന്‍റെ ഉയരങ്ങളിലേയ്ക്ക് പറത്തുന്നത് ലോകം മുഴുവനും പിന്തുടരുന്ന വിനോദമാണ്. പൊതുവേ പട്ടം പറത്തലിന് അപകട സാധ്യത ഇല്ലെങ്കിലും ഈയിടെ വൈറലായ ഒരു വീഡിയോ ഈ തോന്നല്‍ തിരുത്തുകയാണ്. ഒരു ചെറിയ പെണ്‍കുട്ടി കൂറ്റന്‍ പട്ടത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ദൃശങ്ങളാണ് കാണുന്നത്.  പ്രചരണം   മൂന്നു വയസ്സുള്ള പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് കുഞ്ഞ് താഴെ വീഴാതെ, താഴെ നിന്നവരുടെ കൈകളിലേക്ക് എത്തി. […]

Continue Reading