
വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രചരണം
ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം, താന്‍ നിരാശയിലാണെന്നും മറുപടി പറയാൻ കഴിയില്ല എന്നും പറയുന്നു. സംസ്കൃത അധ്യാപകനോടും റിപ്പോർട്ടർ സംസാരിക്കുന്നുണ്ട്. സഹോദരനാണ് യഥാർത്ഥ അധ്യാപകനെന്നും സഹോദരന് പകരം താൻ സ്കൂളിൽ എത്തിയതാ ണെന്നും അയാള്‍ മറുപടി പറയുന്നു. പ്രധാനാധ്യാപികയുടെ മുറിയില്‍ ചെന്നപ്പോള്‍ അവർക്ക് പകരം ഭർത്താവാണ് സീറ്റിൽ ഇരിക്കുന്നത്.
യുപിയിലെ ഒരു സ്കൂളിൽ സംഭവിച്ചതാണ് ഇതെന്നും സ്കൂളിൽ നിന്നും നേരിട്ട് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്നും സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “UP യിലെ ഒരു സ്ക്കൂളിൽ മാധ്യമ പ്രവർത്തകൻ കണക്ക് സാറിനോട് 15 ഗുണം 3 എത്ര ആണെന്ന് ചോദിച്ചപ്പോൾ ഉത്തരമില്ല ,തനിക്ക് depression (വിഷാദം)ആണെന്നും കുറച്ചുദിവസം കഴിഞ്ഞു വന്നാൽ മറുപടി തരാമെന്ന്..🙄
അടുത്തത് സംസ്കൃതം അധ്യാപകനാണ് സംസ്കൃതത്തിൽ മാധ്യമപ്രവർത്തകൻ ചോദിച്ചതിൻ്റെ അർത്ഥം അറിയില്ല എൻ്റെ സഹോദരനാണ് ശരിക്കും ഇവിടുത്തെ അധ്യാപകൻ പുള്ളി വരാഞ്ഞത് കൊണ്ട് പകരം വന്നതാണെന്ന് കുറ്റസമ്മതം.
പിന്നെ പോയത് പ്രിൻസിപ്പലിൻ്റെ മുറിയിലാണ് അവിടെ പ്രിൻസിപ്പലിന് പകരം അവരുടെ ഭർത്താവ് ഇരിക്കുന്നു ഭാര്യ വല്ലപ്പോഴും വരും എന്ന് മറുപടി..,
ഡിജിറ്റൽ ഇന്ത്യ..!!
NB:കേരളം നമ്പർ വൺ എന്ന് പറയുമ്പോൾ കുരു പോട്ടുന്നവർക്ക് സമർപ്പിക്കുന്നു..😊”
എന്നാൽ തെറ്റായ പ്രചരണം ആണ് നടത്തുന്നതെന്നും വീഡിയോ സ്ക്രിപ്റ്റഡ് മാത്രമാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
നിങ്ങൾ വീഡിയോകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹർഷ് രാജ്പുത് എന്ന യൂട്യൂബ് പേജ് ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഹർഷ് രാജ്പുത് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ലഭിച്ചു.
2022 ജൂലൈ 19ന് ഇതേ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ വിനോദത്തിനായുള്ളതാണെന്ന് തുടക്കത്തില്‍ ഡിസ്ക്ലൈമര്‍ കാണാം.

ദൃശ്യങ്ങളിൽ റിപ്പോർട്ടര്‍ വേഷം ധരിച്ചിരിക്കുന്ന ആൾ ഹർഷ് രാജ്പുത്ത് തന്നെയാണ്. ഹര്‍ഷ് രാജ്പുതിന്‍റെ യുട്യൂബില്‍ ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
കൂടാതെ ഇത്തരം നിരവധി പ്രാങ്ക് വീഡിയോകൾ ഈ പേജില്‍ നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോ വിനോദത്തിനായി പ്രത്യേകം തയ്യാറാക്കിയതാണ്. അല്ലാതെ യഥാർത്ഥ സംഭവത്തിന്‍റെതല്ല. ഇത് യുപിയിലെ ഒരു സ്കൂളിൽ നടന്ന യഥാർത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് പലരും ഷെയർ ചെയ്യുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ
Written By: Vasuki SResult: False
