എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വ്യാജ പ്രസ്താവനയുമായി പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്…

ബി‌ജെ‌പിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനായി എത്തുന്ന ശ്രീജിത്ത് പണിക്കരെ അപലപിച്ച് ബി‌ജെ‌പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുണ്ട്. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബി‌ജെ‌പി സംസ്ഥാന നേതൃത്വം ശ്രമിച്ചുവെന്ന് ചില ആക്രി നിരീക്ഷകര്‍, കള്ള പണിക്കര്‍മാര്‍ ചാനലില്‍ വന്നിരുന്നു പറഞ്ഞു എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് […]

Continue Reading

രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

മൂന്നാംഘട്ട മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് രാജസ്ഥാനിലെ സ്റ്റിക്കർ ർ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലെ ചേരുന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നു’ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഷോൾ കഴുത്തിൽ അണിഞ്ഞ് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒപ്പം മറ്റു ചിലരെയും ചിത്രത്തിൽ കാണാം. ബിജെപിയുടെ ഷോൾ അണിഞ്ഞു നിൽക്കുന്നത് സിപിഎം […]

Continue Reading

മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.”കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. ധൂര്‍ത്തും ധാര്‍ഷ്ട്യവും തിരിച്ചടിയായെന്നും തിരുത്തല്‍ വരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിലെ പ്രസ്കത ഭാഗം.  എന്നാല്‍ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു […]

Continue Reading

പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം…

മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരടക്കം മന്ത്രിസഭയില്‍ അംഗങ്ങളായ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, ഏഷ്യാ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഇന്ത്യയുമായി സൌഹൃദം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും മറ്റും ക്ഷണിക്കപ്പെട്ട അഥിതികളായി എത്തിയിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍, രജനികാന്ത്, അക്ഷയ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

ആര്‍ഷോക്കെതിരെ വനിത നേതാവ് പീഡന പരാതി നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോക്കെതിരെ പീഡന പരാതിയുമായി വനിത നേതാവ് എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലാണ് ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? ആര്‍ഷോയുടെ പേരില്‍ ഇത്തരത്തിലൊരു പീഡന പരാതി […]

Continue Reading

ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ പാദം സ്പര്‍ശിക്കുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്ല…

സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് തൊഴുന്നത് മന്‍മോഹന്‍സിംഗ്‌ അല്ല. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടു തൊഴുന്ന ഒരു വ്യക്തിയെ കാണാം. ഈ വ്യക്തി തലയില്‍ […]

Continue Reading

സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതില്‍ സന്തോഷം രാജീവ് ചന്ദ്രശേഖരന്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമായിരുന്നു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ഇ.പി.ജയരാജന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജം.. വസ്‌തുത അറിയാം..

വിവരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇി.പി.ജയരാജന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്നതാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയെന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത […]

Continue Reading

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരാനിരിക്കുന്നതിന് മുമ്പായി പല മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍‌ഡി‌എഫിന് ഭൂരിപക്ഷം പ്രവചിച്ചും അതല്ല, യു‌ഡി‌എഫ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞും ബി‌ജെ‌പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും ഇല്ലെന്നും പ്രവചനം നടത്തിയും ഓരോ എക്സിറ്റ് പോളും വിഭിന്നവും വ്യത്യസ്തവുമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി‌ജെ‌പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ  ഒരു പോസ്റ്റ് […]

Continue Reading

Zee ന്യുസ് ഒരൊറ്റ ദിവസത്തില്‍ അവരുടെ Exit Poll പരിഷ്കരിച്ച് NDAക്ക് നേരത്തെ കൊടുത്ത സീറ്റുകളുടെ എണ്ണം കുറച്ചുവോ? സത്യാവസ്ഥ അറിയൂ…

ജൂണ്‍ 1ന് ലോകസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനത്തെ ഘട്ടം അവസാനിച്ചത്തോടെ ദേശിയ മാധ്യമങ്ങള്‍ അവര്‍ അവരുടെ എക്സിറ്റ് പോള്‍ പുറത്ത് ഇറക്കി. ഈ മാധ്യമങ്ങളില്‍ Zee ന്യുസും ഉള്‍പ്പടും. Zee ന്യൂസ്‌ ജൂണ്‍ 1ന് കാണിച്ച എക്സിറ്റ് പോളും ജൂണ്‍ 2ന് കാണിച്ച എക്സിറ്റ് പോളും തമ്മില്‍ തരാതമ്യം ചെയ്ത് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ Zee ന്യൂസ്‌ തങ്ങളുടെ എക്സിറ്റ് പോള്‍ പരിഷ്കരിച്ച് NDAയുടെ സീറ്റുകള്‍ കുറച്ചു എന്നാണ് പ്രചരണം. […]

Continue Reading

മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ… റൂം ഫോർ […]

Continue Reading

‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം തമിഴ് നാട്ടിലെതല്ല…

ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ അവസാനത്തെ ഘട്ടം ഇന്ന് അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാടിലെ കന്യാകുമാരിയില്‍ ഇന്നലെ മുതല്‍ ധ്യാനത്തില്‍ ഇരിക്കുകയാണ്.  ഈ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ മോദിക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link “തമിഴര്‍ പണി തുടങ്ങി” എന്ന അടികുറിപ്പോടെ […]

Continue Reading

ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രബലരായ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മത്സരത്തില്‍ ആരും ജയിക്കുമെന്നത് പ്രവചനാതീതമാണ്. അതെസമയം വടകരയില്‍ വിജയക്കുമെന്ന അവകാശവാദങ്ങളും വെല്ലുവിളികളുമായി ഇരുമുന്നണിയുടെ നേതാക്കളും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നു എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് പിണറായി വിജയന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ഏഴാം ഘട്ടം ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകും. ഏകദേശം ഒരു മാസക്കാലമായി രാജ്യം മുഴുവന്‍ ജൂണ്‍ നാലിന് പുറത്തുവരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്.  ബി‌ജെ‌പിയും ഇന്ത്യ മുന്നണിയും തമ്മിലാണ് പ്രധാന മല്‍സരം. ഇരുകൂട്ടരുടെയും അണികള്‍ പ്രധാനമന്ത്രി ആരാകുമെന്ന ചര്‍ച്ചയിലാണ്. ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  മനോരമ ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ […]

Continue Reading

കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പൊറേഷന്‍റെ ബസില്‍ ചോര്‍ച്ച കാരണം ഡ്രൈവര്‍ കുട പിടിച്ച് ബസ് ഓടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പൊറേഷന്‍റെ (കെഎസ്ആര്‍ടിസി) ബസിന്‍റെ ശോച്യാവസ്ഥ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കെസ്ആര്‍ടിസി ഡ്രൈവര്‍ പെരുമഴയത്ത് ബസ് ഓടിക്കുമ്പോള്‍ കുട നിവര്‍ത്തിപിടിച്ച് ഇരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ബസിന് ചോര്‍ച്ചയുണ്ടെന്ന് പരോക്ഷമായി പരിഹസിച്ചാണ് വീഡിയോ പ്രചരപ്പിക്കുന്നത്. കർണ്ണാടകത്തിലെ സർക്കാർ ബസ്സ് കാഴ്ച ആണ്… ഭരിക്കുന്നത് കൊണ്‍ഗ്രസ്സ് സർക്കാരും എന്ന തലക്കെട്ട് നല്‍കി ദിഗംബരന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് ഇതുവരെ 1,500ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും […]

Continue Reading

ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന […]

Continue Reading

സി.പി.ഐ. വയനാട് സ്ഥാനാര്‍ത്ഥി ആനി രാജ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്തുവോ? സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമാണ് ആനി രാജ ഇങ്ങനെ പോസ് ചെയ്ത് ഫോട്ടോ എടുത്തത് എന്നാണ് പ്രചരണം. പക്ഷെ ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയില്ല. എന്താണ് യാഥാര്‍ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആനി രാജ പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് […]

Continue Reading

നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൂടെ നില്‍ക്കുന്നു എന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ […]

Continue Reading

കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല…

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പ്രചരണം ചെയ്യുമ്പോള്‍ ഹിന്ദു വേഷം ധരിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധി നെറ്റിയില്‍ ചന്ദനം തേച്ച് കഴുത്തില്‍ മാലയും കാവി ഷോളും ധരിച്ച് നില്‍കുന്നതായി […]

Continue Reading

യോഗി ആദിത്യനാഥ് മുസ്‌ലീം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി യോഗി ആദിത്യനാഥ് മുസ്ലിം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ ആരും വീഴരുത് ഈ സ്നേഹം ജൂണ്‍ 4 വരെ മാത്രം എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. റുബീന റുബി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 187ല്‍ അധികം റിയാക്ഷനുകളും 82ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ യോഗി […]

Continue Reading

സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയോ? വസ്‌തുത അറിയാം..

വിവരണം യൂറോപ്യന്‍ രാജ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി എന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 84 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറുന്നതെന്നുമാണ് അവകാശവാദം. റെഡ് ആര്‍മി എന്ന ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയോ? എന്താണ് […]

Continue Reading

ഈ ദൃശ്യങ്ങള്‍ മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ അവസാനത്തെ വീഡിയോയല്ല…

മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിന് മുമ്പ് എടുത്ത അദ്ദേഹത്തിന്‍റെ അവസാനത്തെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഈസി മരിക്കുന്നത്തിന്‍റെ മുമ്പ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇറാന്‍ […]

Continue Reading

പാകിസ്ഥാനില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യയുടെ ദേശിയ പതാകയുടെ മുകളിലുടെ വണ്ടികള്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല പകരം പാക്കിസ്ഥാനിലെതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ പതാക റോഡില്‍ വിരിച്ച് അതിന്‍റെ മുകളില്‍ നിന്ന് വണ്ടികള്‍ ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

സ്വാതി മാലിവാളിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

ആം ആദ്മി പാര്‍ട്ടി എം.പി. സ്വാതി മാലിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പി.എ. വിഭവ് കുമാര്‍ തന്നെ മര്‍ദിച്ചു എന്ന പരാതി ഡല്‍ഹി പോലീസിന് നല്‍കിയിട്ടുണ്ട്. മെയ്‌ 13നായിരുന്നു സംഭവം. മാലിവാളിന്‍റെ പരാതി പ്രകാരം അവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോഴാണ് ഈ സംഭവം നടന്നതാണ്. ഇതിനിടെ അരവിന്ദ് കെജ്രിവാളിന്‍റെ  വസതിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ സ്വാതി മാലിവാളിനെതിരെ […]

Continue Reading

എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രസംഗിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം നേതാവ് എം.സ്വരാജിന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി സ്വരാജ് പരിഹസിച്ചു എന്ന പേരിലാണ് പ്രചരണം. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ് എന്ന് സ്വരാജ് പറയുന്നത് പിണറായി വിജയനെയാണെന്ന തരത്തിലാണ് വീഡിയോ പ്രചരണം. പിണറായിയുടെയും കുടുംബത്തിന്‍റെയും ചിത്രവും വീ‍ഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള […]

Continue Reading

പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പില്‍ പാചകം ചെയ്യുന്നുവെന്ന്  പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ ദിവസം ബീഹാറിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പൂജാദി കര്‍മ്മങ്ങള്‍ അര്‍പ്പിച്ചു. ഇതിനുശേഷം സന്ദർശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.  അദ്ദേഹം ഗുരുദ്വാരയുടെ പാചകപ്പുരയിൽ ഭക്ഷണം തയ്യാറാക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പറ്റ്നയിലെ തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദർശന വേളയിൽ പൂജകള്‍ […]

Continue Reading

2019ല്‍ ഇന്ത്യന്‍ സൈന്യ ഉദ്യോഗസ്ഥരെ ചിലര്‍ തടഞ്ഞത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…

ചില ആളുകള്‍ ആര്‍മി ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നതായി കാണാം. ഈ ആര്‍മി ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി കള്ളവോട്ട് ചെയ്യാന്‍ വന്നതാണ് എന്നാണ് ഈ കൂട്ടരുടെ ആരോപണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ അവകാശാവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കുന്നതായി കാണാം. ഈ ആര്‍മി ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി കള്ളവോട്ട് കൊടുക്കാന്‍ […]

Continue Reading

ഹരിഹരനൊപ്പം എന്ന പേരില്‍ സമൃതി പരുത്തിക്കാടിന്‍റെ ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.. വസ്‌തുത അറിയാം..

വിവരണം കെ.കെ.ഷൈലജ ടീച്ചര്‍ക്കും നടി മഞ്ചുവാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ ഖേദപ്രകടനവുമായി ഇയാള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സമൃതി പരുത്തിക്കാട് ഞാന്‍ ഹരിഹരനൊപ്പം എന്ന് എഴുതിയ പേപ്പര്‍ ഉയര്‍ത്തി നിന്ന് ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ എറവ് ബ്രാഞ്ച് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

BJPയുടെ പ്രചാരണത്തിന്‍റെ സാധനങ്ങളില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് ലഭിച്ചു എന്ന പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

BJP വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് സ്വര്‍ണ്ണ ബിസ്ക്കറ്റ് അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ BJPയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ നിറഞ്ഞ ബോക്സുകള്‍ പരിശോധിക്കുന്നതായി നമുക്ക് […]

Continue Reading

എസ്എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് പറഞ്ഞപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നാക്കുപിഴ സംഭവിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം..

വിവരണം എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്‍പായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരള, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2971 കേന്ദ്രങ്ങളില്‍ ആകെ 4,00,205 (നാല് ലക്ഷത്തി ഇരുനൂറ്റി അഞ്ച്) വിദ്യാര്‍ത്ഥകള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതും. എന്നാല്‍ അടുത്ത വാചകത്തില്‍ മന്ത്രി അക്കങ്ങളായി എണ്ണം പറയുന്നത്. നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച് എന്നാണ്. അതായത് 4,27,105 മന്ത്രി വായിച്ച് വന്നപ്പോള്‍ നാല് ലക്ഷത്തി ഇരുനൂറ്റ് അഞ്ചായി മാറിയെന്നും ഇതാണ് ഞങ്ങളുടെ […]

Continue Reading

അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം വ്യാജം…

യുപിയില്‍ സമാജവാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഒരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയുടെ മുകളില്‍ ഹിന്ദിയില്‍ കനൌജില്‍ നിന്ന് […]

Continue Reading

കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വേൾഡ് ടൂർ ആവുമ്പോൾ […]

Continue Reading

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു […]

Continue Reading

കോഴിക്കോട്-ബംഗളുരു ദീര്‍ഘദൂര സര്‍വീസിന് എത്തിച്ച നവകേരള ബസിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പ്രശ്നപരിഹാരത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ നവകേരള ബസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന തലക്കെട്ട് നല്‍കി നവകേരള […]

Continue Reading

വീഡിയോയില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തില്‍ നിന്ന് സമ്മാനം നേടിയ ഈ യുവാവ് ചെറുപ്പത്തിലെ കെ. അണ്ണാമലൈയല്ല…

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ചെറുപ്പത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മുമ്പില്‍ പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് കെ. അണ്ണാമലൈയല്ല എന്ന് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തി. ആരാണ് വീഡിയോയില്‍ കാണുന്ന യുവാവ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവാവ് വളരെ ഉത്സാഹത്തില്‍ പ്രസംഗം നടത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക […]

Continue Reading

ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതികളെ പോലീസ് തടഞ്ഞ 2022 ലെ പഴയ വീഡിയോ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം…

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയാവുക.   ഒന്നാം ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും പൂര്‍ത്തിയായി. ബാക്കിയുള്ള അഞ്ചു ഘട്ടങ്ങളില്‍ മൂന്നാം ഘട്ടം  മെയ് 7 നും നാലാം ഘട്ടം മെയ്  13 നും  അഞ്ചാം ഘട്ടം  മെയ് 20 നും ആറാം ഘട്ടം  മെയ് 25 നും ഏഴാം ഘട്ടം  ജൂൺ 1 നും നടക്കും. വോട്ടെണ്ണൽ  നടക്കുക ജൂൺ 4 നാണ്. വോട്ടിംഗിനിടെ പലയിടത്തും അക്രമ […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടുമെന്നല്ലാ കെ.സുരേന്ദ്രന്‍ പറഞ്ഞത്.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് പ്രചരണം. അണ്ണന്‍റെ ഒരു തമാശ.. ആകെ സീറ്റ് 20 ആണെന്നും ബാക്കി 51 സീറ്റ് എവിടെയാണെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സഖാവ് രജീഷ് ഭാസ്കരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കേരളത്തില്‍ 72.07% വോട്ടിംഗ് നടന്നുവെന്നാണ്  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം   സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ: “പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട്‌ കൊടുവള്ളി ബൂത്തിൽ […]

Continue Reading

വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകളിൽ പലതും  മുൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴുള്ളതാണ്.  പ്രിസൈഡിംഗ് ഓഫീസർമാരും സെക്യൂരിറ്റി ടീമുകളും തികഞ്ഞ  ജാഗ്രതയോടെയാണ് പോളിംഗ് സ്റ്റേഷനുകളില്‍ നിലകൊള്ളുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത സുരക്ഷ ഭേദിച്ച്  ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന […]

Continue Reading

VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു… 

26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് […]

Continue Reading

എല്‍‌ഡി‌എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന ഫലവുമായി കൈരളി ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രീ-പോള്‍ സര്‍വേ ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിക്കുക എന്ന തെരഞ്ഞെടുപ്പ് സർവേ ഫലം കാണിക്കുന്ന കൈരളി ചാനലിന്‍റെ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്.   പ്രചരണം എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ  ന്യൂസ് കാർഡാണ് പ്രചരിക്കുന്നത്. കൈരളി ന്യൂസിന്റെ ലോഗോയും പേരും ന്യൂസ് വ്യക്തമാണ്.  കൈരളിയെ പരിഹസിച്ചു കൊണ്ട് ഒപ്പമുളള അടിക്കുറിപ്പ് ഇങ്ങനെ: “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത 🙏😉” FB post archivd link […]

Continue Reading

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ‌എസ്‌ഇ‌ബി വിവേചനം കാട്ടുന്നുവെന്ന പ്രചരണം വ്യാജം… സത്യമിങ്ങനെ…

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2023 നവംബർ മാസത്തിലായിരുന്നു യൂണിറ്റിന് ഏകദേശം 20 പൈസയാണ് വർദ്ധനവ് ഉണ്ടായത് 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു പ്രതിമാസം 100 രൂപ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 20 രൂപയാണ് അധികമായി നൽകേണ്ടത്. വ്യത്യസ്ത മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്.  ഇത്തരത്തിൽ ഒരു […]

Continue Reading

എഡിറ്റ്‌ ചെയ്ത വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി രാജ്യത്തെ പണം മുഴുവന്‍  ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന്  വ്യാജപ്രചരണം…

രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയില്‍ എത്ര പണമുണ്ട് എന്ന് കണ്ടെത്തും എനിട്ട്‌ ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന തരത്തിലാണ് ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്തതാണെന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി ശരിക്കും പറഞ്ഞത് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link […]

Continue Reading

പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വി‌ഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും- വി‌ഡി സതീശന്‍ പ്രതിപക്ഷനേതാവ്” എന്ന വാചകങ്ങള്‍ എഴുതിയ മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും  https://www.manoramaonline.com/news എന്ന വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്. FB post […]

Continue Reading

ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി […]

Continue Reading

‘മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും ബി‌ജെ‌പിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് അക്രമം…’ പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഇ‌വി‌എം തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് മണിപ്പൂര്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പോളിംഗുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  പോളിംഗ് ബൂത്തില്‍ നടക്കുന്ന തര്‍ക്കവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മണിപ്പൂരില്‍ പോളിംഗിനിടെ ഇ‌വി‌എം തട്ടിപ്പ് നടന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മണിപ്പൂരിൽ ഏതിന് കുത്തിയാലും തമരയ്ക്ക് അവസാനം എല്ലാം അടിച് നിരപ്പാക്കി….” FB post archived link എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായ സാങ്കേതിക […]

Continue Reading

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ “ഈ തൃശ്ശൂർ ഏത് രാജ്യത്താ.. …” എന്ന അടികുറിപ്പോടെ കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകെയാണ്. വീഡിയോയില്‍ നമുക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ […]

Continue Reading

ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം…

ഒരു കുഞ്ഞ് ചെളിയില്‍ കിടക്കുന്ന ദയനീയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെതാണ് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചെളിയില്‍ അശരണനായ ഒരു കുഞ്ഞ് കിടക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിന്‍റെ പുരോഗതി അറിയണമെങ്കിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒന്ന് […]

Continue Reading

ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ ഒന്നാമത്തെത്തുമെന്ന് പ്രവചിക്കുന്ന മനോരമ പ്രീ-പോള്‍ ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രമുഖ മാധ്യമങ്ങളുടെ പ്രീ-പോള്‍ വിശകലനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആലപ്പുഴയിലെ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി ശോഭാ ഒന്നാമതെത്തുമെന്ന് മനോരമ ന്യൂസ് പ്രീ-പോള്‍ പ്രവചനത്തിന്‍റെ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുനില കാണിക്കുന്ന ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. ആലപ്പുഴയിൽ നിറം മാറും. ശോഭ സുരേന്ദ്രൻ-NDA 42.18%, എ.എം. ആരിഫ് LDF 37.68%, കെ.സി.വേണുഗോപാൽ UDF 18.91% എന്നിങ്ങനെയാണ് വോട്ടുനില […]

Continue Reading

നവകേരള ബസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം “രാജാവ് സഞ്ചരിച്ച ബസ്..! 1.15 കോടി ഡിപ്പോയിൽ തുരുമ്പെടുത്ത് നശിക്കുന്നു…!തള്ളി മറിച്ചവർ എവിടെ..?” എന്ന തലക്കെട്ട് നല്‍കി നവേകരള സദസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബസിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നടത്തിയ പ്രശ്നപരിഹാര വേദിയായിരുന്നു നവകേരള സദസ്. ജില്ലകളില്‍ പര്യടനം നടത്തുന്നതിനായി ഭാരത് ബെന്‍സിന്‍റെ പ്രത്യേകം സജ്ജീകരിച്ച ബസ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബസ് […]

Continue Reading

രാജസ്ഥാനിലെ 5 കൊല്ലം പഴയ വീഡിയോ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ വന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദി ഈയിടെ രാജസ്ഥാനില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനം ചെയ്തിരുന്നു. ഇതിന്‍റെ പശ്ച്യതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വന്ന വമ്പന്‍ ജനകൂട്ടം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രാജസ്ഥാനില്‍ 5 കൊല്ലം മുമ്പ് നടന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു റാലിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്‍..? ദൃശ്യങ്ങളിലുള്ളത് അപരനാണ്… സത്യമിങ്ങനെ…

കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്തു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ച തുറന്ന വാഹനത്തിൽ  ‘ഷാരൂഖ് ഖാൻ’ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  തെരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പിന്തുണ നൽകാൻ ഷാരൂഖ് ഖാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിതെന്ന് സൂചിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ കോൺഗ്രസിന്റെറെ കരങ്ങൾക്ക് കരുത്തേകാൻ താരരാജാവ് ഷാരൂഖാൻ” FB […]

Continue Reading

ഇലക്ടറൽ ബോണ്ട്‌ പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത് എന്ന വാദം തെറ്റാണ്…

ഇലേക്ടറല്‍ ബോണ്ട്‌ (Electoral Bond) വഴി BJPക്ക് കിട്ടിയത് ആകെ 6000 കോടി രൂപയാണ് അതെ സമയം മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയത് 14000 കോടി രൂപയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാധ്യമ പരിപാടിയില്‍ പറയുന്ന ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ്  ഇലക്ടറല്‍ ബോണ്ടിന്‍റെ കണക്കുകള്‍ പറയുന്നത് നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link […]

Continue Reading

കൊല്‍കത്തയില്‍ വ്യവസായിയുടെ സ്ഥാപനത്തിലെ പഴയ റെയിഡ് വീഡിയോ ഉപയോഗിച്ച്  ഗുജറാത്ത് ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ ഇ‌ഡി റെയിഡ് എന്ന് വ്യാജ പ്രചരണം

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ കറന്‍സി ശേഖരമാണിതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗുജറാത്ത് BJP നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ളപ്പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ […]

Continue Reading

ബംഗാളിലെ പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന വ്യാജപ്രചരണം…

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഗുജറാത്തും ലോകസഭ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിനുള്ള വാഹനത്തിനെതിരെ ഒരു കൂട്ടം ജനങ്ങളുടെ ആക്രമണമുണ്ടാകുന്നത് കാണാം. […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ഹരിയാനയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ജനങ്ങളുടെ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ… 

ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കര്‍ഷകര്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2021ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണെന്നും കുടാതെ നിലവിലെ ലോകസഭ തെരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവമെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാഹനത്തിന് നേരെ പ്രതിഷേധകര്‍ ആക്രമണം നടത്തുന്നതായി കാണാം. വീഡിയോയില്‍ സംഭവം […]

Continue Reading

കെ‌കെ ശൈലജ ടീച്ചറെ അപഹസിച്ച് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പരാമര്‍ശം നടത്തിയോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

കണ്ണൂർ പാനൂരിൽ ഏപ്രിൽ അഞ്ചിന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നും സി‌പി‌എം അനുഭാവികളാണ് അപകടത്തിന് ഇരയായവര്‍ എന്നും യു‌ഡി‌എഫ് ആരോപണം ഉന്നയിക്കുകയും  ചെയ്തതിനുള്ള പ്രതികരണമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പാനൂര്‍ വടകര മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമാണ്.  ഇതേത്തുടര്‍ന്ന് വടകരയിലെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചറെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ […]

Continue Reading

ഇസ്രയേലിന്‍റെ നേര്‍ക്കുണ്ടായ ഇറാന്‍ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…

കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ ഇസ്രയേല്‍ക്ക് നേരെ ഡ്രോണു൦ മിസൈലുമായി ആക്രമണം നടത്തി. ഇത് ഇറാന്‍ ഇസ്രയേലിനെതിരെ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ ആക്രമണം നടത്തിയത്. പക്ഷെ ഇസ്രയേല്‍ അവരുടെ ആയന്‍ ഡോ൦ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിന് നിലവില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജയുടെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

തെരെഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ ഉച്ചസ്ഥായിയിയിലാണ്.  സാമൂഹ്യ മാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയും ഇകഴ്ത്തിയും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. താല്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്യുന്ന തരത്തില്‍ പങ്കുവയ്ക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനും പോലീസും കേസ് ഫയല്‍ ചെയ്യുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതായി മാതൃഭൂമി വാര്‍ത്ത നല്‍കി എന്നവകാശപ്പെട്ട് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘ലവ് ജിഹാദ് ഉണ്ട് ധാരാളം മുസ്ല‌ിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ […]

Continue Reading

എ. എ. രഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ചുവോ? വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതോടെ രാഷ്ട്രീയ പ്രചരണം ചൂട് പിടിക്കാന്‍ തുടങ്ങുകയാണ്. കേരളത്തില്‍ എതിരാളികളായ സി.പി.എമ്മും കോണ്‍ഗ്രസും ദേശിയ തലത്തില്‍ INDIA മുന്നണിയുടെ ഭാഗമാണ്. അങ്ങനെ കേരളത്തില്‍ തന്നിയെ മത്സരിക്കുന്ന ഈ രണ്ട് പാര്‍ട്ടികള്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ സഖ്യത്തിലാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടെ സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ചിത്രത്തില്‍ റഹീം രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച  ബാഡ്ജ് ധരിച്ച് നില്‍ക്കുന്നതായി […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ രാഷ്ട്രീയ യോഗം വിളിച്ചു എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പ്.. അപകട വാര്‍ത്ത.. എംഎം ചര്‍ച്ച് ബിജെപി ഓഫീസ് ആയി മാറ്റിയിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് പള്ളിയുടെ ഹാളില്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തന്‍റെ കാഴ്ച്ചപ്പാടുകളും വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതായും കാണാന്‍ സാധിക്കും. MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം എന്ന തലക്കെട്ടില്‍ എ‍ഡവ മുഹമ്മദ് […]

Continue Reading

ഇരിങ്ങാലക്കുടയിലെ ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ സി.പി.എം. നേതാവിനെ സ്ത്രികള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഫെസ്ബൂക്കില്‍ നിന്ന് സ്ത്രികളുടെ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സിപിഎം നേതാവിനെ സ്ത്രികള്‍ കൂട്ടംചേര്‍ന്ന്  മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2023ല്‍ ഇരിങ്ങാലക്കുടയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടം സ്ത്രികള്‍ […]

Continue Reading

മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഡാര്‍ജിലിംഗില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച്…

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കനത്ത ചൂടുകാലാവസ്ഥ അവഗണിച്ച് രാജ്യമെമ്പാടും പ്രചരണം നടത്തുകയാണ്. പ്രചരണത്തിനായി എല്ലാ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇതര രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്താനും സാമൂഹ്യ മാധ്യമങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ബി‌ജെ‌പി നേതാക്കളെയും പ്രവര്‍ത്തകരെയും ഏതാനും പേര്‍ ചേര്‍ന്ന് നടുറോഡില്‍ നിഷ്ക്കരുണം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മണിപ്പൂരില്‍ വോട്ട് ചോദിച്ചെത്തിയ ബി‌ജെ‌പി നേതാക്കളും പ്രവര്‍ത്തകരുമാണിതെന്ന് അവകാശപ്പെട്ട് […]

Continue Reading

മുസ്ലിം സമുദായത്തെ ശ്ലാഘിച്ചും മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ ഇകഴ്ത്തിയും സ്കൂളിലെ പാഠഭാഗം സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേതല്ല, വസ്തുത അറിയൂ…

മുസ്ലിം പ്രീണനത്തിന്‍റെ  ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇസ്ലാം സമുദായത്തിലുള്ളവരെ സാംസ്കാരികമായി പുകഴ്ത്തിയും ഹിന്ദു മത വിശ്വാസം പിന്തുടരുന്നവരെ ഇകഴ്ത്തിയും പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ച് ചില വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.  പ്രചരണം   കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിലെ പാഠം എന്നവകാശപ്പെട്ട് പുസ്തകത്തില്‍ നിന്നുള്ള ഒരു പേജിന്‍റെ ചിത്രമാണ് കൊടുത്തിട്ടുള്ളത്. രണ്ടു കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് പേജില്‍ കാണുന്നത്. ആദ്യത്തെ ചിത്രത്തില്‍ കട ശുചിത്വത്തോടെ സംരക്ഷിക്കുന്ന അസ്ലാമിനെ കാണാം.  വൃത്തിഹീനമായ കടയുള്ള അപ്പന്‍ എന്ന വ്യാപാരിയെ തൊട്ടടുത്ത് കാണാം. ഇരുവരും […]

Continue Reading

കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം നടത്താന്‍ ഉപയോഗിയ്ക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മുന്‍ മന്ത്രിയും എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥിയുമായ കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലോഗോയുള്ള വീഡിയോ ദൃശ്യങ്ങളില്‍ കെ‌കെ ശൈലജ ടീച്ചര്‍ പറയുന്നതിങ്ങനെ: “മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാത്തിലും കുറച്ചു വർഗീയവാദികൾ ഒക്കെയുണ്ട് എന്നാൽ മുസ്ലിം ജനവിഭാഗം ആകെ വർഗീയവാദികളാ…” മുസ്ലിങ്ങളെ മുഴുവനായി ശൈലജ ടീച്ചര്‍ വര്‍ഗീയ വാദികള്‍ എന്നാക്ഷേപിച്ചു എന്നവകാശപ്പെട്ട് […]

Continue Reading

ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ രാജീവ് ചന്ദ്രശേഖറിനെ അഭമുഖം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും ചിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്തില്‍ 2,000 രൂപയുടെ കറന്‍സി നോട്ടില്‍ ചിപ്പ് കണ്ടുപിടിച്ച മഹാനും സഹായിയും എന്ന തലക്കെട്ടോടെയാണ് വീ‍ഡിയോയുടെ പ്രചരണം. മുഹമ്മദ് ഖട്ടൂണ്‍ […]

Continue Reading

പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് സംസാരിച്ചു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… വസ്തുത അറിയാം…

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം എന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്നു എന്നവകാശപ്പെട്ട് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഇടുക്കി കട്ടപ്പനയില്‍ ഏപ്രില്‍ മൂന്നിന് സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ ഇങ്ങനെ: “ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ  വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ […]

Continue Reading

എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ […]

Continue Reading

യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

മുന്‍ എം‌പി യും നിലവില്‍ എം‌എല്‍‌എയുമായ കുഞ്ഞാലിക്കുട്ടിയെ യു‌ഡി‌എഫ് തെരെഞ്ഞെടുപ്പ്  പ്രചരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുറന്ന തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും പി‌കെ കുഞ്ഞാലിക്കുട്ടിയെ രാഹുല്‍ ഗാന്ധിയും ചാണ്ടി ഉമ്മനും അംബുല്‍ വഹാബ് എം‌പിയും അടക്കമുള്ള ഏതാനും പേര്‍ ചേര്‍ന്ന് ശ്രദ്ധാപൂര്‍വം താഴേയ്ക്ക് ഇറങ്ങാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ പ്രചാരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലീഗ് […]

Continue Reading

ഓട്ടോറിക്ഷ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗവും സാധാരണക്കാരന്‍റെ യാത്രാ മാര്‍ഗവുമായ ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് ഫീസില്‍ വലിയ വര്‍ദ്ധനവ് വരുത്തി എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി എന്നതാണ് അവകാശവാദം. ഇപ്പൊ സന്തോഷായില്ലേ ഓട്ടോ ചേട്ടാ. …. ഓട്ടോറിക്ഷ പെർമിറ്റ്‌ പുതുക്കാനുള്ള ഫീ 400ൽ നിന്നും 4300രൂപയായി വികസിപ്പിച്ചിട്ടുണ്ട് ….. തൽക്കാലം ഇത്രേം വികസിപ്പിച്ചാൽ പോരെ. … ബാക്കി വികസനങ്ങൾ പുറകേ വരുന്നുണ്ട് […]

Continue Reading

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം പറഞ്ഞതായി വ്യാജ പ്രചരണം…

പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മത സ്ഥാപനങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും പല രാഷ്ട്രീയ പാർട്ടികളും തേടാറുണ്ട്.  കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേപോലെ മത്സരിക്കുമ്പോൾ സാമുദായിക വോട്ടുകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന ആചാര്യനുമായ കാന്തപുരം അബൂബക്കർ മുസ്ലിയാർ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പ്രസ്താവന നടത്തിയതായി ചില പ്രചരണങ്ങൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം അദ്ദേഹത്തിൻറെ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. […]

Continue Reading

സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍‍ഡ് അംബാസിഡറാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ബിജെപി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു എന്ന പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയിനെതിരെയുള്ള ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് ഈ തീരുമാനമെന്നതാണ് പ്രചരണത്തിലെ അവകാശവാദം. പോരാളി ഷാജിയുടെ തന്ത എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 143 ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം…

കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് […]

Continue Reading

കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേ‌ഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ആവേശത്തോടെ നടത്തി വരുകയാണ്. ഇതിനായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സൂപ്പര്‍ ഹിറ്റായ പല ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയും ഉപയോഗിച്ച് വരാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിലും പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ഇതാ കടുവ എന്ന ചിത്രത്തില്‍ ഗായകന്‍ അതുല്‍ നറുകര പാടിയ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്‍റെ പാരഡി അതുല്‍ നറുകര തന്നെ പാടി അഭിനയിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ […]

Continue Reading

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന ബിജെപിയുടെ വാഹനം സ്ത്രികള്‍ നാടുകടത്തുന്നത്തിന്‍റെ പഴയ വീഡിയോ വൈറല്‍ ആകുന്നു…

പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ ഉത്തരേന്ത്യയില്‍ സ്ത്രികള്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയ ഒരു വാഹനത്തെ അസഭ്യം വിളിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ 3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിന് വന്ന വാഹനത്തെ ഗ്രാമവാസികള്‍ […]

Continue Reading

അമിത് ഷായ്ക്കെതിരെ എല്‍‌കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മല്‍സരിക്കുമെന്ന് വ്യാജ പ്രചരണം…

തെരെഞ്ഞെടുപ്പ് തിയതികളുടെ പ്രഖ്യാപനം വന്നെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എല്‍‌കെ അദ്വാനിയുടെ മകളാണെന്ന് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.   പ്രചരണം  എല്‍‌കെ അദ്വാനിയും മകള്‍ പ്രതിഭാ അദ്വാനിയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം “അധ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അധ്വാനിയുടെ മകൾ പ്രതിഭ ആണ്.. ഇവർ അധ്വാനി മത്സരിച്ചിരുന്ന ഗാന്ധി നഗറിൽ നിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷാ യ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ??😛 .”  എന്ന വാചകങ്ങള്‍ ചേര്‍ത്താണ് […]

Continue Reading

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ലിങ്ക്- പ്രചരിക്കുന്നത് വ്യാജ സന്ദേശം

പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെയാണ് സാധാരണ പ്രിസൈഡിംഗ് , പോളിംഗ് ഓഫീസർമാരായി നിയമിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് ലഭിക്കുകയും തുടർന്ന് അവർ ചുമതല ഏൽക്കുകയുമാണ് പതിവായി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ സർക്കാർ ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന ഒരു ലിങ്കിൽ കയറി നോക്കാം എന്ന അറിയിപ്പുമായി ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.  പ്രചരണം  26-3-2024 മുതൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്ന് അറിയാം. ഇതിനായി […]

Continue Reading

‘ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചശേഷം ഔദ്യോഗിക വസതി ഒഴിയുന്നു’- പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രം…

മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഈയിടെ എം‌എല്‍‌എ സ്ഥാനം രാജിവച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ  മാർച്ച് 13നാണ് ഖട്ടർ നിയമസഭാംഗത്വം രാജിവച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ഒരു ചിത്രം വൈറലാകുന്നുണ്ട്. പ്രചരണം  ഖട്ടർ തോളില്‍ ഒരു ഭാണ്ഡവും കൈയില്‍ രണ്ടു സാധാരണ സഞ്ചികളില്‍ കുറച്ചു സാധനങ്ങളുമായി റോഡില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  രാജിവച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പോകാനായി സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ പകർത്തിയതാണ് ഈ ഫോട്ടോയെന്നാണ് […]

Continue Reading

മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ പ്രചരണത്തിനിറങ്ങി എന്ന വ്യാജപ്രചരണം…

മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ  തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ […]

Continue Reading

2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രം നിലവിലെ ഇന്ത്യയുടെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

ഒരു ചെറിയ ബാലന്‍ റെയില്‍വേ ട്രാക്കിനു സമീപം മലവിസര്‍ജനം ചെയ്യുന്ന ചിത്രം വര്‍ത്തമാനകാല ഇന്ത്യയുടെ അടയാളമായി പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതാണ്ട് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് മലവിസര്‍ജനം നടത്തുന്നത്. ഇന്ത്യയില്‍ നിലവിലെ സ്ഥിതി ഇതാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പൊന്നു മോനെ നിൻ്റെ പേര് പറഞ്ഞാണ് 135 കോടി ജനങ്ങൾ 108 രൂപക്ക് പെട്രോൾ വാങ്ങുന്നത്.. നിൻ്റെ അഡ്രസ്സ് തന്നാൽ ഞങ്ങൾ നിനക്കൊരു കക്കൂസ് പണിതു തരാം..” FB […]

Continue Reading

“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഒപ്പകമായി പ്രചരിക്കുന്നു ണ്ട് മോദി സർക്കാർ സൗജന്യ റീചാർജ് നൽകുന്നു എന്ന അവകാശപ്പെട്ടാണ് സന്ദേശം പ്രചരിപ്പിക്കുന്നത്  പ്രചരണം  “ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. 😂😂😂 =================={ *ബിജെപി ഫ്രീ റീചാർജ് യോജന*, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു, അതിലൂടെ കൂടുതൽ കൂടുതൽ ആളുകൾക്ക് 2024 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് […]

Continue Reading

വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു എന്നാണ് വാര്‍ത്തകളും തെരെഞ്ഞെടുപ്പ് വിശകലനങ്ങളും പറയുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തന്നെ സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.  വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെളിമ അത്രയ്ക്ക് ഇല്ലാത്ത വീഡിയോ ദൃശ്യങ്ങളില്‍ സുരേഷ് ഗോപി പണം എണ്ണിനോക്കി സമീപത്ത് നില്‍ക്കുന്ന ചിലര്‍ക്ക് നല്‍കുന്നത് കാണാം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം […]

Continue Reading

തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

ഇത്തവണ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നത് ഇങ്ങനെ:  “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്‍റ് തുടർന്നാൽ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും അതുകൊണ്ട് ബിജെപി ഗവൺമെന്‍റ് അധികാരത്തിൽ വന്നു കൂടാ എന്നാണ് കേരളീയർ പൊതുവേ കണ്ടത്. അത് ശരിയുമാണ്. ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത, […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

ഹിന്ദു വിഗ്രഹത്തോട് പൊതുവേദിയില്‍ രാഹുല്‍ ഗാന്ധി അവഗണന കാട്ടിയെന്ന് വ്യാജ പ്രചരണം…

ഹിന്ദു ആരാധനാ മൂര്‍ത്തിയുടെ വിഗ്രഹം സമ്മാനമായി നൽകിയ സമയത്ത് പൊതുവേദിയിൽ  രാഹുൽ ഗാന്ധി പരസ്യമായി വിഗ്രഹത്തോട് അവഗണന കാട്ടുന്നു അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ നാസിക്കില്‍  സംഘടിപ്പിച്ച കിസാൻ മഹാ പഞ്ചായത്തിൽ നിന്നുമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. സമ്മാനമായി ഒരാൾ വിത്തൽ പ്രഭുവിന്‍റെ വിഗ്രഹം രാഹുൽ ഗാന്ധിയുടെ കൈകളിൽ നൽകാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അത് ശ്രദ്ധിക്കാതെ അവഗണന കാട്ടുന്നു എന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് […]

Continue Reading

മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ തലയില്‍ പരിക്കേറ്റു വെന്ന് നടിക്കുന്നു എന്ന് അവകാശപ്പെട്ട് രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി മമത ബാനര്‍ജീയുടെ നെറ്റിയുടെ നടുവില്‍ മുറിവ് നമുക്ക് കാണാം പക്ഷെ ബാന്‍ഡ്-ഐഡ് ഒട്ടിച്ച് വെച്ചിരിക്കുന്നത് നെറ്റിയുടെ  വശത്തിലാണ്.  പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

പൊതുവേദിയില്‍ നടി നവ്യ നായര്‍ മന്ത്രി പി. ശിവന്‍കുട്ടിയെ ആക്ഷേപിച്ചുവെന്ന്  വ്യാജപ്രചരണം…

“ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം!” എന്ന വാക്കുകളോടെ  കേരള സര്‍വകലാശാല യുവജനോത്സവത്തിന്‍റെ പൊതുവേദിയില്‍ നവ്യ നായര്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. കുടാതെ ഈ അപമാനത്തിനെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടി ‘വേദി വിട്ടു പോകുന്നതും’ വീഡിയോയില്‍ കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥത്തില്‍ […]

Continue Reading

ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

സി.പി.എം നേതാവ് പി.മോഹനന്‍റെ പഴയെ പ്രസംഗത്തിന്‍റെ വീഡിയോ ഉപയോഗിച്ച് വീണ്ടും തെറ്റായ പ്രചരണം…

പൊതുതെരഞ്ഞെടുപ്പില്‍  BJPയെ തോല്‍പ്പിക്കാനുള്ള പദ്ധതി പറയുന്ന സി.പി.എം. നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ പ്രസംഗത്തിന്‍റെ സന്ദര്‍ഭവും വ്യത്യസ്തമാണ്. ഈ പ്രസംഗത്തിന് വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സി.പി.എം. നേതാവ് പി. […]

Continue Reading

ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം. സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ […]

Continue Reading

വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…

എല്‍ഡി‌എഫ്-യു‌ഡി‌എഫ് മുന്നണികള്‍ നിലവിലെ എം‌എല്‍‌എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എം‌എല്‍‌എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാറിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം…

സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവും ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയുമായ  മാണിക്ക് സര്‍ക്കാരിന്‍റെ മകനും മകളും ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുകയാണ്. മുന്‍ കേരള മുഖ്യമാന്ത്രിമാരായിരുന്ന  എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും കെ. കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലും കോണ്‍ഗ്രസ്സ് വിട്ടു ബിജെപിയുടെ അംഗങ്ങളായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണം നടക്കുന്നത്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്‍റെ […]

Continue Reading

കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽഡിഎഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

ഒരു ദശാബ്ദ കാലമായി ഇന്ത്യ ഭരിക്കുന്ന ബി‌ജെ‌പിയെ ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണി രൂപംകൊണ്ടഅത് 2023 ജൂലൈ 18 നാണ്. സി‌പി‌എം ഉള്‍പ്പെടെ 28 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇതിലെ അംഗങ്ങളാണ്. മുതിര്‍ന്ന സി‌പി‌എം നേതാവ് സീതാറാം യെച്ചൂരി മുന്നണിയെ തള്ളിപ്പറഞ്ഞുകൊണ്ട് പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നല്‍കിയ സ്വര്‍ണ്ണ തളികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജം…

മകളുടെ വിവാഹത്തോടനുബന്ധിച്ച് സിനിമാതാരവും മുന്‍ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് സമർപ്പിച്ച കിരീടത്തെ ചൊല്ലി ഇപ്പോൾ പല വിവാദ ചർച്ചകളും നടക്കുകയാണ്.  സുരേഷ് ഗോപി കാണിക്കയായി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നും ചെമ്പാണെന്നും അത് പരിശോധിക്കണമെന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയ സ്വർണ്ണത്തളികയെ ചൊല്ലി മറ്റൊരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം   പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും […]

Continue Reading

പട്ടാപ്പകല്‍ പരസ്യമായി സ്ത്രീയുടെ നേര്‍ക്ക് ലൈംഗിക അതിക്രമം-  ബംഗാളിലെതല്ല, ബിഹാറില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത്…

തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷെയ്ഖ് ഷാജഹാൻ, ഷിബ് പ്രസാദ് ഹജ്‌റ, ഉത്തം സർദാർ എന്നിവർ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അക്രമവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണങ്ങൾക്കിടയില്‍ തെക്കൻ ബംഗാളിലെ ദ്വീപ് ഗ്രാമമായ സന്ദേശ്ഖാലിയിൽ പാർട്ടി അംഗങ്ങളുടെ ലൈംഗിക ചൂഷണത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. ബംഗാളില്‍ ഈയിടെ നടന്ന പൈശാചികമായ സംഭവം എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം പുരുഷന്മാർ ബൈക്കിലെത്തിയ സ്ത്രീയെ ബംഗാളില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെട്ട് വീഡിയോ വാട്ട്സ് ആപ്പില്‍ […]

Continue Reading

ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ച് ടി‌എന്‍ പ്രതാപന്‍ എം‌പി പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം…

തൃശൂര്‍ സിറ്റിംഗ് എംപിയും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ടി‌എന്‍ പ്രതാപന്‍ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തി എന്നൊരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  “ആറ്റുകാൽ പൊങ്കാല മീൻ കറിയും, കപ്പയും കൂട്ടി കഴിച്ചാൽ ആകാശമിടിഞ്ഞു വീഴുമോ?’ എന്ന് ടി‌എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിന്‍റെ ചിത്രവും ചേര്‍ത്താണ് പ്രചരണം നടത്തുന്നത്. ടി‌എന്‍ പ്രതാപനെ പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: ”ഇല്ല .ഒരിയ്ക്കലും ഇല്ല.പക്ഷെ അതിന് ഭക്തര്‍ തയ്യാറാകില്ലല്ലോ ?സ്വന്തം തള്ളയെ കെട്ടിയാലും,സഹോദരിയെ […]

Continue Reading

വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യപ്പെടുത്തി വീരപ്പന്‍റെ മകള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു.. എന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ പരോക്ഷമായി താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ എന്ന ഗ്രൂപ്പില്‍ രാജഗോപാലന്‍ കപ്പട്ടുമ്മല്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് 584ല്‍ അധികം ഫിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീരപ്പന്‍റെ മകള്‍ […]

Continue Reading

ഇന്ത്യ മുന്നണിയുടെ ബഹുജന റാലി..? പ്രചരിക്കുന്നത് ലാലുപ്രസാദ് യാദവ് 2017 ല്‍ പങ്കുവച്ച ചിത്രം…

ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണവും നടത്തുന്ന തിരക്കിലായി കഴിഞ്ഞു. ഒരു പതിറ്റാണ്ട് ഇന്ത്യ ഭരിച്ച ബി‌ജെ‌പിയെ പടിക്കു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ ബഹുജന റാലി എന്ന പേരില്‍ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ലക്ഷക്കണക്കിന് ആളുകള്‍ ഒരു മൈതാനത്ത് സംഘടിച്ചിരിക്കുന്നതിന്‍റെ വിദൂരത്തില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ […]

Continue Reading

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി മന്ത്രി മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ലോക്സഭയിലേതെന്ന്  പ്രചരിപ്പിക്കുന്നു

പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ സഭയില്‍ വനിതാ ജനപ്രതിനിധി രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടരുത് എന്നു വനിതാ ജനപ്രതിനിധി ഹിന്ദിയില്‍ കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങളോടെ ആണ് വീഡിയോയുടെ തുടക്കം. “ സര്‍ ഇത് അന്തസിന്‍റെ വിഷയമാണ്. ഒരു ചായക്കടക്കാരന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രി വരെ ആയിരിക്കുകയാണ്. നാടു കടത്തപ്പെട്ടവനാണ് രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി. ചായക്കടക്കാരന്‍ ആരാണ്… നാടു കടത്തപ്പെട്ടവന്‍ ആരാണ്… എന്തിനാണ് […]

Continue Reading

ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയേക്കാള്‍  മികച്ചതെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ പറഞ്ഞുവെന്ന് വ്യാജപ്രചാരണം…

തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയെ ക്കാളും മികച്ചതാണെന്ന് പ്രഖ്യാപിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ പ്രചരണം നടത്തുന്നത്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ എം.പി. പ്രതാപന്‍ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ടി.എന്‍. പ്രതാപന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ […]

Continue Reading

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അലയടിക്കുന്നത്. സഹപാഠികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് ഹോസ്റ്റലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയെന്നാണ്. 18 പേരില്‍ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ടെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് […]

Continue Reading

കര്‍ഷകരെ തടയാന്‍ റോഡ്‌ കുഴിച്ചിട്ട ഈ ചിത്രം നിലവിലെ കര്‍ഷക സമരത്തിന്‍റെതല്ല…

റോഡിന്‍റെ നടുവില്‍ കുഴി നിര്‍മ്മിച്ചിട്ട് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം മൂന്ന് വര്‍ഷം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കുഴിച്ചിട്ട റോഡിന്‍റെ ഒരു ചിത്രം കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്ന് വരുന്ന കര്‍ഷകരെ തടയാന്‍ ഹരിയാന ഡല്‍ഹി […]

Continue Reading

അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും […]

Continue Reading

കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

മദ്യ വിതരണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിലെതല്ല, 2021 ല്‍ പഞ്ചാബിലെ മതാഘോഷത്തില്‍ നിന്നുള്ളതാണ്…

കര്‍ഷക സമരത്തിനിടെ സമരക്കാര്‍ക്കിടയില്‍ മദ്യ വിതരണം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഉയര്ന്ന പ്ലാറ്റ്ഫോമില്‍ നീലക്കളറുള്ള വലിയ കാനുകളില്‍ നിന്നും അവിടെ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മദ്യം കഴിച്ചവരും വാങ്ങാന്‍ നില്‍ക്കുന്നവരും സന്തോഷം കൊണ്ട് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. കാര്‍ഷിക സമര വേദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കര്‍ഷക സമരത്തിലെ ഈവനിംഗ് ബാർ 😃” FB post archived […]

Continue Reading

വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് രബിന്ദ്ര നാഥ ടാഗോറിനെ ഒഴിവാക്കിയോ…? പ്രചരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രണ്ടു രാജ്യങ്ങള്‍ക്കായി ദേശീയഗാനം രചിക്കാന്‍ ഭാഗ്യ സിദ്ധിച്ച ഒരേയൊരു കവി മാത്രമേ ലോകത്തുള്ളൂ, മറ്റാരുമല്ല ലോക സാഹിത്യത്തിന് തന്നെ മഹത്തായ സംഭാവനകള്‍ നല്‍കിയ രബീന്ദ്ര നാഥ ടാഗോര്‍ ആണത്. ഇന്ത്യയും ബംഗ്ലാദേശും രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും രബീന്ദ്ര നാഥ ടാഗോറിനെ ഒരുപോലെയാണ് ആദരിക്കുന്നത്. ടാഗോര്‍ കൊല്‍ക്കത്തയില്‍ ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിച്ച സര്‍വകലാശാലയാണ് വിശ്വഭാരതി. ടാഗോറിന്‍റെ പേര് സര്‍വകാശാലയുടെ ശിലാഫലകത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് ഒരു ആരോപണം പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ […]

Continue Reading

ട്രാക്ടര്‍ കച്ചവടത്തിന്‍റെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി വ്യാജപ്രചരണം…

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 40000 രൂപ ചോദിച്ച വ്യക്തിയെ മര്‍ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ വീഡിയോയില്‍ ചിലര്‍ ഒരു വ്യക്തിയെ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]

Continue Reading

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കിയോ.. വസ്‌തുത അറിയാം..

വിവരണം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിപ്പോക്രാറ്റിക് ഓത്ത് അഥവ പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കാന്‍ […]

Continue Reading

കാര്‍ഷിക സമരത്തെ പിന്തുണച്ച് ബൂര്‍ഖ ധരിച്ച സ്ത്രീകളുടെ റാലി നിലവിലെതല്ല, രണ്ടുകൊല്ലം പഴയതാണ്…

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മാര്‍ച്ച് നടത്തുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പരമ്പരാഗത വേഷമായ ബൂര്‍ഖ ധരിച്ച ഒരു സംഘം സ്ത്രീകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തി റോഡിലൂടെ റാലി നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലവിലെ കാര്‍ഷിക സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: ”_മുംബൈയിൽ നടന്ന കിസ്സാൻ റാലി.._ _ഈ മുപ്പതുമീറ്റർ ചാക്കിൽ പൊതിഞ്ഞവർക്ക് നിലമൊരുക്കൽ, വിത്തിടൽ, കളപറിക്കൽ, വളമിടൽ, വിളവെടുപ്പ്, […]

Continue Reading

വൃദ്ധയായ സ്ത്രീ ആശുപത്രി കിടക്കിയില്‍ ഇരുന്ന് ബീഡി വലിക്കുന്ന വീഡിയോ യുപിയില്‍ നിന്നമുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ആശുപത്രി കിടക്കയില്‍ ഇരുന്ന് പുകവലിക്കുന്ന വൃദ്ധയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രോളായും വിമര്‍ശനമായും ഒക്കെ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്. ഹോസ്‌പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ അല്ലാ ഐസിയുവിലാണ് വൃദ്ധ കിടക്കയില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നത്. ആരോഗ്യ മേഖല ഉത്തര്‍പ്രദേശ് മോഡല്‍ എന്ന പേരില്‍ ഈ വീഡിയോ വൈറലാണ്. മോഹമ്മദ് റാഫി മേഡമ്മല്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

ബന്ധമില്ലാത്ത പഴയ വീഡിയോ ഉപയോഗിച്ച് കര്‍ഷക സമരത്തില്‍ ‘വ്യാജ കര്‍ഷകര്‍’ എന്ന് പ്രചരണം…

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം […]

Continue Reading

ഗോധ്ര ട്രെയിന്‍ തീവെയ്പ് കേസിലെ കേസിലെ പ്രതി എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ചിത്രം

ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരിയില്‍ ഉണ്ടായ ട്രെയിന്‍ തീവെയ്പ് കേസുമായി ബന്ധപ്പെടുത്തി ഒരാളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ചിത്രത്തില്‍ കാണുന്നത് റഫീഖ് ഹുസൈന്‍ ബട്ടൂക് എന്നയാളാണെന്നും ഗോധ്രയില്‍ പെട്രോള്‍ പമ്പ് നടത്തിക്കൊണ്ടിരുന്ന ഇയാളാണ് ട്രെയിന്‍ കത്തിക്കാനുള്ള പെട്രോള്‍ നല്കിയത് എന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഇത് മുസ്‌ലിം നേതാവും ഗോധ്രയിലെ രണ്ട് പെട്രോൾ പമ്പുകളുടെ ഉടമയുമായ റഫീഖ് ഹുസൈൻ ബട്ടുക് ആണ്. സബർമതി എക്‌സ്പ്രസിന് തീയിടാനുള്ള 2000 ലിറ്റർ പെട്രോൾ കൊടുത്തത് ഈ […]

Continue Reading

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ കൊല്ലം എംപിയും യുഡിഎഫ് മുന്നണിയിലെ ആര്‍എസ്‌പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്ന പേരിലാണ് പ്രചരണം. T21(ടി2)1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

അമിതഷാ നേതൃത്വം നല്‍കിയ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത്ഷായുടെ വേദി പങ്കിടുന്ന വിജയന്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കൈപ്പത്തി വിപ്ലിവം എന്ന പ്രൊഫൈലില്‍ നിന്നും ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം […]

Continue Reading

പരസ്യമായി മദ്യ വിതരണം നടത്തുന്ന ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല…

കര്‍ഷക സമര വേദികളില്‍ നിന്നും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രമാണിത്.  പ്രചരണം  നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലേയ്ക്ക് ആളുകള്‍ ചെറിയ പാത്രങ്ങളും ഗ്ലാസുകളും നീട്ടുന്നതും കാറിനുള്ളിലുള്ള വ്യക്തി  അവയിലേയ്ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതുമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം അനുസരിച്ച് ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമര വേദിയില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെടുന്നു. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർഷകരാണ് എന്ന വ്യാജേന കൂടെക്കൂടി മദ്യവും, […]

Continue Reading

കര്‍ഷക സമരത്തിന്‍റെ മറവില്‍ ഖാലിസ്ഥാന്‍ സമരം നടത്തുന്നുവെന്ന് ആരോപിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു നിഹന്ഗ് സിഖ് ‘ഖാലിസ്ഥാന്‍ വേണം’ എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു കടലാസ് പിടിച്ച് നില്‍കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ‘കൃഷി’ എന്ന് മാത്രം എഴുതി വളരെ മിടുക്കോടെ ഈ ചിത്രത്തിനെ കര്‍ഷക സമരവുമായി […]

Continue Reading

മൂന്ന് കൊല്ലം പഴയ ചിത്രം നിലവിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ ചിത്രം ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ […]

Continue Reading

പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കർഷകർ നടത്തുന്ന കാര്‍ഷിക സമരം – ‘ഡൽഹി ചലോ’ 2024 ഫെബ്രുവരി 13 ന് ആരംഭിച്ചു, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങുന്നു എന്ന് അവകാശപ്പെട്ട് […]

Continue Reading

‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ക’ എന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനും നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന.  ഇതിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദനും എം.എം.ഹസനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ദേശാഭിമാനി ഇപ്പോള്‍ സന്ദീപ് വാര്യര്‍ മാപ്പ് […]

Continue Reading

കര്‍ണ്ണാടക ഡി‌വൈ‌എഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍..? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ രാഷ്ട്രീയ ആനുകൂല്യത്തിനായി സി‌പി‌എം ശ്രീരാമ ലക്ഷ്മണന്മാരെ കൂട്ടുപിടിക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.   സാമൂഹിക പരിഷ്കർത്താക്കളുടെയും ചരിത്ര സമര നേതാക്കളുടെയും ഒപ്പം രാമ-ലക്ഷ്മണന്‍മാരുടെ  ചിത്രങ്ങളുമായി ഡിവൈഎഫ്ഐ കർണാടകയുടെ 12 മത് സംസ്ഥാന സമ്മേളനത്തില്‍ പോസ്റ്റര്‍ ഇറക്കിയെന്നാണ് പ്രചരണം.  പ്രചരണം ഇന്ത്യയുടെ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു രവീന്ദ്രനാഥ ടാഗോർ ഗാന്ധിജി നേതാജി സുഭാഷ് ചന്ദ്ര ബോസ് കൂടാതെ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേര കർണാടകയിലെ […]

Continue Reading

ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലാ.. 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേന്ദ്ര സര്‍ക്കാര്‍ 29 രൂപ നിരക്കില്‍ പുറത്ത് ഇറക്കിയ ഭാരത് റൈസിനെ കുറിച്ചുള്ള ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജിപി സംസ്ഥാന അധ്യക്ഷന്‍റെ പേരിലൊരു പ്രസ്താവനയാണ് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത്. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ 24 ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റ്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ മുരുകന്‍ […]

Continue Reading

നോട്ട് കെട്ടുകള്‍ കാണിക്കയില്‍ ഇടുന്ന ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുമുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ആയോദ്ധ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഭക്തര്‍ ധാരാളം പണി നിക്ഷേപിക്കുന്നു എന്നും ഇതൊരു വ്യവസായമാണെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുകളില്‍ വീഡിയോയും അതിനോട് ചേര്‍ന്ന് ആയോദ്ധ്യയിലെ രാമ പ്രതിഷ്ഠയായ രാംലല്ലായുടെ ചിത്രവും നല്‍കിയാണ് പ്രചരണം. നിറയെ ചുവന്ന പൂക്കള്‍ എന്ന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 349ല്‍ അധികം റിയാതക്ഷനുകളും 58ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ആയോദ്ധ്യയില്‍ […]

Continue Reading

പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ കണക്ക് തെറ്റി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ…  

രാഹുല്‍ ഗാന്ധി അമ്പതും പതിനഞ്ചും എഴുപത്തി മൂന്നാണെന്ന് പറയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ അദ്ദേഹം അമ്പതും പതിനഞ്ചും കൂടി എഴുപത്തി മുന്നാണ് എന്ന് പറയുന്നു.  എന്നാല്‍ ശരിക്കും […]

Continue Reading

മലപ്പുറം സ്വദേശിനി കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറത്തി എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മലപ്പുറം തുവ്വൂരില്‍ നിന്നും പൈലറ്റ് ആകുക എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച പെണ്‍കുട്ടി ആദ്യമായി കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റ് പറത്തുന്നു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് പ്രചരണം. ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ  തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. മലപ്പുറത്തുകാർക്ക് അഭിമാന നിമിഷം.. എന്ന തലക്കെട്ട് നല്‍കി തിരൂര്‍ക്കാരന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും […]

Continue Reading

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ പ്രസ്താവിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എന്‍‌ആര്‍‌സി നിലവില്‍ വന്നു കഴിയുമ്പോള്‍ ഇന്ത്യയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  എന്‍‌ആര്‍‌സി വഴി മുസ്ലിങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നു തുരത്തുമെന്നാണ് അമിത് ഷാ പറയുന്നതെന്ന് ആരോപിച്ച് വീഡിയോയുടെ മുകളിലൂടെ എഴുതിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: “കഴിഞ്ഞ ഇലക്ഷൻ സമയത്ത് BJP കാരോട് അമിത് ഷാ […]

Continue Reading

ബംഗാളിലെ ട്രെയിനിന്‍റെ വീഡിയോ ഉത്തരേന്ത്യ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്രെയിന്‍ നിർത്തി അതിൽ മൃതദേഹം കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കഷ്ടം എന്നിട്ടു സങ്കി തള്ളുന്ന തള്ളോ,,,, ഇനി കുറച്ച് അമ്പലങ്ങൾ പണിയണം അപ്പോൾ രാജ്യത്തിനു എല്ലാം ആയി 🤣🤣🤣കേരളമേ ഇത് കാണുക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനം അമ്പലങ്ങൾക്കും പ്രതിമകൾക്കും വേണ്ടി ലക്ഷം കോടികൾ ചിലവിടുന്ന രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഇതാണ്, […]

Continue Reading

സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയെന്നാണ് ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ കൂടും എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കേരള കൗമുദി ഓണ്‍ലൈന്‍ നല്‍കിയ ഇതെ വാര്‍ത്ത കാണാം- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണോ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ […]

Continue Reading

‘കേരള ബജറ്റ് 2024 നവകേരള സദസ്സിന് 1000 കോടി’ എന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്…

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. “1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണെന്നും സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണായകമായ പദ്ധതികളും പരിപാടിയും ഉൾക്കൊള്ളിച്ചുകൊണ്ട് നാടിന്റെ വികസനവും ക്ഷേമവും മുൻപോട്ടു കൊണ്ടുപോകുന്നതിനായുള്ള ബജറ്റാണെന്നും” എന്നാണ് ധനമന്ത്രി തന്നെ ബജറ്റിനെ വിശേഷിപ്പിച്ചിട്ടുള്ളത്.  ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി എന്നവകാശപ്പെടുന്ന ന്യൂസ് കാര്‍ഡ്  […]

Continue Reading

എം‌എല്‍‌എ കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടിയ  വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു…

കോൺഗ്രസ് എംഎൽഎ കെ ബാബുവിന്‍റെ അനധികൃത സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ പാർട്ടിയായിരുന്നു എം സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ ബാബു എംഎൽഎ ആയത്.  മനോരമ ദിനപത്രം കെ ബാബുവിന്‍റെ സ്വത്ത് ഇ ഡി കണ്ടുകിട്ടിയ വാർത്ത പ്രസിദ്ധീകരിച്ചത് മറ്റൊരു തരത്തിലാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം “സി പി എം നേതാവ് എം സ്വരാജിന്‍റെ എതിരാളിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി” എന്ന […]

Continue Reading

പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ വസ്തുത അറിയൂ…

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും ഒരു ഭാഗത്ത് ഗംഭീരമായി നടത്തുമ്പോള്‍ ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളെക്കാള്‍ പെട്രോള്‍ വില കൂടുതലാണെന്ന് സൂചിപ്പിച്ച് ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പെട്രോള്‍ ലിറ്ററിന് രാവണൻ ലങ്കയിൽ 51 സീതയുടെ നേപ്പാളിൽ 53 ശ്രീരാമന്റെ ഇന്ത്യയിൽ 110 എന്ന വാചകങ്ങള്‍ എഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.  FB post archived link അതായത് ശ്രീലങ്കയില്‍ പെട്രോളിന് വെറും 51 രൂപ മാത്രമാണ് ലിറ്ററിന് ഉള്ളതെന്നും നേപ്പാളില്‍ ലിറ്ററിന് 53 രൂപ നിരക്കില്‍ ലഭിക്കുമെന്നും […]

Continue Reading

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദീന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന മോദിയുടെ ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിന് മുമ്പെടുത്തതാണ്…  

നേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ 125ാ൦ ജന്മദിനം ആഘോഷിക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജിയുടെ ഡ്രൈവര്‍ കേണല്‍ നിസാമുദ്ദിന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ ‘ദേശദ്രോഹിയാക്കി’ പെന്‍ഷന്‍ പോലും കൊടുകാത്ത നിസാമുദ്ദീനിനെ പ്രധാനമന്ത്രി മോദിയാണ് പെന്‍ഷനും, വീടും, മകള്‍ക്കും ജോലി നല്‍കി എന്നൊക്കെയാണ് പ്രചരണം. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.     പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

ഇത് ലോകത്തിലെ ഏറ്റവും വലിയ രാമ പ്രതിമയുടെ ചിത്രമല്ലാ.. വസ്‌തുത ഇതാണ്..

വിവരണം ആയോദ്ധ്യ രാമ പ്രതിഷ്ഠയ്ക്ക് ശേഷം ഇപ്പോള്‍ യുപിയില്‍ യോഗി സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ രാമ പ്രതിമയുടെ ചിത്ര സഹിതമാണ് പ്രചരണം. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- 13,000 ടൺ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സർദാർ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് […]

Continue Reading

ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നെങ്കിലും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിയുടെ രാമരാജ്യം കാണാൻ, വരൂ Iron Man വല്ലഭായ് പട്ടേലിൻ്റെ പ്രതിമ പോലീസിൻ്റെ മുന്നിൽ വെച്ച് രാമ ഭക്തരായ വിശ്വാസികൾ തകർത്തു തരിപ്പണമാക്കി ഇപ്പോൾ മനസ്സിലായില്ലേ ബിജെപി ഭക്തർ രാമഭക്തരല്ല എന്ന്.. എന്ന തലക്കെട്ട് […]

Continue Reading

ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ സജീവമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞു. ഇതോടനുബന്ധിച്ച് രാഷ്ട്രീയ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിന് നോക്കി കാണുന്നത്. ഇതിന് മുന്നോടിയായി തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത് റോഡ് ഷോയും പൊതുയോഗവും എല്ലാ സംഘടിപ്പിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ […]

Continue Reading

ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വീണാ വിജയനെതിരെ ഇ‌പി ജയരാജന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐ‌ടി കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ വിജയന്‍ കമ്പനിയുടെ പേരില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. വീണാ വിജയനെതിരെ വിമര്‍ശനവുമായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.  ഇതിനിടെ മുതിര്‍ന്ന സി‌പി‌എം നേതാവ് ഇ‌പി ജയരാജന്‍ വീണാ വിജയനെതിരെ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നത് […]

Continue Reading

പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി..  എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രവീണ്‍ മേനോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

നടി ഉര്‍വ്വശിയുടെ പേരില്‍ ശ്രീരാമനും ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന പ്രസ്താവന വ്യാജം…

ബിജെപിയും ശ്രീ രാമനെയും ആക്ഷേപ്പിച്ച് നടി ഉര്‍വ്വശി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന വ്യാപകമായി പ്രച്ചരിപ്പിക്കുകെയാണ്. പക്ഷെ ഈ പ്രതാവനയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രസ്താവന വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പ്രസ്താവനയും പ്രസ്താവനയുടെ യാഥാര്‍ത്ഥ്യവും നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് നടി ഉര്‍വ്വശിയുടെ പേരില്‍ ഒരു പ്രസ്താവന കാണാം. പ്രസ്താവന ഇങ്ങനെയാണ്: “ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ […]

Continue Reading

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണോ? വസ്‌തുത അറിയാം..

വിവരണം എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ പിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലാണ് ഇത്തരത്തിലൊരു വാര്‍ത്ത ജനുവരി 22ന് നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും മീഡിയ വണ്‍ നല്‍കിയ ന്യൂസ് കാര്‍ഡ് […]

Continue Reading

വിജയ് സേതുപതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നടന്‍ വിജയ് സേതുപതി സംഘപരിവാറിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നല്ല വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയ വിഷജന്തുക്കളാണ് സംഘപരിവാറുകാര്‍.. വിഷ ജന്തുക്കളുടെ ദൈവമല്ലാ ശ്രീരാമന്‍.. എന്ന് വിജയ് സേതുപതി പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സഖാക്കളെ മുന്നോട്ട് എന്ന ഗ്രൂപ്പില്‍ അഷ്റഫ് ആലപ്പുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

ഈ ചിത്രം മണിപ്പൂരില്‍ സംഘപരിവാര്‍ ആക്രണത്തില്‍ തകര്‍ന്ന മാതാവിന്‍റെ തിരുസ്വരൂപത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

വിവരണം മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത പള്ളിയിലെ മാതാവിന്‍രെ രൂപം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ വിവാഹത്തിന് മുന്‍പായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും തൃശൂരിലെ കൃസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ച് മാതാവിന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കലാപവുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. സംഘികള്‍ തലയടിച്ച് തകര്‍ത്ത മണിപ്പൂരിലെ ഈ മാതാവിന് ഒരു തല വെച്ച് കൊടുക്കാമോ ഗോപിയേട്ട തലക്കെട്ട് നല്‍കിയാണ് പ്രചരണം.. ഒരു പള്ളിയില്‍ […]

Continue Reading

ടവറിന്‍റെ മുകളില്‍ ശ്രീരാമന്‍റെ ചിത്രങ്ങളുടെ ലേസര്‍ ഷോ ദൃശ്യങ്ങള്‍ ശ്രീനഗറിലെ ലാല്‍ ചൌക്കിലെതല്ല…

ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ശ്രീരാമന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ദൃശ്യങ്ങലില്‍ കാണുന്നത് ശ്രീനഗറല്ല എന്ന കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടവറിന്‍റെ മുകളില്‍ ശ്രീരാമന്‍റെ പ്രോജക്ഷന്‍ കാണാം. ഒരു വാഹനത്തില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ്. വാഹനം  കുറിച്ച് ദൂരം പോകുമ്പോള്‍ […]

Continue Reading

തർക്കഭൂമിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണോ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്? സത്യാവസ്ഥ അറിയൂ…

ഈയിടെ ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ്‌ റാവുത്ത് ഒരു പത്രസമ്മേളനത്തില്‍ കേന്ദ്രത്തിലെ BJP സര്‍ക്കാരിനെതിരെ വലിയൊരു ആരോപണം ഉന്നയിച്ചിരുന്നു. തര്‍ക്കഭുമിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്‍റെ പത്രസമ്മേളനം നമുക്ക് താഴെ കാണാം. Archived Link സമൂഹ മാധ്യമങ്ങളിലും പലരും ഈ ആരോപണം ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ തെളിവായി ഒരു ഗൂഗിള്‍ മാപ്പിന്‍റെ സ്ക്രീന്‍ഷോട്ടും പ്രചരിപ്പിക്കുന്നുണ്ട്. Archived Link മുകളില്‍ നല്‍കിയ ട്വീറ്റില്‍ ഗൂഗിള്‍ മാപ്പില്‍ നമുക്ക് രണ്ട് ലൊക്കേഷ […]

Continue Reading

സുരേഷ് ഗോപി മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ മറിയക്കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്തുത അറിയാം..

വിവരണം യാചന സമരത്തിലൂടെ ശ്രദ്ധ നേടിയ മരിയക്കുട്ടിയുടെ പേരില്‍ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. നരേന്ദ്ര മോദി തൃശൂരില്‍ നടത്തിയ റോഡ് ഷോയും തുടര്‍ന്നുള്ള മിഹള സംഗമത്തിലും മരിയക്കുട്ടി മുഖ്യാതിഥിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതയിലുള്ള സുരേഷ് ഗോപിയായും മരിയക്കുട്ടി വേദി പങ്കിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി മകളുടെ കല്യാണത്തിന് ക്ഷണിച്ചില്ലായെന്ന് മരിയക്കുട്ടി പരാതി പറഞ്ഞു എന്നാണ് പ്രചരണം. […]

Continue Reading

ഛ്ത്തീസ്ഗഡിലെ പഴയ ചിത്രം മണിപ്പൂരിലെ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പുരിൽ സംഘപരിവാര്‍ പ്രവർത്തകർ തകർത്ത പള്ളിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന്‌ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മാതാവിന്‍റെ തകര്‍ന്ന് കിടക്കുന്ന ഒരു പ്രതിമയെ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “മണിപ്പൂരിലെ മാതാവിനെ തച്ചുടച്ചതും സംഘി തൃശൂരിൽ മാതാവിന് കിരീടമണിയിച്ചതും […]

Continue Reading

ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ പൊതുവെ വാഹന യാത്രികര്‍ക്ക് നീരസമുള്ള ഒരു വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പരിഷ്കാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം നെഗറ്റീവ് കമന്‍റുകള്‍ വകുപ്പിനെതിരെ വരുന്നത് കാണാം. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള നിയമം വരുന്നു..മറ്റു ജില്ലകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണം.. എന്ന പേരിലൊരു ന്യൂസ് കാര്‍ഡ് വീഡിയോയിട്ടാണ് […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോ ഉപയോഗിച്ച് അദ്ദേഹം ഇന്ത്യയില്‍ ഇസ്ലാമികരാജ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് വ്യാജപ്രചാരണം…

രാഹുല്‍ ഗാന്ധി മൌലാന മാരോടൊപ്പം നിന്ന്  ഇന്ത്യയില്‍ മുസ്ലിം ഭരണം വരാന്‍ പ്രാര്‍ഥിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ മുസ്ലിം ഭരണം വരാനല്ല പ്രാര്‍ഥിക്കുന്നത്. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു […]

Continue Reading

എം‌ടി വാസുദേവന്‍ നായരുടെ സമകാലിക രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കെതിരെ പി‌വി അന്‍വര്‍ എം‌എല്‍‌എയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

കോഴിക്കോട് കടപ്പുറത്ത് ഡി.സി. ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോല്‍സവത്തിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രമുഖ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച്, “അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന്” വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തി. മുഖ്യമന്ത്രി ഇതേസമയം വേദിയില്‍ ഉണ്ടായിരുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം‌ടി പറഞ്ഞിരുന്നു.  ആരെയാണ് ഉദ്ദേശിച്ചതെന്ന് എം‌ടി എടുത്തു പറഞ്ഞില്ല, പക്ഷേ പ്രതിപക്ഷം അത് പിണറായി സര്‍ക്കാരിനെയാണ് പറഞ്ഞതെന്ന് പ്രചാരണങ്ങള്‍ ആരംഭിച്ചു. മോദി സര്‍ക്കാരിനെതിരെ ഉദ്ദേശിച്ചാണ് എം‌ടി പറഞ്ഞതെന്ന്  അതേസമയം […]

Continue Reading

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോയില്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം എസ്എഫ്ഐ വനിത നേതാവ് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വനിത നേതാവ് ജയില്‍ മോചിതയായി പുറത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല,,,, മാർക്ക്ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. രാജ്‌ഗുരു ഫയര്‍നാന്ദ ഗുരു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് 53ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ജയില്‍ മോചിതനാകാന്‍ പിണറായി വിജയന്‍ എഴുതിയ മാപ്പപേക്ഷ- പ്രചരിക്കുന്നത് 1976 ലെ പരോള്‍ അഭ്യര്‍ത്ഥന…

ആൻഡമാൻ ജയിലിൽ നിന്നും മോചിതനാകാൻ വീർ സവർക്കർ ബ്രിട്ടീഷ് ഗവൺമെന്‍റിന് മാപ്പ് അപേക്ഷ എഴുതികൊടുത്തിരുന്നുവെന്നും ഇതിനെ അനുസ്മരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജയിലില്‍ കഴിയുന്ന കാലത്ത് ജയിൽ മോചിതനാകാൻ എഴുതിയ മാപ്പപേക്ഷ എന്ന പേരിൽ ഒരു കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വീര്‍ സവര്‍ക്കര്‍ ജയില്‍ മോചിതനാകാന്‍ നേരം എഴുതിയതെന്ന് അവകാശപ്പെടുന്ന മാപ്പപേക്ഷയും പിണറായി വിജയന്‍ ജയില്‍ മോചിതനാകാന്‍ നേരം എഴുതിയത് എന്നവകാശപ്പെടുന്ന മാപ്പപേക്ഷയുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്. ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: മാറി പോകരുത് […]

Continue Reading

ശശി തരൂരിന്‍റെ ഈ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എംപി ഡോ.ശശി തരൂരുമായി ബ്രൂട്ട് ഇന്ത്യാ നടത്തിയ ഒരു അഭിമുഖത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഹോം ടൂര്‍ നടത്തുന്ന വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതായത് അവതാരകനെ ശശി തരൂര്‍ വീട് പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കിടപ്പ് മുറി തുറന്ന് കാണിക്കുമ്പോള്‍ അകത്തെ ഭിത്തിയില്‍ സെക്‌സ് ടോയ്‌സ് കാണുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. വാട്‌സാപ്പില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫാക്‌ട് ചെക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് ലഭിച്ച വീഡിയോ […]

Continue Reading

മഹാരാഷ്ട്രയില്‍ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാടിനെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ശരദ് പവാര്‍ വിഭാഗത്തിലെ NCP നേതാവും MLAയുമായ ജിതേന്ദ്ര അവ്ഹാട് ഇയടെയായി ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരിയായിരുന്നു എന്നായിരുന്നു അവ്ഹാട് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രതിഷേധം കൂടിയതോടെ അവ്ഹാട് ഖേദം പ്രകടിപ്പിച്ചു. ഇതിനിടെ ‘ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading

കെപിസിസി വീട് നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ കെ.സുധാകരന്‍റെ വീട്ടില്‍ കയറി താമസിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യാചാന സമരം നടത്തി ശ്രദ്ധനേടിയ മറിയക്കുട്ടിയെ സംബന്ധിച്ച് ഒരു പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ എനിക്ക് വീട് വെച്ച് നല്‍കി താക്കോല്‍ തരുമെന്നാ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ അവന്‍റെ വീട്ടില്‍ കയറി പൊറുക്കും.. പത്തോ പന്ത്രണ്ടോ കോടി രൂപയുടെ വീടാണ് ഉണ്ടാക്കി ഇട്ടേക്കുന്നത്.. എന്ന് മറിയക്കുട്ടി പറഞ്ഞു എന്ന തരത്തിലാണ് […]

Continue Reading

മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മന്ത്രി മുഹമ്മദ് റിയാസിന് മുന്നില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പോതുപരിപാടിയില്‍ സ്റ്റേജിലേക്ക് നടന്ന് വരുന്ന റിയാസിന് മുന്നിലേക്ക് ഒരാള്‍ നടന്ന് അടുക്കുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിം കൊടി ആണെന്ന് കരുതി _മാലയിട്ട സ്വാമിയെ_ പിടിച്ചോണ്ടു പോകുന്നു.. എന്ന തലക്കെട്ട് […]

Continue Reading

ആളില്ലാ ലെവല്‍ക്രോസ് നിയന്ത്രിക്കാന്‍ മുതുകില്‍ കമ്പുമായി ഒരാള്‍ സ്വയം ‘റെയില്‍വേ ഗേറ്റ്’ ആകുന്ന വിചിത്ര ദൃശ്യങ്ങള്‍… വീഡിയോ ഇന്ത്യയിലെതല്ല, സത്യമിങ്ങനെ…

ഇന്ത്യയിൽ ഏതാണ്ട് 10000 നു മുകളിൽ ആളില്ല ലെവൽ ക്രോസുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലെവൽ ക്രോസുകളിൽ അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായ വാർത്തകൾ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ കാണാറുണ്ട്. ആളില്ലാ ലെവൽ ക്രോസ് കടക്കുന്നതിൽ അശ്രദ്ധ കാണിച്ചാൽ ഇന്ത്യൻ റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 160 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ആളില്ലാ ലെവൽക്രോസില്‍ ഒരു വ്യക്തി മുതുകില്‍ നീളത്തിലുള്ള കമ്പ് വരിഞ്ഞു കെട്ടി സ്വയം ലെവൽ […]

Continue Reading

‘നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍’- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

മുതിര്‍ന്ന സി‌പി‌എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി സുധാകരന്‍ നവകേരള സദസ്സിനെ അപലപിച്ചു പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ജി സുധാകരന്‍റെ ചിത്രവും “നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ” എന്ന വാചകങ്ങളുമാണ് പോസ്റ്ററിലുള്ളത്.  FB post archives link എന്നാല്‍ ജി സുധാകരന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വസ്തുത ഇങ്ങനെ  ഞങ്ങള്‍ […]

Continue Reading

പെട്രോള്‍,ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണോ? 

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്.” എന്നാല്‍ ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത് സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.  വസ്തുത അന്വേഷണം ഞങ്ങള്‍ പെട്രോള്‍ […]

Continue Reading

കെ സുധാകരന്‍ ചികില്‍സക്കായി ജെബി മേത്തറോടൊപ്പം അമേരിക്കയിലേയ്ക്ക്: പ്രചരിക്കുന്നത് ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു എന്ന വാർത്ത ഈ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കെ സുധാകരൻ യുഎസിലേക്ക് യാത്ര തിരിച്ചു ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ട്രാവൽ ബാഗുമായി കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തറോടൊപ്പം കെ സുധാകരന്‍ വിമാനത്താവളത്തിലൂടെ നടന്നുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അദ്ദേഹം അമേരിക്കയിലേക്ക് ജെബി മേത്തറോടൊപ്പം ചികിത്സയ്ക്കായി പോവുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് […]

Continue Reading

നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള സദസ് 14 ജില്ലകളിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകനായ മകന്‍.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരിലാണ് ഇത്തരത്തിലൊരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പൊളിറ്റിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ അഷ്ഫാക് അഹമ്മത് മുക്കംതൊടി […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

‘72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തു, മാപ്പ് പറഞ്ഞതിനാല്‍ വെറുതെവിട്ടു’- പ്രചരിക്കുന്നത് വെറും കെട്ടുകഥ…

(1971-72 -ൽ തലശ്ശേരിയിൽ നടന്ന വർഗീയ കലാപത്തിന് പിന്നിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ട് എന്നവകാശപ്പെടുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. പ്രചരണം  കണ്ണൂര്‍ കലാപ സമയത്ത് കണ്ണൂരിലെ എഎസ്പിയായി നിയമിതനായ യുവ ഐപിഎസ് അജിത് ഡോവൽ (നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) പിണറായിയെ ജയിലിൽ കൈകാര്യം ചെയ്തുവെന്നും മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മോചിപ്പിച്ചെന്നും കുറിപ്പ് വ്യക്തമാക്കുന്നു. വിവരണം ഇങ്ങനെ: “വിജയൻ വാ വിട്ടു കരഞ്ഞു, “എന്നെ ഒന്നും ചെയ്യല്ലേ സാറേ, […]

Continue Reading

രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിനെതിരെ പ്രതിഷേധം നടത്തുന്ന ഒരു വീഡിയോ ക്രിസ്മസ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവം ഇപ്പോഴത്തെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്ത ക്ലോസിന്‍റെ പ്രതിമ കത്തിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് സംഘികൾ..😡😡 സാന്താ ക്ലോസ് സങ്കികളോട് എന്ത് […]

Continue Reading

യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാര്‍- പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ…

‘പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി’ എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. എവിടേയ്ക്ക് പോയാലും പലതരം പിരിവുകാരെ അഭിമുഖീകരിക്കണം. വീട്ടില്‍ തന്നെ ഇരുന്നാലോ അവിടെയുമെത്തും പിരിവുകാര്‍. പിരിവുകാര്‍ കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.  പ്രചരണം  കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ എഡിറ്റ്‌ ചെയ്ത വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു…

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിക്കുന്നത്തിനിടെ മോദി-മോദി എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവരുടെ നേര്‍ക്ക് രോഷം പ്രകടിപ്പിക്കുന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗത്തിന്‍റെ വീഡിയോ കാണാം. ഈ വീഡിയോയില്‍ മോദി-മോദി […]

Continue Reading

‘രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും-സീതാറാം യെച്ചൂരി’ -പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വ്യാജ ന്യൂസ് കാര്‍ഡ്…

അയോദ്ധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ക്ഷണക്കത്തുകള്‍ അയച്ചു തുടങ്ങി എന്നാണ് അനൌദ്യോഗികമായ വാര്‍ത്തകള്‍. മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് ചടങ്ങില്‍ ക്ഷണമുണ്ടെന്നും എന്നാല്‍ പങ്കെടുക്കില്ലെന്നും പലതരം വാര്‍ത്തകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടയില്‍ വ്യത്യസ്തമായ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം രാമക്ഷേത്ര പ്രതിഷ്‌ഠ നരേന്ദ്ര മോഡി നേരിട്ട് ക്ഷണിച്ചാൽ പങ്കെടുക്കും സീതാറാം യെച്ചൂരി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്.  archived […]

Continue Reading

പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം അയോധ്യയില്‍ നിന്നുള്ളതല്ല…

അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കുടാതെ ഈ ചിത്രം അയോധ്യയിലെതുമല്ല. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് കാണാം. ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് […]

Continue Reading

‘അയോധ്യ സരയൂ തീരത്ത് നിന്നുള്ള ലേസര്‍ ഷോ’… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നോയിഡയിലെ വേദ് വന്‍ പാര്‍ക്കില്‍ നിന്നുള്ളതാണ്…

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണവും നടത്തിപ്പും നോക്കുന്നതിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങുകയാണ്.  ജനുവരി 22 ന് പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയിക്കും ചലചിത്ര താരം മോഹന്‍ലാലിനും ക്ഷണം ലഭിച്ചതായി പറയുന്നു. ഇതിനിടെ സരയൂ തീരത്ത് നിന്നുള്ള ലൈറ്റ് ഷോ എന്നവകാശപ്പെട്ട് ഒരു […]

Continue Reading

നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കുമെന്ന് പൂര്‍ണ്ണമായും വ്യാജ പ്രചരണം…

കേരളത്തിലെ 13 ജില്ലകളും പിന്നിട്ട്  നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ സദസ്സിന് സമാപനമാകും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് നവകേരള സദസ്സിന് വേദിയാണ് ഡിസംബർ 22ന് ഉച്ചതിരിഞ്ഞ് ശേഷമാണ് കോളേജില്‍ സദസ് നടക്കുക. പരിപാടിക്ക് വേണ്ടി കോളേജ് കവാടം പൊളിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും എന്ന തലക്കെട്ടില്‍ കോളേജിന്‍റെ […]

Continue Reading

ഗവര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളായി ആര്‍എസ്എസ് അനുഭാവികളെ വൈസ് ചാന്‍സിലര്‍ നിയമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗവര്‍ണറും ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത് വരുകയും തുടര്‍ന്ന് എസ്എഫ്ഐയും ഗവര്‍ണറും നേര്‍ക്ക് നേര്‍ വരുന്ന സാഹചര്യവും നിലനിന്നിരുന്നു. അതെ സമയം കെഎസ്‌യു ഗവര്‍ണറിനെ അനുകൂലിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ ഉയര്‍ത്തിയെന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘി ചാന്‍സിലര്‍ വാപ്പസ് ജാവോ (Sanghi Chancellor wapas […]

Continue Reading

അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]

Continue Reading

കെ.സുധാകരന്‍റെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കെ.സുധാകരന്‍; എന്ന ജയിപ്പിച്ചതും എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഞാന്‍ എന്നും അവരോട് കൂറ് കാണിക്കും. കമ്മൂണിസത്തെ തകര്‍ത്ത് കൊണ്ട്. ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. എന്ന് കെ.സുധാകരന്‍ പറഞ്ഞതായി മലയാള മനോരമയുടെ പഴയകാല പത്ര വാര്‍ത്ത എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന […]

Continue Reading

വിദ്യാര്‍ഥിനിയുമായി വൃദ്ധന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…

ഒരു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഒരു വൃദ്ധനോട് നിര്‍ബന്ധമായി ചിലര്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വിദ്യാര്‍ഥിനിയുടെ വിവാഹം അവളുടെ സമതമില്ലാതെ ഒരു വൃദ്ധനുമായി നടത്തി കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ […]

Continue Reading

മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജം… സത്യമിങ്ങനെ…

നവംബർ 18 ആം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുസമ്പർക്ക പരിപാടി ഇപ്പോൾ 12 ജില്ലകൾ കടന്നു കൊല്ലത്തെത്തിയിരിക്കുകയാണ്. നവകേരള സദസ്സിലെ ചർച്ചകളും തീരുമാനങ്ങളും നവകേരള സദസുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്.  വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയിൽ ഇതിനിടെ പ്രവേശിപ്പിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ വാർത്ത നൽകിയ മാതൃഭൂമിയുടെ എന്ന പേരിൽ ഒരു ന്യൂസ് കാർഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം […]

Continue Reading

മറിയക്കുട്ടി എസ്എഫ്ഐയെ പരിഹസിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വസ്ത്രം അഴിഞ്ഞ് പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രം ഉപയോഗിച്ച് ട്രോളുകളും പ്രചരിച്ചു. അതെസമയം പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയുടെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ജെട്ടി വാങ്ങാന്‍ (അടിവസ്ത്രം) കാശില്ലാത്ത എസ്എഫ്ഐ പിള്ളാര്‍ക്ക് തന്‍റെ പെന്‍ഷന്‍റെ ഒരു വിഹിതം തരാന്‍ തയ്യാറാണെന്ന്- മറിയക്കുട്ടി പറഞ്ഞു […]

Continue Reading

ശബരിമല പുല്ലുമേട് ദുരന്തമുണ്ടായ സമയത്ത് ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എന്ന പ്രചരണം തെറ്റാണ്…

മണ്ഡലക്കാലമായതോടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ശബരിമല പുല്ലുമേടില്‍  തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്‍മാര്‍ മരിക്കാനിടയായ  ദുരന്തം നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലാത്തായിരുന്നു എന്നാരോപിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  വിവരണത്തിനൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട്  നല്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശിച്ച് രാത്രി 8 മണിയോടെ […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

ബംഗ്ലാദേശിലെ ചിത്രം കേരള സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത ഹജ്ജ് യാത്ര എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ശബരിമല തീര്‍ഥാടനം. ഇതില്‍ ശബരിമലയില്‍ ഒരു ബസില്‍ ഭക്തരെ […]

Continue Reading

കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍  മുസ്ലിം ലീഗ് ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം…

മലപ്പുറം കോട്ടക്കല്‍ നഗരസഭ 12 ആം വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അദ്ധ്യക്ഷയുമായിരുന്ന  മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുസ്ലീം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്ന മുഹ്സിന പൂവൻമഠത്തിലിന് അഭിവാദ്യങ്ങൾ CPI(M) വെസ്റ്റ് വില്ലൂർ ബ്രാഞ്ച്” എന്ന വാചകങ്ങള്‍ക്കൊപ്പം മുഹ്സിനയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.  FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

കടയിൽ നിന്നും മടങ്ങിയെത്താൻ വൈകിയ പിതാവിനെ കാണാതെ കരയുന്ന ശബരിമല തീർത്ഥാടകനായ കുട്ടിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ഭക്തിപൂര്‍വം വ്രതം നോറ്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വളരെ കയ്പ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ആരോപിച്ച് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പല വാര്‍ത്തകളും വരുന്നുണ്ട്.   ശബരിമലയിൽ തീർത്ഥാടനത്തിന് എത്തിയ ചെറിയ ബാലൻ ബസ്സിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ കരയുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ഏകദേശം അഞ്ചു-ആറ് വയസ്സ് പ്രായമുള്ള ബാലന്‍ ബസിനുള്ളിലിരുന്ന് അപ്പാ…അപ്പാ… എന്ന് പിതാവിനെ വിളിച്ച് ഉച്ചത്തില്‍ കരയുന്ന വീഡിയോ ദൃശ്യങ്ങളും ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലല്ലാതെ മറ്റ് […]

Continue Reading

അമേരിക്ക തനിക്ക് പിന്തുണ നല്‍കിയെന്ന് നടി ഗായത്രി പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മലയാളം ടിവി സീരിയലിലെ സവര്‍ണ്ണ ഹിന്ദു മേധാവിത്വത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി ഗായത്രി വര്‍ഷ. ഇതെ തുടര്‍ന്ന് ഗാത്രിയുടെ നിലപാടിനെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം ചര്‍ച്ചകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അതെ സമയം ഗായത്രി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്ക മുതലാളിത്ത രാജ്യമാണ് അവിടെ നിന്നും എനിക്ക് സപ്പോര്‍ട്ട് ലഭിച്ചു. -നടി ഗായത്രി എന്ന പേരില്‍ ഒരു ന്യൂസ് […]

Continue Reading

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം- സത്യമിങ്ങനെ…

മിശ്ര വിവാഹത്തിനെതിനെതിരെ  സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഈയിടെ ഒരു പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി‌പി‌എമ്മും ഡി‌വൈ‌എഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമാണ്  എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി കൂടത്തായി  കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാസര്‍ ഫൈസിയുടെ പേരില്‍ മറ്റൊരു വിവാദ  പ്രസ്താവന ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  “മദ്രസാ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്നത് ദീനിന് ഗുണകരം’വിവാദ പരാമർശവുമായി സമസ്താ നേതാവ് നാസർ […]

Continue Reading

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസിന് സാധിക്കുനില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിക്കാമെന്ന് സേവാഭാരതി പ്രഖ്യാപിച്ചിട്ടില്ല…

മണ്ഡല മാസം ആരംഭിച്ചത്തോടെ ശബരിമലയില്‍ വരുന്ന വിശ്വാസികളുടെ എണ്ണം ദിവസം വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവധികള്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയത്. പോലീസുകാര്‍ ശരിയാംവണ്ണം തിരക്ക് നിയന്ത്രിക്കുന്നതിലെ വിഴ്ച മൂലമാണ് വിശ്വാസികള്‍ക്ക് ഭയങ്കരമായി അസൌകര്യം നേരിടേണ്ടി വരുന്നതെന്ന് ദേവസ്വംബോര്‍ഡ് ആരോപിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത‍ വന്നിരുന്നു.  ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ഇതിനിടയില്‍ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാമെന്ന  വെല്ലുവിളിയുമായി […]

Continue Reading

രേവന്ത് റെഡ്ഡി ഗോപൂജ ചെയുന്നത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് തൊട്ട് മുമ്പല്ല; സത്യാവസ്ഥ അറിയൂ…

തെലംഗാനയില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് എത്തി. കോണ്‍ഗ്രസ്‌ നേതാവ് രേവന്ത് റെഡ്ഡി കഴിഞ്ഞ വ്യാഴായ്ച്ച പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തൊട്ട് മുമ്പ് രേവന്ത് റെഡ്ഡി കുടുംബാങ്ങങ്ങല്‍ക്കൊപ്പം ഗോപൂജ നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അദ്ദേഹം സത്യപ്രതിജ്ഞ നടത്തുന്നതിന് തൊട്ട് മുമ്പ് നടത്തിയതല്ല പകരം ത്രെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിക്കുന്നതിന് മുമ്പാണ് റെഡ്ഡി ഈ പൂജ നടത്തിയത്. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. […]

Continue Reading

നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

വിവരണം തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം. പ്പർതാരം വിട പറഞ്ഞിരിക്കുന്നു.    ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ ‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക് ‘ എങ്കൾ അണ്ണൻ ‘        സിനിമയിലാണ് വിജയ് കാന്ത് സാറിന്റെ വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ […]

Continue Reading

രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഛത്തീസ്ഗഡ് മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തെലുങ്കാന ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയമാണ് നേടിയത്.  തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് നിരവധി വ്യാജ പ്രചാ രണങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം രാഹുൽ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഭക്ഷണം […]

Continue Reading

വൈറല്‍ വീഡിയോയിലെ തലകീഴായി മറിഞ്ഞ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് വ്യാജ പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

ചെറിയ തോട്ടിൽ കുറുകെ കടക്കാനായി നിർമ്മിച്ച ഒരു ചെറിയ ചങ്ങാടം ഉദ്ഘാടന ദിവസം തന്നെ തലകീഴായി മറിഞ്ഞു യാത്രക്കാര്‍ വെള്ളത്തിൽ വീണ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ വ്യാപകമായി പ്രചരിച്ചിരുന്നത് നിങ്ങൾ കണ്ടു കാണും.  പ്രചരണം കയറില്‍ പിടിച്ചു വലിച്ച് കൈതോടിന് കുറുകെ സഞ്ചരിക്കാന്‍ നാലു വീപ്പകളുടെ മുകളില്‍ പ്ലാറ്റ്ഫോം ഒരുക്കി നിര്‍മ്മിച്ച  ചങ്ങാടത്തിന്‍റെ ഉല്‍ഘാടനമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ചെറിയ ചങ്ങാടത്തിന് താങ്ങാവുന്നതിലേറെ ആളുകള്‍ കയറിയതും ചങ്ങാടം തലകീഴായി മറിഞ്ഞ് എല്ലാവരും […]

Continue Reading

ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന രൂപേണയാണ് പ്രചരണം. വിരുന്നു കിണറുകരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും നികുതി പിരിവിന്‍റെ ചുമതല.. എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. […]

Continue Reading

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്… സത്യമറിയൂ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കേരളത്തിലെത്തുമ്പോള്‍ മാത്രം രാഹുൽ ഗാന്ധി മാംസാഹാരം ആസ്വദിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം രാഹുൽ ഗാന്ധി റസ്റ്റോറന്‍റിൽ നിന്നും മാംസമടങ്ങിയ ഭക്ഷണം ആസ്വദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ മാത്രമാണ് അദ്ദേഹം മാംസം കഴിക്കുന്നത് എന്നും കേരളത്തിന് വെളിയിൽ സസ്യാഹാരിയാണ് എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പോത്തും കോഴിയൊക്കെ തിന്നണമെങ്കിൽ ജിക്ക്‌ […]

Continue Reading

ശൂന്യതയിലേക്ക് നോക്കി കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം ഇന്ത്യാ തദ്ദേശമായി വികസിപ്പിച്ച തേജസ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. എന്നാല്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ആകാശത്തില്‍ ഉയര്‍ന്ന് പറക്കുന്ന വിമാനത്തിലരുന്ന് അദ്ദേഹം വിദൂരതയിലേക്ക് കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശത്ത് അദ്ദേഹം ആരെയാണ് കൈവീശി കാണിക്കുന്നതെന്നാണ് ട്രോളുകളായും മറ്റും പ്രചരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന പ്രൊഫൈലില്‍ നിന്നും […]

Continue Reading

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

സംസ്ഥാന സർക്കാരിന്‍റെ നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മന്ത്രിമാർ ഒരുമിച്ച് പരാതികൾ സ്വീകരിക്കുന്ന സംവിധാനം ഒരുക്കി നവകേരള സദസ്സ് എന്ന പരിപാടിക്ക് കഴിഞ്ഞദിവസം കാസർഗോഡ് തുടക്കം കുറിച്ചു.  ഇതിനായി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു ബസ് വാങ്ങിയത് മുതൽ നവകേരള സദസ്സ് വൻ ചർച്ചയായി മാറി. പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനങ്ങളാണ് പരിപാടിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.  ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് നവകേരള സദസ്സിനെ വിമർശിച്ചുകൊണ്ട് […]

Continue Reading

ഈ ധനസമാഹരണം റോബിന്‍ ബസിന് വേണ്ടിയുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് കോണ്‍ട്രാക്ട് ക്യാര്യേജ് വിഭാഗത്തില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയമലംഘനം ചൂണ്ടിക്കാണിച്ച് ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ആക്കാനുള്ള നടപടികള്‍ നിലവില്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നിരവധി തവണ വലിയ സംഖ്യ റോബിന്‍ ബസ് ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന ഈടാക്കിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ ബസിനെ പിന്തുണയ്ക്കുന്ന ധാരാളം കൂട്ടായിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. […]

Continue Reading

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിലെന്ന് വ്യാജ പ്രചരണം- സത്യമിതാണ്…

പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് വാങ്ങി പരിഹരിക്കാനായി സർക്കാർ ആവിഷ്കരിച്ച നവകേരളയുടെ ആദ്യ സദസ്സ് കാസർഗോഡ് തുടക്കം കുറിച്ചു. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 14232 പരാതികൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചു കളഞ്ഞു എന്ന രീതിയിൽ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ എന്ന തലക്കെട്ടില്‍ പത്രവാർത്തയുടെ കട്ടിംഗ് ആണ് പ്രചരിക്കുന്നത്. കാസർഗോഡ് ജനങ്ങളുടെ […]

Continue Reading

അപൂര്‍ണമായ വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഭാരത്‌ മാതയെ അപമാനിച്ചുവെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാന്‍, ഛ്ത്തീഗഡ് ഉള്‍പടെ ബിജെപി ഭരിക്കുന്ന മധ്യ പ്രദേശുമുണ്ട്. കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി ഭാരത്‌ മാതയെ അപമാനിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് വീഡിയോ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാവും വയനാട് […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ […]

Continue Reading

അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഞായറാഴ്ച അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ മുന്നാമത്തെ വേള്‍ഡ് കപ്പ്‌ വിജയത്തിന്‍റെ സ്വപ്നം ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റോട് തോല്‍പ്പിച്ച് തകര്‍ത്തി. ഒരു ലക്ഷത്തിലധികം  ഇന്ത്യന്‍ ആരാധകരുടെ മുന്നിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ആറാം തവണ ലോകകപ്പ് ജയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മത്സരം കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരത്തിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ […]

Continue Reading

കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെതല്ല; സത്യാവസ്ഥ  അറിയൂ…

രണ്ട് സൈഡില്‍ ടാര്‍ ഇട്ടിട്ട് നടുവില്‍ ഒന്നും ഇടാതെ നിര്‍മിച്ച ഒരു റോഡിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ റോഡിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ റോഡ്‌ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ റോഡ്‌ സ്ഥിതി ചെയ്യുന്നത് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിചിത്രമായ റോഡിന്‍റെ ചിത്രം കാണാം. ഈ റോഡിന്‍റെ പ്രത്യേകത പറഞ്ഞാല്‍ നടക്കില്‍ ടാര്‍ ഇടാതെ രണ്ട് സൈഡുകല്‍ […]

Continue Reading

രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

വയനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടയടി നടത്തിയോ..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

സിപിഎം പ്രവർത്തകർ തമ്മിലടി കൂടുന്നുവെന്നും സിപിഎം പ്രവർത്തകരെ കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ കൈകാര്യം ചെയ്യുന്നു എന്നും രണ്ട് അവകാശവാദങ്ങളോടെ ഒരേ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം സിപിഎം പതാകയുമേന്തി ഒരു സംഘം ആളുകൾ റോഡിലൂടെ മുന്നോട്ടുവരുന്നതും എതിർദിശയിൽ നിന്നും ഏതാനും ആളുകള്‍  അവരെ തടയുന്നതും പിന്നീട് ഇത് കയ്യേറ്റത്തിൽ എത്തുന്നതും പോലീസ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം വീഡിയോയുടെ ഒപ്പമുള്ള വിവരണങ്ങൾ ഇങ്ങനെ: “1. വയനാട്ടിൽ സിപിഎം  നെ സഹികെട്ട ജനം തെരുവിൽ  അടിച്ചുകൂട്ടുന്നു. ഇത് […]

Continue Reading

കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേമത്ത് ഞാന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ട്.. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ ആയിരുന്നു എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ വരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്…

കാലാവസ്ഥ വ്യതിയാനം മൂലം നേരിട്ട് കനത്ത മഴയും തുടർ പ്രളയങ്ങളും കേരളത്തിലെ റോഡുകൾ അതിവേഗം തകരുകയാണ്.  പലയിടത്തും റോഡ് പണിതീർന്ന് അധികം പഴകുന്നതിന് മുമ്പ് തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നശിച്ചു പോകുന്നതാണ് കാണുന്നത്. ചിലയിടങ്ങളില്‍ അനിശ്ചിതമായി റോഡ് പണി മുന്നോട്ടു നീങ്ങുന്നതായും പരാതിയുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ട റോഡാണ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ദേശീയപാത. 2004 മുതല്‍ റോഡില്‍ നിരന്തരം ടാറിംഗ് പോലുള്ള മെയിന്‍റനന്‍സ് നടത്തിയിട്ടും ഇതുവരെയും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.  കിഫ്ബി […]

Continue Reading

ലൈംഗികത ആധാരമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേദിയിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം  പത്തനംതിട്ട എംഎൽഎ കെ യു ജനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,  രാജ്യസഭാ എംപി എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് തുടങ്ങിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയ പോസ്റ്റർ വേദിയിൽ ചടങ്ങിനെത്തിയവര്‍ക്ക് നേരെ കാണിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  സമ്മേളനത്തിന്‍റെ ലോഗോ ആയി ലൈംഗികത […]

Continue Reading

പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം. നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ […]

Continue Reading

ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും […]

Continue Reading

വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം […]

Continue Reading