ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയോ…?

ദേശീയം രാഷ്ട്രീയം
ചിത്രം കടപ്പാട്:ഗൂഗിള്‍

വിവരണം

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ നീതി ദേബ് ഗാർഹിക ക പീഡനം ആരോപിച്ചു പരാതി നല്കി അതിനൊപ്പം വിവാഹ മോചനത്തിനായി ഹർജ്ജിയും കോടതിയിൽ  സമർപ്പിച്ചു എന്ന് വാർത്ത സാമുഹിക മാധ്യമങ്കളിൽ 26 ഏപ്രിൽ 2019 മുതൽ പ്രചരിപ്പിക്കുകയാണ്.

Archived Link

Archived Link

ഗാർഹിക  പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്റെ ഭാര്യ നീതി ദില്ലിയിലെ തീസ് ഹസാരി കോടതിയിൽ  വിവാഹമോചന ഹർജ്ജി നല്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നാണ് വാർത്തകളിൽ പറയുന്നത്. ഈ സന്ദർഭത്തിൽ മാധ്യമങ്ങൾ  പ്രസിദ്ധികരിച്ച വാ൪ത്തകൾ വായിക്കാനായി താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കാം.

AsianetArchived Link
ManoramaArchived Link
Marunadan MalayaleeArchived Link
Dool NewsArchived Link
SamayamArchived Link
SamkalikmalayalamArchived Link
evarthaArchived Link

രണ്ട്  പതിറ്റാണ്ടുകളായി  ത്രിപുര ഭരിച്ച സിപിഎമ്മിന്റെ ഭരണം അട്ടിമറിച്ച് ഭരണത്തിൽ  എത്തിയ ബിജെപി സംസ്ഥാനത്തെ നയിക്കാനായി തെരെഞ്ഞെടുത്ത ത്രിപുര മുഖ്യമന്ത്രിയാണ് ബിപ്ലബ് ദേബ്. സംസ്ഥാനം സംരക്ഷിക്കുന്ന ചുമതലയുള്ള ഒരു മുഖ്യമന്ത്രിയുടെ ഭാര്യ തന്നെ  അദേഹത്തിനെതിരെ പീഡനം ആരോപിച്ചു കോടതിയിൽ പരാതി നല്കിയോ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങൾ  ഈ സംഭവത്തിന്റെ പറ്റി കൂടുതൽ  അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവം റിപ്പോർട്ട്  ചെയ്ത പല വാർത്തകൾ ലഭിച്ചു. വാർത്തകൾ പരിശോധിച്ചപ്പോഴാണ് ഈ സംഭവത്തിന്റെ യാഥാർഥ്യം  അറിയുന്നത്. ഒരു ഫെസ്ബൂക്ക് പേജിൽ അനുപം പോൾ എന്ന വ്യക്തിയാണ് ഈ വാർത്ത പുറത്തിറക്കിയത്. ഒരു പരാതിയുടെ ഫോട്ടോയും  ചേർത്താണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്.

സ്ക്രീന്ഷോട്ട് കടപ്പാട്: നീതി ദേബിന്‍റെ ഫെസ്ബൂക്ക് പേജ്

തുടർന്ന്  ചില ദേശിയ മാധ്യമങ്ങൾ  ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വാർത്ത  വൈറലാ യതോടെ ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യ നീതി ദേബ് രംഗത്ത് എത്തി. ഈ വാ൪ത്തകൾ  വ്യാജമാണെന്ന് അവർ ഫെസ്ബൂക് പോസ്റ്റിലൂടെ അറിയിച്ചു.

Archived Link

ഇത് വെറും ഒരു കിംവദന്തിയാണെന്നും   മനോവൈകല്യമുള്ളവർ വിലകുറഞ്ഞ പ്രസിദ്ധി നേടാനായി ഇങ്ങനെയുള്ള  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതാണെന്നും അദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി. നീതി ദേബ് ഈ വാർത്ത  നിഷേധിച്ചതിനു ശേഷം ദേശിയ മാധ്യമങ്ങൾ അവരുടെ വാ൪ത്തകൾ ഡിലീറ്റ് ചെയ്തു അഥവാ അപ്ഡേറ്റ് ചെയ്തിരുന്നു. അനുപം പോളിനെതിരെ ത്രിപുര പോലീസ് പരാതി എടുത്തിട്ടുണ്ട്. പക്ഷെ അറസ്റ്റ് ചെയാൻ  കഴിഞ്ഞിട്ടില്ല. “ഞങ്ങൾ അനുപം പോളിന്റെ എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് അദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ അനുപം അവിടെ ഉണ്ടായിരുന്നില്ല.” എന്ന് ത്രിപുര പോലീസ് ഡെപ്യൂട്ടി  ഡിഐജി അരിന്ദം നാഥ് ഇന്ത്യൻ എക്‌സ്പ്രസ്സിനോട് പറഞ്ഞതായി അവർ വാർത്ത നൽകിയിട്ടുണ്ട്.

അനുപം പോളിനെതിരെ മാനഹാനിയും ക്രിമിനൽ  ഗൂഢാലോചനയും ചുമത്തി കേസെടുക്കാനാണ് ത്രിപുര പോലീസിന്റെ നീക്കമെന്ന്   വെസ്റ്റ് അഗർത്തല പോലീസ് സ്റ്റേഷന് എസ്.ഐ. സുബ്രത ചക്രബോർത്തി ഹിന്ദുസ്ഥാൻ  ടൈംസിനെ അറിയിച്ചു. “ഈ വ്യാജ വാർത്ത എനിക്കെതിരെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്.  ഇത് എന്റെ പ്രതിച്ഛായ തകർക്കാൻ മനപൂര്വം ചെയ്യുന്നതാണ്. അതിനാൽ ത്രിപുരയിലെ ജനങ്ങൾ ഈ വ്യാജ വാ൪ത്തകൾ   വിശ്വസിക്കരുത്” എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ സെക്രട്ടറി മിലിന്ദ് രാമേട്ടകെ മാധ്യമങ്ങളെ അറിയിച്ചു. ഈ സംഭവത്തിനെ കുറിച്ച്  വിശദമായി അറിയാൻ താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക..

Hindustan TimesArchived Link
Indian ExpressArchived Link
Fact HuntArchived Link
Northeast TodayArchived Link
News18Archived Link
News18Archived Link
ScrollArchived Link
ScrollArchived Link

നിഗമനം

ഈ വാർത്ത  വ്യാജമാണെന്ന് സ്വയം മുഖ്യമന്ത്രിയും അദേഹത്തിന്റെ ഭാര്യയും അറിയിച്ചിട്ടുണ്ട്. ഈ വാർത്ത  പ്രസിദ്ധികരിച്ച ദേശിയ മാധ്യമങ്ങൾ അത് പിൻവലിക്കുകയുണ്ടായി. ഈ വാർത്ത ഫെസ്ബൂക്കിളുടെ പ്രചരിപ്പിച്ച അനുപം പോളിനെതിരെ ത്രിപുര പോലീസ് കേസ് എടുത്തിട്ടുണ്ട്. അതിനാൽ  ഈ വാർത്ത പൂർണ്ണമായി വ്യാജമാണ്. മാന്യ വായനക്കാർ ഇത് സംബന്ധിച്ച പോസ്റ്റുകൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Avatar

Title:ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •