സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചുവോ…?

വിവരണം “സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍…” എന്ന അടിക്കുറിപ്പോടെ സുഷമ സ്വരാജിന്‍റെ ഒരു ചിത്രം ജനുവരി 10ന് സുദര്‍ശനം (sudarshanam) എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിരുന്നു. ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: “ഭാരതത്തിന്‍റെ പ്രിയപ്പെട്ട സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍… ❤”. എന്നാല്‍ സുഷമ സ്വരാജിനെ പുതിയ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെ കുറിച്ച് ഒരു വാര്‍ത്ത‍ മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധികരിച്ചിട്ടില്ല അപ്പോള്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജിന് ഈ വാ൪ത്ത എവിടെയില്‍ നിന്നാണ് ലഭിച്ചത് എന്നതിന്‍റെ […]

Continue Reading

പാർലമെന്‍റ കാന്റീനിൽ ഒരു രൂപയ്ക്ക് ചായ ലഭിക്കുമോ..?

വിവരണം ജോജി ഉള്ളന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 31  മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 6300 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് കാന്റീനിലെ ചില ഭക്ഷണ വിഭവങ്ങളുടെ വിലനിലവാരവും അതേപ്പറ്റി ചെറിയ വിവരണവുമടങ്ങിയ ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ചായയ്ക്ക് ഒരു രൂപയും ബിരിയാണിക്ക് എട്ടു രൂപയും നിരക്കിലാണ് ലഭിക്കുക എന്ന് പോസ്റ്റിൽ പറയുന്നു. വിവരാവകാശത്തിന്റെ ആനുകൂല്യത്തിലാണ് വിവരങ്ങൾ ലഭ്യമായതത്രെ. പാർലമെന്റ് അംഗങ്ങളെ ദരിദ്രർ എന്നാണു പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ […]

Continue Reading

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുടിനും നെതന്യാഹുവും എത്തുമോ ..?

വിവരണം സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 18  മണിക്കൂറുകൾ കൊണ്ട് 2100 ഷെയറുകൾ കഴിഞ്ഞിട്ടുണ്ട്. “ലോകം മോഡി തരംഗത്തിൽ” എന്ന തലക്കെട്ടിൽ ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് റഷ്യൻ പ്രസിഡണ്ട്  പുട്ടിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും” എന്ന വാചകത്തോടൊപ്പം ഇവർ മൂവരുടെയും ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. archived FB link ഭാരതത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം […]

Continue Reading

മോദി അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ ദരിദ്രമാകുന്നെന്ന് രഘുറാം രാജൻ പറഞ്ഞോ…?

വിവരണം പരമ സത്യം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1700 ലധികം ഷെയറുകളായിട്ടുണ്ട്.  മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജന്‍റെ ഒരു പ്രസ്താവനയാണ് പോസ്റ്റിലുള്ളത്. ഒരിക്കൽക്കൂടി മോദി  അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ വലിയ ദരിദ്ര രാഷ്ട്രമാകും എന്ന് അദ്ദേഹം പറഞ്ഞതായാണ് പോസ്റ്റിലെ പ്രചരണം. archived FB post റിസർവ് ബാങ്കിന്‍റെ 23 മത് ഗവർണറായി 2013  സെപ്റ്റംബർ 4 മുതൽ 2016 സെപ്റ്റംബർ […]

Continue Reading

മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..?

വിവരണം Abdul Vahid Shahul Hameed എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 5100 ലധികം ഷെയറുകളായിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ചിത്രത്തോടൊപ്പം ” മുസ്ലീങ്ങളെ നാട് കടത്തും —അമിത് ഷായുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ..” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘നാടുകടത്താൻ നിൻ്റെ ഉപ്പുപ്പാടെ ഭൂമിയല്ല ഭാരതം…നിന്നേയും നിൻ്റെ കൂട്ടാളി മോദിയേയും ഞങ്ങൾ പൂട്ടും സൂക്ഷിക്കുക…..” എന്ന വിവരണവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. archived FB […]

Continue Reading

“പോളിംഗ് കഴിഞ്ഞപ്പോള്‍ കര്‍ഷകരുടെ അക്കൗണ്ടിലിട്ടു നൽകിയ 2000 കേന്ദ്രം തിരിച്ചെടുത്തോ..?

വിവരണം southlive.in എന്ന മലയാളം ഓൺലൈൻ വാർത്താ മാധ്യമം “പോളിംഗ് കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ പടിക്ക് പുറത്ത്;അക്കൗണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്രം” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. : “ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 750000 കോടി രൂപ മാറ്റി വച്ചു എന്നാണ് കണക്ക്. മൂന്ന് ഗഡുക്കളായി പണം കര്‍ഷകരിലേക്ക് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്‍റെ ഭാഗമായി ആദ്യ […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading

മോശപ്പെട്ട ‘തൊഴിലാളി’ ‘പണി ആയുധ’ങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും എന്ന് പ്രണബ് മുഖർജി പറഞ്ഞോ…?

വിവരണം WE Love Bharathamba  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 21 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 15  മണിക്കൂറുകൾ കൊണ്ട് 1700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “‘ഒരു മോശപ്പെട്ട തൊഴിലാളി പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞ കോൺഗ്രസിനെ എതിർത്ത് പ്രണബ് മുഖർജി” എന്ന അടിക്കുറിപ്പുമായി മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചിത്രത്തോടൊപ്പം ഇതേ വാചകങ്ങൾ ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. archived FB post തെരെഞ്ഞെടുപ്പ് […]

Continue Reading

കൊല്ലത്ത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ ബിജെപി പ്രവർത്തകർ വിസമ്മതിച്ചോ ..?

വിവരണം PeopleLIVE  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 15  മുതൽ പ്രഹരിപ്പിച്ചു തുടങ്ങിയ വാർത്ത ഇപ്രകാരമാണ് ” കൊല്ലത്ത് ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ ബിജെപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് പരാതി” “കൊല്ലത്ത് ദളിത്ത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഇന്നലെ മരണ മടഞ്ഞ അന്നമ്മ(75)യുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കിണറുകൾ മലിനമാകുന്നുവെന്നാരോപിച്ച് ബിജെപി പ്രവർത്തകരാണ് സംസ്കാരത്തിന് വിലക്കേർപ്പെടുത്തിയത്.’ ഇതാണ് വാർത്തയുടെ ഉള്ളടക്കം.         archived FB post ഇതേ പോസ്റ്റ് […]

Continue Reading

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് മുന്‍പുള്ളതോ?

വിവരണം രാജ്യം കണ്ട ആദ്യ തീവ്രവാദി എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ മുന്‍പില്‍ ഗോഡ്‌സി നില്‍ക്കുന്നു എന്നതരത്തിലൊരു ചിത്രമാണിത്. ഗാന്ധിജിയോടും ഗോഡ്‌സെയോഡും സാമ്യമുള്ള ചിത്രമാണിത്. ചലച്ചിത്ര നടന്‍ കമല്‍ ഹാസന്‍ ഗോഡ്‌സെ കുറിച്ച് രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശം നടത്തിയ ശേഷമാണ് ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാിരിക്കുന്നത്. ഗോഡ്‌സെ ഗാന്ധിജിയെ വധിക്കും മുന്‍പുള്ള നിമിഷത്തെ ചിത്രമാണിതെന്ന തരത്തിലാണ് ജനങ്ങള്‍ പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഐയുഎംഎല്‍ സൈബര്‍ വിങ് […]

Continue Reading

ഡല്‍ഹിയില്‍ പ്രചാരണത്തിനായി ഗൌതം ഗംഭീര്‍ ‘ഡ്യൂപ്ലിക്കേറ്റ്‌’ ഉപയോഗിച്ചോ…?

വിവരണം Facebook Archived Link “തന്റെ ഡ്യൂപ്ലിക്കേറ്റിനെ വെയില് കൊള്ളാ൯ വിട്ടിട്ട് കാറില്‍ ഏസിയുമിട്ടിരിക്കുന്ന ഗൗതം ഗംഭീ൪ കൊലമാസ്സാണ്.🙂” എന്ന അടിക്കുറിപ്പോടെ  ഒരു ചിത്രം M Sabin Shinos എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 2019 മെയ്‌ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ കാറിന്‍റെ അകത്തിരിക്കുന്ന മുന്‍ ക്രിക്കറ്റ്‌ താരവും നിലവില്‍ കിഴക്കന്‍ ഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഗൌതം ഗംഭീറിൻ്റെ ടെ മുഖം വട്ടം വരച്ചു […]

Continue Reading

പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടത് ശശികല ടീച്ചറോ അതോ ഷൈലജ ടീച്ചറോ?

വിവരണം “ടീച്ചറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഒരു പിഞ്ചു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു ഇതാവണം ടീച്ചര്‍ ഇതാവണമെടാ ടീച്ചര്‍ “ എന്ന വാചകം എഴുതി ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ (ശശികല ടീച്ചര്‍) ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരു കമന്‍റിന് ശശികലയുടെ പ്രൊഫൈല്‍ എന്ന് തോന്നിക്കുന്നതില്‍ നിന്നും മറുപടി നല്‍കുന്നതായൊരു സ്ക്രീന്‍ ഷോട്ടും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ പ്രചരിപ്പിച്ചിരിക്കുന്ന ഈ പോസ്റ്റിന് ഇതുവരെ 900ല്‍ അധികം ലൈക്കും 80ല്‍ […]

Continue Reading

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയോ…?

വിവരണം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ നീതി ദേബ് ഗാർഹിക ക പീഡനം ആരോപിച്ചു പരാതി നല്കി അതിനൊപ്പം വിവാഹ മോചനത്തിനായി ഹർജ്ജിയും കോടതിയിൽ  സമർപ്പിച്ചു എന്ന് വാർത്ത സാമുഹിക മാധ്യമങ്കളിൽ 26 ഏപ്രിൽ 2019 മുതൽ പ്രചരിപ്പിക്കുകയാണ്. Archived Link Archived Link ഗാർഹിക  പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്റെ ഭാര്യ നീതി ദില്ലിയിലെ തീസ് ഹസാരി കോടതിയിൽ  വിവാഹമോചന ഹർജ്ജി നല്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ് വാർത്തകളിൽ പറയുന്നത്. ഈ […]

Continue Reading

മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല ഈ മൃതദേഹങ്ങൾ…

വിവരണം Ratheesh Rajan‎ എന്ന പ്രൊഫൈലിൽ നിന്നും പോരാളി ഷാജി (Official) എന്ന ഫേസ്ബുക്ക് പേജിലേക്ക് 2019 മെയ് 5 ന്  പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രം 24  മണിക്കൂർ തികയുന്നതിനു മുമ്പ് 2500 ഷെയറുകൾ കടന്ന് വൈറലായിക്കൊണ്ടിരിക്കുന്നു. “മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശവശരീരം ഇങ്ങനെയാണ് കൊണ്ടുപോകുന്നത് ? പുട്ടിന് പീര ഇടുന്ന പോലെ എപ്പോഴും പട്ടാളം പട്ടാളം എന്ന് പറഞ്ഞ് കരയുന്ന സംഘികൾ ഭരിക്കുമ്പോൾ പട്ടാളക്കാരുടെ അവസ്ഥ ഇതാണ്.” എന്നൊരു വിവരണം ചിത്രത്തോടൊപ്പം […]

Continue Reading

മഞ്ചേരി ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമോ…?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “പിണറായി ഡാ 💪💪💪 ജനകീയ മുഖ്യൻ ഡാ ❤”എന്ന അടിക്കുറിപ്പുമായി 2019  മെയ് 3  മുതൽ ഒരു ദീർഘദൂര റോഡിന്‍റെ ചിത്രവും “ലീഗിനെക്കൊണ്ട് ചെയ്യാൻ പറ്റാത്തത് ചെയ്തു കാണിച്ചു പിണറായി. ഇത് സൗദിയോ ഒമാനോ ദുബായിയോ ഒന്നുമല്ല.അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന മഞ്ചേരി ബൈപ്പാസ്. ഇത് കേരളത്തിന്റെ ജനനായകൻ പിണറായിയുടെ കേരളം.എൽഡിഎഫ് വരും എല്ലാം ശരിയാകും. ലാൽസലാം സഖാവേ ഷെയർ ചെയ്യൂ..” എന്ന വിവരണവും ചേർത്ത് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. […]

Continue Reading

“രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും..”.എന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞോ …?

വിവരണം Archived Link സച്ചിന്‍ ടെണ്ടുൽക്കറിന്‍റെ ചിത്രത്തിനൊപ്പം ഒരു വാചകം ചേർത്ത  ചിത്രം 2019 ഏപ്രില്‍ 6 മുതല്‍ Indian National Congress – Kunnamkulam എന്നൊരു ഫെസ്ബൂക്ക് പേജ് പ്രച്ചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 3500 ലധികം  ഷെയറുകളാണ്. ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥയെ പിന്നോട്ട് നയിച്ച നിലവിലെ  ഭരണകൂടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും.” ഈ വാചകം പറയുന്നത് സച്ചിൻ ടെണ്ടുൽക്കറാണെന്നും  ഈ ചിത്രത്തിൽ […]

Continue Reading

ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചതിന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അടുത്ത കാലത്ത് നടന്നതാണോ …?

വിവരണം Archived Link “എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍” എന്ന അടികുറിപ്പോടുകൂടി 2019 ഏപ്രില്‍ 27 ന് Malayalivartha അവരുടെ ഫെസ്ബൂക്ക് പേജില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഐഎസ്  പതാക ഉപയോഗിച്ച് ഐസിസിൽ ചേരാൻ ആഹ്വനം ചെയ്തതായി കണ്ടെത്തിയെന്ന് പറയുകയാണ്. വീഡിയോയിൽ പറയുന്ന വാർത്തയുടെ  അടിസ്ഥാനത്തിൽ ഈ സംഭവം അസാമിലാണ് നടന്നതെന്ന് മനസിലാക്കുന്നു. ദേശീയത പ്രസംഗിക്കുവാനും പ്രചരിപ്പിക്കാനും മുന്നിൽ നിൽക്കുന്ന  ബിജെപിയുടെകടുത്ത പ്രവർത്തകരാണ് ഐസിസിൽ ചേരാൻ ആഹ്വാനം നല്കിയതിനു അറസ്റ്റിലായതെന്ന് വീഡിയോയിൽ […]

Continue Reading

500 രൂപയുടെ ഈ നോട്ട് വ്യാജമാണോ…? വസ്തുത എന്താണെന്ന് അറിയാം.

വിവരണം Archived Link “ശ്രദ്ധിക്കുക…പാകിസ്ഥാനിൽ പ്രിന്റ് ചെയ്ത Rs.500/- കള്ള നോട്ട്…. വ്യാപകമായി പ്രചാരത്തിൽ….” എന്ന അടികുറിപ്പിന്‍റെ കൂടെ ഒരു ചിത്രം 2019  ഏപ്രില്‍ 24 ന് V G Chandra Sekharan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മേലെ ഇംഗ്ലീഷില്‍ എഴുതിയ വാചകം ഇപ്രകാരം: “Pls do not accept Rs.500 Currency note on which the green strip is close to Gandhi ji because it’s fake. Accept […]

Continue Reading

നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കുവെയ്ക്കാനില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞിരുന്നോ…?

വിവരണം Archived Link മുൻ  ഇന്ത്യൻ  ക്രിക്കറ്റ്‌ നായകൻ  മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്ന  അവകാശവാദം ഇപ്രകാരം: “മോദിക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് ധോണി… ഇന്ത്യയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ സംഘികളുടെ മുഖത്തടിച്ചു ധോണിയുടെ പ്രതികരണം. ഈ ചിത്രം ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന ഫെസ്ബൂക്ക് പേജാണ്  2019 ഏപ്രിൽ 13 ന് പ്രസിദ്ധികരിച്ചത്. ഇങ്ങനെ  ഒരു രൂക്ഷമായ വിമർശനം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മേലെ നടത്താനുള്ള കാരണം മാത്രം ഇതിൽ  പറഞ്ഞിട്ടില്ല. ഇന്ത്യൻ […]

Continue Reading

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ബിജെപിയെ പരസ്യമായി പിന്തുണച്ചോ…

വിവരണം NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക്  പേജിലേക്ക് ‎P Gopala Krishnan‎ പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  2019 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച പോസ്റ്റിനു 390 ഷെയറുകളുണ്ട്.”ആളെ മനസ്സിലായോ …?വിങ്ങ് കമാണ്ടർ ശ്രീ അഭിനന്ദൻജി.ഇന്ന് പരസ്യമായി ബിജെപിക്ക് അനുകൂലമായി സംസാരിച്ചുവെന്നും മാത്രമല്ല മോദിജിക്കായി താമയിൽ വോട്ട് രേഖപ്പെടുത്തിയെന്നും പരസ്യമാക്കി തന്നെ അദ്ദേഹം സമ്മദിച്ചു . കോൺഗ്രസ്സ് കാലഘട്ടമായിരുന്നെങ്കിൽ താൻ പാകിസ്ഥാനിൽ നിന്നും ഒരിക്കലും ജീവനോടെ തിരിച്ചു വരില്ലായിരുന്നുവെന്നും […]

Continue Reading

യുപിയില്‍ ക്രിതൃമ വിരല്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുണ്ടോ?

വിവരണം ബിജെപിയുടെ തട്ടിപ്പിന്‍റെ പുതിയ മുഖം എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റ് വൈറല്‍ ആകുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ സിലിക്കണ്‍ വിരല്‍ ഘടിപ്പിച്ച് വ്യാജ വോട്ട് രേഖപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നതാണ് പ്രചരണം. ചില ചിത്രങ്ങളും ആധികാരികമാണെന്ന് വരുത്തനായി ഉപയോഗിച്ചിട്ടുണ്ട്. “വിരല്‍ മുറിച്ചതല്ല.. കള്ളവോട്ട് ചെയ്യുമ്പോള്‍ മഷി പുരട്ടാനുള്ള വിരലുറ. അഴിമതിയുടെ പുതിയ കണ്ടുപിടുത്തം യുപിയില്‍ നിന്നും”. എന്ന ക്യാപ്ഷന്‍ നല്‍കി ഹരിദാസന്‍ കമ്മത്ത് കമ്മത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് […]

Continue Reading

വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്‌തർ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?

വിവരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃപ്പൂണിത്തുറ എംഎല്‍എ എം.സുര്വജിനെതിരയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് തെടി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തിയ സ്വരാജിനെ ഭക്തിര്‍ ഇറക്കി വിട്ടുവെന്നും പടിചവിട്ടരുതെന്ന് താക്കീത് നല്‍കിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ബിജു ചന്ദ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിവരച്ച് ഒരു പോസ്റ്ററും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആറായിരത്തിലധികം ഷെയറുകളും അഞ്ചൂറോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം.സ്വരാജ് എംഎല്‍എയ്ക്കിതരെ പ്രചരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കാം. http://archive.is/0XIx2 വസ്‌തുത […]

Continue Reading

ഇത് അഭിനന്ദന്റെയും പിതാവിന്റെയും ചിത്രമല്ല….

വിവരണം archived link “വിങ് കമാൻഡർ അഭിനന്ദൻ വീട്ടിൽ  പിതാവിനൊപ്പം. കൊടുക്കണം ധീര യോദ്ധാവിനൊരു ബിഗ് സല്യൂട്ട്….” എന്ന വിവരണവുമായി ഒരു ചിത്രം വിജയ് മീഡിയ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്.പോസ്റ്റിനു ഏകദേശം 3000 ഷെയറുകൾ ആയിട്ടുണ്ട്. ഇന്ത്യയുടെ ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പറ്റിയും നിരവധി വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

അഭിനന്ദൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങുന്ന വീഡിയോയുടെ വസ്തുത എന്താണ് …?

വിവരണം ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ  അഭിനന്ദൻ  വർധമാൻ  ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ  പാരച്യൂട്ടിൽ  ലാൻഡ്‌ ചെയുന്ന  വീഡിയോ സാമുഹിക മാധ്യമങ്ങളിൽ  വൈറല്‍ ആവുകയാണ്. ഈ വീഡിയോയിൽ  ആളുകൾ  ഓടി ചെല്ലുന്നത്  കാണാൻ   സാധിക്കും. ഒരു പൈലറ്റ് പാരച്യൂട്ടിൽ ഇറങ്ങുന്ന കാഴ്ചയും നമുക്ക്  ഈ വീഡിയോയിൽ  ദർശിക്കാം. . ആളുകൾ  ഓടി ആ പൈലറ്റിന്റെ അടുത്ത് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും ഇതിൽ  കാണാൻ  സാധിക്കും. ഇതേ സന്ദര്‍ഭത്തിൽ   ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന  ചില പോസ്റ്റുകൾ  ഇപ്രകാരം: Archived […]

Continue Reading

തൊഴിലാളികൾക്ക് 3000 രൂപ പെൻഷനുമായി കേന്ദ്ര സർക്കാർ

വിവരണം archived link primereel fb link “അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്ധൻ  യോജനയുടെ (പി.എം.എസ്.വൈ.എം) രജിസ്ട്രേഷൻ തുടങ്ങി. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്  പെൻഷൻ നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാർഷിക മേഖലയിൽ തൊഴിൽ  ചെയ്യുന്നവർ , കൈത്തറി തൊഴിലാളികൾ  നിർമാണ തൊഴിലാളികൾ ചെറുകിട കച്ചവടക്കാർ , മോട്ടോർ  വാഹന തൊഴിലാളികൾ , ചുമട്ടുതൊഴിലാളികൾ ആശ- അങ്കണവാടി പ്രവർത്തകർ  തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയിൽ സജീവമായി തൊഴിൽ ചെയ്യുന്നവർക്ക്  പദ്ധതിയിൽ […]

Continue Reading

അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവോ?

വിവരണം പാക്കിസ്ഥാന്‍ പിടികൂടി വിട്ടയച്ച അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ആണെന്ന തരത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എന്നിവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ അഭിനന്ദന്റെ മോചനത്തിന് പിന്നാലെ നടത്തിയിരുന്നു. എന്നാല്‍ സിദ്ധു ഇത്തരത്തില്‍ ഒരു ഇടപെടല്‍ നടത്തിയെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അഭിപ്രായമുണ്ടോ? അതോ ഇതു വെറും അവകാശവാദം മാത്രമാണോയെന്ന് പരിശോധിക്കാം? https://www.asianetnews.com/kerala-news/oommen-chandy-price-siddhu-and-imran-khan-on-abhinandan-free-pnpsqp?fbclid=iwar1eaf28voogqshlhlvrthzjdfqldw3hvic0pwdi6ltypoja1i13xgi6-yi വസ്തുത വിശകലനം അഭിനന്ദന്‍ […]

Continue Reading

ലക്ഷങ്ങൾ മുടക്കി ആഡംബര ജീവിതം നയിക്കുകയാണോ നമ്മുടെ പ്രധാന മന്ത്രി…?

archived link cpm cammandos fb post വിവരണം :മൂന്നു നേരം കിലോയ്ക്ക് 80000 രൂപ വിലയുള്ള കൂൺ തന്നെ വേണംവേണം, ജനങ്ങൾക്ക് രണ്ടു കിലോ റേഷനരി കിട്ടിയാലായി. ” എന്ന വിവരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഡംബരച്ചിലവിന്റെ കണക്കുകൾ നിരത്തി  “സി പി എം കമാൻഡോസ്” എന്ന ഫേസ്‌ബുക്ക് പേജിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ ഷെയറുകൾ നാലായിരത്തോട്  അടുക്കുന്നു. റിഫ്രാക്ടിങ് ലെന്സുള്ള കണ്ണട 38  ലക്ഷം, പീറ്റർ പാർക്കർ പെന 14 ലക്ഷം, റിമി മാർട്ടിൻ […]

Continue Reading

ഇന്ത്യയുടെ വ്യോമാക്രമണ ടീമിൽ വനിതാ പൈലറ്റും…..?

ചിത്രം കടപാട്: ഫെസ്ബൂക് വിവരണം ഇന്ത്യൻ ആർമിയുടെ ആരാധകൻ” എന്ന ഫേസ്ബുക്ക് പേജിൽ ‘ഇന്ത്യൻ നേവിയുടെ മാലാഖ ഊർവിഷ ജാരിവാല… പാകിസ്ഥാനിൽ ആക്രമണം നടത്തിയ മിരാഷ്‌ 2000 ഫൈറ്റർ വിമാനം ഓടിച്ച വനിതാ’ എന്ന വിവരണവുമയി ഒരു വനിതാ പൈലറ്റിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പുൽവാമ ആക്ര മണം നടന്നതിന്റെ പതിമൂന്നാം ദിനം ഇന്ത്യ അതിശക്തമായി തിരിച്ചടി നൽകിയത് വ്യോമാക്രമണം വഴിയാണ്. 12 മിരാഷ്‌ വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അതിലൊന്ന് മേൽപറഞ്ഞ വനിതാ പൈലറ്റ് പറത്തി എന്നാണ് പോസ്റ്റിലെ […]

Continue Reading

വൃക്ക രോഗശമനത്തിന് ഇഞ്ചി മസ്സാജ്….

വിവരണം Thanathruchi.com | Archived Link ചിത്രം കടപാട്: തനത് രുചി ഇതൊന്നും മാത്രം മതി എത്ര നശിച്ച വൃക്കയ്ക്കും പുതു ജീവൻ നൽകാൻ……ആശങ്ക ഒഴിവാക്കൂ…. എന്ന വിവരണത്തോടെ പ്രചരിക്കുന്ന പോസ്റ്റിന് 9000 ഷെയറുകൾ പൂർത്തിയായിട്ടുണ്ട്. മാറിവരുന്ന ജീവിത ശൈലിക്കനുസരിച്ച് ആരോഗ്യ സംരക്ഷണത്തിനും അതീവ ജാഗ്രത പുലർത്തണമെന്നും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്നും അതിനു മോഹനൻ വൈദ്യരുടെ പക്കൽ പ്രതിവിധി ഉണ്ടെന്നുമാണ് പോസ്റ്റിലെ വിവരണം. പ്രമേഹം ബാധിച്ചാൽ 10 വർഷം കഴിയുമ്പോൾ […]

Continue Reading

ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭികരാക്രമനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെ പരമ്പര തുടർന്നു കൊണ്ടേയിരി ക്കുന്നു ഇപ്പോള്‍ ഒരു മരിച്ച നായയുടെ ചിത്രം കാണിച്ച് ഈ നായ പുല്‍വാമ ആക്രമണത്തിൽ കൊല്ലപ്പെട്ട താണ്‌ എന്ന് ഫേസ്ബുക്ക് ് പോസ്റ്റ്‌ വഴി പ്രചരിപ്പിക്കുന്നു. ഈ വാർത്ത ഞങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഇത് സത്യമല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങള്‍ ഈ നിഗമ നത്തിലേയ്ക്ക്‌ എങ്ങനെ എത്തി നോക്കാം. വിവരണം Archived link കണ്ണൂരുകാരന്‍ എന്ന ഫെസ്ബുക്ക് പേജ് പ്രസി […]

Continue Reading

വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.

ചിത്രം കടപാട്: ഗൂഗള്‍ തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ  സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത‍ സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക്‌ നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത‍ പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ  അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading