FACT CHECK: തെലിംഗാനയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന്‍റെ ചിത്രം അഹമദാബാദിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഗുജറാത്തിലെ അഹമദാബാദ് നഗരം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പ് അടുത്ത തിങ്കളാഴ്ച സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിനായി അഹമദാബാദില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി അഹമദാബാദ് നഗരത്തിന്‍റെ സൌന്ദര്യവല്‍കരണം നടക്കുന്നുണ്ട് എന്ന വാര്‍ത്ത‍കളില്‍ നിന്ന് അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ സന്ദര്‍ശനതിനെ ചൊല്ലി പല തരത്തില്‍ ചര്‍ച്ച നമുക്ക് കാണാം. അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്പിന് വരവെല്‍ക്കാന്‍ തെരിവ് നായ്ക്കളെ ഗുജറാത്ത്‌ സര്‍ക്കാര്‍ കൊല്ലുന്നു എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം […]

Continue Reading

FACT CHECK: ഡല്‍ഹിയില്‍ ബിജെപി 36 സീറ്റുകളില്‍ തോറ്റത് വെറും 2000 വോട്ടിന്‍റെ വ്യത്യാസം കൊണ്ടാണോ…?

ഡല്‍ഹിയിലെ 70 അസ്സംബ്ലി മണ്ഡലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 11ന് പ്രഖ്യാപ്പിച്ചു. അരവിന്ദ് കേജ്രിവാലിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 63 മണ്ഡലങ്ങളില്‍ വിജയിച്ച് ഡല്‍ഹിയില്‍ അധികാരം നിലനിറുത്തി. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം വെറും 3 മണ്ഡലങ്ങളില്‍ ജയിച്ച ബിജെപിക്ക് ഈ തവണ 8 മണ്ഡലങ്ങളില്‍ വിജയം രേഖപ്പെടുത്തി എങ്കിലും കാര്യമായി ഒരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ മാത്രം ബിജെപിക്ക് ഏകദേശം 6 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിന്‍റെ പശ്ച്യാത്തലത്തില്‍ […]

Continue Reading

FACT CHECK: പാകിസ്ഥാനില്‍ ഹിന്ദുകളുടെ മുകളില്‍ ക്രൂരത എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

പാകിസ്ഥാനില്‍ ഹിന്ദുകളുടെയും മറ്റേ ന്യുനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ക്രൂരതകളുടെ വീഡിയോകളും ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ചില വീഡിയോകളും ചിത്രങ്ങളും തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈയിടെയായി ബംഗ്ലാദേശിലെ ഒരു സ്ത്രിയുടെയും മകന്‍റെയും ചിത്രം പാകിസ്ഥാനില്‍ ക്രിസ്ത്യാനികളുടെ മുകളില്‍ ക്രൂരത എന്ന തരത്തിലുള്ള പ്രചരണം നടത്താനായി ഉപയോഗിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ വസ്തുതകൾ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. FACT CHECK: ബംഗ്ലാദേശിലെ അമ്മയുടെയും മകന്‍റെയുംചിത്രം പാകിസ്ഥാനിലെ ന്യുനപക്ഷ പീഡനം എന്ന തരത്തില്‍ പ്രചരിക്കുന്നു… പാകിസ്ഥാനില്‍ ഹിന്ദു മതന്യുനപക്ഷ […]

Continue Reading

FACT CHECK: ഇന്ത്യ ലോകബാങ്കില്‍ നിന്ന് വാങ്ങിച്ച എല്ലാം കടങ്ങളും വീട്ടിയോ…? സത്യാവസ്ഥ അറിയൂ…

ലോകബാങ്കില്‍ നിന്ന് വാങ്ങിയ എല്ലാ കടങ്ങളും ഇന്ത്യ വീട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുകയാണ്. വൈറല്‍ പോസ്റ്റ്‌ പ്രകാരം 70 വര്‍ഷമായി കൂട്ടിവച്ച എല്ലാ കടങ്ങളിൽ നിന്നും ഇന്ത്യയെ നരേന്ദ്ര മോദി മുക്തമാക്കി. 5 ഫെബ്രുവരി 2020 മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ആയിരത്തിനെക്കാൾ അധികം ഷെയരുകളാണ്. പക്ഷെ ഈ വൈറല്‍ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂർണമായി തെറ്റാണെന്ന് ഞങ്ങള്‍ […]

Continue Reading

FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം…

50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന്‌ ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത്‌ അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് […]

Continue Reading

FACT CHECK: ഈ ചിത്രം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്തില്‍ ഉണ്ടാക്കിയ തൃശൂലത്തിന്‍റെതാണോ…?

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേന കാഴ്ച വെച്ച പ്രകടനത്തിന്‍റെ തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മൂന്ന് സുഖോയി വിമാനം ആകാശത്തില്‍ പ്രകടനം നടത്തി തൃശൂല്‍ ഉണ്ടാക്കിയത് നമുക്ക് കാണാം. ശിവന്‍റെ തൃശൂലത്തിന്‍റെ ആകാരത്തില്‍ തന്നെയാണ് ആകാശത്തില്‍ ഈ വിമാനങ്ങള്‍ ഉണ്ടാക്കിയ തൃശൂലം കാണുന്നത്. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേന കാഴ്ച വെച്ച തൃശൂലിന്‍റെ യഥാര്‍ത്ഥ ചിത്രം ഇതല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. […]

Continue Reading

FACT CHECK: പഴയെ വീഡിയോ ഉപയോഗിച്ച് ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷററിന്‍റെ മുഖത്ത് കരി തേച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണം…

ബിജെപിയുടെ മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷറര്‍ ഇനായത്ത് ഹുസൈന്‍ ഖുറേഷിയുടെ മുഖത്ത് കരി തേച്ച് ആക്രമിച്ചു എന്ന തരത്തില്‍ സമുഹ മാദ്ധ്യമങ്ങളില്‍ ശനിയാഴ്ച മുതല്‍ ഒരു വാര്‍ത്ത ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇതേ വാര്‍ത്തയുള്ള ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 350 ക്കാളധികം ഷെയറുകളാണ്. എന്നാല്‍ ബിജെപിയുടെ ദേശിയ നേതാവിനെതിരെ ഇങ്ങനെയൊരു ആക്രമണമുണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് […]

Continue Reading

FACT CHECK: തെലങ്കാനയില്‍ നിന്ന് പിടികൂടിയ വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഗുജറാത്തിലെ സുറത്തില്‍ നിന്ന് വലിയ സംഖ്യയുടെ  2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ജനുവരി 21, 2020 മുതല്‍ മലയാളം ഫെസ്ബൂക് പോസ്റ്റുകളിലൂടെ പ്രചരിക്കുന്നു. ചിത്രങ്ങളില്‍ 2000 രൂപയുടെ നോട്ടുകളുടെ വലിയ ശേഖരം നമുക്ക് കാണാം. ഈ കള്ളനോട്ടുകള്‍ പിടികുടിയത് ഗുജറാത്തിലെ സുറത്തില്‍ നിന്നാണ് എന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ഫെസ്ബൂക്കില്‍ […]

Continue Reading

FACT CHECK: കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിക്ക് കൈകൊടുത്തില്ലേ…? സത്യാവസ്ഥ അറിയാം…

സമുഹ മാധ്യമങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ വൈറല്‍ ആവുന്നുണ്ട്. ഈ ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കാനഡയുടെ പ്രധാനമന്ത്രിയെയും അദേഹത്തിന്‍റെ ഭാര്യയെയും കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുടോയുടെ ഭാര്യയെ സോഫി ട്രുടോവിനെ സ്വീകരിക്കാന്‍ കൈകൊടുത്തപ്പോള്‍ സോഫി തിരിച്ച് കൈകൊടുത്തില്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. പോസ്റ്റില്‍ എന്താണ് ഉള്ളത് നമുക്ക് കാണാം. […]

Continue Reading

RAPID FC: പഞ്ചാബിലെ പഴയ വീഡിയോ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

വൈറല്‍ പോസ്റ്റുകളില്‍ വാദം: പൌരത്വ നിയമ ഭേദഗതിക്കെതിരെ സിഖായി വേഷം മാറി വന്ന മുസ്ലിം യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി എന്ന തരത്തിലുള്ള പ്രചരണം ചില ഫെസ്ബൂക്ക് പോസ്റ്റുകൾ നടത്തുന്നു. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “കണ്ടല്ലോ പ്രതിഷേധത്തിന്‍റെ തനിനിറം ! സിഖുകാര്‍ പൗരത്വബില്ലിന് എതിരാണെന്നു കാണിക്കാന്‍ ചെന്ന സുഡാപ്പിയെ പോലീസ് പൊക്കി. മലയാള മാമാമാധ്യമങ്ങളില്‍ എത്തുംവരേ ഷെയര്‍ചെയ്യുക !! അവര്‍ അന്തിക്ക് ചര്‍ച്ചിക്കട്ടേ…” പോസ്റ്റില്‍ വാചകതിനോടൊപ്പം നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്: Facebook Archived Link […]

Continue Reading

FACT CHECK: തെറ്റിധരിപ്പിക്കുന്ന അടിക്കുറിപ്പോടെ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീഡിയോ വൈറല്‍

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയുരപ്പയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. നിങ്ങള്‍ മുസ്ലിങ്ങളെ കൈവിട്ടാല്‍ ജനങ്ങള്‍ നിങ്ങളെ കൈവിടും എന്ന തരത്തിലാണ് ഈ വീഡിയോയുടെ സമുഹ മാധ്യമങ്ങളില്‍ പ്രചരണം. എന്നാല്‍ വീഡിയോയില്‍ നടക്കുന്ന സംഭാഷണം വേറെയൊരു വിഷയത്തിനെ കുറിച്ചാണ്. വീഡിയോയില്‍ മുസ്ലിങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത ചില പോസ്റ്റുകള്‍ നമുക്ക് നോക്കാം. വിവരണം Facebook Archived Link “യഡിയൂരപ്പ, നീ മുസ്‌ലിങ്ങകളേ കൈവിട്ടാൽ, മാനവർ നിന്നെ കൈവിടും.”എന്ന അടിക്കുറിപ്പോടെയാണ് […]

Continue Reading

FACT CHECK: ഈ ചിത്രം ജെ.എന്‍.യുവിലെ 47 വയസായ മലയാളി വിദ്യാര്‍ഥിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം “മലയാളിയായ മൊയ്നുദീന്‍, 47 വയസ്, ജെ.എന്‍.യു ക്യാമ്പുസിലെ വിദ്യാര്‍ത്ഥിയാണ് ” എന്ന വാചകം ചേര്‍ത്ത് മധ്യവയസ്കനായ ഒരു വ്യക്തിയുടെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ജെ.എന്‍.യുവില്‍ പഠിക്കുന്ന 47 വയസ് പ്രായമുള്ള മലയാളി വിദ്യാര്‍ഥി മോയ്നുദീന്‍ ആണെന്ന്‍ പോസ്റ്റുകള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.  Facebook Archived Link ഈ പോസ്റ്റ്‌ സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ഇത് യാഥാര്‍ഥ്യമാണോ എന്ന് കമന്‍റ് […]

Continue Reading

ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…

ജെ.എന്‍.യു. വിദ്യാര്‍ഥി യുണിയന്‍റെ അധ്യക്ഷ ഐഷി ഘോഷിന്‍റെ പേര് നമ്മള്‍ വാര്‍ത്തകളിലൂടെ ഈയിടെയായി നിരന്തരം  കേട്ടുകൊണ്ടിരിക്കുന്നു.  ഞായറാഴ്ചയാണ് ‍ജെഎൻയുവിലെ ക്യാംപസിൽ മുഖംമൂടി ധരിച്ച ഒരുപറ്റം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്.അക്രമത്തിൽ ഐഷി ഘോഷിനടക്കം നിരവധി പേർക്കു പരുക്കേറ്റിരുന്നു. ഇതിനെ പുറമേ ജെ.എന്‍.യുവിനെ സംബന്ധിച്ച് പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത്. താഴെ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വീണ്ടും medical miracle..😂”. ഇതിനോടൊപ്പം […]

Continue Reading

FACT CHECK: നേപ്പാളിലെ പഴയ ചിത്രം ആസ്സാമിലെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നു.

വിവരണം ജനുവരി 5, 2020 മുതല്‍ പ്രതിഷേധിക്കുന്ന ഒരു സ്ത്രിക്കെതിരെ സൈന്യ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിക്കുന്ന ചിത്രം ഏറെ പ്രചരിക്കുന്നു. ഈ ചിത്രം ആസാമിലെതാണ് എന്ന് വാദിച്ചിട്ടാണ് പ്രചരണം നടക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “അസമിൽ പ്രതിഷേധിക്കുന്ന പെൺകുട്ടിയുടെ വസ്ത്രം ആർമി വലിച്ചു കീറുന്ന ദൃശ്യം….ഇതാണോ കേന്ദ്രം ഒരുക്കുന്ന രാജ്യസുരക്ഷ?” അസ്സാമിലടക്കം രാജ്യത്തില്‍ പല ഇടത്തും പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിക്കുമെതിരെ […]

Continue Reading

പ്രസിദ്ധ ചിത്രകാരന്‍ നിക്കോളാസ് റോറിച്ച് നെഹ്രുവിനൊപ്പം നില്‍ക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

വിവരണം ഭാരതത്തിന്‍റെ ആദ്യത്തെ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ പുതിയ വിഷയമല്ല. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിര ഗാന്ധി, ഫെറോസ് ഗാന്ധി തുടങ്ങിയവരെ കുറിച്ച് പല വ്യാജ പോസ്റ്റുകള്‍ ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇതേ പോലെ ഒരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പോസ്റ്റില്‍ നെഹ്രുവിന്‍റെ ഒരു പഴയ ചിത്രം നല്‍കിട്ടുണ്ട്. ജനുവരി 6, 2020ന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന് 300ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇതാണ് യൂനുസ് ഖാനും […]

Continue Reading

FACT CHECK: കലാപത്തിന്‍റെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

വിവരണം പൌരത്വ നിയമത്തിനെതിരെ കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ പല ഇടത്തും വന്‍ പ്രതിഷേധങ്ങളാണ് നമ്മള്‍ കണ്ടത്. ചില ഭാഗങ്ങളില്‍ ശാന്തതയോടെ പ്രതിഷേധങ്ങള്‍ നടന്നപ്പോല്‍ പലയിടത്തും ആക്രമണങ്ങളുമുണ്ടായി. ഇങ്ങനെയുള്ള ചില പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലുമുണ്ടായി. ഇതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ ഇടയിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പ്രതിഷേധകരോട് ഈടാക്കും എന്ന് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പല ആളുകള്‍ക്ക് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഇതിനെ ചോളി നോട്ടീസം ആയിച്ചു. Republic ഈ പശ്ചാത്തലത്തില്‍ കയ്യില്‍ കല്ലെടുത്ത് എറിയാനായി നില്കൂന്ന ഒരു വൃദ്ധന്‍റെ ചിത്രം സാമൂഹ്യ […]

Continue Reading

FAKE ALERT: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ചിത്രം വ്യാജമാണ്.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത് നമ്മള്‍ മാധ്യമങ്ങളില്‍ നിന്നും സമുഹ മാധ്യമങ്ങളില്‍ നിന്നും ദിവസവും അറിയുന്നു. പ്രതിഷേധകരായി മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളും അല്ലെങ്കില്‍ സാധാരണ ജനങ്ങളും, വിദ്യാര്‍ഥികളെയുമായാണ് നമ്മള്‍ കാണുന്നത്. അതേ സമയം ബിജെപി/സംഘപരിവാര്‍ അണികള്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പലയിടത്തും മാര്‍ച്ച് നടത്തിയതായി നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതായി വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ […]

Continue Reading

ഈ വീഡിയോ പോലിസ് മുസ്സഫര്‍നഗറിലെ മൌലാനയെ മര്‍ദിക്കുന്നതിന്‍റെതല്ല. സത്യാവസ്ഥ ഇങ്ങനെ…

വിവരണം കഴിഞ്ഞ മാസം മുതല്‍ രാജ്യത്തില്‍ പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയുടെയും എതിരെയുള്ള സമരങ്ങള്‍ നമ്മള്‍ കണ്ടതാണ്. സമരക്കാരെ പോളിസ്കാര്‍ മര്‍ദിക്കുന്നതും നമ്മള്‍ കണ്ടതാണ്. പ്രത്യേകിച്ച് യുപില്‍ പോലീസുകാരുടെ പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷങ്ങളുടെ പല ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. യുപി പോലിസ് പ്രതിഷേധകര്‍ക്കെതിരെ ആവശ്യത്തിലധികം ബലം പ്രയോഗിച്ചു എന്ന് ആരോപണങ്ങള്‍ യുപി പോലീസിനുനേരെ പലരും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.  Facebook Archived Link വീഡിയോയ്ക്കൊപ്പം പോസ്റ്റില്‍ […]

Continue Reading

ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ…

വിവരണം  യുപിയില്‍ പോലിസ് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും ഒഴാവാക്കുന്നില്ല. അവരെയും ക്രൂരമായി വേട്ടയാടുന്നു എന്ന തരത്തിലുള്ള പല പോസ്റ്റുകളും അനേകം പേര്‍ പങ്കു വയ്ക്കുന്നുണ്ട്.  30 ഡിസംബര്‍ മുതല്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഹിജാബ് ധരിച്ച ഒരു സ്ത്രിയുടെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പിഞ്ചു കുഞ്ഞിനേയും നമുക്ക് കാണാം. കുഞ്ഞിന്‍റെ കഴുത്തിലും നടുവിലും പരിക്കുകള്‍ നമുക്ക് ചിത്രത്തില്‍ കാണുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ […]

Continue Reading

FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

വിവരണം ഈയിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തില്‍ അദേഹം രാജ്യത്ത് പൌരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം പല നുണകള്‍ രാജ്യത്തിനോട് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ചു. ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങളില്ല എന്നും അദേഹം റാലിയില്‍ വാദിച്ചിരുന്നു. താഴെ നല്‍കിയ വീഡിയോ ക്ലിപ്പില്‍ അദേഹം ഈ പ്രസ്താവന നടത്തുന്നത് നമുക്ക് കാണാം. തടങ്കല്‍പാളയങ്ങള്‍ വെറും കിംവദന്തികളാണ്.   ഈ കിംവദന്തി അര്‍ബന്‍ നക്സലുകള്‍ പ്രചരിപ്പിക്കുകയാണെന്ന്‍ […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

Fact Check: രണ്ട് കൊല്ലം പഴയ രാജസ്ഥാനിലെ വീഡിയോ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ പേരില്‍ പ്രചരിക്കുന്നു…

വിവരണം ആക്രമണങ്ങള്‍ നേരിട്ട പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദുകള്‍ക്ക് പൌരത്വം നല്‍കാനായി പൌരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ പാസാക്കി. ഈ നിയമം കൊണ്ട് വന്നത് മതത്തിന്‍റെ പേരില്‍ പീഡനം നേരിടുന്ന മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെ ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയുടെ പൌരത്വം നല്‍കാനാണ് എന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ ഹിന്ദുകളുടെ കൂടെ സംഭവിച്ച പല ക്രൂരതകലെ കുറിച്ചും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുകള്‍ക്കെതിരെ നടക്കുന്ന ക്രൂരത കാണിക്കുന്ന […]

Continue Reading

Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

വിവരണം കഴിഞ്ഞ ചില ആഴ്ച്ചകളില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പല രീതിയിലുള്ള സമരങ്ങള്‍ കണ്ടിരുന്നു. സാധാരണ ജനങ്ങളോടൊപ്പം വിദ്യാര്‍ഥികളും, സിനിമ താരങ്ങളും പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്‍റെ ഇടയില്‍ പോലിസ് കാറും പ്രതിഷേധകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഡിസംബര്‍ 25, 2019 മുതല്‍ ഫെസ്ബൂക്കിലിട്ട ഒരു പോസ്റ്റില്‍ നമ്മള്‍ കാണുന്നത് ഒരു വ്യത്യസ്ത സംഭവമാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളോട് സംഘര്‍ഷമുണ്ടാക്കിയ ഡല്‍ഹി പോലിസ് പൌരത്വ നിയമത്തിനെതിരെ […]

Continue Reading

FACT CHECK: ഇത് പൌരത്വ നിയമത്തിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച ബംഗാളി നടിയല്ല; പാകിസ്ഥാനിന്‍റെ മുന്‍ വിദേശകാര്യ മന്ത്രിയാണ്.

വിവരണം ഫെസ്ബൂക്കില്‍ പോരാളി വാസു ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ്‌ ഡിസംബര്‍ 20, 2019 മുതല്‍ ഏറെ പ്രചരിക്കുകയാണ്. തട്ടമിട്ട് ചിത്രത്തില്‍ കാണുന്ന ബംഗാളി നടി പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു എന്നാണ് പോസ്റ്റില്‍ നിന്ന് മനസിലാവുന്നത്. പോസ്റ്റില്‍ തട്ടമിട്ട സ്ത്രിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരമാണ്: “പ്രതിഷേധം കടുക്കുന്നു… വര്‍ഗിയ ബില്ലിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസിയായ ബംഗാളി നടി ഹേമ റബ്ബാനി”. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

FACT CHECK: തെറ്റായ സബ് ടൈറ്റില്‍ ചേര്‍ത്തി ഹിട്ട്ലെരിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയരല്‍

വിവരണം  നാസി ജര്‍മ്മനിയുടെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലരിന്‍റെ ഒരു പ്രസംഗത്തിന്‍റെ ദ്രിശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് സാമുഹ മാധ്യമങ്ങളില്‍, ഇന്നലെ മുതല്‍, അതായത് 22 ഡിസംബര്‍ മുതല്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ഭാഷയില്‍ അദേഹത്തിന്‍റെ പ്രത്യേക ശൈലിയില്‍ പ്രസങ്ങിക്കുകയാണ്. മുകളില്‍ ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ നല്‍കിട്ടുണ്ട്. സാബ്‌ ടൈറ്റിലിന്‍റെ പരിഭാഷണം ഇപ്രകാരമാണ്: “ എന്നെ ആരാണ് വെറുക്കുന്നത് എനിക്കറിയാം. എന്നോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നാം, അത് നിങ്ങളുടെ ആഗ്രഹം ആകാം. പക്ഷെ ജര്‍മ്മനിയെ വെറുക്കരുത്.” […]

Continue Reading

FACT CHECK: ഗുജറാത്തിലെ വീഡിയോ മങ്ങലുരുവിന്‍റെയെന്ന തരത്തില്‍ പ്രചരിക്കുന്നു…

വിവരണം “പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ സംഘര്‍ഷം, 10 പോലീസുകാർക്ക് പരിക്ക് ””വെറുതെയല്ല പോലീസ് ക്കാർ വെടിവച്ചത് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയത്” എന്ന അടികുരിപ്പോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ 19 ഡിസംബര്‍ മുതല്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടര്‍ പോലിസ്കാര്‍ക്കെതിരെ കല്ലെരിയുന്നതായി നമുക്ക് കാണാം. ഈ ദ്രിശ്യങ്ങള്‍ ഡിസംബര്‍ 19, 2019ന് മങ്ങലുരില്‍ പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട് ചെര്തിയാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  Facebook Archived Link മംഗലുരുവിലുണ്ടായ സംഘര്‍ഷത്തില്‍ 10 […]

Continue Reading

FACT CHECK: ഗുജറാത്തില്‍ പോലീസിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ വീഡിയോ കര്‍ണാടകയുടെ പേരില്‍ പ്രചരിക്കുന്നു.

വിവരണം “ഇന്ന് കർണാടകയിൽ നടന്നത് ഇതാണ് ഇതിനു ശേഷം ആണ് പോലീസ് വെടിവെക്കാൻ ഓർഡർ ഇട്ടത് വീഡിയോ കണ്ടിട്ട് പറയു പോലീസ് ചെയ്തതിൽ തെറ്റുണ്ടോ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ പോലിസിനുനേരെ കല്ലേറും ആക്രമണവും നടത്തുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ ഇന്നലെ നടന്ന ആക്രമണത്തിന്‍റെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോയില്‍ ഡല്‍ഹി പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയാണോ…?

വിവരണം  കഴിഞ്ഞ ആഴ്ച്ച പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പല വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു വീഡിയോ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രൂര മര്‍ദനത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. […]

Continue Reading

ആസ്സാമിലെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

വിവരണം “എല്ലാവരിലും എത്തിക്കുക ആസാമിൽ N R C യിൽ പേരില്ലാത്തവരെ വീട്ടിൽ നിന്ന് അടിച്ചോടിക്കുന്ന ഭീകര കാഴ്ച എന്നിട്ട് മോദി പറയുന്നു ആർക്കും ഒരു ബുദ്ധിമുട്ടും ആവില്ലാന്ന് 😳 ഇവിടെ ആസാമിൽ ഇന്‍റര്‍നെറ്റ് കണക്ഷൻ എടുത്ത് കളഞ്ഞത് ഇതിന് വേണ്ടി തന്നെയാണ്” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പോലിസ് കുട്ടികള്‍ക്കും സ്ത്രികള്‍ക്കും നേരെ ബലംപ്രയോഗിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ആസാമില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റേതാണ്,  പൌരത്വ […]

Continue Reading

പരിക്കെട്ടിയ സ്ത്രിയുടെ പഴയെ ചിത്രം ജാമിയ മിലിയഇസ്ലാമിയുടെ പേരില്‍ പ്രചരിക്കുന്നു…

വിവരണം “അടിച്ച് ഒതുക്കാനാണ് തീരുമാനമെങ്കിൽ പൊരുതാൻ തന്നെയാണ് തീരുമാനം. പ്രതിഷേധാഗ്നി ആളിപടരട്ടെ 🔥🔥🔥 #StandwithJMI” എന്ന അടികുരിപ്പോടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ 16 ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു സ്ത്രി രഖ്തത്തില്‍ മുങ്ങി കരയുന്നതായി കാണുന്നുണ്ട്. ഈ സ്ത്രി ജാമിയ മിലിയയില്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കെട്ടിയാതാണ് എന്നാണ് ഇത്തരത്തില്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

ബംഗ്ലാദേശില്‍ ട്രെയിന്‍ അപഘടത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രം തെറ്റായ വിവരണവുമായി പ്രചരണം

വിവരണം “കഴിഞ്ഞ ദിവസം ബംഗാളിൽ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി,റോഹീങ്ങ്യൻ മുസ്ലീം മത വെറിയന്മാർ ട്രെയിനിനു നേരേ നടത്തിയ കല്ലേറിൽ തലക്ക്‌ പരുക്കു പറ്റിയ പിഞ്ചു കുഞ്ഞ്‌….ഇവന്മാർക്ക്‌ ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് ഇന്ത്യയിലെ ജിഹാദികൾ പറയുന്നത്‌…” എന്ന അടിക്കുറിപ്പോടെ സാമുഹ മാധ്യമങ്ങളില്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. തലക്ക് പരിക്കേറ്റ ഈ പിഞ്ചു കുഞ്ഞു ബംഗാളില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ കലാപത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രമാണിതെന്നാണ് ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ചില […]

Continue Reading

രോഹിന്ഗ്യ മുസ്ലിങ്ങളുടെ പഴയ ചിത്രം തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…

Image courtesy: News18 വിവരണം  ഡിസംബര്‍ 12, 2019 മുതല്‍ ഒരു മുസ്ലിം കുടുംബത്തിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇതിൽ കാണുന്ന നായയാണ് റോഹിൻഗ്യ മുസ്ലീം 3 ഭാര്യമാരും 8 മക്കളും ഇത് പോലെ തന്നെയാണ് അഭയാർത്ഥികളായി വന്ന് ഭാരതത്തിന്‍റെ തെരുവിൽ കഴിയുന്ന ഇവൻമാർക്ക് എല്ലാ തീവ്രവാദ സംഘടനകളുമായി നല്ല ബന്ധമാണ് ഇത് പോലെ ഇവൻമാരുടെ കൂട്ടത്തിലുള്ള മറ്റുള്ളവർക്കും 3 – 4 ഭാര്യമാരും കുട്ടികളും ഇവൻമാർക്ക് ഭാരതത്തിൽ […]

Continue Reading

അസ്സാം മുഖ്യമന്ത്രിയെ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണോ ചിത്രത്തില്‍ കാണുന്നത്…?

വിവരണം “ജനങ്ങളുടെ പ്രക്ഷോഭം കാരണം, ആസാമിലെ വീട്ടിൽ നിന്നും സംസ്ഥാന മുഖ്യമന്ത്രിയെ സെക്യൂരിറ്റിക്കാർ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണ് കാണുന്നത്…. ഈ ഗതി മോഡിക്കും അമിട്ടിനും ഉടൻ ഉണ്ടാകാനാണ് സാധ്യത….” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 13, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെസ്ബൂക്കിലും ട്വിട്ടറിലും പ്രചരിക്കുന്ന ഈ ചിത്രം വൈറലായികൊണ്ടിരിക്കുന്നു. ചിത്രത്തില്‍ പൌരത്വം ഭേദഗതി ബില്‍ പസ്സായതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം നേരിടുന്ന അസ്സാം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരുടെ കൂടെ വീടിന്‍റെ ടെറസ്സിന്‍റെ മുകളില്‍ […]

Continue Reading

ഈ ചിത്രം ഭാരതത്തില്‍ നുഴുഞ്ഞുകയറിയ ഒരു അനധികൃത ബംഗ്ലാദേശി കുടുംബത്തിന്‍റേതല്ല…

വിവരണം “ഭാരതത്തിലെ ഒരു ചെറിയ ബംഗ്ലാദേശി അനധികൃത മുസ്ലിം കുടുംബം…. ഇത് പോലുള്ള നുഴഞ്ഞുകയറ്റക്കാരെ ഉടനെ പുറത്താക്കണം…. പൗരത്വബിൽ രാജ്യസഭ പാസാക്കി.💪 കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 11 ഡിസംബര്‍ 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തില്‍ ഒരു ഒമ്പതംഗ കുടുംബത്തിനെ നമുക്ക് കാണാന്‍ സാധിക്കുന്നു. ഈ കുടുംബം ഇന്ത്യയില്‍ നുഴുഞ്ഞുകയറി വന്ന അനധികൃത ബംഗ്ലാദേശികളുടെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. Facebook Archived […]

Continue Reading

നിജാം മീര്‍ ഒസ്മാന്‍ അലി ഖാന്‍ 1965ല്‍ ഇന്ത്യക്ക് 5000കിലോ സ്വര്‍ണം ദാനം ചെയ്തിരുന്നോ…?

വിവരണം ഹൈദരാബാദ് നിസാമിന്‍റെ ഐശ്വര്യത്തെയും  സമ്പത്തിനെയും കുറിച്ച് പല കഥകളും  പ്രസിദ്ധമാണ്.  അതില്‍ നിന്ന് ഒന്നാണ് 1965ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടക്കുന്ന കാലത്ത് ഇന്ത്യക്ക് 5000 കിലോ സ്വര്‍ണം ദാനം നല്‍കിയ കഥ. കാലങ്ങളായി ഈ കഥ മാധ്യമങ്ങളിലൂടെയും, സാമുഹ മാധ്യമങ്ങളുടെയും പ്രച്ചരിച്ചു പോരുന്നുണ്ട്. ഡിസംബര്‍ 8, 2019ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റ്‌ ഇതിന്‍റെ ഉദാഹരണമാണ്. പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 5000 kg സ്വർണം നൽകിയ ഒരാൾ ഇന്ത്യയിലുണ്ടായിരുന്നു. […]

Continue Reading

ഈ ചിത്രം ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതല്ല…

വിവരണം ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹൈദരാബാദ് കൂട്ടബലാത്സംഗം കേസിലെ നാലും പ്രതികളെ പോലിസ് വെടിവെച്ചു കൊന്നു. ഇതിന്‍റെ പശ്ച്യതലത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പോലിസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം പ്രകാരം രാവിലെ തെലിംഗാന പോലിസ് ക്രൈം സീന്‍ പുനര്‍നിര്‍മ്മിക്കാനായി സംഭവസ്തലത്ത് പ്രതികളെ കൊണ്ട് വന്നപ്പോള്‍ പ്രതികള്‍ പോലീസിന്‍റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനു ശേഷം പോലിസ് ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപെട്ടു. പോലിസ് കമ്മിഷണര്‍ വി.സി. സജ്ജനാര്‍ മാധ്യമങ്ങളോട് പ്രസ്‌ കോണ്‍ഫറന്‍സ് […]

Continue Reading

ഈ ചിത്രം ബാബറി പള്ളിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്….

വിവരണം സാമുഹ മാധ്യമങ്ങളില്‍ ഒരു പള്ളിയുടെ ചിത്രം ബാബറി മസ്ജിദിന്‍റെ പേരില്‍ ഏറെ പ്രചരിക്കുന്നു. 6 ഡിസംബര്‍ 1992ല്‍ അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിരുന്നു. ഈ സംഭവത്തിന്‌ ശേഷം 27 വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ പശ്ചാത്തലത്തില്‍ ബാബറി മസ്ജിദുമായി ബന്ധമുള്ള പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതേ പോലെയൊരു പോസ്റ്റിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്, “ബാബരി മസ്ജിദ് പള്ളി :അല്ലാഹുവിന്ന് 450 കൊല്ലകാലം സുജൂദ് ചൈത […]

Continue Reading

സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകളാണോ തൃപ്തി ദേശായി…?

വിവരണം  ശ്രീ കുമാർ മേനോൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  നവംബർ 26  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000  ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “പരമാവധി ഷെയർ… അറിയട്ടെ കമ്മികളുടെ കള്ളത്തരം 😠😠😠😠” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : സിപിഎം സൈബർ നുണ പ്രചാരണം തിരിച്ചറിയുക. മല  കയറാൻ വരുന്ന തൃപ്തി ദേശായി സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകൾ. ഹിന്ദു വിരുദ്ധരായ സിപിഎമ്മുകാരുടെ തനിനിറം […]

Continue Reading

മഹാരാഷ്ട്രയിലെ ഖണ്ടോബ ക്ഷേത്രത്തിലെ ‘ഖണ്ഡ’ വാള്‍ മഹാറാണ പ്രതാപിന്‍റെ വാള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു.

വിവരണം “മഹാരാജ റാണ പ്രതാപ് സിംഗിന്‍റെ ഉടവാൾ.. ഇതിൽ നിന്നും മനസിലാക്കാം അദ്ദേഹത്തിന്റെ ശക്തി എന്തായിരിക്കും എന്ന്. ? താഴെ കമന്‍റിൽ അദ്ദേഹത്തിന്‍റെ ഉയരം 2.22 ആണെന്നും യുദ്ധം ചെയ്യുമ്പോൾ 25kg. ഭാരം ഉള്ള രണ്ട് വാളുകൾ ധരിക്കാറുണ്ടെന്നും പറയുന്നു..” എന്ന വിവരണത്തോടെ ഒരു ചിത്രം നവംബര്‍ 24, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വ്യക്തി വലിയൊരു വാള്‍ പിടിച്ചു നില്കുന്നതായി നാം കാണുന്നു. ഈ ഉടവാള്‍ മേവാഡിന്‍റെ രാജ്പ്പുത് രാജയായിരുന്ന […]

Continue Reading

മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]

Continue Reading

അയോധ്യയില്‍ രാമക്ഷേത്രത്തിനായി അക്ഷയ് കുമാറിന്‍റെ കുടുംബം 10 കോടി രൂപ സംഭാവന ചെയ്തുവോ…?

ചിത്രം കടപ്പാട്: ബോളിവുഡ് ഹന്ഗാമ വിവരണം “അയോധ്യ രാമക്ഷേത്രതിനായി 10 കോടി രൂപ സംഭാവന ചെയ്തു അക്ഷയ് കുമാറിന്‍റെ കുടുംബം”  എന്ന അവകാശവാദം ഉന്നയിക്കുന്ന പല പോസ്റ്റുകള്‍ ഈയിടെയായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം ഒമ്പതാം തിയതിക്കാണ് സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ചത്. 2010ല്‍ അലഹാബാദ് ഹൈ കോടതി നല്‍കിയ വിധി തള്ളി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നുള്ള വിധി മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗം […]

Continue Reading

ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

വിവരണം “JNU വിലെ നാറികളെ പഞ്ഞിക്കിടുന്ന രോമാഞ്ചകരമായ കാഴ്ചകൾ ,,,, എന്തു ഭംഗി നിന്നെ കാണാൻ എന്‍റെ ഓമലാളെ,,,,.😀😀😀😀” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ മുകളില്‍ നല്‍കിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധത്തിനിടയില്‍ ഒരു വനിതാ പ്രക്ഷോപകയെ  പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് അടിക്കുന്നതായി നാം ചിത്രത്തില്‍ കാണുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയായി  ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ  വിദ്യാര്‍ഥികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ പല തവണ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ […]

Continue Reading

ഇന്ത്യയുടെ വ്യാജ ഭൂപടം ഫേസ്ബൂക്കില്‍ പ്രചരിക്കുന്നു….

ചിത്രം കടപ്പാട്: ഫെസ്ബൂക്ക് വിവരണം “പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 2, 2019 മുതല്‍ Malayali Online എന്ന ഫെസ്ബൂക്ക് പെജിലൂടെ ഇന്ത്യയുടെ പുതിയ ഭൂപടത്തിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ പുതതായി ഉണ്ടാക്കിയ ജമ്മു കാശ്മീര്‍, ലധാഖ് എന്നി കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭൂപടമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ചില പ്രൊഫൈലുകളും പേജുകളും ഈ ഭൂപടം ഷയര്‍ ചെയ്യുന്നുണ്ട്. ജമ്മു കശ്മീരില്‍ നിന്ന് അനുച്ഛേദം 370 രാഷ്‌ട്രപതി റദ്ദാക്കിയതിനെ […]

Continue Reading

മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

ചിത്രം കടപ്പാട്: Tribune,PTI വിവരണം “വെടിയുണ്ടകള്‍ ശരീരത്തു തുളച്ചു കയറി രക്തം വാര്‍ന്നു പോവുമ്പോളും സധൈര്യം മൂന്നു ഭീകരരെ കാലപുരിയിലേക്കയച്ച ഈ വീര സൈനികനാവട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്… ജയ് ഹിന്ദ്” എന്ന അടികുരിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 21, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ഉദ്യോഗസ്ഥര്‍ ചികിത്സക്കായി കൊണ്ടുപോക്കുന്നു. പരിക്കേറ്റ ജവാന്‍റെ ബന്യാന്‍ രക്തത്തില്‍ മുങ്ങി കടക്കുകയാണ് എന്ന് നമുക്ക് കാണാം. […]

Continue Reading

മഹാരാഷ്ട്രയിലെ സാതാരയില്‍ ഈ.വി.എം ക്രമക്കേട് നടന്നുവേണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചുവോ…?

വിവരണം “ഏത് ചിന്ഹത്തിനു നെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് ബിജെപിയുടെ ചിന്ഹം…മഹാരാഷ്ട്രയില്‍ ഇ.വി.എം അട്ടിമറി നടന്നുവെന്ന് സമ്മതിച് തെരഞ്ഞെടുപ്പ് കമ്മീഷന്‍” എന്ന് അവകാശവാദവുമായി ഒക്ടോബര്‍ 23, 2019 മുതല്‍ Public Kerala എന്ന യുടുബ്‌ ചാനലിലൂടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അവതാരകന്‍ പല തരത്തിലെ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുകളില്‍ ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ.വി.എം. മെഷീനില്‍ ക്രമക്കേട് കണ്ടെത്തി, ഇതു ചിന്ഹത്തിനെതെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് […]

Continue Reading

ഈ വീഡിയോ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റേതല്ല…

വിവരണം “ഇതാണ് പാക്കിസ്താന് ഇന്ന് എട്ടിന്റെ പണി കൊടുത്തM 777 Howetzier ആർട്ടിലെറി ഡിവിഷൻ? കേരളത്തിൽ ഇതൊന്നും കാണിക്കില്ല …മറ്റേ തരന്മാർ അല്ലേ ??” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 21, 2019 മുതല്‍ ഒരു വീഡിയോ രഞ്ജിത് നായര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് കാവിപ്പട കേരളം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ M777 ഹോവിട്ട്സര്‍ ഉപയോഗിച്ച് ശത്രുകളുടെ സ്ഥാനങ്ങള്‍ നഷ്പിക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെ ആർട്ട്ലരി  ഡിവിഷന്‍ പാകിസ്ഥാനെതിരെ […]

Continue Reading

ഇന്നലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ഇന്ത്യ പാകിസ്താന് ഇന്നലെ adv ആയി കൊടുത്ത ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഒക്ടോബര്‍ 23, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകളും പ്രൊഫൈലുകളും പ്രചരിപ്പിക്കുകയാണ്.  ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തചില ദിവസങ്ങളിലായി ഒരു സമ്മര്‍ദത്തിന്‍റെ അന്തരിക്ഷമുണ്ട്. ഇന്ത്യന്‍ സൈന്യം പാക്‌ സൈന്യവും തമ്മില്‍ കാശ്മീരില്‍ നടക്കുന്ന വെടിവെപ്പാണ് ഇതിനു കാരണം. പാക്‌ ആര്‍മി ഇന്ത്യക്ക് എതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് ജവാന്മാര്‍ […]

Continue Reading

ജനങ്ങള്‍ പോലീസുകാരെ ഓടിക്കുന്ന ഈ വീഡിയോ ആസാമിലെതല്ല.

വിവരണം Facebook Archived Link “അസ്സം സിൽചാർ ജില്ലയിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കെതിരെ നടപടിയെടുക്കാൻ വന്ന നിയമപാലകർ ബഹുജന രോഷം നേരിടാനാവാതെ പിന്തിരിഞ്ഞോടുന്നു” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 18, 2019 മുതല്‍ Noushad Padiyath Noushi എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ആസ്സാമിലെ സില്‍ച്ചറില്‍ പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ നടപടിഎടുക്കാന്‍ വന്ന പോലീസുകാരെ നാട്ടുകാര്‍ തല്ലി ഓടിച്ചു എന്നാണ് അവകാശവാദം. പോലീസ് ബഹുജന രോഷം നേരിടാനാവാതെ പിന്തിരിഞ്ഞോടുന്നതിന്‍റെ ദ്രിശ്യങ്ങളാണ് നാം […]

Continue Reading

തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

വിവരണം Facebook Archived Link “തൃണമൂൽ കോണ്ഗ്രസ് എം.പിയും ഇസ്ലാം മതസ്ഥയുമായ ഇസ്രത്ത് ജഹാന്‍റെ ദുർഗാപൂജയും നൃത്തചുവടുകളും.. കേരളത്തിൽ ആയിരുന്നേൽ സ്വർഗ്ഗത്തിലെ വിറകു കൊള്ളി ആയേനെ ഇവർ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 16, 2019 മുതല്‍ ഹൈന്ദവ ഭാരതം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 350ഓളം ഷെയറുകളാണ്. തൃനമൂലില്‍ ഇസ്രത് ജഹാന്‍ എന്ന് പേരില്‍ ഒരു എം.പി.യില്ല എന്നാല്‍ നുസ്രത് ജഹാന്‍ എന്ന എം.പി. തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. […]

Continue Reading