വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചിന്താ ജെറോം പ്രഖ്യാപനം നടത്തിയോ?

രാഷ്ട്രീയം

വിവരണം

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന വാര്‍ത്തകളും അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനിടയിലാണ് കേരളത്തിലെ ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിന്‍റെ ചിത്രം ഉപയോഗിച്ച് ഒരു പ്രചരണം വൈറലായത്. കൊണ്ടോട്ടി സഖാക്കള്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. “പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍. -സഖാവ് ചിന്താ ജെറോം. അടിമക്കളെ ലൈക്ക്.”  ഏപ്രില്‍ 25ന് )2019) അപ്‌ലോഡ് ചെയ്ത പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിന്താ ജെറോം ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നോ. എന്താണ് വസ്തുതയെന്നത് പരിശോധിക്കാം.

Archived FB Post

വസ്തുത വിശകലനം

കണ്ടോട്ടി സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വ്യാജമാണെന്നും അതില്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ എവിടെയും വാരണാസിയില്‍ മത്സരിക്കുമെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും യുവജനക്ഷേമ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. തനിക്കെതിരെ വ്യാജമായ പല പ്രചരണങ്ങളും ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തുന്നുണ്ടെന്നും ചിന്ത പറഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

നിഗമനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് ആരോപണം നേരിടുന്ന ചിന്താ ജെറോം തന്നെ പറഞ്ഞു കഴിഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഭാഗമാണിതും എന്നാണ് ചിന്തയുടെ പ്രതികരണം. അതുകൊണ്ടു തന്നെ വസ്തുത വിരുദ്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഇത്തരം വ്യാജ പേജികുള്‍ തിരിച്ചറിഞ്ഞ് വേണം പോസ്റ്റുകള്‍ ജനങ്ങള്‍ പങ്കുവയ്ക്കാന്‍.

ചിത്രങ്ങള്‍ കടപ്പാട്: ഫെസ്ബൂക്ക്

Avatar

Title:വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചിന്താ ജെറോം പ്രഖ്യാപനം നടത്തിയോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •