
വിവരണം
Rineesh Thekkan Purayil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 18 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ” Dr.APJ അബ്ദുൾകലാമിന്‍റെ ജന്മദിനം ഇനി മുതൽ ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം… അഭിനന്ദനങ്ങൾ…❤” എന്ന വാചകവും ഒപ്പം അബ്ദുൽ കലാമിന്റെ ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചരണം.

അബ്ദുൽ കലാമിന്റെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ പുതിയ ബിജെപി സർക്കാരാണോ തീരുമാനമെടുത്തത്..? നമുക്ക് പോസ്റ്റിന്റെ വസ്തുത തിരഞ്ഞു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ വിവരങ്ങൾ ലഭ്യമാണോ എന്ന് തിരഞ്ഞു നോക്കി. wikipedia യിൽ നിന്നും അറിയാൻ കഴിയുന്നത് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുൽ കാലാമിൻറെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി കൊണ്ടാടാൻ യുണൈറ്റഡ് നേഷൻസ് 2010 ൽ തീരുമാനമെടുത്തു എന്നാണ്. ലോക വിദ്യാർത്ഥി ദിനമായാണ് കലാമിന്റെ ജന്മദിനം ആഘോഷിക്കപ്പെടുക. അല്ലതെ പോസ്റ്റിൽ പറയുന്നത് പോലെ ദേശീയ വിദ്യാർത്ഥി ദിനമായല്ല.

archived link | wikipedia |
indianexpress എന്ന മാധ്യമം ഇത് സംബന്ധിച്ച് 2016 ഒക്ടോബർ 15 ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. അതിന്റെ സ്ക്രീൻഷോട്ടും ലിങ്കും താഴെ കൊടുക്കുന്നു.

archived link | indianexpress |
വാർത്തയുടെ പരിഭാഷ ഇപ്രകാരമാണ്. “ഭാരതം വളരെയേറെ സ്നേഹിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എപിജെ അബ്ദുൾ കലാം. അദ്ദേഹത്തിന് അധ്യാപനം ഏറെ പ്രീയങ്കരമായിരുന്നു. ലോകം മുഴുവൻ അതിന്റെ പേരിൽ തന്നെ സ്മരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിദ്യാർത്ഥികളോടുള്ള സ്നേഹവാത്സല്യവും വിദ്യാഭ്യാസത്തിന്‍റെ പ്രോത്സാഹനത്തിനായുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളും കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചത്.”
ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എവിബിപി യുടെ സ്ഥാപക ദിനമായ ജൂലൈ 9 അവർ ദേശീയ വിദ്യാർത്ഥി ദിനമായി ആചരിക്കുന്നുണ്ട്. കൂടുതലറിയാൻ താഴെയുള്ള പോസ്റ്റ് വായിക്കുക.


2019 ജൂൺ 17 ന് janmabhumidaily പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.അത് ഇപ്രകാരമാണ് “അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ദേശീയ വിദ്യാര്‍ത്ഥി ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ ആനന്ദ് ഭാസ്‌ക്കര്‍ റാള്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കിന് കത്തയച്ചു.

“ഐക്യരാഷ്ട്രസഭ ഈ ദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാറുണ്ട്. അതുപോലെ രാജ്യത്താകമാനം ഒക്‌ടോബര്‍ 15 വിദ്യാര്‍ത്ഥി ദിനമായി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. രാജ്യത്തിന്റെ മിസൈല്‍ മാന്‍ സ്വപ്നം കണ്ടതുപോലെ വിദ്യാര്‍ത്ഥികളുടെ മനസ്സിനെ ദീപ്തമാക്കാനുള്ള ദിവസമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാമിന്റെ ജന്മദിനം അവരുടേതായ രീതിയില്‍ ആചരിക്കാറുണ്ട്….” അതായത് ഇങ്ങനെയൊരു നിർദേശം മുൻ രാജ്യസഭാ എംപിയായ ആനന്ദ് ഭാസ്‌ക്കര്‍ റാള്‍ മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാലിന് സമർപ്പിച്ചു എന്ന് മാത്രം. അല്ലാതെ ഇക്കാര്യം ഇന്ത്യയിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
കൂടുതൽ വായനയ്ക്കായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
archived link | janmabhumi daily |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ സാധിക്കുന്നത് പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം തെറ്റാണെന്നാണ്. അബ്ദുൽ എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തീർത്തും തെറ്റാണ്. മുൻരാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി കണക്കാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതിനാൽ തെറ്റായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഡോ. എപിജെ അബ്ദുൽ കലാമിൻറെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചോ..?
Fact Check By: Deepa MResult: False
