ലോക്ക് ഡൗണിനെ പറ്റി ഡോ.തോമസ് ഐസക്ക് പ്രസ്താവിച്ചത് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു

വിവരണം  കൊറോണ വൈറസ് ബാധയുടെ സാമൂഹിക വ്യാപനം എന്ന അടുത്ത ഘട്ടത്തിലേക്ക് സ്ഥിതികൾ നീങ്ങിയേക്കാം എന്ന ആശങ്ക അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള നിർണ്ണായക ഉപാധിയായി മാർച്ച് 24 അർദ്ധരാത്രി മുതൽ   ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപന ആഹ്വാനം പ്രധാനമന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതിനു മുമ്പായി സംസ്ഥാനത്ത് മാർച്ച് 31 വരെ സംസ്ഥാന സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19  ദുരന്തത്തിനു ശേഷം ലോകമിനി അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

വിവരണം  കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് … വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ […]

Continue Reading

FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇറ്റലിയില്‍ കൊറോണ വൈറസ്‌ മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ്‌ ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ്‌ ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ മഹാമാരി മൂലം […]

Continue Reading

മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വിവരണം രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല…

വിവരണം  കോവിഡ് 19 എന്ന അപകടകാരിയായ വൈറസ്  പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ  നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ […]

Continue Reading

പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

വിവരണം കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട്  വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ്  ബോണസായി കൊടുക്കുന്നു    40kg പുഴുങ്ങലരി  10 kg പഞ്ചസാര 3 Li എണ്ണ 500g ചായപ്പൊടി  5 kg ഗോതമ്പ്  10 kg മൈത 10kg പച്ചരി 500g ഡാല്‍ഡ 300 g കടുക് 300 g ഉലുവ 300 g ജീരകം 500 g പുളി  500 g ചെറിയുള്ളി 500 g വെള്ളുള്ളി  […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ്‌ എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള്‍ സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യായിരുന്നു കൊറോണ വൈറസ്‌ ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ്‌ ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം നിരവധി […]

Continue Reading

കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമാണ് എന്ന പ്രചരണം തെറ്റാണ്

വിവരണം  നരേന്ദ്രമോദി മാർച്ച് 22 ന് ജനത കർഫ്യുവിന് ആഹ്വാനം ചെയ്തതിനു പിന്നാലെ ചില  സന്ദേശങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളെ പിന്തുണയ്ക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇന്ത്യ മുഴുവൻ വളരെയധികം പേരിലേയ്ക്ക് വിവിധ ഭാഷകളിൽ എത്തപ്പെട്ട ഒരു സന്ദേശമാണ് താഴെ കൊടുത്തിലുള്ളത്.  “21ന് രാത്രി സുഖമായി ഉറങ്ങുക, എന്ദേന്നാൽ 22ണ് 7 am മുതൽ 24 മണിക്കൂർ എങ്ങും പോകേണ്ട. 12 മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ റോഡുകളിലും, വീടിനു ചുറ്റും ഉള്ള […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

വിവരണം  കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും കാണാതായി. ഇന്നലെ വൈകുന്നേരമാണ് തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് 15  മുതൽ പ്രചരിക്കുന്നുണ്ട്. ഒരു യുവാവിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.  archived link FB post മാക്സിമം ഷെയർ ചെയ്യൂ ഇവനെ കണ്ടെത്തുന്നതു വരെ എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്‌ ഇതുവരെ 16000 ത്തിനു മുകളിൽ ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വർഗ്ഗത്തിൽ പെട്ട കോവിഡ് […]

Continue Reading

FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…

ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ്‌ ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]

Continue Reading

കൊറോണവൈറസ് എന്ന് ഡെറ്റോൾ കുപ്പിയിൽ എഴുതിയിട്ടുള്ളതിന്‍റെ യാഥാർഥ്യം ഇതാണ്…

വിവരണം  നാമെല്ലാവരും എത്രയോ വർഷങ്ങളായി ഡെറ്റോൾ ഉപയോഗിക്കുന്നു.പക്ഷെ ഡെറ്റോൾ കൊറോണ വൈറസിനെ തടയുന്നു എന്ന ഈ വാചകം നമ്മൾ വായിച്ചിരുന്നില്ല. ഈ വാചകം സൂക്ഷിച്ച് നോക്കുക. എല്ലാവർക്കും ഫോർവേഡ് ചെയ്യുക… എന്ന വിവരണത്തോടെ ഡെറ്റോൾ  കുപ്പിയുടെ പിൻഭാഗത്ത് കൊറോണവൈറസ് എന്നെഴുതിയ ഭാഗം ചുവന്ന വൃത്തത്തിലാക്കി കാണിക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇതേ വാർത്ത വാട്ട്സ് ആപ്പിലൂടെ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും. archived link FB post ഡെറ്റോൾ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുമെന്നും ഇക്കാര്യമാരും ശ്രദ്ധിച്ചിരുന്നില്ല എന്നുമാണ് […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികൾക്ക് പ്രത്യേക രോഗമെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

കൊറോണ വൈറസ് ഭീതി മൂലം പോൾട്രി വ്യവസായത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിക്കനന്‍റെ വില അതി വേഗത്തില്‍ കുറയുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചിക്കന്‍ തിന്നാല്‍ കൊറോണ വൈറസ്‌ ബാധയുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഈ വില കുറവിന് കാരണമായിരിക്കാം. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചിക്കന്‍ ഫാമുകളില്‍ കോഴികളില്‍ പ്രത്യേക രോഗം കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ […]

Continue Reading

ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….

വിവരണം  ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ  നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  archived link FB post ഈ ശവപ്പെട്ടികളിൽ  ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ […]

Continue Reading

ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ്‌ ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത‍ കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ […]

Continue Reading

ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

വിവരണം കൊറോണ വൈറസ് നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? എന്ന പേരില്‍ ഒരു വാട്‌സാപ്പ് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിയവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അപര്‍ണ്ണ മള്‍ബറി എന്ന വിദേശ വനിത മലയാളത്തില്‍ ഇത്തരത്തിലുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാ‍ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത്. 10 സെക്കന്‍ഡ് നേരം ശ്വാസം എടുത്ത് പുറത്തേക്ക് വിടാതെ നോക്കുമ്പോള്‍ ചുമയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ തോന്നുന്നില്ലെങ്കില്‍ […]

Continue Reading

സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

വിവരണം  ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  […]

Continue Reading

ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

വിവരണം #ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ […]

Continue Reading

ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

വിവരണം  കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading

പശുക്കളെ മാസ്ക് ധരിപ്പിച്ച ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

വിവരണം  ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചാൽ ചിരി നിർത്താൻ പറ്റില്ല 😂🤣😂 എന്തോന്നടെ ഇത്😂😂😂 എന്ന വിവരണത്തോടെ ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ മുഖം മാസ്ക് കൊണ്ട് മറച്ച ഏതാനും പശുക്കളെ പരിപാലിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കൊറോണ ഭീഷണിയിൽ ലോകമെങ്ങും ജനങ്ങൾ സുരക്ഷയ്ക്കായി മാസ്ക് ധരിക്കുന്നുണ്ട്. പശുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നു  എന്ന് വിമർശനം നേരിടുന്ന യോഗി ആദിത്യനാഥ്‌ പശുക്കൾക്കും കൊറോണയ്ക്കെതിരെ മാസ്ക് നൽകി എന്നാണ് പോസ്റ്റിലൂടെ നൽകുന്ന […]

Continue Reading

കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….

വിവരണം  കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പടരുകയാണ്. ഇന്ത്യയിൽ  ആദ്യം കേരളത്തിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളായിരുന്നു രോഗബാധിതർ. കേരളത്തിൽ നിന്നും കൊറോണ ഭീതി വിട്ടൊഴിഞ്ഞശേഷം ഇന്ത്യയിൽ ഇപ്പോൾ 29  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു  എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 90,000 ത്തിലധികമാണ്.` 3200 പേർ ഇതിനകം രോഗം പിടിപെട്ട് മരിച്ചു. കൊറോണ വൈറസിന്‍റെ (COVID-19) പ്രഭവകേന്ദ്രമായ വുഹാൻ പൂട്ടിയിട്ട് […]

Continue Reading

ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

വിവരണം  ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു. ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ […]

Continue Reading

കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

വിവരണം കൊറോണ രോഗത്തിൽ നിന്നും രക്ഷക്കായി ചൈനയിൽ മുസ്ലിം സമുദായം നടത്തുന്ന പ്രത്യേക നമസ്കാരത്തിൽ മറ്റുള്ളവരും പങ്കാളികളാകുന്ന അപൂർവ കാഴ്ച്ച. എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജനക്കൂട്ടം തന്നെ പൊതുനിരത്തില്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍ റൂട്ട് ഹണ്ടര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 23ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ചൈനയില്‍ കൊറോണ […]

Continue Reading

കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

വിവരണം  മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച  ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.  ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം. വസ്തുതാ വിശകലനം വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് […]

Continue Reading

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading

സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….

വിവരണം  എനിക്കിത് ഇതുവരെ അറിയില്ലായിരുന്നു. മെഡിക്കൽ മാസ്കിന്റെ നിറമുള്ള വശം എല്ലായിപ്പോഴും പുറത്തു കാണെ ധരിക്കണമെന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അത്‌ ശരിയല്ല..! രോഗിയാണെങ്കിൽ മാത്രമാണ് നിറമുള്ള വശം പുറത്ത് കാണെ ധരിക്കേണ്ടത് – രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ.. രോഗിയല്ലെങ്കിൽ ഫിൽട്ടറുള്ള വെളുത്ത വശമാണ് പുറത്തേക്ക് ധരിക്കേണ്ടത് – രോഗാണുക്കൾ ഉള്ളിലേക്ക് വരാതിരിക്കാൻ..” എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത നിങ്ങളിൽ പലരും കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും.  archived link FB post കൊറോണ […]

Continue Reading

FACT CHECK: ജര്‍മ്മനിയിലെ പഴയ ചിത്രം ചൈനയിലെ കൊറോണ വൈറസ് ബാധിതര്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ചൈനയില്‍ കൊറോണ വൈറസിന്‍റെ മൂലം ഇത് വരെ 250 കാലും അധികം പേരാണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ WHO ഒരു ആഗോള മെഡിക്കൽ എമർജൻസിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങള്‍ ഈ വൈറസിന്‍റെ പ്രസരണം തടയാനായി മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ തെരുവില്‍ വീണ് കിടക്കുന്ന ശരീരങ്ങളുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഈ ചിത്രം ചൈനയില്‍ കൊറോണ വൈറസ്‌ ബാധിച്ച ആളുകളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പലരും […]

Continue Reading

ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

വിവരണം  വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം നിങ്ങളെല്ലാവരും കണ്ടുകാണും. “വുവാൻ മാർക്കറ്റ്, ചൈന കോറോണ വൈറസിന്റെ ഉൽഭവ സ്ഥാനം……👆👆” എന്ന അടിക്കുറിപ്പിലും സമാന വിവരണത്തിലും പ്രചരിക്കുന്ന ഈ വീഡിയോ  ദൃശ്യങ്ങളിൽ എലി പാമ്പ്, നായ തുടങ്ങിയ ജീവികളെ ഭക്ഷണ രൂപത്തിൽ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും നായയുടെ മാംസം വിൽക്കുന്നതും ചത്ത നായ്ക്കളെ പ്രദർശിപ്പിച്ചിരിക്കുന്നതുമായുള്ള മനസ് മടുപ്പിക്കുന്ന തരം രംഗങ്ങളാണുള്ളത്.  Facebook Archived Link ചൈനയിൽ കൊറോണ വൈറസിനെ ഉറവിടം വവ്വാലുകളിൽ നിന്നോ ഒരിനം […]

Continue Reading

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

വിവരണം  ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം എന്ന തലക്കെട്ടിൽ ചന്ദ്രിക എന്ന വാർത്താ മാധ്യമം 2020 ജാനുവരി 27 മുതൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്തയ്ക്ക് 2000  ത്തോളം ഷെയറുകളുണ്ട്.  archived link FB post രാജസ്ഥാനിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നും ചൈനയിൽ നിന്നുമെത്തിയ ഡോക്ടർമാരാണ് ഇത് സ്ഥിരീകരിച്ചതെന്നും വാർത്തയിൽ പറയുന്നു.  വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.  ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.  […]

Continue Reading

തണുത്ത പാനീയങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന മുന്നറിയിപ്പ് സത്യമോ?

വിവരണം കൊറോണ വൈറസ്, വൈറസിന്റെ ഏറ്റവും പുതിയ മാരകമായ രൂപമാണ്, ചൈന രോഗബാധിതമാണ്, ഉടൻ തന്നെ ഇന്ത്യയിലേക്ക് വരാം, ഏത് തരത്തിലുമുള്ള തണുത്ത പാനീയങ്ങൾ, ഐസ്ക്രീം, ഐസ്, മുതലായവ, ഏതെങ്കിലും തരത്തിലുള്ള സംരക്ഷിത ഭക്ഷണം, മിൽക്ക് ഷേക്ക്, പരുക്കൻ ഐസ്, ഐസ് ക്യൂബ്, പാൽ മധുരപലഹാരങ്ങൾ 48 മണിക്കൂർ പഴയക്കമുള്ളത് ഒഴിവാക്കുക കുറഞ്ഞത് 90 ദിവസമെങ്കിലും. ചെറിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കുക.. എന്ന ഒരു സന്ദേശവും ഒപ്പം രണ്ട് വീഡിയോകളും ഉള്‍പ്പടെയുള്ള ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]

Continue Reading